Kerala
തിരുവനന്തപുരം: വർക്കലയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. വർക്കല പാപനാശത്തുണ്ടായ സംഭവത്തിൽ സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്.
പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വക്കം സ്വദേശിയായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ വാക്ക് തർക്കത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു.
മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരം ആറരയ്ക്കാണ് സംഭവം. ഇടപ്പള്ളി ചങ്ങമ്പുഴ നഗർ സ്വദേശിനി നീതു (32)വിനാണ് കുത്തേറ്റത്.
നീതുവിനെ മെട്രോ പോലീസ് കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചു. നീതുവിനെ ഉടൻ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നീതുവിന്റെ ഭർത്താവ് മഹേഷി (39)നെ മെട്രോ പോലീസ് കസ്റ്റഡിയിൽ എടുത്തു.
District News
നെടുങ്കണ്ടം: ബാലന്‍പിള്ളസിറ്റിയില്‍ മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശി പന്തിരുവേലില്‍ സന്ദീപിനാണ് (35) വെട്ടേറ്റത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് കൊല്ലം സ്വദേശി വൈശാഖിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു.
വെല്‍ഡിംഗ് ജോലികളുമായി ബന്ധപ്പെട്ട് ഇരുവരും തൂക്കുപാലത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലത്തെ ശന്പളവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെ സന്ദീപിനെ വൈശാഖ് മര്‍ദിക്കുകയും വെട്ടുകയുമായിരുന്നു. വയറിനും കഴുത്തിനും വെട്ടേറ്റ ഇയാള്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതിയെ നെടുങ്കണ്ടം എസ്ഐ ലിജോ പി. മാണിയുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കോട്ടയം: പൂവത്തുംമൂട്ടിൽ സ്കൂളിൽ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുഞ്ഞുമോൻ എന്നയാളെയാണ് പാമ്പാടിയിൽ നിന്ന് പോലീസ് പിടികൂടിയത്.
ഇന്ന് രാവിലെ പത്തരയോടെയാണ് പേരൂർ ഗവ. എൽപി സ്കൂളിൽ സംഭവം നടന്നത്. ഡോണിയ എന്ന അധ്യാപികയെ ഭർത്താവ് കൊച്ചുമോൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ക്ലാസിൽ നിന്നും അധ്യാപികയെ വിളിച്ചിറക്കി ഓഫീസിന്റെ അടുത്തേക്ക് കൊണ്ടുപോയാണ് കുത്തിയത്. കഴുത്തിൽ കുത്തേറ്റ അധ്യാപിക ക്ലാസിലേക്ക് നിലവിളിച്ചു കൊണ്ട് ഓടി കയറി. തുടർന്ന് പ്രധാന അധ്യാപികയും മറ്റു സ്റ്റാഫും ചേർന്ന് പ്രതിയെ പിടിച്ച് മാറ്റുകയായിരുന്നു.
Kerala
മലപ്പുറം: വണ്ടൂരിൽ ബാറില്‍ യുവാവിന്റെ ആക്രമണം. രണ്ട് ബാർ ജീവനക്കാരെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. വണ്ടൂർ കരുണാലയപ്പടി സ്വദേശി ഷിബിൽ ആണ് അക്രമം നടത്തിയത്.
ബാർ ജീവനക്കാരായ തിരുവാലി സ്വദേശി ആകാശ്, കോഴിക്കോട് സ്വദേശി അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. സംഘര്‍ഷത്തിനിടയില്‍ ഷിബിലിനും കത്തിക്കുത്തിൽ പരിക്കേറ്റു.മൂന്നു പേരേയും വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് അക്രമമുണ്ടായത്. ലഹരിയിലായിരുന്നു ഷിബിലെന്ന് പോലീസ് പറഞ്ഞു. ബാറിലെ മദ്യക്കുപ്പികളും ഫര്‍ണിച്ചറുകളും ഷിബില്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
International
സാഗ്രെബ്: ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിൽ കന്യാസ്ത്രീയെ അക്രമി കുത്തി പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ചയാണു സംഭവം.
ആശുപത്രിയിൽ ചികിത്സയിലുള്ള സിസ്റ്റർ മരിയ താത്യാന സർനോ (34) അപകടനില തരണം ചെയ്തു.
“അല്ലാഹു അക്ബർ’’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് അക്രമി സിസ്റ്ററെ കുത്തിയത്. സാഗ്രെബിലെ പ്രൈമറി സ്കൂളിൽ അധ്യാപികയാണ് സിസ്റ്റർ മരിയ.
Kerala
കൊച്ചി: സ്വതന്ത്ര സ്ഥാനാർഥിയ്ക്ക് കുത്തേറ്റു. എറണാകുളം ചേന്ദമംഗലത്തെ സ്വതന്ത്ര സ്ഥാനാർഥിയായ ഫസൽ റഹ്മാനെയാണ് പരിക്കേറ്റത്.
വടക്കേക്കര സ്വദേശി മനോജ് ആണ് ഫസലിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഫസൽ കഴിഞ്ഞ ഭരണ സമിതിയിൽ പഞ്ചായത്ത് അംഗമായിരുന്നു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു ഫസൽ.
ഫസലിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. വോട്ട് ചോദിച്ചുള്ള പ്രചാരണം നടത്തുന്നതിനിടെ ഫസലവും മനോജും തമ്മിൽ തർക്കമുണ്ടായി.
കഴിഞ്ഞ ദിവസം ഫസലിനെതിരെ ആരോപണം ഉന്നയിച്ച് മനോജ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനുശേഷം ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് മനോജ് ഫസലിനെ കുത്തുന്നത്. ഫസലിന്റെ പുറത്താണ് മനോജ് മൂന്നുതവണ കുത്തിയത്.
Kerala
കൊച്ചി: മധ്യവയസ്കനെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമറ്റം ഇരട്ടക്കാലി കൊച്ചുകുടി രാജൻ (57) ആണ് കൊല്ലപ്പെട്ടത്.
സംഭവുമായി ബന്ധപ്പെട്ട് സഹോദരി ഭർത്താവ് തൊഴുത്തിങ്കൽ സുകുമാരനെ (68) പോത്താനിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായർ രാവിലെ വോട്ട് അഭ്യർഥിച്ചെത്തിയവരാണ് ജനലിലൂടെ മൃതദേഹം കണ്ടത്.
മുറിയിൽ കട്ടിലിനുസമീപം നിലത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വീടിന്റെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. ജനലിലൂടെ കൈയിട്ട് രാജന്റെ വയറ്റിൽ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം.
രാജൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. രാജന്റെ വീടിനുസമീപമാണ് സുകുമാരന്റെയും വീട്. ഇരുവരും ചേർന്ന് പതിവായി മദ്യപിക്കുമായിരുന്നു. ശനിയാഴ്ച പകൽ ഇവർ തമ്മിൽ വഴക്കുണ്ടായതായി പറയുന്നു.
രാജന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച സംസ്കരിക്കും.
Kerala
കോഴിക്കോട്: രാമനാട്ടുകരയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർക്ക് കുത്തേറ്റു.
റമീസ് റഹ്മാൻ, റഹീസ് എന്നിവർക്കാണ് കുത്തേറ്റ്. ഇവരെ ആക്രമിച്ച അക്ബർ സംഭവത്തിന് പിന്നാലെ ഓടി രക്ഷപെട്ടു. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
District News
കാസർഗോഡ്: സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി. കാസർഗോഡ് ആണ് സംഭവം.
അനിൽകുമാർ(36) എന്നയാൾക്കാണ് കുത്തേറ്റത്. മീൻ വ്യാപാരിയായ അനിൽ കുമാറിനോട് ഒരാൾ സീതാംഗോളിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോൾ അക്രമി സംഘം ഇയാളുടെ കഴുത്തിൽ കുത്തുകയായിരുന്നു.
കഴുത്തിൽ കത്തി കുത്തിയിറങ്ങിയ നിലയിൽ അനിൽകുമാറിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി കുത്തേറ്റ അനിൽ കുമാർ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Kerala
കാസർഗോഡ്: സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി. കാസർഗോഡ് ആണ് സംഭവം.
അനിൽകുമാർ(36) എന്നയാൾക്കാണ് കുത്തേറ്റത്. മീൻ വ്യാപാരിയായ അനിൽ കുമാറിനോട് ഒരാൾ സീതാംഗോളിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോൾ അക്രമി സംഘം ഇയാളുടെ കഴുത്തിൽ കത്തികുത്തിയിറക്കുകയായിരുന്നു.
കഴുത്തിൽ കത്തി കുത്തിയിറങ്ങിയ നിലയിൽ അനിൽകുമാറിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി കുത്തേറ്റ അനിൽ കുമാർ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.