കോട്ടയം: പാല മാനത്തൂരിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. പാമ്പനാൽ ചാക്കോ (50), ഭാര്യ മേരി, മകൾ മായ, മായയുടെ ഒരു വയസുകാരി മകൾ ഇതൾ എന്നിവർക്കാണ് കുത്തേറ്റത്.
സാരമായി കുത്തേറ്റ ചാക്കോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റ് മൂന്ന് പേരെ പാലാ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നു രാവിലെയാണ് പെരുന്തേനീച്ച ആക്രമണമുണ്ടായത്. ആദ്യം കുത്തേറ്റത് ഗൃഹനാഥനാണ്. പിന്നാലെ മറ്റുള്ളവരെയും തേനീച്ച ആക്രമിച്ചു. കുഞ്ഞിനെ കുത്താതിരിക്കാൻ അമ്മ മായ ശ്രമിച്ചതിനാൽ അവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
തേനീച്ച ആക്രമണത്തെക്കുറിച്ചു വനംവകുപ്പ് അധികൃതരെയും ഫയർഫോഴ്സിനെയും പോലീസിനെയും നാട്ടുകാർ വിവരമറിയിച്ചിട്ടുണ്ട്.
Tags : beehive attack stabbed pala