Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sasi Tharoor

കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ആ​ശ്വാ​സമായി ത​രൂ​രി​ന്‍റെ മ​നം​മാ​റ്റം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ദി​​​നാ​​​ച​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ എം​​​പി​​​ക്ക് ഊ​​​ഷ്മ​​​ള​​​മാ​​​യ വ​​​ര​​​വേ​​​ൽ​​​പ്പ്. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ല്ലാം പ​​​രി​​​ഹ​​​രി​​​ച്ചെ​​​ന്ന ത​​​രൂ​​​രി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന ഏ​​​റ്റ​​​വും ആ​​​ശ്വാ​​​സം പ​​​ക​​​ർ​​​ന്ന​​​തു കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ​​​ക്കാ​​​ണ്.

ത​​​രൂ​​​രി​​​നെ ചു​​​റ്റി​​​പ്പ​​​റ്റി​​​യു​​​ള്ള വി​​​വാ​​​ദ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സി​​​നു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ മൗ​​​നം പാ​​​ലി​​​ച്ച് അ​​​ക​​​ലം പാ​​​ലി​​​ച്ചു നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കേ​​​ര​​​ള നേ​​​തൃ​​​ത്വം. കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗ​​​മാ​​​യ ത​​​രൂ​​​രി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ നി​​​ല​​​പാ​​​ടു പ​​​റ​​​യേ​​​ണ്ട​​​ത് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ആ​​​ണെ​​​ന്ന പൊ​​​തു​​​നി​​​ല​​​പാ​​​ട് ആ​​​ണു കേ​​​ര​​​ള​​​ത്തി​​​ലെ നേ​​​താ​​​ക്ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, എ​​​റ​​​ണാ​​​കു​​​ള​​​ത്തു ന​​​ട​​​ന്ന മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ അ​​​വ​​​ഗ​​​ണ​​​ന നേ​​​രി​​​ട്ടു എ​​​ന്നു പ​​​റ​​​ഞ്ഞു ത​​​രൂ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ത്തി​​​യ​​​പ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ നേ​​​താ​​​ക്ക​​​ൾ​​​ക്കു ച​​​ങ്കി​​​ടി​​​ച്ചു. കാ​​​ര്യ​​​മാ​​​യ ഗ്രൂ​​​പ്പ് പ്ര​​​ശ്ന​​​ങ്ങ​​​ളോ ത​​​ർ​​​ക്ക​​​ങ്ങ​​​ളോ ഇ​​​ല്ലാ​​​തെ കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് ഘ​​​ട​​​കം ഒ​​​രു​​​മ​​​യോ​​​ടെ നീ​​​ങ്ങു​​​ന്പോ​​​ൾ ത​​​രൂ​​​രി​​​നെ ചു​​​റ്റി​​​പ്പ​​​റ്റി ഉ​​​ണ്ടാ​​​കു​​​ന്ന വി​​​വാ​​​ദ​​​ങ്ങ​​​ൾ പാ​​​ർ​​​ട്ടി​​​ക്കു ദോ​​​ഷം ചെ​​​യ്യു​​​മെ​​​ന്ന ചി​​​ന്ത നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​വ​​​ർ നി​​​സ​​​ഹാ​​​യ​​​രു​​​മാ​​​യി​​​രു​​​ന്നു. ത​​​രൂ​​​ർ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തേ​​​ക്കു നീ​​​ങ്ങു​​​ന്നു എ​​​ന്നു സ​​​മീ​​​പ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ത്ത പ​​​ര​​​ന്നെ​​​ങ്കി​​​ലും അ​​​തി​​​ന് അ​​​ല്​​​പാ​​​യു​​​സാ​​​യി​​​രു​​​ന്നു; വി​​​ശ്വാ​​​സ്യ​​​ത​​​യും കു​​​റ​​​വാ​​​യി​​​രു​​​ന്നു.

ത​​​ദ്ദേ​​​ശ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഉ​​​ജ്വ​​​ല​​​വി​​​ജ​​​യം നേ​​​ടാ​​​നാ​​​യെ​​​ങ്കി​​​ലും സൂ​​​ക്ഷി​​​ച്ചു നീ​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​പ​​​ക​​​ട​​​മാ​​​കു​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ന​​​റി​​​യാം. അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സം പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ക​​​ടി​​​പ്പി​​​ച്ച് ത​​​രൂ​​​ർ രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുവേ​​​ള​​​യി​​​ൽ അ​​​തു പാ​​​ർ​​​ട്ടി​​​ക്കും മു​​​ന്ന​​​ണി​​​ക്കു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​കും. മാ​​​ത്ര​​​മ​​​ല്ല, ശ​​​ശി ത​​​രൂ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ താ​​​ര​​​പ്ര​​​ചാ​​​ര​​​ക​​​നാ​​​യാ​​​ൽ അ​​​തു പാ​​​ർ​​​ട്ടി​​​ക്കു ഗു​​​ണം ചെ​​​യ്യു​​​ക​​​യും ചെ​​​യ്യും. ഈ ​​​പ​​​ശ്ചാ​​​ല​​​ത്തി​​​ൽ ത​​​രൂ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുരം​​​ഗ​​​ത്തു സ​​​ജീ​​​വ​​​മാ​​​കു​​​മെ​​​ന്ന വാ​​​ർ​​​ത്ത കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ന് ആ​​​ശ്വാ​​​സ​​​വും ആ​​​ഹ്ലാ​​​ദ​​​വും പ​​​ക​​​രു​​​ന്ന​​​താ​​​യി.

ത​​​രൂ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​വേ മൗ​​​നം പാ​​​ലി​​​ക്കാ​​​റു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഇ​​​ന്ന​​​ലെ ത​​​രൂ​​​രി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ വാ​​​ചാ​​​ല​​​നാ​​​യ​​​ത് കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​ർ​​​ക്കി​​​ട​​​യി​​​ലു​​​ണ്ടാ​​​യ ആ​​​വേ​​​ശ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​ണ്. ത​​​രൂ​​​ർ 140 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും കോ​​​ണ്‍​ഗ്ര​​​സി​​​നാ​​​യി എ​​​ത്തു​​​മെ​​​ന്നാ​​​ണു സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. ത​​​രൂ​​​രി​​​നെ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന വ​​​ലി​​​യൊ​​​രു ജ​​​ന​​​വി​​​ഭാ​​​ഗ​​​മു​​​ണ്ട്. യു​​​ഡി​​​എ​​​ഫി​​​നു പി​​​ന്തു​​​ണ​​​യു​​​മാ​​​യി അ​​​വ​​​രി​​​ലേ​​​ക്ക് അ​​​ദ്ദേ​​​ഹം എ​​​ത്തു​​​മെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Up