തിരുവനന്തപുരം: കേരളത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്്്റ്റൈപെൻഡ് പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
മുൻ വർഷങ്ങളിൽ ഈ സ്കീം പ്രകാരം സ്കോളർഷിപ്പ് ലഭിച്ചവരും ഈ അധ്യയന വർഷം (യഥാക്രമം രണ്ടാം വർഷം, മൂന്നാം വർഷം, നാലാം വർഷം) കോഴ്സ് തുടരുന്നവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/സർവകലാശാല അംഗീകൃത ഹോസ്റ്റലുകളിൽ എന്നിവിടങ്ങളിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥിനികൾ സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റ് സഹിതം ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ww.mwdscholarship.kerala.in എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 9.
ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471 2300524.
Tags : scholarship renewal scholarship apply