തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ സൂപ്പർ സ്പെഷാലിറ്റിയിൽ നാല് മെഡിക്കൽ പിജി സീറ്റുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
കോഴിക്കോട് മെഡിക്കൽ കോളജിൽ എംസിഎച്ച് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, തൃശൂർ മെഡിക്കൽ കോളജിൽ ഡിഎം നിയോനെറ്റോളജിയിലും രണ്ടു സീറ്റുകൾക്ക് വീതമാണ് അനുമതി ലഭ്യമായത്. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് 133 മെഡിക്കൽ പിജി സീറ്റുകൾക്കാണ് അനുമതി ലഭ്യമായത്.
Tags : NMC medical PG PG seats