Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stabbed

മദ്യലഹരിയിൽ തർക്കം; ഒരാളെ ചവിട്ടിക്കൊന്നു, ഒരു മാസം മുമ്പേ ഇവിടെ കുത്തിക്കൊല

പാലാ: പാലായില്‍ മദ്യലഹരിയില്‍ തൊഴിലാളികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ ചവിട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ ഷാജി(45)യാണ് കൊല്ലപ്പെട്ടത്.

പാലാ മുരിക്കുംപുഴ പരിപ്പില്‍ക്കുന്ന് ഭാഗത്തുള്ള വീട്ടില്‍ ഇന്നലെ രാത്രി 10നാണു സംഭവം. കൊല്ലപ്പെട്ട ഷാജിക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയായ ശ്യാമിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നു ശ്യാമിന്‍റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നതായും പോലീസ് പറഞ്ഞു.

ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. തൊഴിലാളികള്‍ എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. മാസങ്ങള്‍ക്കും മുമ്പും ഇവിടെ തൊഴിലാളികള്‍ തമ്മിലുള്ള വഴക്കില്‍ ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.

മദ്യപിച്ച ശേഷമുള്ള വാക്കു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഷാജിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.

Kerala

ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം; ര​ണ്ടു പേ​ർ​ക്ക് കു​ത്തേ​റ്റു

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് കു​ത്തേ​റ്റു. വ​ർ​ക്ക​ല പാ​പ​നാ​ശ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സ​ന്ദീ​പ്, സു​രേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ വ​ക്കം സ്വ​ദേ​ശി​യാ​യ സു​രേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

Kerala

വാ​ക്കു​ത​ർ​ക്കം; മു​ട്ടം മെ​ട്രോ സ്റ്റേ​ഷ​നി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു

കൊ​ച്ചി: ആ​ലു​വ മു​ട്ടം മെ​ട്രോ സ്റ്റേ​ഷ​നി​ൽ വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു.

മെ​ട്രോ സ്റ്റേ​ഷ​നി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യ്ക്കാ​ണ് സം​ഭ​വം. ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ ന​ഗ​ർ സ്വ​ദേ​ശി​നി നീ​തു (32)വി​നാ​ണ് കു​ത്തേ​റ്റ​ത്.

നീ​തു​വി​നെ മെ​ട്രോ പോ​ലീ​സ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. നീ​തു​വി​നെ ഉ​ട​ൻ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ നീ​തു​വി​ന്‍റെ ഭ​ർ​ത്താ​വ് മ​ഹേ​ഷി (39)നെ ​മെ​ട്രോ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

District News

മ​ദ്യ​പാ​ന​ത്തി​നി​ടെ സം​ഘ​ര്‍​ഷം, ഒ​രാ​ള്‍​ക്ക് വെ​ട്ടേ​റ്റു

നെ​ടു​ങ്ക​ണ്ടം: ബാ​ല​ന്‍​പി​ള്ള​സി​റ്റി​യി​ല്‍ മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലുണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ള്‍​ക്ക് വെ​ട്ടേ​റ്റു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി പ​ന്തി​രു​വേ​ലി​ല്‍ സ​ന്ദീ​പി​നാ​ണ് (35) വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് കൊ​ല്ലം സ്വ​ദേ​ശി വൈ​ശാ​ഖി​നെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.


വെ​ല്‍​ഡിം​ഗ് ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും തൂ​ക്കു​പാ​ല​ത്ത് വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മു​മ്പ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തെ ശന്പ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ സ​ന്ദീ​പി​നെ വൈ​ശാ​ഖ് മ​ര്‍​ദി​ക്കു​ക​യും വെ​ട്ടു​ക​യു​മാ​യി​രു​ന്നു. വ​യ​റി​നും ക​ഴു​ത്തി​നും വെ​ട്ടേ​റ്റ ഇ​യാ​ള്‍ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.


പ്ര​തി​യെ നെ​ടു​ങ്ക​ണ്ടം എ​സ്ഐ ലി​ജോ പി. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കോ​ട്ട​യ​ത്ത് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

കോ​ട്ട​യം: പൂ​വ​ത്തും​മൂ​ട്ടി​ൽ സ്കൂ​ളി​ൽ ക​യ​റി അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കു​ഞ്ഞു​മോ​ൻ എ​ന്ന​യാ​ളെ​യാ​ണ് പാ​മ്പാ​ടി​യി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് പേ​രൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ സം​ഭ​വം ന​ട​ന്ന​ത്. ഡോ​ണി​യ എ​ന്ന അ​ധ്യാ​പി​ക​യെ ഭ​ർ​ത്താ​വ് കൊ​ച്ചു​മോ​ൻ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക്ലാ​സി​ൽ നി​ന്നും അ​ധ്യാ​പി​ക​യെ വി​ളി​ച്ചി​റ​ക്കി ഓ​ഫീ​സി​ന്‍റെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​പോ​യാ​ണ് കു​ത്തി​യ​ത്. ക​ഴു​ത്തി​ൽ കു​ത്തേ​റ്റ അ​ധ്യാ​പി​ക ക്ലാ​സി​ലേ​ക്ക് നി​ല​വി​ളി​ച്ചു കൊ​ണ്ട് ഓ​ടി ക​യ​റി. തു​ട​ർ​ന്ന് പ്ര​ധാ​ന അ​ധ്യാ​പി​ക​യും മ​റ്റു സ്റ്റാ​ഫും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​ച്ച് മാ​റ്റു​ക​യാ​യി​രു​ന്നു.

Kerala

വ​ണ്ടൂ​രി​ൽ ബാ​റി​ല്‍ യു​വാ​വി​ന്‍റെ ആ​ക്ര​മ​ണം; ര​ണ്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് കു​ത്തേ​റ്റു

മ​ല​പ്പു​റം: വ​ണ്ടൂ​രി​ൽ ബാ​റി​ല്‍ യു​വാ​വി​ന്‍റെ ആ​ക്ര​മ​ണം. ര​ണ്ട് ബാ​ർ ജീ​വ​ന​ക്കാ​രെ യു​വാ​വ് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു. വ​ണ്ടൂ​ർ ക​രു​ണാ​ല​യ​പ്പ​ടി സ്വ​ദേ​ശി ഷി​ബി​ൽ ആ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.

ബാ​ർ ജീ​വ​ന​ക്കാ​രാ​യ തി​രു​വാ​ലി സ്വ​ദേ​ശി ആ​കാ​ശ്, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ഭി​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഘ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഷി​ബി​ലി​നും ക​ത്തി​ക്കു​ത്തി​ൽ പ​രി​ക്കേ​റ്റു.​മൂ​ന്നു പേ​രേ​യും വ​ണ്ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. ല​ഹ​രി​യി​ലാ​യി​രു​ന്നു ഷി​ബി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബാ​റി​ലെ മ​ദ്യ​ക്കു​പ്പി​ക​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും ഷി​ബി​ല്‍ അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

International

ക്രൊ​യേ​ഷ്യ​യി​ൽ ക​ന്യാ​സ്ത്രീ​ക്ക് ക​ത്തി​ക്കു​ത്തേ​റ്റു

സാ​​ഗ്രെ​​ബ്: ക്രൊ​​യേ​​ഷ്യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ സാ​​ഗ്രെ​​ബി​​ൽ ക​​ന്യാ​​സ്ത്രീ​​യെ അ​​ക്ര​​മി കു​​ത്തി പ​​രി​​ക്കേ​​ൽ​​പ്പി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണു സം​​ഭ​​വം.

ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള സി​​സ്റ്റ​​ർ മ​​രി​​യ താത്യാ​​ന സ​​ർ​​നോ (34) അ​​പ​​ക​​ട​​നി​​ല ത​​ര​​ണം ചെ​​യ്തു.

“അ​​ല്ലാ​​ഹു അ​​ക്ബ​​ർ’’ എ​​ന്ന് വി​​ളി​​ച്ചു​​പ​​റ​​ഞ്ഞു​​കൊ​​ണ്ടാ​​ണ് അ​​ക്ര​​മി സി​​സ്റ്റ​​റെ കു​​ത്തി​​യ​​ത്. സാ​​ഗ്രെ​​ബി​​ലെ പ്രൈ​​മ​​റി സ്കൂ​​ളി​​ൽ അ​​ധ്യാ​​പി​​ക​​യാ​​ണ് സി​​സ്റ്റ​​ർ മ​​രി​​യ.

Kerala

എ​റ​ണാ​കു​ള​ത്ത് സി​പി​എ​മ്മി​ൽനി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക്കു കു​ത്തേ​റ്റു

കൊ​ച്ചി: സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യ്ക്ക് കു​ത്തേ​റ്റു. എ​റ​ണാ​കു​ളം ചേ​ന്ദ​മം​ഗ​ല​ത്തെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ ഫ​സ​ൽ റ​ഹ്മാ​നെ​യാ​ണ് പ​രി​ക്കേ​റ്റ​ത്.

വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി മ​നോ​ജ് ആ​ണ് ഫ​സ​ലി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. മ​നോ​ജി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ഫ​സ​ൽ ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു. സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു ഫ​സ​ൽ.

ഫ​സ​ലി​നെ ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. വോ​ട്ട് ചോ​ദി​ച്ചു​ള്ള പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഫ​സ​ല​വും മ​നോ​ജും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി.

ക​ഴി​ഞ്ഞ ദി​വ​സം ഫ​സ​ലി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് മ​നോ​ജ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​രു​വ​രും ത​മ്മി​ൽ ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ​യാ​ണ് മ​നോ​ജ് ഫ​സ​ലി​നെ കു​ത്തു​ന്ന​ത്. ഫ​സ​ലി​ന്‍റെ പു​റ​ത്താ​ണ് മ​നോ​ജ് മൂ​ന്നു​ത​വ​ണ കു​ത്തി​യ​ത്.

 

Kerala

എ​റ​ണാ​കു​ള​ത്ത് മ​ധ്യ​വ​യ​സ്ക​ൻ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

കൊച്ചി: മ​ധ്യ​വ​യ​സ്‌​ക​നെ വീ​ട്ടി​ൽ കു​ത്തേ​റ്റ്‌ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ത്ത​മ​റ്റം ഇ​ര​ട്ട​ക്കാ​ലി കൊ​ച്ചു​കു​ടി രാ​ജ​ൻ (57) ആ​ണ്‌ കൊ​ല്ല​പ്പെ​ട്ട​ത്‌.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹോ​ദ​രി ഭ​ർ​ത്താ​വ് തൊ​ഴു​ത്തി​ങ്ക​ൽ സു​കു​മാ​ര​നെ (68) പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​ർ രാ​വി​ലെ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചെ​ത്തി​യ​വ​രാ​ണ്‌ ജ​ന​ലി​ലൂ​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

മു​റി​യി​ൽ ക​ട്ടി​ലി​നു​സ​മീ​പം നി​ല​ത്ത് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വീ​ടി​ന്‍റെ വാ​തി​ൽ അ​ക​ത്തു​നി​ന്ന് കു​റ്റി​യി​ട്ടി​രു​ന്നു. ജ​ന​ലി​ലൂ​ടെ കൈ​യി​ട്ട് രാ​ജ​ന്‍റെ വ​യ​റ്റി​ൽ ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ കു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ്‌ പോ​ലീ​സ് നി​ഗ​മ​നം.

രാ​ജ​ൻ ഒ​റ്റ​യ്ക്കാ​യി​രു​ന്നു വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ജ​ന്‍റെ വീ​ടി​നു​സ​മീ​പ​മാ​ണ്‌ സു​കു​മാ​ര​ന്‍റെ​യും വീ​ട്. ഇ​രു​വ​രും ചേ​ർ​ന്ന്‌ പ​തി​വാ​യി മ​ദ്യ​പി​ക്കു​മാ​യി​രു​ന്നു. ശ​നി​യാ​ഴ്‌​ച പ​ക​ൽ ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​താ​യി പ​റ​യു​ന്നു.

രാ​ജ​ന്‍റെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്‌​റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം തി​ങ്ക​ളാ​ഴ്‌​ച സം​സ്ക​രി​ക്കും.

District News

സാമ്പത്തിക തർക്കം; കാസർഗോട്ട് യുവാവിന്റെ കഴുത്തിൽ ക ത്തികുത്തിയിറക്കി

കാ​സ​ർ​ഗോ​ഡ്: സാ​മ്പ​ത്തി​ക പ്ര​ശ്ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ക്കി. കാ​സ​ർ​ഗോ​ഡ് ആ​ണ് സം​ഭ​വം.

അ​നി​ൽ​കു​മാ​ർ(36) എ​ന്ന​യാ​ൾ​ക്കാ​ണ് കു​ത്തേ​റ്റ​ത്. മീ​ൻ വ്യാ​പാ​രി​യാ​യ അ​നി​ൽ കു​മാ​റി​നോ​ട് ഒ​രാ​ൾ സീ​താം​ഗോ​ളി​യി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ അ​ക്ര​മി സം​ഘം ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ കുത്തുകയായിരുന്നു.

ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ങ്ങി​യ നി​ല​യി​ൽ അ​നി​ൽ​കു​മാ​റി​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ അ​നി​ൽ കു​മാ​ർ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

Kerala

സാ​മ്പ​ത്തി​ക ത​ർ​ക്കം; കാ​സ​ർ​ഗോ​ട്ട് യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി​കു​ത്തി​യി​റ​ക്കി

കാ​സ​ർ​ഗോ​ഡ്: സാ​മ്പ​ത്തി​ക പ്ര​ശ്ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ക്കി. കാ​സ​ർ​ഗോ​ഡ് ആ​ണ് സം​ഭ​വം.

അ​നി​ൽ​കു​മാ​ർ(36) എ​ന്ന​യാ​ൾ​ക്കാ​ണ് കു​ത്തേ​റ്റ​ത്. മീ​ൻ വ്യാ​പാ​രി​യാ​യ അ​നി​ൽ കു​മാ​റി​നോ​ട് ഒ​രാ​ൾ സീ​താം​ഗോ​ളി​യി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ അ​ക്ര​മി സം​ഘം ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ ക​ത്തി​കു​ത്തി​യി​റ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ങ്ങി​യ നി​ല​യി​ൽ അ​നി​ൽ​കു​മാ​റി​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ അ​നി​ൽ കു​മാ​ർ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

Latest News

Up