x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംജിയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം


Published: February 23, 2026 11:25 PM IST | Updated: February 23, 2026 11:25 PM IST

കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​ല സി​വി​ല്‍ സ​ര്‍വീ​സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തു​ന്ന യു​പി​എ​സ്‌​സി സി​വി​ല്‍ സ​ര്‍വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഓ​പ്ഷ​ണ​ല്‍ വി​ഷ​യ​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള പ്രി​ലി​മി​ന​റി​യു​ടെ​യും മെ​യി​ന്‍ പ​രീ​ക്ഷ​യു​ടെ​യും സി​ല​ബ​സ് ഉ​ള്‍പ്പെ​ടു​ത്തി റെ​ഗു​ല​ര്‍, ഈ​വ​നിം​ഗ്, ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു ത​രം ബാ​ച്ചു​ക​ളാ​ണു​ള്ള​ത്. റെ​ഗു​ല​ര്‍ പ്രോ​ഗ്രാ​മി​ല്‍ ആ​ഴ്ച്ച​യി​ല്‍ അ​ഞ്ചു ദി​വ​സം പ​രി​ശീ​ല​നം ഉ​ണ്ടാ​കും. ഡി​ഗ്രി വി​ജ​യി​ച്ച​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഈ​വ​നിം​ഗ് പ്രോ​ഗ്രാ​മി​ല്‍ ആ​ഴ്ചയി​ല്‍ അ​ഞ്ചു ദി​വ​സം ഓ​ണ്‍ലൈ​നി​ലാ​ണ് പ​രി​ശീ​ല​നം.

പ്ല​സ്ടു ​പ​ഠി​ക്കു​ന്ന​വ​ര്‍ക്കു മു​ത​ല്‍ അ​പേ​ക്ഷി​ക്കാം. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലെ‍ ഓ​ണ്‍ലൈ​ൻ ഫൗ​ണ്ടേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ല്‍ എ​സ്​എ​സ്എ​ല്‍​സി വി​ജ​യി​ച്ച​വ​ര്‍ക്കു മു​ത​ല്‍ പ​ങ്കെ​ടു​ക്കാം. മൂ​ന്നു പ്രോ​ഗ്രാ​മു​ക​ളി​ലു​മാ​യി ആ​കെ 70 പേ​ര്‍ക്കാ​ണ് പ്ര​വേ​ശ​നം. പ്രാ​യ​പ​രി​ധി 2026 ജ​നു​വ​രി ഒ​ന്നി​ന് 15നും 30​നും ഇ​ട​യി​ല്‍. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​ര്‍ക്ക് പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കും. നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ അ​പേ​ക്ഷാ ഫോ​റം എ​ന്നി​വ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ വെ​ബ്‌​സൈ​റ്റി​ല്‍ (https:// csi.mgu.ac.in/) ല​ഭ്യ​മാ​ണ്.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ​ഫോ​റ​വും യോ​ഗ്യ​താ രേ​ഖ​ക​ളും ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് അ​ട​ച്ച​തി​ന്‍റെ റ​സി​പ്റ്റ് സ​ഹി​തം ഡ​യ​റ​ക്ട​ര്‍, സി​വി​ല്‍ സ​ര്‍വീ​സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട്, മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല, പ്രി​യ​ദ​ര്‍ശ​നി ഹി​ല്‍സ് കോ​ട്ട​യം 686560 എ​ന്ന വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ടോ ത​പാ​ലി​ലോ സ​മ​ര്‍പ്പി​ക്ക​ണം.

ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​ര്‍ക്ക് നാ​ല്‍പ്പ​തി​നാ​യി​രം രൂ​പ​യും എ​സ്‌സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍ക്ക് ഇ​രു​പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് കോ​ഴ്‌​സ് ഫീ​സ്. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് യ​ഥാ​ക്ര​മം 250 രൂ​പ​യും 150 രൂ​പ​യു​മാ​ണ്. അ​ര്‍ഹ​ത​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ള്‍ക്ക് സ്‌​കോ​ള​ര്‍ഷി​പ്പും ല​ഭ്യ​മാ​ണ്.

Tags : MG University Civil Service Exam

Recent News

Up