x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീണ്ടും മോദി സ്തുതിയുമായി തരൂർ


Published: November 19, 2025 02:16 AM IST | Updated: November 19, 2025 02:16 AM IST

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ വാ​നോ​ളം പു​ക​ഴ്ത്തി ശ​ശി ത​രൂ​ർ വീ​ണ്ടും വി​വാ​ദ​ത്തി​ൽ. മോ​ദി മു​ഖ്യാ​തി​ഥി​യാ​യ ച​ട​ങ്ങി​ൽ ജ​ല​ദോ​ഷ​വും ചു​മ​യും അ​വ​ഗ​ണി​ച്ചു പ​ങ്കെ​ടു​ത്ത ത​രൂ​ർ, ഇ​തേ അ​സു​ഖ​ത്തി​ന്‍റെ പേ​രി​ൽ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ ന​ട​ന്ന സു​പ്ര​ധാ​ന എ​സ്ഐ​ആ​ർ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്തു.

കോ​ണ്‍ഗ്ര​സി​ലെ ഉ​ന്ന​ത​രു​ടെ ന​യ​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​ഗാ​ധ​മാ​യ നി​രാ​ശ​യും കോ​പ​വും ഉ​ണ്ടെ​ന്ന് ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ ബി​ജെ​പി ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ മോ​ദി പ​റ​ഞ്ഞി​രു​ന്നു. ഇ​തേ​സ​മ​യം, ത​രൂ​രി​ന്‍റെ പ്ര​കോ​പ​ന​ങ്ങ​ളെ ത​ത്കാ​ലം അ​വ​ഗ​ണി​ക്കാ​നാ​ണു കോ​ണ്‍ഗ്ര​സ് തീ​രു​മാ​നം. ത​രൂ​ർ പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തോ​ടു​ത​ന്നെ ചോ​ദി​ക്കാ​നാ​യി​രു​ന്നു കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ പ്ര​തി​ക​ര​ണം.

ദേ​ശീ​യ പു​രോ​ഗ​തി​യെ​ക്കു​റി​ച്ചും ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ചു​മാ​ണു പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​ലെ ഊ​ന്ന​ലെ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പു​ക​ഴ്ത്ത​ൽ. എ​പ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പു മോ​ഡി​ലാ​ണെ​ന്നാ​ണു മോ​ദി​യെ​ക്കു​റി​ച്ച് ആ​ക്ഷേ​പ​മെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​നു​ള്ള വൈ​കാ​രി​ക മോ​ഡി​ൽ ആ​യി​രു​ന്നു യ​ഥാ​ർ​ഥ​ത്തി​ൽ മോ​ദി എ​ന്നു​വ​രെ ത​രൂ​ർ പു​ക​ഴ്ത്തി. ക​ടു​ത്ത ജ​ല​ദോ​ഷ​വും ചു​മ​യും മ​ല്ലി​ട്ടി​ട്ടും സ​ദ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന ആ​മു​ഖ​ത്തോ​ടെ എ​ക്സി​ലെ വി​ശ​ദ​മാ​യ കു​റി​പ്പു​ക​ളി​ലാ​ണ് ത​രൂ​രി​ന്‍റെ മോ​ദി പ്ര​ശം​സ. പ്ര​ധാ​ന​മ​ന്ത്രി മോ​ദി ന​ട​ത്തി​യ രാം​നാ​ഥ് ഗോ​യ​ങ്ക പ്ര​ഭാ​ഷ​ണ​ത്തി​ൽ സ​ദ​സി​ന്‍റെ മു​ൻ​നി​ര​യി​ലാ​യി​രു​ന്നു ത​രൂ​ർ.

അ​ടി​മ​ത്ത​ത്തി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യി​ൽ നി​ന്നു രാ​ഷ്‌​ട്രം സ്വ​യം മോ​ചി​ത​രാ​ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ക്കാ​നും ത​രൂ​ർ മ​ടി​ച്ചി​ല്ല. 200 വ​ർ​ഷ​ത്തെ ബ്രി​ട്ടീ​ഷ് പാ​ര​ന്പ​ര്യ​മാ​യ അ​ടി​മ മാ​ന​സി​കാ​വ​സ്ഥ ഇ​ന്ത്യ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും പു​രോ​ഗ​തി​ക്കാ​യി രാ​ജ്യം അ​സ്വ​സ്ഥ​രാ​യി​രി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മോ​ദി ആ​ഹ്വാ​നം ചെ​യ്ത​തി​നെ ത​രൂ​ർ പ്ര​ശം​സി​ച്ചു. ഇ​ന്ത്യ​യു​ടെ പൈ​തൃ​കം, ഭാ​ഷ​ക​ൾ, വി​ജ്ഞാ​ന സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ അ​ഭി​മാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള 10 വ​ർ​ഷ​ത്തെ ദേ​ശീ​യ ദൗ​ത്യ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​ഭ്യ​ർ​ഥി​ച്ചു​വെ​ന്നു കോ​ണ്‍ഗ്ര​സ് എം​പി എ​ഴു​തി.

“ഇ​ന്ത്യ ഇ​നി​യൊ​രു ഉ​യ​ർ​ന്നു​വ​രു​ന്ന വി​പ​ണി മാ​ത്ര​മ​ല്ല, ലോ​ക​ത്തി​നൊ​രു ഉ​യ​ർ​ന്നു​വ​രു​ന്ന മാ​തൃ​ക ആ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. അ​തി​ന്‍റെ സാ​ന്പ​ത്തി​ക പ്ര​തി​രോ​ധ​ശേ​ഷി​യും അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചു. വി​ക​സ​ന​ത്തോ​ടു​ള്ള ഇ​ന്ത്യ​യു​ടെ സൃ​ഷ്‌​ടി​പ​ര​മാ​യ അ​ക്ഷ​മ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

കൊ​ളോ​ണി​യ​ൽ അ​ന​ന്ത​ര മ​നോ​ഭാ​വ​ത്തി​നാ​യി ശ​ക്ത​മാ​യി പ്രേ​രി​പ്പി​ച്ചു. മൊ​ത്ത​ത്തി​ൽ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം ഒ​രു സാ​ന്പ​ത്തി​ക വീ​ക്ഷ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്കു​ള്ള സാം​സ്കാ​രി​ക ആ​ഹ്വാ​ന​മാ​യും വ​ർ​ത്തി​ച്ചു.’’ ത​രൂ​ർ കു​റി​ച്ചു.

Tags : Sasi Tharoor Modi

Recent News

Up