Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samastha

വേ​ർ​പി​രി​ഞ്ഞു​പോ​യ​വ​ർ തി​രി​കെ വ​ര​ണം; 'ഘ​ർ വാ​പ്പ​സി'​ക്ക് ആ​ഹ്വാ​നം ചെ​യ്ത് ജി​ഫ്രി ത​ങ്ങ​ൾ

കാ​സ​ർ​ഗോ​ഡ്: സ​മ​സ്ത​യു​ടെ ആ​ദ​ർ​ശ​ങ്ങ​ളി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ച് സം​ഘ​ട​ന വി​ട്ടു​പോ​യ​വ​ർ തി​രി​കെ വ​ര​ണ​മെ​ന്നും ഒ​രു 'ഘ​ർ വാ​പ്പ​സി' (മാ​തൃ​സം​ഘ​ട​ന​യി​ലേ​ക്കു​ള്ള മ​ട​ക്കം) ആ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ. കാ​സ​ർ​ഗോ​ഡ് ചെ​ങ്ക​ള​യി​ൽ ന​ട​ന്ന സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ണ്ഡി​ത​ന്മാ​ർ​ക്കി​ട​യി​ലെ ഭി​ന്ന​ത​ക​ൾ സ​മു​ദാ​യ​ത്തി​ന് ഗു​ണ​ക​ര​മ​ല്ല. സ​മ​സ്ത​യു​ടെ ത​ണ​ലി​ൽ നി​ന്ന് വി​ട്ടു​പോ​യ​വ​ർ​ക്ക് ഇ​നി​യും മ​ട​ങ്ങി​വ​രാം. എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. നൂ​റു വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള സ​മ​സ്ത​യു​ടെ അ​ടി​ത്ത​റ ആ​ദ​ർ​ശ വി​ശു​ദ്ധി​യാ​ണെ​ന്നും അ​തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് (ചെ​റി​യ പെ​രു​ന്നാ​ൾ, വ​ലി​യ പെ​രു​ന്നാ​ൾ) നി​ല​വി​ലു​ള്ള പ​രി​മി​ത​മാ​യ അ​വ​ധി മാ​റ്റി തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക അ​വ​ധി സ​ർ​ക്കാ​ർ അ​നു​വ​ദി​ക്ക​ണം, പെ​രു​ന്നാ​ൾ കാ​ല​ത്തെ പി​റ ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വം ഒ​ഴി​വാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യ്ക്ക് ജു​മു​അ ന​മ​സ്‌​കാ​ര​ത്തി​ന് ത​ട​സ​മാ​കാ​ത്ത രീ​തി​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ളും ക്ലാ​സു​ക​ളും ക്ര​മീ​ക​രി​ക്ക​ണം, ഭ​ര​ണ​പ​ര​മാ​യ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മ​ല​പ്പു​റം ജി​ല്ല വി​ഭ​ജി​ച്ച് പു​തി​യ ജി​ല്ല രൂ​പീ​ക​രി​ക്ക​ണം, മ​ദ്ര​സ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന സ​മ്മേ​ള​നം സ​മ​സ്ത​യു​ടെ ക​രു​ത്ത് വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ണ്ഡി​ത​ന്മാ​രും സാം​സ്‌​കാ​രി​ക നാ​യ​ക​ന്മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

Latest News

Up