Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Statement

രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ടാം ബ​ലാ​ത്സം​ഗ​ക്കേ​സ്: കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി പ​രാ​തി​ക്കാ​രി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാം ബ​ലാ​ത്സം​ഗ കേ​സി​ൽ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി പ​രാ​തി​ക്കാ​രി. തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ട​തി​യി​ൽ ക​ഴി​ത്ത ദി​വ​സം മ​ജി​സ്ട്രേ​റ്റ് ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​രി​യു​ടെ വൈ​ദ്യ പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​ക്കി. പ്ര​തി​യു​ടെ സ്വാ​ധീ​നം ഭ​യ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ് മൊ​ഴി ന​ൽ​കാ​ൻ വൈ​കി​യ​ത്. എ​ന്നാ​ൽ ര​ണ്ടാം പ​രാ​തി ക​ള്ള​പ്പ​രാ​തി​യാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ൽ രാ​ഹു​ൽ പ​റ​ഞ്ഞ​പ്പോ​ൾ മു​ന്നോ​ട്ട് പോ​കാ​ൻ തീ​രു​മാ​നി​ച്ചു എ​ന്നും മൊ​ഴി​യി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, പ​രാ​തി​യി​ൽ ഒ​രു ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഒ​ന്നി​ല​ധി​കം ത​വ​ണ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന് മൊ​ഴി​യി​ലു​ണ്ട്. കേ​ര​ള​ത്തി​ന് പു​റ​ത്ത് പ​ഠി​ക്കു​ന്ന പ​രാ​തി​ക്കാ​രി അ​വി​വാ​ഹി​ത​യാ​ണ്. ഈ ​കേ​സി​ൽ രാ​ഹു​ലി​ന് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

ഹോം ​സ്റ്റേ​യി​ൽ കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും മൊ​ഴി​യി​ലു​ണ്ട്.

Kerala

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി പോ​രാ​ടി​യ ആ​ളാ​ണ് സ​ജി ചെ​റി​യാ​ൻ; പ്ര​സ്താ​വ​ന വ​ള​ച്ചൊടി​ച്ച​താ​ണ്: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ര​ന്ത​രം പോ​രാ​ടി​യ ആ​ളാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന വ​ള​ച്ചൊ​ടി​ച്ചാ​ണ് വാ​ർ​ത്ത​ക​ൾ വ​ന്ന​തെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞ​ത് ശ​രി​യാ​യ കാ​ര്യ​മാ​ണ്. ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യും എ​തി​ർ​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​തെ​ന്നും ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ന്നാ​ൽ വ​ർ​ഗീ​യ​ത പ​റ​യു​ന്ന ഒ​രാ​ളു​ടെ നി​ല​പാ​ടി​നോ​ടും സി​പി​എ​മ്മി​ന് യോ​ജി​പ്പി​ല്ലെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ച​ത്. ഒ​രു വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​വും സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​രു​തെ​ന്നും വ​ർ​ഗീ​യ​ത​ക്കെ​തി​രെ രാ​ജ്യ​ത്ത് ത​ന്നെ അ​തി​ശ​ക്ത​മാ​യി നി​ൽ​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം എ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

ദീ​പ​ക്കി​ന്‍റെ മ​ര​ണം; മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ലൈം​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണ​ത്തി​ന് പിന്നാലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോലീ​സാ​ണ് ദീ​പ​ക്കി​ന്‍റെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്നും ത​നി​ക്ക് മ​നോ​വി​ഷ​മം ഉ​ണ്ടാ​യി എ​ന്ന് മ​ക​ൻ സൂ​ചി​പ്പി​ച്ചെ​ന്നും മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഒ​പ്പം ദീ​പ​ക്കി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി.

ദീ​പ​ക്കി​ന്‍റെ മ​ര​ണ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. സം​ഭ​വം നോ​ർ​ത്ത് സോ​ൺ ഡി​ഐ​ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്ക​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

ഫെ​ബ്രു​വ​രി 19ന് ​കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

Kerala

വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ഞ​ങ്ങ​ളു​ടെ ല​ക്ഷ്യ​മ​ല്ല; സ​ജി ചെ​റി​യാ​ൻ ആ​ദ്യം ലീ​ഗി​നെ കു​റി​ച്ച് പ​ഠി​ക്ക​ണം: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ. വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ലീ​ഗി​ന്‍റെ ല​ക്ഷ്യ​മ​ല്ലെ​ന്നും സ​ജി ചെ​റി​യാ​നെ പോ​ലെ ഇ​ത്ര​യും വ​ലി​യ വ​ര്‍​ഗീ​യ​ത ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

സ​ജി ചെ​റി​യാ​ൻ ലീ​ഗി​നെ​ക്കു​റി​ച്ച് ആ​ദ്യം പ​ഠി​ക്ക​ണ​മെ​ന്നും ഒ​രു ജ​ന​വി​ഭാ​ഗ​ത്തെ ടാ​ര്‍​ജ​റ്റ് ചെ​യ്യു​ന്ന പ്ര​ച​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. പേ​ര് നോ​ക്കി കാ​ര്യം പ​റ​യു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

"തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​സ്ലീം​ലീ​ഗ് പ്ര​തി​നി​ധി​ക​ളാ​ണ് ഇ​ന്ന് കൊ​ല്ല​ത്ത് യോ​ഗ​ത്തി​ന് എ​ത്തി​യ​ത്. അ​വ​രു​ടെ പേ​രു​ക​ൾ നോ​ക്കി​യാ​ൽ മ​ന​സി​ലാ​കും ഏ​തൊ​ക്കെ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ആ​ളു​ക​ൾ ഉ​ണ്ടെ​ന്ന​ത്. എ​ല്ലാ മ​ത വി​ഭാ​ഗ​തി​ൽ പെ​ട്ട​വ​രും ലീ​ഗി​ൽ നി​ന്ന് വി​ജ​യി​ച്ചി​ട്ടു​ണ്ട്.'-​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ​യും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ കു​റ​വാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ​ക്ക് കാ​ര​ണം. മാ​റി മാ​റി കാ​ർ​ഡ് ക​ളി​ച്ചി​ട്ട് എ​ന്താ​ണ് ഇ​ട​ത് പ​ക്ഷ​ത്തി​ന് പ്ര​യോ​ജ​നം?. മ​ല​യാ​ളി​യു​ടെ മ​ണ്ണി​ൽ ഇ​ത് ചി​ല​വാ​കി​ല്ലെ​ന്നും പി​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

 

Kerala

ചി​ന്ന​ക്ക​നാ​ൽ ഭൂ​മി: മാ​ത്യു കു​ഴ​ൽനാ​ട​ന്‍റെ മൊ​ഴി വി​ജി​ല​ൻ​സ് രേ​ഖ​പ്പെ​ടു​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി ചി​​​ന്ന​​​ക്ക​​​നാ​​​ലി​​​ൽ നി​​​യ​​​മം ലം​​​ഘി​​​ച്ച് ഭൂ​​​മി വാ​​​ങ്ങി​​​യെ​​​ന്ന കേ​​​സി​​​ൽ മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​ടെ മൊ​​​ഴി വി​​​ജി​​​ല​​​ൻ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ പൂ​​​ജ​​​പ്പു​​​ര സ്പെ​​​ഷ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ യൂ​​​ണി​​​റ്റ് ഒ​​​ന്നി​​​ലേ​​​ക്ക് മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​നെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാ​​​ണ് മൊ​​​ഴി​​​യെ​​​ടു​​​ത്ത​​​ത്.

ഭൂ​​​മി ഇ​​​ട​​​പാ​​​ടി​​​ൽ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ഒ​​​ന്നു​​​മി​​​ല്ലെ​​​ന്നാ​​​ണ് മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. 2021ൽ ​​​റ​​​വ​​​ന്യൂ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​ണ് ഭൂ​​​മി വാ​​​ങ്ങി​​​യ​​​തെ​​​ന്നും അ​​​ന്ന് കേ​​​സു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ആ​​​ധാ​​​ര​​​ത്തി​​​ൽ വി​​​ല കു​​​റ​​​ച്ചു കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. പു​​​റ​​​ന്പോ​​​ക്ക് ഭൂ​​​മി കൈ​​​യേ​​​റി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും മാ​​​ത്യു മൊ​​​ഴി ന​​​ൽ​​​കി.

ചി​​​ന്ന​​​ക്ക​​​നാ​​​ലി​​​ൽ 50 സെ​​​ന്‍റ് അ​​​ധി​​​ക ഭൂ​​​മി കൈ​​​വ​​​ശം വ​​​ച്ചു​​​വെ​​​ന്നാ​​​ണ് എം​​​എ​​​ൽ​​​എ​​​ക്ക് എ​​​തി​​​രെ​​​യു​​​ള്ള ആ​​​രോ​​​പ​​​ണം. ചി​​​ന്ന​​​ക്ക​​​നാ​​​ലി​​​ലെ റി​​​സോ​​​ർ​​​ട്ട് നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ ക​​​ള്ള​​​പ്പ​​​ണ​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടോ എ​​​ന്നാ​​​ണ് ഇ​​​ഡി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.

Kerala

ചി​ന്ന​ക്ക​നാ​ൽ ഭൂ​മി കേ​സ്; മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ മൊ​ഴി​യെ​ടു​ത്ത് വി​ജി​ല​ന്‍​സ്

തി​രു​വ​ന​ന്ത​പു​രം: ചി​ന്ന​ക്ക​നാ​ലി​ല്‍ നി​യ​മം ലം​ഘി​ച്ച് ഭൂ​മി വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ മൊ​ഴി​യെ​ടു​ത്ത് വി​ജി​ല​ന്‍​സ്. വി​ജി​ല​ന്‍​സി​ന്‍റെ പൂ​ജ​പ്പു​ര എ​സ്‌​ഐ​യു 1 യൂ​ണി​റ്റാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്തേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു മൊ​ഴി​യെ​ടു​പ്പ്.

സ്ഥ​ലം വാ​ങ്ങി​യ​തി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് എം​എ​ല്‍​എ മൊ​ഴി ന​ല്‍​കി. പോ​ക്കു​വ​ര​വ് ചെ​യ്യും മു​ന്‍​പ് മി​ച്ച​ഭൂ​മി കേ​സ് ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മൊ​ഴി ന​ല്‍​കി.

Kerala

എ.​കെ. ബാ​ല​ന്‍റേ​ത് പ​ച്ച വ​ർ​ഗീ​യ​ത. മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം: കെ.സി. വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: എ.​കെ. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന ത​നി വ​ർ​ഗീ​യ​ത വി​ള​മ്പു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

അ​ത് എ.​കെ. ബാ​ല​നെ കൊ​ണ്ട് പ​റ​യി​ച്ച​താ​ണെ​ന്നും കു​രു​ട​ൻ ആ​ന​യെ ക​ണ്ട​ത് പോ​ലെ​യാ​ണ് സി​പി​എം നേ​താ​ക്ക​ളു​ടെ സ്ഥി​തി​യെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റാ​ൽ അ​തി​ന്‍റെ കാ​ര​ണം ഉ​ൾ​ക്കൊ​ള്ള​ണം. എ​ൽ​ഡി​എ​ഫ് കേ​ര​ള സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ​ത​യു​ടെ വി​ഷം വ​മി​പ്പി​ക്കു​ന്നു. ക്ഷ​മ പ​റ​ഞ്ഞ​ത് കൊ​ണ്ട് പ്ര​ശ്നം തീ​രി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണം. എ.​കെ. ബാ​ല​ന്‍റേ​ത് പ​ച്ച വ​ർ​ഗീ​യ​ത​യാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള​യു​ടെ വ്യാ​പ്തി കൂ​ടു​ക​യാ​ണ്. പ​ദ്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ പാ​ർ​ട്ടി ഇ​പ്പോ​ഴും ത​യാ​റ​ല്ല. എ​സ്ഐ​റ്റി​ക്ക്മേ​ൽ തു​ട​ക്കം മു​ത​ലേ സ​മ്മ​ർ​ദ്ദ​മു​ണ്ട്. എ​സ്ഐ​റ്റി കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​തു​കൊ​ണ്ട് കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള വേ​റൊ​രു ഏ​ജ​ൻ​സി കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ഓ​രോ ദി​വ​സ​വും വി​ള്ള​ലു​ക​ൾ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ൻ​എ​ച്ച് 66-ൽ ​സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തും. കാ​യം​കു​ളം, ഓ​ച്ചി​റ, പാ​യി​ൽ കു​ള​ങ്ങ​ര തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ പി​ല്ല​ർ സ്ട്ര​ക്ച​ർ ആ​ക്കേ​ണ്ടി വ​ന്നാ​ൽ അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും.

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ര​ന്ത​ര​മാ​യി വീ​ഴ്ച സം​ഭ​വി​ക്കു​ന്നു. അ​തെ​ല്ലാം മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ശ്ര​മി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ൽ സ്റ്റാ​ഫ് ഇ​ല്ല, മ​രു​ന്ന് ഇ​ല്ല, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ​യി​ല്ല.

കേ​ര​ള​ത്തി​ലെ ചി​കി​ത്സ പി​ഴ​വു​ക​ളി​ൽ ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ല. ഒ​രു അ​ന്വേ​ഷ​ണ​ത്തി​ലും ചി​കി​ത്സ പി​ഴ​വ് ഉ​ണ്ടെ​ന്ന് ഇ​ന്നേ വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. കു​റ്റം മ​റ​ച്ചു വ​യ്ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ശ്ര​മി​ക്കു​ന്ന​ത്. ന​മ്പ​ർ​വ​ൺ ആ​ണെ​ന്ന് പ​റ​ച്ചി​ൽ മാ​ത്ര​മാ​ണ്.

ആ​ല​പ്പു​ഴ​യി​ൽ എ​സ്ഡി​പി​ഐ സ​ഹാ​യ​ത്തോ​ടെ മു​ൻ​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ഷി​പ്പ് നേ​ടാ​ൻ സി​പി​എം പ​ര​സ്യ​മാ​യി ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി പാ​ർ​ട്ടി മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്. നി​യ​മ​സ​ഭാ ഇ​ല​ക്ഷ​നി​ൽ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി മ​ത്സ​രി​ക്കും, ജ​യി​ക്കും. അ​തി​നു​ശേ​ഷം മാ​ത്രം മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കും എ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ മൊ​ഴി​യെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ എ​സ്ഐ​ടി, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ മൊ​ഴി​യെ​ടു​ക്കും. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ് വി​ളി​പ്പി​ക്കു​ന്ന​ത്.

പോ​റ്റി​ക്കൊ​പ്പം അ​ടൂ​ർ പ്ര​കാ​ശ് ന​ട​ത്തി​യ ഡ​ൽ​ഹി യാ​ത്ര ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ സം​ഘം ശേ​ഖ​രി​ക്കും. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി പ​രി​ച​യ​മു​ണ്ടെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള പോ​റ്റി​യു​ടെ കൂ​ടി​ക്കാ​ഴ്ച​യി​ലും അ​ടൂ​ർ പ്ര​കാ​ശ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.

നേ​ര​ത്തെ പോ​റ്റി​യു​മൊ​ത്തു​ള്ള അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ ചി​ത്രം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ക​ന​ത്ത വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം രം​ഗ​ത്തു​വ​ന്നി​രു​ന്നു.

അ​തേ​സ​മ​യം, ദേ​വ​സ്വം മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം, അ​തി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പോ​റ്റി​യി​ൽ നി​ന്നും സ്ഥി​രീ​ക​ര​ണം തേ​ടും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ചെ​ന്നി​ത്ത​ല ഇ​ന്നും മൊ​ഴി ന​ൽ​കി​യി​ല്ല, ‍‍ഞാ​യ​റാ​ഴ്ച മൊ​ഴി ന​ൽ​കും  

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള കേ​സി​ൽ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്നും മൊ​ഴി ന​ൽ​കി​യി​ല്ല. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് എ​സ്ഐ​ടി​യു​ടെ ഈ​ഞ്ച​ക്ക​ൽ ഓ​ഫീ​സി​ൽ മൊ​ഴി ന​ൽ​കാ​ൻ ഹാ​ജ​രാ​കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്താ​നു​ള്ള​തി​നാ​ൽ മൊ​ഴി ന​ൽ​കാ​നു​ള്ള അ​സൗ​ക​ര്യം ഉ​ച്ച​യോ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹാ​ജ​രാ​കാ​മെ​ന്ന് അ​റി​യി​ച്ചു​വെ​ങ്കി​ലും എ​സ്പി ശ​ശി​ധ​ര​ന് അ​സൗ​ക​ര്യ​മാ​യ​തി​നാ​ൽ അ​ന്ന് ന​ട​ന്നി​ല്ല.

ഇ​ത് ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യ​മാ​ണ് മൊ​ഴി​യെ​ടു​ക്കാ​തെ മാ​റു​ന്ന​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള​യി​ൽ 500 കോ​ടി​യു​ടെ ത​ട്ടി​പ്പാ​ണ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ച​ത്. ഞാ​യ​റാ​ഴ്ച മൊ​ഴി​യെ​ടു​ക്കാ​മെ​ന്ന് ചെ​ന്നി​ത്ത​ല പ്ര​ത്യേ​ക സം​ഘ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

Kerala

സം​വി​ധാ​യ​ക​ൻ കു​ഞ്ഞു​മു​ഹ​മ്മ​ദി​ൽ​നി​ന്ന് മോ​ശം അ​നു​ഭ​വം; പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ എം​എ​ല്‍​എ​യും സം​വി​ധാ​യ​ക​നു​മാ​യ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​ൽ​നി​ന്ന് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​താ​യി പ​രാ​തി ന​ല്‍​കി​യ സം​വി​ധാ​യി​ക​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി പോ​ലീ​സ്. ഇ​തി​നാ​യി ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും.

കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ള്‍ മൂ​ല​മാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വൈ​കു​ന്ന​തെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കു​ഞ്ഞു​മു​ഹ​മ്മ​ദി​ല്‍​നി​ന്നു മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​താ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യെ അ​റി​യി​ച്ച ശേ​ഷ​മാ​ണ് സം​വി​ധാ​യി​ക ന​വം​ബ​ര്‍ 27ന് ​മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കി​യ​ത്.

തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വ​ഴി ഡി​സം​ബ​ര്‍ ര​ണ്ടി​ന് ല​ഭി​ച്ച പ​രാ​തി​യി​ല്‍ എ​ട്ടി​നാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലേ​ക്കു മ​ല​യാ​ളം ചി​ത്ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ള്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ അ​തി​ഥി​ക​ളാ​യാ​ണു കു​ഞ്ഞു​മു​ഹ​മ്മ​ദും കേ​സി​ലെ പ​രാ​തി​ക്കാ​രി​യും ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ച​ത്.

ഹോ​ട്ട​ല്‍ മു​റി​യി​ല്‍ വ​ച്ചു സ​മ്മ​ത​മി​ല്ലാ​തെ ശ​രീ​ര​ത്തി​ല്‍ ക​ട​ന്നു​പി​ടി​ച്ചെ​ന്നും അ​പ​മാ​നി​ച്ചെ​ന്നു​മാ​ണു പ​രാ​തി. ഹോ​ട്ട​ലി​ല്‍ നി​ന്നു പോ​ലീ​സ് ശേ​ഖ​രി​ച്ച സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍ ഇ​രു​വ​രും ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ വെ​ളി​പ്പെ​ടു​ത്ത​ൽ: എ​സ്ഐ​ടി ഇ​ന്ന് ചെ​ന്നി​ത്ത​ല​യു​ടെ മൊ​ഴി എ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ളി​പ്പെ​ടു​ത്ത​ലി​ൽ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മൊ​ഴി ഇ​ന്ന് എ​സ്ഐ​ടി രേ​ഖ​പ്പെ​ടു​ത്തി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​സൗ​ക​ര്യ​ത്തെ തു​ട​ര്‍​ന്നാ​ണ് മൊ​ഴി എ​ടു​ക്കു​ന്ന​ത് മാ​റ്റി​യ​ത്. ഇ​ക്കാ​ര്യം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​റി​യി​ച്ചു.

അ​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം പ​റ​യു​മെ​ന്ന് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​നി​ക്ക് വി​വ​രം ന​ൽ​കി​യ ആ​ളെ​യും ചോ​ദ്യം ചെ​യ്യ​ട്ടെ എ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞി​രു​ന്നു. രാ​വി​ലെ 11ന് ​മൊ​ഴി കൊ​ടു​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചി​രു​ന്നു.

കോ​ട​തി​യി​ൽ ര​ഹ​സ്യ മൊ​ഴി ന​ൽ​കാ​നും ഈ ​വ്യ​വ​സാ​യി ത​യ്യാ​റാ​ണ്. മു​മ്പ് മ​റ്റു ചി​ല വി​ഷ​യ​ങ്ങ​ളി​ൽ വ്യ​വ​സാ​യി ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ സ​ത്യ​മാ​യി​രു​ന്നു. സ്വ​ർ​ണം അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ അ​മൂ​ല്യ പു​രാ​വ​സ്തു​വാ​യി വി​റ്റു എ​ന്നാ​ണ് വ്യ​വ​സാ​യി ത​ന്നോ​ട് പ​റ​ഞ്ഞ​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര ക​ള്ള​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൊ​ഴി​യെ​ടു​പ്പ് ന​ട​ക്കു​ക്കാ​നി​രു​ന്ന​ത്.
വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മൊ​ഴി ന​ൽ​കാ​ൻ ത​യ്യാ​റാ​ണെ​ന്ന് ചെ​ന്നി​ത്ത​ല​യാ​ണ് എ​സ്ഐ​ടി​യെ അ​റി​യി​ച്ച​ത്.

ഇ​ഞ്ച​ക്ക​ലി​ലെ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് മൊ​ഴി ന​ൽ​കു​ക എ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചി​രു​ന്നു. കേ​സി​ൽ നി​ല​വി​ൽ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ൽ ആ​ണെ​ന്ന് യു​ഡി​എ​ഫ് ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​മ്പോ​ഴാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല മൊ​ഴി ന​ൽ​കാ​ൻ ത​യാ​റാ​യ​ത്.

Kerala

ശ​രി​യാ​യി​ല്ല; അ​തി​ജീ​വി​ത​യ്ക്കെ​തി​രാ​യ പ്ര​തി​ക​ര​ണം അ​നാ​വ​ശ്യം: അ​ടൂ​ർ പ്ര​കാ​ശി​നെ​തി​രെ കെ. മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​യെ സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. അ​ജീ​വി​ത​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​നാ​വ​ശ്യ​മെ​ന്നും​നി​രു​ത്ത​ര​വാ​ദ​പ​ര​മെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

പ​ദ​വി​ക്ക​നു​സ​രി​ച്ചു​ള്ള പ്ര​സ്താ​വ​ന ന​ട​ത്ത​ണം. തി​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം അ​ത്ത​ര​ത്തി​ലൊ​രു പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത് ശ​രി​യാ​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. അ​തി​ജീ​വി​ത​യ്ക്ക് നീ​തി കി​ട്ട​ണ​മെ​ന്നാ​ണ് നി​ല​പാ​ട്. സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ പോ​കു​ന്ന​ത് വേ​റെ പ​ണി​യി​ല്ലാ​ത്ത​തി​നാ​ലാ​ണെ​ന്നും ദി​ലീ​പി​ന് നീ​തി കി​ട്ടി​യെ​ന്നു​മാ​യി​രു​ന്നു അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണം. ദി​ലീ​പു​മാ​യി ത​നി​ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

കെ​പി​സി​സി​യും എ​ഐ​സി​സി​യും എ​തി​ര്‍​ത്ത് നി​ല​പാ​ടെ​ടു​ക്കു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ​ന്‍ വി​മ​ര്‍​ശ​നം ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ അ​ടൂ​ര്‍ പ്ര​സ്താ​വ​ന തി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ​ത് അ​നാ​വ​ശ്യ പ്ര​തി​ക​ര​ണ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നി​ല​പാ​ട് അ​ത​ല്ലെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് വീ​ണ്ടും വ്യ​ക്ത​മാ​ക്കി.

 

 

Kerala

രാ​ഹു​ലി​നെ പേ​ടി, കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ഭ​യം; ര​ണ്ടാം കേ​സി​ൽ അ​തി​ജീ​വി​ത മൊ​ഴി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ടാം പീ​ഡ​ന​ക്കേ​സി​ൽ അ​തി​ജീ​വി​ത​യു​ടെ മൊ​ഴി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ക്രൂ​ര ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് അ​തി​ജീ​വി​ത മൊ​ഴി​യി​ൽ ഉ​ള്ള​ത്. ഐ ​വാ​ൻ​ഡ് ടു ​റേ​പ്പ് യു ​എ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് ബ​ന്ധം സ്ഥാ​പി​ച്ച​ത്. സം​സാ​രി​ക്കാ​ൻ എ​ന്ന് പ​റ​ഞ്ഞ് ഹോം​സ്റ്റേ മു​റി​യി​ലേ​ക്ക് കൊ​ണ്ടുപോ​കു​ക​യും അ​തി​ക്രൂ​ര​മാ​യ ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നും അ​തി​ജീ​വി​ത മൊ​ഴി ന​ൽ​കി.

ശ​രീ​ര​മാ​കെ മു​റി​വേ​ൽ​പ്പി​ച്ചു കൊ​ണ്ടു​ള്ള ലൈം​ഗീ​ക അ​തി​ക്ര​മ​മാ​ണ് ന​ട​ത്തി​യ​ത്. ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ന്ന സ​മ​യ​ത്ത് പാ​നി​ക് അ​റ്റാ​ക്കും ശ്വാ​സം മു​ട്ട​ലും അ​നു​ഭ​വ​പ്പെ​ട്ടു. എ​ന്നി​ട്ടും ലൈം​ഗീ​കാ​തി​ക്ര​മം തു​ട​ർ​ന്നു. ന​മു​ക്ക് ഒ​രു കു​ഞ്ഞു വേ​ണം എ​ന്ന ആ​വ​ശ്യം രാ​ഹു​ൽ ഉ​ന്ന​യി​ച്ചു​വെ​ന്നും അ​തി​ജീ​വി​ത പ​റ​യു​ന്നു.

ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ശേ​ഷം വി​വാ​ഹം ചെ​യ്യാ​ൻ ആ​കി​ല്ലെ​ന്ന് രാ​ഹു​ൽ അ​റി​യി​ച്ചു. വീ​ണ്ടും ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​യി രാ​ഹു​ൽ പി​ന്നാ​ലെ ന​ട​ന്നു. ഫോ​ൺ എ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​സ​ഭ്യം വി​ളി​ക്കു​മാ​യി​രു​ന്നു. വീ​ടി​ന്‍റെ പ​രി​സ​ര​ത്തേ​ക്ക് കാ​റു​മാ​യി വ​ന്ന് കൂ​ടെ പോ​രാ​ൻ പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​തി​ജീ​വി​ത​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു​ണ്ട്.

രാ​ഹു​ലി​നെ ഭ​യ​മാ​ണെ​ന്നും കേ​സു​മാ​യി മു​ന്നോ​ട്ടുപോ​കാ​ൻ ഭ​യ​പ്പെ​ടു​ന്നു എ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് അ​തി​ജീ​വി​ത പ​റ​ഞ്ഞു.

ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ന് പു​റ​ത്ത് നി​ന്നാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പൂ​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ട്ട​ർ സീ​ൽ വ​ച്ച ക​വ​റി​ൽ മൊ​ഴി സ​മ​ർ​പ്പി​ച്ചു.

Kerala

'സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത്'; ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നി​ൽ പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​മെ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം.

മൊ​ഴി​യെ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ദി​വ​സം അ​റി​യി​ക്ക​ണ​മെ​ന്ന് എ​സ്ഐ​ടി ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്താം തീ​യ​തി മൊ​ഴി കൊ​ടു​ക്കാ​മെ​ന്ന് എ​സ്ഐ​ടി​യെ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

പു​രാ​വ​സ്തു​ക്ക​ളു​ടെ രാ​ജ്യാ​ന്ത​ര ക​രി​ഞ്ച​ന്ത​യി​ൽ കാ​ണാ​തെ പോ​യ സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ ഇ​ട​പാ​ട് ന​ട​ന്ന​ത് 500 കോ​ടി​ക്കെ​ന്ന് അ​റി​വ് കി​ട്ടി​യ​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു.

പു​രാ​വ​സ്തു ക​ട​ത്തി​ലെ മു​ഖ്യ​സം​ഘാ​ട​ക​ർ ഇ​പ്പോ​ഴും അ​ന്വേ​ഷ​ണ പ​രി​ധി​ക്കു പു​റ​ത്താ​ണ്. അ​ന്വേ​ഷ​ണം അ​വ​രി​ലേ​ക്കും നീ​ള​ണ​മെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​കാ​ന്വേ​ഷ​ണ സ​ഘ​ത്തെ ന​യി​ക്കു​ന്ന എ​ഡി​ജി​പി വെ​ങ്ക​ടേ​ഷി​നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തു ന​ൽ​കി​യ​ത്

ശ​ബ​രി​മ​ല സ്വ​ർ​ണ​മോ​ഷ​ണം ഒ​രു സാ​ധാ​ര​ണ മോ​ഷ​ണ​മ​ല്ല, മ​റി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ന​ങ്ങ​ളു​ള്ള ഒ​ന്നാ​ണ്. ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​വ​ർ ഈ ​കേ​സി​ലെ സ​ഹ പ്ര​തി​ക​ൾ മാ​ത്ര​മാ​ണ്. ഇ​തി​ന്‍റെ മു​ഖ്യ​സം​ഘാ​ട​ക​ർ ഇ​പ്പോ​ഴും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ആ​യി​ട്ടി​ല്ലെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.

Kerala

കാ​വ്യ​യു​മാ​യു​ള്ള ബ​ന്ധം മ​ഞ്ജു​വി​നോ​ട് പ​റ​ഞ്ഞ​തെ​ന്തി​നെ​ന്ന് ദി​ലീ​പ് ചോ​ദി​ച്ചു; അ​തി​ജീ​വി​ത​യു​ടെ മൊ​ഴി പു​റ​ത്ത്

കൊ​ച്ചി: പീ​ഡ​ന​ത്തി​നി​ര​യാ​യ ന​ടി വി​ചാ​ര​ണ കോ​ട​തി​യി​ൽ ന​ൽ​കി​യ മൊ​ഴി പു​റ​ത്ത്. 2012 മു​ത​ൽ ന​ട​ൻ ദി​ലീ​പി​ന് ത​ന്നോ​ട് വി​രോ​ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും മ​ഞ്ജു​വു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം ത​ക​ർ​ത്ത​ത് താ​നാ​ണെ​ന്ന് ദി​ലീ​പ് പ​ല​രോ​ടും പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ന​ടി മൊ​ഴി​യി​ൽ പ​റ​യു​ന്നു.

2012ലെ ​ല​ണ്ട​ൻ യാ​ത്ര​യ്ക്കി​ടെ ദി​ലീ​പ് നേ​രി​ട്ട് ഇ​ക്കാ​ര്യം ചോ​ദി​ച്ചു. കാ​വ്യ​യു​മാ​യു​ള്ള ബ​ന്ധം മ​ഞ്ജു​വി​നോ​ട് പ​റ​ഞ്ഞ​ത് എ​ന്തി​നെ​ന്നാ​ണ് ചോ​ദി​ച്ച​ത്. തെ​ളി​വു​മാ​യി​ട്ടാ​ണ് മ​ഞ്ജു വ​ന്ന​തെ​ന്ന് താ​ൻ മ​റു​പ​ടി ന​ൽ​കി. ത​നി​ക്കെ​തി​രെ നി​ന്ന​വ​രൊ​ന്നും മ​ല​യാ​ള സി​നി​മ​യി​ൽ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ദി​ലീ​പ് പ​റ​ഞ്ഞു എ​ന്നു​മാ​ണ് അ​തി​ജീ​വി​ത​യു​ടെ മൊ​ഴി.

കൂ​ടാ​തെ സ്റ്റേ​ജ് ഷോ​യു​ടെ റി​ഹേ​ഴ്സ​ൽ സ​മ​യ​ത്ത് ദി​ലീ​പ് ത​ന്നോ​ട് സം​സാ​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ദി​ലീ​പു​മാ​യു​ള​ള പ്ര​ശ്നം പ​റ​ഞ്ഞു​തീ​ർ​ക്ക​ണ​മെ​ന്ന് സി​നി​മാ മേ​ഖ​ല​യി​ലു​ള​ള പ​ല​രും ത​ന്നോ​ട് പ​റ‍​ഞ്ഞി​രു​ന്നു എ​ന്നും അ​തി​ജീ​വി​ത​യു​ടെ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു.

Kerala

മൊഴി 20 പേജിൽ, മുങ്ങിയ രാഹുലിനെ കണ്ടെത്താൻ പ്രത്യേക സംഘത്തിന്‍റെ തെരച്ചിൽ

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി നല്‍കിയ പരാതിയില്‍ വലിയമല പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുലിനെ കണ്ടെത്താൻ പോലീസിന്‍റെ ഊർജിത തെരച്ചിൽ. കുറ്റകൃത്യം നടന്ന സ്ഥലം നേമം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ വലിയമല പോലീസ് കേസ് നേമത്തേക്കു കൈമാറിയിട്ടുണ്ട്. അതേസമയം, ഒളിവില്‍ പോയ രാഹുലിനെ പിടികൂടാന്‍ പോലീസ് സർവ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ധരും ഷാഡോ പോലീസും ഉള്‍പ്പെടെയുള്ള സിറ്റി പോലീസ് സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്.

ഗുരുതര കുറ്റങ്ങൾ

വിവാഹവാഗ്ദാനം നല്‍കി പീഡനം, ബലാത്സംഗം, ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. രാഹുലിന്‍റെ സഹായി അടൂര്‍ സ്വദേശി ജോബി ജോര്‍ജിനെ രണ്ടാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍. രാഹുലിന്‍റെ നിര്‍ദേശാനുസരണം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു കൊടുത്തത് ജോബിയായിരുന്നുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെയും കേസില്‍ പ്രതിയാക്കിയിരിക്കുന്നത്.

20 പേജുള്ള മൊഴി

രാഹുലിനെതിരെ കേസെടുത്തതിനു പിന്നാലെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ നിലയിലാണ്. എന്നാല്‍, പിന്നീട് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത നിലയിലാണെന്നു സ്ഥിരീകരിച്ചു. രാഹുല്‍ എവിടെയാണെന്ന് അറിയില്ല. സംസ്ഥാനം വിട്ടെന്ന സൂചനകളുമുണ്ട്. രാഹുലിനെതിരെ യുവതി ഗുരുതര വെളിപ്പെടുത്തലുകളാണ് മൊഴിയായി പോലീസിനു നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയില്‍നിന്നു മൊഴി രേഖപ്പെടുത്തിയിരുന്നു.
20 പേജുള്ള മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ഗര്‍ഭഛിദ്രം നടത്തുന്നതിനുതന്നെ ഭീഷണിപ്പെടുത്തി. രാഹുലിന്‍റെ സുഹൃത്തിന്‍റെ പക്കലാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു നല്‍കിയത്. മരുന്ന് കഴിച്ചുവെന്നു വീഡിയോ കോളിലൂടെ രാഹുല്‍ ഉറപ്പാക്കിയെന്നാണ് യുവതിയുടെ മൊഴി. രാഹുലിനു പല പെണ്‍കുട്ടികളുമായും ബന്ധമുണ്ടെന്നു തനിക്കറിയാം. ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതികേട് ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാലാണ് പരാതി നല്‍കിയത്. രാഹുല്‍ അസഭ്യം പറഞ്ഞിട്ടുണ്ടെന്നും യുവതി മൊഴികൊടുത്തു.

National

താ​ൻ പ​റ​ഞ്ഞ​ത് വി​ജ​യ്‌‍​യെ എ​തി​ർ​ത്ത​ല്ല; വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ൻ അ​ജി​ത്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​ർ സം​ഭ​വ​ത്തെ പ​റ്റി താ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ൾ വി​ജ​യ്‌​യെ എ​തി​ർ​ത്തു​കൊ​ണ്ട​ല്ല എ​ന്ന് ന​ട​ൻ അ​ജി​ത് കു​മാ​ർ. ദി ​ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​ർ ഇ​ന്ത്യ​യ്ക്ക് അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ജി​ത് പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

"ഞാ​ൻ എ​ന്നും വി​ജ​യ്ക്ക് ന​ന്മ വ​ര​ണ​മെ​ന്ന് മാ​ത്ര​മേ ആ​ഗ്ര​ഹി​ച്ചി​ട്ടു​ള്ളൂ. എ​ന്‍റെ അ​ഭി​മു​ഖം അ​ദ്ദേ​ഹ​ത്തി​നെ​തി​രെ തി​രി​ക്കു​ന്ന​വ​ർ ദ​യ​വാ​യി ഇ​ത് നി​ർ​ത്ത​ണം'. -അ​ജി​ത്, രം​ഗ​രാ​ജ് പാ​ണ്ഡെ​യു​മാ​യി ന​ട​ത്തി​യ ഓ​ഡി​യോ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ക​രൂ​ർ സം​ഭ​വ​ത്തി​ന് കാ​ര​ണം ആ ​ഒ​രു പ്ര​ത്യേ​ക വ്യ​ക്തി മാ​ത്ര​മ​ല്ല, നാ​മെ​ല്ലാ​വ​രു​മാ​ണ്. ആ​ളു​ക​ളെ അ​നാ​വ​ശ്യ​മാ​യി കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​യി​ൽ എ​ല്ലാ​വ​രും അ​ഭി​ര​മി​ച്ചി​രി​ക്കു​ന്നു. ത​ന്‍റെ ശ​ക്തി കാ​ണി​ക്കാ​ൻ എ​ല്ലാ​വ​രും ഇ​ങ്ങ​നെ ആ​ളു​ക​ളെ കൂ​ട്ടു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​ർ ഇ​ന്ത്യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം, അ​ജി​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് വി​ജ​യ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Kerala

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പം; പി.​എം.​എ. സ​ലാ​മി​നെ ത​ള്ളി ലീ​ഗ്

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ലീ​ഗ് നേ​താ​വ് പി.​എം.​എ. സ​ലാം ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ത്തെ ത​ള്ളി മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍.

ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വീ​ഴ്ച​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക എ​ന്ന​ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. അ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ള്‍ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ​മാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ വേ​ണ്ട​തു ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ​മാ​യി വി​മ​ര്‍​ശി​ക്കു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ത്തി​ലേ​ക്ക് പോ​ക​രു​ത്. അ​ത് ഒ​രി​ക്ക​ലും ന​ല്ല കാ​ര്യ​മ​ല്ല.

വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളി​ലേ​ക്ക് പോ​കാ​തെ എ​ല്ലാ​വ​രും സൂ​ക്ഷ്മ പാ​ലി​ക്കേ​ണ്ട​താ​ണ്. മു​സ്‌​ലീം ലീ​ഗ് പാ​ര്‍​ട്ടി​യു​ടെ ന​യ​വും അ​താ​ണ്.- സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ആ​ണും പെ​ണ്ണും കെ​ട്ട​വ​നാ​യ​തു​കൊ​ണ്ടാ​ണ് സ​ര്‍​ക്കാ​ര്‍ പി​എം ശ്രീ​യി​ല്‍ ഒ​പ്പി​ട്ട​തെ​ന്നാ​ണ് മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ഒ​ന്നു​കി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​ണാ​ക​ണം, അ​ല്ലെ​ങ്കി​ല്‍ പെ​ണ്ണാ​ക​ണം. ര​ണ്ടും കെ​ട്ട മു​ഖ്യ​മ​ന്ത്രി​യെ​യാ​ണ് ന​മു​ക്ക് കി​ട്ടി​യ​ത് എ​ന്ന​താ​ണ് ന​മ്മു​ടെ അ​പ​മാ​നം. അ​തി​ന്‍റെ ദു​ര​വ​സ്ഥ​യാ​ണ് നാ​മി​പ്പോ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.

Latest News

Up