Education
തിരുവനന്തപുരം: ചാർട്ടേർഡ് അക്കൗണ്ടൻസി/കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിംഗ്/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ (എല്ലാ മതവിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.mwdscholarship.kerala.gov.in - എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്റെ നാലാം നില, തിരുവനതപുരം -33 എന്ന മേൽവിലാസത്തിൽ ജനുവരി 24 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 -2300523, 0471 -2300524.
Education
തിരുവനന്തപുരം: സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് (മുസ്ലിം, ക്രിസ്ത്യൻ എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം നൽകുന്നതിലേക്കായി എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. 6,000 രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്കോളർഷിപ്പിനായി പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ വർഷം സ്കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.
30 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും സ്കോളർഷിപ്പിന് പരിഗണിക്കും. ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെന്യു ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി: ഒന്‍പത്. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300523, 0471 2300524, 0471-2302090.
NRI
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ഡല്‍ഹിയില്‍ ആരംഭിച്ച ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവ് ഇന്ത്യയുടെ (ഡിഎംസിഐ) ആഭിമുഖ്യത്തില്‍ ഡല്‍ഹി സര്‍വകലാശാലകളിലെ ഉന്നത വിദ്യാഭ്യാസം തേടുന്ന 100 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന് ജോസഫ് മുഖ്യാതിഥിയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഒഡീഷ പ്രിന്‍സിപ്പാൾ അക്കൗണ്ടന്റ് ജനറല്‍ സുബു റഹ്മാന്, ബാബു പണിക്കര്‍, ഡല്‍ഹി മലയാളി അസോസിയേഷന് പ്രസിഡന്റ് കെ. രഘുനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മൈത്രി സംഘടനയാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്. കുട്ടികളുടെ വികസനം, സംരക്ഷണം, സ്ത്രീ ശാക്തീകരണം തുടങ്ങിയവയില്‍ നല്കിയ സംഭാവനകള്‍ക്ക് ദീപാലയ സിഇഒ അഡ്വ. ഡോ. കെ.സി. ജോര്‍ജ് അടക്കം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.
അഡ്വ. മനോജ് ജോര്‍ജ്, അഡ്വ. ദീപക് പ്രകാശ്, ജോബി ജോര്‍ജ്, ജോസഫ് കൂവക്കല്‍, മിനി ജോര്‍ജ്, മാനുവല്‍ മെഴുകനാല്‍, ഷേര്‍ലി രാജന്, സുധീര്‍നാഥ്, പി.ആര്. നാഥ്, ഡെലോണി മാനുവല്‍, ടി.ഒ. തോമസ് തുടങ്ങിയവരെയും സമ്മേളനത്തില്‍ അനുമോദിച്ചു.
NRI
കൊച്ചി: യുകെയിലെ ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഭൗതികശാസ്ത്ര അധ്യാപന പരിശീലനത്തിന് മലയാളി വിദ്യാർഥിനിക്ക് 34 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്. കാലടി കാഞ്ഞൂർ സ്വദേശിനി പ്രെയ്സിമോൾക്കാണു സ്കോളർഷിപ്പ് ലഭിച്ചത്.
യൂണിവേഴ്സിറ്റിയുടെ പിജിസിഇ ഭൗതികശാസ്ത്ര പരിപോഷണ പദ്ധതിയുടെ ഭാഗമായുള്ള സ്കോളർഷിപ്പ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവ്, പ്രവർത്തനപരിചയം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണു ലഭിച്ചത്.
കാലടിയിലെ സ്മാർട്ട് സ്റ്റഡി എബ്രോഡാണ് സ്കോളർഷിപ്പിനും പരിശീലനത്തിനുമുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. എംജി യൂണിവേഴ്സിറ്റി ബാസ്കറ്റ് ബോൾ, നെറ്റ് ബോൾ ടീമംഗമായിരുന്ന പ്രെയ്സി കാഞ്ഞൂർ സഹകരണ നീതി സൂപ്പർ മാർക്കറ്റ് മാനേജരായ കോളരിക്കൽ അജീഷിന്റെ ഭാര്യയാണ്.