Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supplyco

Kottayam

കോ​ട്ട​യ​ത്ത് സ​പ്ലൈ​കോ സി​ഗ്‌​നേ​ച്ച​ര്‍ മാ​ര്‍​ട്ടി​ന് ഇ​ന്നു തു​ട​ക്കം

കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര​​യി​​ലെ സ​​പ്ലൈ​​കോ ഹൈ​​പ്പ​​ര്‍ മാ​​ര്‍​ട്ട് ഇ​​ന്നു മു​​ത​​ല്‍ സ​​പ്ലൈ​​കോ സി​​ഗ്‌​​നേ​​ച്ച​​ര്‍ മാ​​ര്‍​ട്ടാ​​യി പ്ര​​വ​​ര്‍​ത്ത​​നം വി​​പു​​ലീ​​ക​​രി​​ക്കു​​ന്നു.

ഇ​​ന്നു രാ​​വി​​ലെ 10ന് ​​മ​​ന്ത്രി ജി.​​ആ​​ര്‍. അ​​നി​​ല്‍ സി​​ഗ്‌​​നേ​​ച്ച​​ര്‍ മാ​​ര്‍​ട്ടി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും.​​അ​​തി​​വി​​പു​​ല​​മാ​​യ ഡി​​സ്‌​​പ്ലേ സൗ​​ക​​ര്യ​​വും നാ​​ല് ബി​​ല്ലിം​​ഗ് കൗ​​ണ്ട​​റു​​ക​​ളും ഇ​​വി​​ടെ സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. സ്വ​​കാ​​ര്യ കോ​​ര്‍​പ​​റേ​​റ്റ് ഹൈ​​പ്പ​​ര്‍ മാ​​ര്‍​ട്ടു​​ക​​ളോ​​ട് കി​​ട​​പി​​ടി​​ക്കു​​ന്ന രീ​​തി​​യി​​ല്‍ മി​​ക​​ച്ച നി​​ല​​വാ​​ര​​ത്തി​​ലാ​​ണ് സി​​ഗ്‌​​നേ​​ച്ച​​ര്‍ മാ​​ര്‍​ട്ട് ഇ​​നി​ മു​​ത​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ക. അ​​തി​​വി​​പു​​ല​​മാ​​യ ഡി​​സ്‌​​പ്ലേ സൗ​​ക​​ര്യ​​വും നാ​​ല് ബി​​ല്ലിം​​ഗ് കൗ​​ണ്ട​​റു​​ക​​ളും ഇ​​വി​​ടെ സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.​ ഇ​​തി​​നൊ​​പ്പം പാ​​ല്‍, ശീ​​ത​​ള പാ​​നീ​​യ​​ങ്ങ​​ള്‍, മു​​ട്ട അ​​ട​​ക്ക​​മു​​ള്ള​​വ​​യും പു​​തു​​താ​​യി വി​​ല്പ​​ന​​യ്ക്ക് എ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

സ​​പ്ലൈ​​കോ​​യു​​ടെ എ​​ല്ലാ​​വി​​ധ സ​​ബ്‌​​സി​​ഡി ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍​ക്കൊ​​പ്പം മ​​റ്റ് നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ള്‍​ക്കും വി​​ല​​ക്കു​​റ​​വ് ല​​ഭി​​ക്കും. ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സ​​ന്ദ​​ര്‍​ശ​​ക​​രി​​ല്‍നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന അ​​ഞ്ചു ഭാ​​ഗ്യ​​ശാ​​ലി​​ക​​ള്‍​ക്ക് 1000 രൂ​​പ​​യു​​ടെ ഗി​​ഫ്റ്റ് വൗ​​ച്ച​​റു​​ക​​ള്‍ സ​​മ്മാ​​ന​​മാ​​യി ല​​ഭി​​ക്കും.​ ഇ​​തു​​കൂ​​ടാ​​തെ ഫെ​​ബ്രു​​വ​​രി 20 വ​​രെ വ​​ല​​ന്‍റൈ​ന്‍​സ് ഡേ ​​മു​​ന്‍​നി​​ര്‍​ത്തി 1000 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ല്‍ സ​​ബ്‌​​സി​​ഡി ഇ​​ത​​ര ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ വാ​​ങ്ങു​​ന്ന​​വ​​ര്‍​ക്ക് 14 രൂ​​പ​​യ്ക്ക് ഒ​​രു കി​​ലോ പ​​ഞ്ച​​സാ​​ര​​യും 500 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ല്‍ ഇ​​ത​​ര ഉ​​ത്പ​ന്ന​​ങ്ങ​​ള്‍ വാ​​ങ്ങു​​ന്ന​​വ​​ര്‍​ക്ക് അ​​ര​​ക്കി​​ലോ പ​​ഞ്ച​​സാ​​ര​​യും ല​​ഭി​​ക്കും.​ സ്വ​​കാ​​ര്യ ക​​മ്പ​​നി​​ക​​ളു​​ടെ സ്‌​​പോ​​ണ്‍​സ​​ര്‍​ഷി​​പ്പി​​ല്‍ ന​​വീ​​ക​​രി​​ച്ച കോ​​ട്ട​​യ​​ത്തെ ആ​​ദ്യ​​ത്തെ സി​​ഗ്‌​​നേ​​ച്ച​​ര്‍ മാ​​ര്‍​ട്ട് കൂ​​ടി​​യാ​​ണി​​ത്.

ക​​ണ്ണൂ​​രി​​ലാ​​ണ് ആ​​ദ്യ​​ത്തെ സി​​ഗ്‌​​നേ​​ച്ച​​ര്‍ മാ​​ര്‍​ട്ട് തു​​ട​​ങ്ങി​​യ​​ത്. എ​​റ​​ണാ​​കു​​ള​​ത്തെ സി​​ഗ്‌​​നേ​​ച്ച​​ര്‍ മാ​​ര്‍​ട്ട് നി​​ര്‍​മാ​​ണ ഘ​​ട്ട​​ത്തി​​ലു​​മാ​​ണ്.

District News

വേ​മം പാ​ട​ശേ​ഖ​ര​ത്തി​ൽ സ​പ്ലൈ​ക്കോ​യു​ടെ നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക

മാ​ന​ന്ത​വാ​ടി: വേ​മം പാ​ട​ശേ​ഖ​ര​ത്തി​ൽ സ​പ്ലൈ​ക്കോ​യു​ടെ നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക. സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക​ൾ കൃ​ഷി​വ​കു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

മാ​ന​ന്ത​വാ​ടി താ​ന്നി​ക്ക​ൽ വേ​മം പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​രാ​ണ് നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​തി​ൽ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്. 180 ഏ​ക്ക​റോ​ളം വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​രം വ​ട​ക്കേ വ​യ​നാ​ടി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട നെ​ല്ല​റ​ക​ളി​ലൊ​ന്നാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ പ​ക്ക​ൽ നി​ന്നും സ​പ്ലൈ​ക്കോ നെ​ല്ല് സം​ഭ​രി​ക്കു​ന്നു​ണ്ട്.

പ​ല​യി​ട​ങ്ങ​ളി​ലും നെ​ൽ​കൃ​ഷി ന​ഷ്ട​ത്തി​ലാ​കു​ന്പോ​ൾ സ​പ്ലൈ​കോ വ​ഴി​യു​ള്ള നെ​ല്ല് സം​ഭ​ര​ണ​മാ​ണ് കൃ​ഷി തു​ട​രാ​ൻ ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ കൊ​യ്ത്ത് ന​ട​ന്ന​യു​ട​ൻ ത​ന്നെ സം​ഭ​ര​ണം ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ കൊ​യ്ത്തു ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യാ​യി​ട്ടും സം​ഭ​ര​ണം ന​ട​ന്നി​ട്ടി​ല്ല.

കൊ​യ്തെ​ടു​ത്ത നെ​ല്ല് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ചാ​ക്കു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ്. കി​ലോ​യ്ക്ക് 30 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​ത്ത​വ​ണ നെ​ല്ല് സം​ഭ​രി​ക്കു​ക​യെ​ന്നാ​ണ് സ​പ്ലൈ​ക്കോ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സ​പ്ലൈ​കോ വ​ഴി​യു​ള്ള നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​തി​നാ​ൽ കു​റ​ഞ്ഞ​വി​ല​യ്ക്ക് സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക് ന​ല്കി നെ​ല്ല് ഒ​ഴി​വാ​ക്കാ​ള്ള ആ​ലോ​ച​ന​യി​ലാ​ണ് ചി​ല ക​ർ​ഷ​ക​ർ.

നെ​ല്ല് സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ ഏ​തൊ​ക്കെ മി​ല്ലു​ക​ളി​ലേ​ക്കാ​ണ് നെ​ല്ല് സം​ഭ​ര​ണം ന​ട​ത്താ​നാ​കു​ക എ​ന്ന് തീ​രു​മാ​ന​ത്തി​ലെ​ത്താ​നാ​കൂ. നെ​ല്ല് സം​ഭ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Business

ക്രി​സ്മ​സ്-​പു​തു​വ​ത്സ​രം: സ​പ്ലൈ​കോ വി​റ്റു​വ​ര​വ് 82 കോ​ടി

കൊ​​​​ച്ചി: ക്രി​​​​സ്മ​​​​സ്-​​​​പു​​​​തു​​​​വ​​​​ത്സ​​​​ര സീ​​​​സ​​​​ണി​​​​ല്‍ 82 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​റ്റു​​​​വ​​​​ര​​​​വു​​​​മാ​​​​യി സ​​​​പ്ലൈ​​​​കോ. ഡി​​​​സം​​​​ബ​​​​ര്‍ 22 മു​​​​ത​​​​ല്‍ ക​​​​ഴി​​​​ഞ്ഞ ഒ​​​​ന്നു​​​വ​​​​രെ​​​​യു​​​​ള്ള പ​​​ത്തു ദി​​​​വ​​​​സ​​​​ത്തെ ക​​​​ണ​​​​ക്കാ​​​​ണി​​​​ത്.

36.06 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു സ​​​​ബ്‌​​​​സി​​​​ഡി സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​റ്റു​​​​വ​​​​ര​​​​വ്. പെ​​​​ട്രോ​​​​ള്‍, റീ​​​​ട്ടെ​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടെ എ​​​​ല്ലാ സ​​​​പ്ലൈ​​​​കോ വി​​​​ല്പ​​​​ന​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ​​​​യും ആ​​​​റു ജി​​​​ല്ല​​​​ക​​​​ളി​​​​ലെ പ്ര​​​​ത്യേ​​​​ക ഫെ​​​​യ​​​​റു​​​​ക​​​​ളി​​​​ലെ​​​​യും വി​​​​ല്പ​​​​ന ഉ​​​​ള്‍​പ്പെ​​​​ടെ​​​​യാ​​​​ണ് 82 കോ​​​​ടി നേ​​​​ടി​​​​യ​​​​ത്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, കോ​​​​ട്ട​​​​യം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ര്‍ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണു പ്ര​​​​ത്യേ​​​​ക ക്രി​​​​സ്മ​​​​സ് ഫെ​​​​യ​​​​റു​​​​ക​​​​ള്‍ സ​​​​പ്ലൈ​​​​കോ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. പ്ര​​​​ത്യേ​​​​ക ഫെ​​​​യ​​​​റു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു മാ​​​​ത്രം 74 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ വി​​​​റ്റു​​​​വ​​​​ര​​​​വു​​​​ണ്ടാ​​​​യി. ഇ​​​​തി​​​​ല്‍ 40.94 ല​​​​ക്ഷം രൂ​​​​പ സ​​​​ബ്‌​​​​സി​​​​ഡി ഇ​​​​ന​​​​ങ്ങ​​​​ളും 33.06 ല​​​​ക്ഷം രൂ​​​​പ സ​​​​ബ്‌​​​​സി​​​​ഡി​​​​യി​​​​ത​​​​ര ഇ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പു​​​​ത്ത​​​​രി​​​​ക്ക​​​​ണ്ടം മൈ​​​​താ​​​​ന​​​​ത്തു ന​​​​ട​​​​ത്തി​​​​യ പ്ര​​​​ത്യേ​​​​ക ക്രി​​​​സ്മ​​​​സ് ഫെ​​​​യ​​​​റി​​​​ല്‍ 29.31 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ വി​​​​റ്റു​​​​വ​​​​ര​​​​വാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​തി​​​​ല്‍ സ​​​​ബ്‌​​​​സി​​​​ഡി സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​റ്റു​​​​വ​​​​ര​​​​വ് 16.19 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ്.

Kerala

സ​പ്ലൈ​കോ​യു​ടെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ഫെ​യ​റു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ​യു​ടെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ഫെ​യ​റു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ഫെ​യ​റു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഭ​ക്ഷ്യ​മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം നാ​യ​നാ​ർ പാ​ർ​ക്കി​ൽ നി​ർ​വ​ഹി​ക്കും.

ആ​ൻ​റ​ണി രാ​ജു എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​വു​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ആ​ദ്യ വി​ല്പ​ന നി​ർ​വ​ഹി​ക്കും. സ​പ്ലൈ​കോ ചെ​യ​ർ​മാ​നും പൊ​തു വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ സെ​ക്ര​ട്ട​റി​യു​മാ​യ എം.​ജി. രാ​ജ​മാ​ണി​ക്യം, പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്ത​കാ​ര്യ ക​മ്മീ​ഷ​ണ​ർ കെ. ​ഹി​മ, സ​പ്ലൈ​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​എം. ജ​യ​കൃ​ഷ്ണ​ൻ, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എ​സ്.​കെ.​പി. ര​മേ​ശ് എ​ന്നി​വ​ർ സം​സാ​രി​ക്കും.

ജ​നു​വ​രി ഒ​ന്ന് വ​രെ​യാ​ണ് ഫെ​യ​റു​ക​ൾ ഉ​ണ്ടാ​വു​ക. ആ​റ് ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക​മാ​യി ത​യ്യാ​റാ​ക്കി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഫെ​യ​റു​ക​ള്‍ ന​ട​ത്തു​ക. തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നം, കൊ​ല്ലം ആ​ശ്രാ​മം മൈ​താ​നം പ​ത്ത​നം​തി​ട്ട റോ​സ് മൗ​ണ്ട് ഓ​ഡി​റ്റോ​റി​യം, കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​നം, എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വ്, തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ത്യേ​ക ഫെ​യ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും സ​പ്ലൈ​കോ​യു​ടെ ഒ​രു പ്ര​ധാ​ന വി​ല്പ​ന​ശാ​ല ക്രി​സ്മ​സ് ഫെ​യ​ർ ആ​യി മാ​റും. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ 280ല​ധി​കം ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം ഓ​ഫ​റു​ക​ളും ബ്രാ​ൻ​ഡ​ഡ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു മു​ത​ൽ 50ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വും ന​ൽ​കും.

സ​പ്ലൈ​കോ നി​ല​വി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന 20 കി​ലോ​ഗ്രാം അ​രി 25 രൂ​പ​യ്ക്ക് ഫെ​യ​റു​ക​ളി​ലും ല​ഭ്യ​മാ​കും. 500 രൂ​പ​യ്ക്ക് മു​ക​ളി​ൽ സ​ബ്സി​ഡി ഇ​ത​ര സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഒ​രു കി​ലോ ശ​ബ​രി ഉ​പ്പ് ഒ​രു രൂ​പ​യ്ക്ക് ന​ൽ​കും.

ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് സാ​ന്‍റ ഓ​ഫ​ർ എ​ന്ന പേ​രി​ൽ 12 ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ പ്ര​ത്യേ​ക കി​റ്റും ഡി​സം​ബ​ർ 22 മു​ത​ൽ സ​പ്ലൈ​കോ വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ ല​ഭി​ക്കും. കേ​ക്ക്, പ​ഞ്ച​സാ​ര, തേ​യി​ല, പാ​യ​സം മി​ക്സ്, ശ​ബ​രി അ​പ്പം പൊ​ടി, മ​സാ​ല​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ 667 രൂ​പ​യു​ടെ 12 ഇ​ന കി​റ്റാ​ണ് 500 രൂ​പ​യ്ക്ക് ന​ൽ​കു​ന്ന​ത്.

 

 

Kerala

സ​പ്ലൈ​കോ​യു​ടെ അ​ൻ​പ​താം വാ​ർ​ഷി​കം; പു​തി​യ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​പ്ലൈ​​​കോ​​​യു​​​ടെ 50-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നു. എ​​​ല്ലാ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും എ​​​ത്തു​​​ന്ന വി​​​ധ​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന സ​​​പ്ലൈ​​​കോ സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ൾ ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. സ​​​ഞ്ച​​​രി​​​ക്കു​​​ന്ന സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഫ്ലാ​​​ഗ് ഓ​​​ഫ് ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്നു.

സ​​​ബ്സിഡി സാ​​​ധ​​​ന​​​ങ്ങ​​​ളും ബ്രാ​​​ൻ​​​ഡ​​​ഡ് നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളും സ​​​ഞ്ച​​​രി​​​ക്കു​​​ന്ന സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കും. കാ​​​ർ​​​ഡൊ​​​ന്നി​​​ന് നി​​​ല​​​വി​​​ൽ 319 രൂ​​​പ നി​​​ര​​​ക്കി​​​ൽ സ​​​പ്ലൈ​​​കോ വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത് പ്ര​​​തി​​​മാ​​​സം ഒ​​​രു ലി​​​റ്റ​​​ർ വെ​​​ളി​​​ച്ചെ​​​ണ്ണ​​​യാ​​​ണ്. ഇ​​​ത് ര​​​ണ്ടു ലി​​​റ്റ​​​റാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കും. സ​​​ബ്സി​​​ഡി ഇ​​​ത​​​ര ശ​​​ബ​​​രി വെ​​​ളി​​​ച്ചെ​​​ണ്ണ 359 രൂ​​​പ​​​യ്ക്കും കേ​​​ര വെ​​​ളി​​​ച്ചെ​​​ണ്ണ 429 രൂ​​​പ​​​യ്ക്കും ല​​​ഭ്യ​​​മാ​​​ക്കും.

ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 25 രൂ​​​പ നി​​​ര​​​ക്കി​​​ൽ കാ​​​ർ​​​ഡൊ​​​ന്നി​​​ന് പ്ര​​​തി​​​മാ​​​സം 20 കി​​​ലോ ഗ്രാം ​​​പ​​​ച്ച​​​രി/ പു​​​ഴു​​​ക്ക​​​ല​​​രി ന​​​ൽ​​​കിവ​​​ന്നി​​​രു​​​ന്ന​​​ത് തു​​​ട​​​ർ​​​ന്നും സ്ഥി​​​ര​​​മാ​​​യി ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. സ്ത്രീ ​​​ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് സ​​​ബ്സിഡി​​​യി​​​ത​​​ര ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് 10% വ​​​രെ അ​​​ധി​​​ക വി​​​ല​​​ക്കു​​​റ​​​വ് ന​​​ൽ​​​കും. നി​​​ല​​​വി​​​ൽ സ​​​പ്ലൈ​​​കോ​​​യി​​​ൽ ല​​​ഭി​​​ക്കു​​​ന്ന വി​​​ല​​​ക്കു​​​റ​​​വി​​​ന് പു​​​റ​​​മേ​​​യാ​​​ണി​​​ത്.

ആ​​​യി​​​രം രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ൽ സ​​​ബ്സി​​​ഡി​​​യി​​​ത​​​ര സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന എ​​​ല്ലാ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ഒ​​​രു കി​​​ലോ പ​​​ഞ്ച​​​സാ​​​ര അ​​​ഞ്ചു രൂ​​​പ​​​യ്ക്ക് ന​​​ൽ​​​കും. 500 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ൽ സ​​​ബ്സി​​​ഡി​​​യി​​​ത​​​ര സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് 250 ഗ്രാ​​​മി​​​ന്‍റെ ശ​​​ബ​​​രി ഗോ​​​ൾ​​​ഡ് തേ​​​യി​​​ല നി​​​ല​​​വി​​​ലെ വി​​​ല​​​യി​​​ൽ നി​​​ന്ന് 25 ശ​​​ത​​​മാ​​​നം വി​​​ല​​​ക്കു​​​റ​​​വി​​​ൽ ന​​​ൽ​​​കും. 105 രൂ​​​പ വി​​​ല​​​യു​​​ള്ള ശ​​​ബ​​​രി ഗോ​​​ൾ​​​ഡ് തേ​​​യി​​​ല 61.50 രൂ​​​പ​​​യ്ക്കാ​​​ണ് ന​​​ൽ​​​കു​​​ക.
500 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ബി​​​ല്ലു​​​ക​​​ളി​​​ൻ​​​മേ​​​ൽ സ​​​പ്ലൈ​​​കോ വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ൽ യു​​​പി​​​ഐ മു​​​ഖേ​​​ന പ​​​ണം അ​​​ട​​​യ് ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​ഞ്ചു രൂ​​​പ വി​​​ല​​​ക്കു​​​റ​​​വും ന​​​ൽ​​​കും.

ശ​​​ബ​​​രി അ​​​പ്പം പൊ​​​ടി​​​യും പു​​​ട്ടു​​​പൊ​​​ടി​​​യും 50% വി​​​ല​​​ക്കു​​​റ​​​വി​​​ൽ ന​​​ൽ​​​കും. കി​​​ലോ​​​ക്ക് 88 രൂ​​​പ വി​​​ല​​​യു​​​ള്ള ഈ ​​​ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ 44 രൂ​​​പ​​​യ്ക്ക് സ​​​പ്ലൈ​​​കോ വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും.

വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ലെ തി​​​ര​​​ക്ക് ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പു​​​തി​​​യ ഒ​​​രു പ​​​ദ്ധ​​​തി​​​യു​​​മു​​​ണ്ട്. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​മു​​​മ്പ് വാ​​​ങ്ങു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ബ്രാ​​​ൻ​​​ഡ​​​ഡ് നി​​​ത്യോ​​​പ​​​യോ​​​ഗ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് 5% അ​​​ധി​​​ക വി​​​ല​​​ക്കു​​​റ​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​പോ​​​ലെ ആ​​​റ് ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക ക്രി​​​സ്മ​​​സ് ഫെ​​​യ​​​റു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് പ്ര​​​ത്യേ​​​ക ഫെ​​​യ​​​റു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക. താ​​​ലൂ​​​ക്ക് ത​​​ല​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ൾ ക്രി​​​സ്മ​​​സ് ഫെ​​​യ​​​റു​​​ക​​​ളാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ഡി​​​സം​​​ബ​​​ർ 21 മു​​​ത​​​ൽ ജ​​​നു​​​വ​​​രി 1 വ​​​രെ ആ​​​യി​​​രി​​​ക്കും ക്രി​​​സ്മ​​​സ് ഫെ​​​യ​​​റു​​​ക​​​ൾ. 250 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​ൽ​​​പ്പ​​​ന​​​യാ​​​ണ് ഈ ​​​ക്രി​​​സ്മ​​​സ് കാ​​​ല​​​ത്ത് സ​​​പ്ലൈ​​​കോ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. 250-ല​​​ധി​​​കം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് വി​​​ല​​​ക്കു​​​റ​​​വും പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​​ളും ക്രി​​​സ്മ​​​സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

District News

സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ കാ​ലി

കോ​​ട്ട​​യം: സ​​പ്ലൈ​​കോ ഔ​​ട്ട്‌​​ലെ​​റ്റു​​ക​​ളും കാ​​ലി​​യാ​​യി. സ​​പ്ലൈ​​കോ​​യു​​ടെ സ​​ബ്‌​​സി​​ഡി സാ​​ധ​​ന​​ങ്ങ​​ളി​​ല്‍ അ​​രി, പ​​ച്ച​​രി, പ​​ഞ്ച​​സാ​​ര, ചെ​​റു​​പ​​യ​​ര്‍, ക​​ട​​ല, ഉ​​ഴു​​ന്ന്, വ​​ന്‍​പ​​യ​​ര്‍, തു​​വ​​ര​​പ്പ​​രി​​പ്പ്, മു​​ള​​ക്, മ​​ല്ലി, വെ​​ളി​​ച്ചെ​​ണ്ണ എ​​ന്നി​​വ ഉ​​ള്‍​പ്പെ​​ടു​​ന്നു. ഈ ​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല പൊ​​തു​​വി​​പ​​ണി​​യി​​ലെ​​തി​​നെ​​ക്കാ​​ള്‍ 35 ശ​​ത​​മാ​​നം കു​​റ​​വാ​​യ​​തി​​നാ​​ല്‍ ഏ​​റെ​​പ്പേ​​രാ​​ണ് സ​​പ്ലൈ​​കോ​​യെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. ഉ​​ഴു​​ന്നും പ​​രി​​പ്പും പ​​യ​​റും ക​​ട​​ല​​യും മി​​ക്ക് ഔ​​ട്ട്‌​​ലെ​​റ്റു​​ക​​ളി​​ലു​​മി​​ല്ല. കോ​​ട്ട​​യ​​ത്ത് കു​​റെ സാ​​ധ​​ന​​ങ്ങ​​ളു​​ടെ സ്‌​​റ്റോ​​ക്ക് എ​​ത്തി​​യെ​​ങ്കി​​ലും പാ​​ക്കിം​​ഗ് ന​​ട​​ക്കാ​​ത്താ​​ത്ത​​തി​​നാ​​ല്‍ വി​​ത​​ര​​ണ​​മി​​ല്ല.


നി​​ല​​വി​​ല്‍ വെ​​ളി​​ച്ചെ​​ണ്ണ മാ​​ത്ര​​മാ​​ണ് സ്റ്റോ​​ക്കു​​ള്ള​​ത്. എ​​ട്ടു കി​​ലോ കു​​ത്ത​​രി​​യും ര​​ണ്ടു കി​​ലോ പ​​ച്ച​​രി​​യും സ​​ബ്‌​​സി​​ഡി നി​​ര​​ക്കി​​ല്‍ ഓ​​രോ കാ​​ര്‍​ഡി​​നും ല​​ഭി​​ക്കേ​​ണ്ട​​താ​​ണ്. മ​​ല്ലി​​യും മു​​ള​​കും അ​​ര​ക്കി​ലോ​​യും മ​​റ്റ് സാ​​ധ​​ന​​ങ്ങ​​ള്‍ ഒ​​രു കി​​ലോ​​യു​​മാ​​ണു വാ​​ങ്ങാ​​നാ​​കു​​ക. ഓ​​ണ​​ത്തി​​ന് സാ​​ധ​​ന​​ങ്ങ​​ള്‍ വാ​​ങ്ങി​​യ ക​​രാ​​റു​​കാ​​ര്‍​ക്കും സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കും കു​​ടി​​ശി​​ക പെ​​രു​​കി​​യ​​തോ​​ടെ​​യാ​​ണ് സ​​പ്ലൈ​​കോ കാ​​ലി​​യാ​​യ​​ത്.

Kerala

വി​പ​ണി ഇ​ട​പെ​ട​ൽ: സ​പ്ലൈ​കോ​യ്ക്ക് 50 കോ​ടി അ​നു​വ​ദി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന് വി​​​പ​​​ണി ഇ​​​ട​​​പെ​​​ട​​​ലി​​​നാ​​​യി 50 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

ക്രി​​​സ്മ​​​സ്, പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷ കാ​​​ല​​​ത്ത് അ​​​വ​​​ശ്യ നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള വി​​​വി​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണ് തു​​​ക ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

Kerala

സ​പ്ലൈ​കോ​യ്ക്ക് മാ‍‍‌‍‍‍‌​ർ​ക്ക​റ്റിം​ഗ് സ്ട്രാ​റ്റ​ജി വേ​ണം : മ​ന്ത്രി പി. ​രാ​ജീ​വ്‌

കൊ​ച്ചി: സ​പ്ലൈ​കോ​യ്ക്ക് ഇ​ത് ഉ​ണ​ർ​വി​ന്‍റെ കാ​ല​മാ​ണെ​ന്നും അ​തി​നാ​ൽ മാ‍‍‌‍‍‍‌​ർ​ക്ക​റ്റിം​ഗ് സ്ട്രാ​റ്റ​ജി വേ​ണ​മെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ്‌. സ​പ്ലൈ​കോ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​ത​ര​ണ​ക്കാ​രെ​യും മ​റ്റു ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​ഓ​ണ​ക്കാ​ല​ത്ത് 386 കോ​ടി​യു​ടെ വി​ൽ​പ്പ​ന​യാ​ണ് സ​പ്ലൈ​കോ​യി​ൽ ന​ട​ന്ന​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ൽ​പ്പ​ന​യാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ല​ഭി​ക്കേ​ണ്ട വി​ഹി​ത​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​തി​നാ​ൽ കു​റ​ച്ച് ഞെ​രു​ക്ക​ത്തി​ലൂ​ടെ​യാ​ണ് ന​മ്മ​ൾ ക​ട​ന്നു പോ​കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ച്ചു കൊ​ണ്ടാ​ണ് ന​മ്മ​ൾ ഈ ​പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നി​ട​യി​ലും ധ​ന​കാ​ര്യ വ​കു​പ്പ് സ​പ്ലൈ​കോ​യ്ക്ക് ഓ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​ക്കാ​ർ എ​എ​വൈ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും ന​ൽ​കു​ന്ന സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 9.30 ന് ​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ക്കും. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ, തു​വ​ര പ​രി​പ്പ്, ചെ​റു​പ​യ​ർ പ​രി​പ്പ്, വ​ൻ പ​യ​ർ, ക​ശു​വ​ണ്ടി, മി​ൽ​മ നെ​യ്യ്, ഗോ​ൽ​ഡ് ടീ, ​പാ​യ​സം മി​ക്‌​സ്, സാ​മ്പാ​ർ പൊ​ടി, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, മ​ല്ലി​പ്പൊ​ടി, ഉ​പ്പ് തു​ട​ങ്ങി​യ 14 ഇ​നം അ​വ​ശ്യ വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ ഓ​ണ​ക്കി​റ്റാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

District News

ഓണത്തിന് മുന്നോടിയായി വിപണി ഇടപെടൽ ശക്തമാക്കും: സപ്ലൈകോ

വരാനിരിക്കുന്ന ഓണം സീസണിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനും സപ്ലൈകോ കൊല്ലം ജില്ലയിൽ ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സബ്സിഡി നിരക്കിൽ കൂടുതൽ സാധനങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യും. കൂടാതെ, സഞ്ചരിക്കുന്ന വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി കർശന പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഓണത്തിന് പച്ചക്കറികളുടെയും പലചരക്ക് സാധനങ്ങളുടെയും വില നിയന്ത്രിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

Latest News

Up