Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Russian

ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സയ്‌ക്കായി തിരുവനന്തപുരത്തെത്തിയ റഷ്യൻ പൗരൻ മരിച്ചു

തിരുവനന്തപുരം: പുളിങ്കുടിയിലെ ആയുർവേദ കേന്ദ്രത്തിൽ സഹോദരനൊപ്പം ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ചു. മോസ്‌കോയിൽ താമസിക്കുന്ന പോഡ്ഗോർണോവ്(47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാർ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചിരുന്നു.

മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വിഴിഞ്ഞം പോലീസിൽ വിവരമറിയിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. മരിച്ചയാൾ മോസ്‌കോയിൽ ബിസിനസുകാരനാണെന്നും 180 കിലോ ശരീരഭാരമുള്ള ഇദ്ദേഹം ശരീരഭാരം കുറയ്ക്കുന്നതിനാണ് ഫെബ്രുവരി നാലിന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു.

വിഴിഞ്ഞം എസ്‌ഐ ദിനേശിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മോസ്‌കോയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

Kerala

49 പേ​രു​മാ​യി പ​റ​ന്ന റ​ഷ്യ​ന്‍ വി​മാ​നം കാ​ണാ​താ​യി

മോ​സ്‌​കോ: 49 പേ​രു​മാ​യി സ​ഞ്ച​രി​ച്ച റ​ഷ്യ​ന്‍ വി​മാ​നം പറക്കലിനിടെ കാ​ണാ​താ​യി. സൈ​ബീ​രി​യ​ന്‍ ക​മ്പ​നി​യാ​യ അ​ന്‍​ഗാ​ര എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ എ​എ​ൻ-24 എ​ന്ന യാ​ത്രാ​വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്.

ചൈ​നീ​സ് അ​തി​ര്‍​ത്തി​ക്ക് സ​മീ​പം റ​ഷ്യ​യി​ലെ അ​മു​ര്‍ മേ​ഖ​ല​യ്ക്ക് മു​ക​ളി​ല്‍ വെ​ച്ചാ​ണ് വി​മാ​നം റ​ഡാ​റി​ല്‍ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 43 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​റ് ക്രൂ ​അം​ഗ​ങ്ങ​ളും വി​മാ​ന​ത്തി​ലു​ള്ള​താ​യാ​ണ് വി​വ​രം.

ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ന്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​താ​ണോ എ​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്

Latest News

Up