തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള എൻജിനിയറിംഗ്/അഗ്രിക്കൾച്ചർ/ഫാർമസി/മെഡിക്കൽ &മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ട് ഫീസ് അടയ്ക്കാൻ സാധിക്കാത്തവർക്ക് ഫീസ് ഒടുക്കുന്നതിനുള്ള അവസരം 25നു വൈകുന്നേരം അഞ്ചുവരെ ലഭിക്കും.
നിലവിൽ 05.01.2026, 31.01.2026 തീയതികളിലെ വിജ്ഞാപനങ്ങൾ പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ രേഖകളിൽ ന്യൂനതകൾ ഉള്ളവർക്ക് ആയതു പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകും. വിശദവിവരങ്ങൾക്ക്: www.cee. kerala.gov.in, ഫോൺ: 0471-2525300.
Tags : KEEM 2026 application fee