x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെല്ല് സംഭരണത്തിനു പരിമിതികളേറെ; കര്‍ഷകര്‍ക്ക് വീണ്ടും ദുരിതകാലം


Published: January 7, 2026 03:39 AM IST | Updated: January 7, 2026 03:39 AM IST

കോ​​ട്ട​​യം: സ​​പ്ലൈ​​കോ​​യു​​ടെ ചു​​മ​​ത​​ല​​യി​​ല്‍ സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ങ്ങ​​ള്‍ വ​​ഴി നെ​​ല്ല് സം​​ഭ​​രി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്നി​​ല്‍ ക​​ണ്ടു​​ള്ള പ്ര​​ഖ്യാ​​പ​​ന​​മെ​​ന്ന് ക​​ര്‍ഷ​​ക​​ര്‍. മു​​ന്‍പ് ര​​ണ്ടു ത​​വ​​ണ പ​​രീ​​ക്ഷി​​ച്ച് പ​​രാ​​ജ​​യ​​പ്പെ​​ട്ട ഈ ​​സം​​ഭ​​ര​​ണ രീ​​തി കു​​റ്റ​​മ​​റ്റ​​താ​​യി ന​​ട​​ത്താ​​നു​​ള്ള സാ​​ഹ​​ച​​ര്യം ഇ​​പ്പോ​​ഴു​​മി​​ല്ല.

വേ​​ണ്ടി​​ട​​ത്തോ​​ളം സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്ലെ​​ന്ന​​തും പ​​ല​​തും സാ​​മ്പ​​ത്തി​​ക ഞെ​​രു​​ക്ക​​ത്തി​​ലാ​​ണെ​​ന്ന​​തുമാണ് പ്ര​​ധാ​​ന പ്ര​​ശ്‌​​നം. സം​​ഭ​​രി​​ക്കു​​ന്ന നെ​​ല്ല് സൂ​​ക്ഷി​​ക്കാ​​നു​​ള്ള ഗോ​​ഡൗ​​ണു​​ക​​ളും അ​​ത് കു​​ത്തി അ​​രി​​യാ​​ക്കാ​​നു​​മു​​ള്ള മി​​ല്ലു​​ക​​ളും മി​​ക്ക ജി​​ല്ല​​ക​​ളി​​ലു​​മി​​ല്ല. ആ​​കെ വി​​ള​​യു​​ന്ന നെ​​ല്ലി​​ന്‍റെ അ​​ഞ്ചി​​ലൊ​​ന്നു​​പോ​​ലും സം​​ഭ​​രി​​ക്കാ​​നു​​ള്ള ഗോ​​ഡൗ​​ണ്‍ സം​​വി​​ധാ​​നം സം​​സ്ഥാ​​ന​​ത്ത് നി​​ല​​വി​​ലി​​ല്ല.

ത​​ക​​ഴി​​യി​​ലും വെ​​ച്ചൂ​​രി​​ലും പ്ര​​വ​​ര്‍ത്ത​​ന​​ര​​ഹി​​ത​​മാ​​യി​​ക്കി​​ട​​ക്കു​​ന്ന വ​​ന്‍കി​​ട മി​​ല്ലു​​ക​​ള്‍ വീ​​ണ്ടും തു​​റ​​ക്കാ​​നോ കി​​ട​​ങ്ങൂ​​രി​​ലെ പു​​തി​​യ മി​​ല്ലി​​ന്‍റെ നി​​ര്‍മാ​​ണം പൂ​​ര്‍ത്തി​​യാ​​ക്കാ​​നോ സാ​​ധി​​ച്ചി​​ട്ടി​​ല്ല. സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി യ​​ന്ത്ര​​ങ്ങ​​ള്‍ എ​​ത്തി​​ച്ച് കൊ​​യ്ത്ത് പൂ​​ര്‍ത്തി​​യാ​​ക്കു​​ക​​യെ​​ന്ന​​തും മ​​റ്റൊ​​രു പ​​രി​​മി​​തി​​യാ​​ണ്. പി​​ആ​​ര്‍എ​​സ് അ​​ധി​​ഷ്‌ഠിത ബാ​​ങ്ക് വാ​​യ്പ​​ക​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കി സം​​ഭ​​ര​​ണ​​ത്തി​​ന് ശേ​​ഷം കാ​​ല​​താ​​മ​​സ​​മി​​ല്ലാ​​തെ നെ​​ല്ലി​​ന്‍റെ വി​​ല ക​​ര്‍ഷ​​ക​​ന് ന​​ല്‍കു​​മെ​​ന്നാ​​ണ് സ​​ര്‍ക്കാ​​ര്‍ പ്ര​​ഖ്യാ​​പ​​നം.

ഒരുമ വേണം

വ​​ര​​മ്പ​​ത്ത് വേ​​ത​​നം എ​​ന്ന സാ​​ഹ​​ച​​ര്യം പ്രാ​​യോ​​ഗി​​ക​​മാ​​യി ന​​ട​​പ്പാ​​ക​​ണ​​മെ​​ങ്കി​​ല്‍ സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്ക് പ​​ണ​​വും നെ​​ല്ല് സം​​ഭ​​ര​​ണ​​ത്തി​​ന് സം​​വി​​ധാ​​ന​​വും സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ അം​​ഗ​​ങ്ങ​​ളു​​ടെ ഒ​​രു​​മ​​യും ആ​​വ​​ശ്യ​​മാ​​ണ്. മാ​​ത്ര​​വു​​മ​​ല്ല സ​​ര്‍ക്കാ​​ര്‍ സ​​പ്ലൈ​​കോ​​യ്ക്ക് വേ​​ണ്ട​​ത്ര ഫ​​ണ്ട് മു​​ന്‍കൂ​​ര്‍ ന​​ല്‍കു​​ക​​യും വേ​​ണം. നി​​ല​​വി​​ല്‍ സ​​പ്ലൈ​​കോ​​വ​​ഴി സ്വ​​കാ​​ര്യ മി​​ല്ലു​​കാ​​ര്‍ നെ​​ല്ല് കൊ​​ണ്ടു​​പോ​​കു​​മ്പോ​​ള്‍ നേ​​രി​​ടു​​ന്ന ചൂ​​ഷ​​ണം അ​​വ​​സാ​​നി​​ക്കു​​മെ​​ന്നാ​​ണ് അ​​വ​​കാ​​ശ​​വാ​​ദം. എ​​ന്നാ​​ല്‍ ഇ​​ത് ഇ​​ല​​ക്‌​​ഷ​​ന്‍ മു​​ന്നി​​ല്‍ ക​​ണ്ടു​​ള്ള അ​​പ്രാ​​യോ​​ഗി​​ക നീ​​ക്ക​​മാ​​ണെ​​ന്നാ​​ണ് ക​​ര്‍ഷ​​ക​​ര്‍ പ​​റ​​യു​​ന്ന​​ത്.

പു​​തി​​യ സം​​വി​​ധാ​​ന​​ത്തി​​ല്‍ കേ​​ര​​ള ബാ​​ങ്കി​​നെ ഉ​​ള്‍പ്പെ​​ടു​​ത്തി​​യ​​ത് സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളെ സ​​ഹാ​​യി​​ക്കാ​​ന്‍ വേ​​ണ്ടി​​യാ​​ണെ​​ന്ന് പ​​റ​​യു​​ന്നു. എ​​ന്നാ​​ല്‍ കേ​​ര​​ള ബാ​​ങ്ക് നെ​​ല്ല് സം​​ഭ​​ര​​ണ​​ത്തി​​നു​​ള്ള തു​​ക ലോ​​ണാ​​യി അ​​നു​​വ​​ദി​​ച്ചാ​​ല്‍ അ​​ത് കേ​​ര​​ള​​ബാ​​ങ്കി​​ന്‍റെ പ്ര​​വ​​ര്‍ത്ത​​ന​​ത്തെ​​യും പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കും.

എവിടെ സൂക്ഷിക്കും‍?

കേ​​ര​​ള ബാ​​ങ്കു വ​​ഴി സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി മ​​റി​​ക​​ട​​ക്കാ​​നാ​​ണ് തീ​​രു​​മാ​​ന​​മെ​​ങ്കി​​ലും സം​​ഭ​​രി​​ക്കു​​ന്ന നെ​​ല്ല് എ​​വി​​ടെ സൂ​​ക്ഷി​​ക്കു​​മെ​​ന്ന​​തി​​ല്‍ വ്യ​​ക്ത​​ത വ​​ന്നി​​ട്ട​​ല്ല. അ​​രി​​ക്ക​​മ്പ​​നി​​ക​​ള്‍ വ​​ഴി സം​​ഭ​​ര​​ണം ന​​ട​​ത്താ​​നാ​​ണ് തീ​​രു​​മാ​​ന​​മെ​​ങ്കി​​ല്‍ അ​​വ​​ര്‍ പ​​ദ്ധ​​തി​​യോ​​ട് സ​​ഹ​​ക​​രി​​ക്കാ​​നി​​ട​​യി​​ല്ല. ക​​ര്‍ഷ​​ക​​രി​​ല്‍നി​​ന്ന് സം​​ഭ​​രി​​ക്കു​​ന്ന നെ​​ല്ല് കു​​ത്തി മ​​റി​​ച്ചു വി​​റ്റു കി​​ട്ടു​​ന്ന ലാ​​ഭ​​ത്തി​​നു പു​​റ​​മെ പൊ​​ടി​​യ​​രി, ഉ​​മി, ത​​വി​​ട് തു​​ട​​ങ്ങി​​യ​​വ​​യും മി​​ല്ലു​​കാ​​രു​​ടെ വ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു.

നോ​​ഡ​​ല്‍ സം​​ഘം

ജി​​ല്ലാ, താ​​ലൂ​​ക്ക് ത​​ല​​ങ്ങ​​ളി​​ല്‍ സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളു​​ടെ​​യും പാ​​ട​​ശേ​​ഖ​​ര സ​​മി​​തി​​ക​​ളു​​ടെ​​യും ക​​ര്‍ഷ​​ക​​രു​​ടെ​​യും ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്ത​​ത്തി​​ല്‍ നോ​​ഡ​​ല്‍ സ​​ഹ​​ക​​ര​​ണ സം​​ഘം രൂ​​പീ​​ക​​രി​​ക്കാ​​നാ​​ണ് നീ​​ക്കം. നോ​​ഡ​​ല്‍ സം​​ഘ​​ങ്ങ​​ളു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള മി​​ല്ലു​​ക​​ളി​​ലോ വാ​​ട​​ക​​യ്ക്കെ​​ടു​​ക്കു​​ന്ന മി​​ല്ലു​​ക​​ളി​​ലോ സ്വ​​കാ​​ര്യ മി​​ല്ലു​​ക​​ള്‍ വ​​ഴി​​യോ നെ​​ല്ല് സം​​സ്‌​​ക​​ര​​ണം ന​​ട​​ത്തു​​മെ​​ന്ന് പ​​റ​​യു​​ന്നു. നെ​​ല്ല് സം​​ഭ​​ര​​ണം, തു​​ക വി​​ത​​ര​​ണം എ​​ന്നി​​വ​​യു​​ടെ നി​​രീ​​ക്ഷ​​ണ​​ത്തി​​ന് ഡി​​ജി​​റ്റ​​ല്‍ പോ​​ര്‍ട്ട​​ല്‍ സം​​വി​​ധാ​​നം ഏ​​ര്‍പ്പെ​​ടു​​ത്താ​​നും തീ​​രു​​മാ​​ന​​മു​​ണ്ട്. അ​​ടു​​ത്ത കൊ​​യ്ത്ത് തു​​ട​​ങ്ങാ​​ന്‍ ര​​ണ്ട​​ര മാ​​സം മാ​​ത്രം ശേ​​ഷി​​ക്കേ ഇ​​ത്ര​​യും സം​​വി​​ധാ​​ന​​മൊ​​രു​​ക്കു​​ക എ​​ളു​​പ്പ​​മ​​ല്ല.

Tags : Restrictions rice storage Farmers Supplyco

Recent News

Up