Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Texas

America

ടെ​ക്സ​സി​ൽ സ്വി​മ്മിം​ഗ് പൂ​ളി​ൽ വീ​ണ് ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ഹൂ​സ്റ്റ​ൺ: ടെ​ക്സ​സി​ലെ കാ​റ്റി മേ​ഖ​ല​യി​ൽ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള സ്വി​മ്മിം​ഗ് പൂ​ളി​ൽ വീ​ണ് ര​ണ്ട് പെ​ൺ​കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ര​ണ്ട് വ​യ​സും മൂ​ന്ന് വ​യ​സും പ്രാ​യ​മു​ള്ള സ​ഹോ​ദ​രി​മാ​രെ സ്വി​മ്മിം​ഗ് പൂ​ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ 11.30 ഓ​ടെ ഗ്രീ​ക്ക് എ​ഡ്ജ് കോ​ർ​ട്ടി​ലെ വീ​ടി​ന് പി​ന്നി​ലു​ള്ള പൂ​ളി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കു​ട്ടി​ക​ൾ അ​വ​രു​ടെ അ​മ്മ​യ്ക്കും മു​ത്ത​ശ്ശി​മാ​ർ​ക്കും ഒ​പ്പ​മാ​ണ് ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പു​റ​ത്തു​പോ​യി തി​രി​ച്ചെ​ത്തി​യ മു​ത്ത​ശ്ശി​യാ​ണ് കു​ട്ടി​ക​ൾ വെ​ള്ള​ത്തി​ൽ കി​ട​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഈ ​സ​മ​യം കു​ട്ടി​ക​ളു​ടെ അ​മ്മ​യും മു​ത്ത​ച്ഛ​നും വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.

മു​ത്ത​ശ്ശി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളും പോ​ലീ​സും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി. ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഹാ​രി​സ് കൗ​ണ്ടി ഷെ​രീ​ഫ് എ​ഡ് ഗോ​ൺ​സാ​ല​സ് സം​ഭ​വം സ്ഥി​രീ​ക​രി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​കാ​ല​ത്ത് ഹൂ​സ്റ്റ​ൺ മേ​ഖ​ല​യി​ൽ കു​ട്ടി​ക​ൾ വെ​ള്ള​ത്തി​ൽ വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ൾ വ​ർ​ദ്ധി​ക്കു​ന്ന​ത് അ​ധി​കൃ​ത​ർ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

NRI

ഡെ​ന്‍റ​ൺ കൗ​ണ്ടി​യി​ൽ ഉഗ്രവിഷമുള്ള "അതിഥി'; അ​മ്പ​ര​ന്ന് ശാ​സ്ത്ര​ലോ​കം

ഡെ​ന്‍റ​ൺ കൗ​ണ്ടി: ടെ​ക്സ​സി​ലെ ഡെ​ന്‍റ​ൺ കൗ​ണ്ടി​യി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വെ​സ്റ്റേ​ൺ ഡ​യ​മ​ണ്ട്ബാ​ക്ക് റാ​റ്റി​ൽ​സ്നേ​ക്ക് ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ഷ​പ്പാ​മ്പി​നെ ക​ണ്ടെ​ത്തി. ​മേ​ഖ​ല​യി​ൽ ഈ ​പാ​മ്പി​ന്‍റെ സാ​ന്നി​ധ്യം ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

ആ​ർ​ഗൈ​ലി​ലെ ഒ​രു വീ​ടി​ന്‍റെ ഗാ​രേ​ജി​ലാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. വ​ന്യ​ജീ​വി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന റോ​ബ് ബോ​ൾ​സ് എ​ന്ന വി​ദ​ഗ്ധനാ​ണ് മൂ​ന്ന​ര അ​ടി നീ​ള​മു​ള്ള ​പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന ഉ​പ​ദ്ര​വ​കാ​രി​യ​ല്ലാ​ത്ത ബു​ൾ​സ്നേ​ക്ക് ആ​യി​രി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ദ്യം ക​രു​തി​യ​തെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ ഇ​ത് അ​പ​ക​ട​കാ​രി​യാ​യ റാ​റ്റി​ൽ​സ്നേ​ക്ക് ആ​ണെ​ന്ന് തെ​ളി​ഞ്ഞു.

പാ​മ്പി​നെ പി​ന്നീ​ട് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സി​ലെ ആ​ർ​ലിംഗ്ടൺ റി​സ​ർ​ച്ച് സെ​ന്‍റ​റി​ലേ​ക്ക് പ​ഠ​ന​ത്തി​നാ​യി മാ​റ്റി. ടെ​ക്സ​സി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ പാ​മ്പു​ക​ളി​ൽ ഒ​ന്നാ​യാ​ണ് വെ​സ്റ്റേ​ൺ ഡ​യ​മ​ണ്ട്ബാ​ക്ക് റാ​റ്റി​ൽ​സ്നേ​ക്ക് അ​റി​യ​പ്പെ​ടു​ന്ന​ത്.

ത​ണു​പ്പ് കാ​ല​മാ​യ​തി​നാ​ൽ അ​ഭ​യം തേ​ടി​യാ​കാം പാ​മ്പ് ഗാ​രേ​ജി​ൽ എ​ത്തി​യ​തെ​ന്ന് ശാ​സ്ത്ര​ജ്ഞ​നാ​യ ഗ്രെ​ഗ് പാ​ൻ​ഡെ​ലി പറഞ്ഞു.

NRI

ടെ​ക്സ​സി​ൽ ദ​മ്പ​തി​ക​ൾ വീ​ടു​നു​ള്ളി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ

 

ഹാ​രി​സ് കൗ​ണ്ടി: അ​മേ​രി​ക്ക​യി​ലെ ഹാ​രി​സ് കൗ​ണ്ടി​യി​ലു​ള്ള കാ​റ്റി മേ​ഖ​ല​യി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് വെ​ടി​യൊ​ച്ച കേ​ട്ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. വീ​ടി​ന്‍റെ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് ഇ​വ​രു​ടെ ര​ണ്ട് മു​തി​ർ​ന്ന മ​ക്ക​ളും ഏ​ഴ് വ​യ​സ്സു​ള്ള വ​ള​ർ​ത്തു മ​ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

വീ​ട്ടി​ലേ​ക്ക് ആ​രെ​ങ്കി​ലും അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

NRI

ടെ​ക്സ​സി​ൽ 16 വ​യ​സു​കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു

ടെ​ക്സ​സ്: കാ​ര​ൾ​ട്ട​ണി​ൽ യു​വാ​വി​നെ കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 16 വ​യ​സു​കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. ഈ ​മാ​സം അ​ഞ്ചി​ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

അ​ഞ്ച് കൗ​മാ​ര​ക്കാ​ർ അ​ട​ങ്ങു​ന്ന സം​ഘം ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടി​നെ​ന്ന വ്യാ​ജേ​ന 20 വ​യ​സു​കാ​ര​നാ​യ യു​വാ​വി​നെ കാ​ണാ​ൻ എ​ത്തി. എ​ന്നാ​ൽ യു​വാ​വി​നെ തോ​ക്കു​ചൂ​ണ്ടി കൊ​ള്ള​യ​ടി​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഘ​ത്തി​ലെ 16 വ​യ​സു​കാ​ര​ൻ തോ​ക്ക് പു​റ​ത്തെ​ടു​ത്ത​തോ​ടെ 20 വ​യ​സു​കാ​ര​ൻ സ്വ​യ​ര​ക്ഷ​യ്ക്കാ​യി തി​രി​കെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ കൗ​മാ​ര​ക്കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​രി​ച്ചു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് കൗ​മാ​ര​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് ക​വ​ർ​ച്ചാ​ക്കു​റ്റം ചു​മ​ത്തി. സ്വ​യ​ര​ക്ഷ​യ്ക്കാ​യി വെ​ടി​വ​ച്ച 20 വ​യ​സു​കാ​ര​നെ​തി​രേ നി​ല​വി​ൽ കേ​സു​ക​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല.

NRI

ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക്

ടെ​ക്സ​സ്: ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ (എ​ൽ​സി​എം​എ​സ്) പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ബ്സ്റ്റ​റി​ലെ ഹെ​റി​റ്റേ​ജ് പാ​ർ​ക്ക് ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ച് ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റി​യ "വി​ന്‍റ​ർ ബെ​ൽ​സ് 2025' ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ക്രി​ക്ക​റ്റ് താ​രം ശി​വ​നാ​രാ​യ​ണ​ൻ ച​ന്ദ​ർ​പോ​ൾ മു​ഖ്യ അ​തി​ഥി​യാ​യി സ​മാ​ജ​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​ക - നി​യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ പ​ത്മ​ശ്രീ ഷൈ​നി വി​ൽ​സ​ൺ, അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് വി​ൽ​സ​ൺ ചെ​റി​യാ​ൻ, പ്ര​മു​ഖ നി​യ​മ​വി​ദ​ഗ്ധ​ൻ ജോ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​രും വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി വേ​ദി പ​ങ്കി​ട്ടു.

"ത​ട്ടു​ക​ട തെ​രു​വ്' ജ​ന​സാ​ഗ​ര​ത്തെ ആ​ക​ർ​ഷി​ച്ചു. നൂ​റി​ല​ധി​കം ത​ന​ത് കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ൾ ത​ത്സ​മ​യം ത​യ്യാ​റാ​ക്കി ന​ൽ​കി. റീ​വ റെ​ജി, ജെ​ഫി​ൻ മാ​ത്യു, ഡാ​നി ജോ​സ് എ​ന്നി​വ​രു​ടെ ഇ​ൻ​സ്ട്ര​മെ​ന്‍റ​ൽ മ്യൂ​സി​ക്കും, ല​ക്ഷ്മി മെ​സ്മി​ൻ, ര​ശ്മി നാ​യ​ർ, ജ​സ്റ്റി​ൻ തോ​മ​സ് എ​ന്നി​വ​ർ ന​യി​ച്ച 'വി​ന്റ​ർ മെ​ല​ഡി' ഗാ​ന​നി​ശ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

 

International

അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വി​മാ​നാ​പ​ക​ടം; ര​ണ്ട് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ അ​ഞ്ച്പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ രോ​ഗി​യു​മാ​യി വ​ന്ന മെ​ക്‌​സി​ക്ക​ന്‍ നാ​വി​ക സേ​ന​യു​ടെ വി​മാ​നം ത​ക​ര്‍​ന്നു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു വ​യ​സു​ള്ള കു​ട്ടി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ടെ​ക്‌​സ​സി​ലെ ഗാ​ല്‍​വെ​സ്റ്റ​ണ്‍ ബേ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​മാ​ന​ത്തി​ല്‍ എ​ട്ടു പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ ര​ണ്ട് പേ​രെ ജീ​വ​നോ​ടെ ക​ണ്ടെ​ടു​ത്തു. ഒ​രാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

നാ​ല് നാ​വി​ക​സേ​ന ജീ​വ​ന​ക്കാ​രും മ​റ്റു നാ​ലു പൗ​ര​ന്‍​മാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് മെ​ക്‌​സി​ക്ക​ന്‍ നാ​വി​ക​സേ​ന സ്ഥി​രീ​ക​രി​ച്ചു. പൊ​ള്ള​ലേ​റ്റ രോ​ഗി​ക​ളെ കൊ​ണ്ടു​വ​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3:17ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫ്ളൈ​റ്റ് റാ​ഡാ​ര്‍ 24 ല്‍ ​നി​ന്നു​ള്ള ഡാ​റ്റ പ്ര​കാ​രം, മെ​ക്‌​സി​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ യു​കാ​റ്റ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മെ​റി​ഡ​യി​ല്‍ നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന ഇ​ര​ട്ട ട​ര്‍​ബോ വി​മാ​ന​മാ​യ വി​മാ​നം​ഗാ​ല്‍​വെ​സ്റ്റ​ണ്‍ സ്‌​കോ​ള്‍​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

പൊ​ള്ള​ലേ​റ്റ​വ​രെ ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന മെ​ക്സി​ക്ക​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ മി​ച്ചൗ ആ​ൻ​ഡ് മൗ ​ഫൗ​ണ്ടേ​ഷ​ന്‍റെ മെ​ഡി​ക്ക​ൽ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഈ ​വി​മാ​നം.

NRI

ഏ​ലി​യ​മ്മ ചെ​റി​യാ​ൻ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: മു​ട്ടം ചാ​ങ്ങോ​ത്ത് വ​ട​ക്കേ​തി​ൽ പ​രേ​ത​നാ​യ സി.​എം. ചെ​റി​യാ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ചെ​റി​യാ​ൻ (ചി​ന്ന​മ്മ, 87) ഡാ​ള​സ് ടെ​ക്‌​സ​സി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത തു​മ്പ​മ​ൺ പെ​രും​മ്പ​ല​ത്ത് കി​ഴ​ക്ക​തി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: സ​ണ്ണി ചെ​റി​യാ​ൻ (തു​മ്പ​മ​ൺ), സോ​മി ലൂ​ക്കോ​സ് (ഡാ​ള​സ്). മ​രു​മ​ക്ക​ൾ: മി​നി സ​ണ്ണി (തു​മ്പ​മ​ൺ), യോ​ഹ​ന്നാ​ൻ ലു​ക്കോ​സ് (ബേ​ബി​ക്കു​ട്ടി, ഡാ​ള​സ്).

പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ ഒ​മ്പ​ത് വ​രെ ഷാ​രോ​ൺ ഫെ​ലോ​ഷി​പ് ച​ർ​ച്ചി​ൽ (940 Barnes Bridge Rd, Mesquite TX 75150).

സം​സ്കാ​ര ശു​ശ്രൂ​ഷ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഷാ​രോ​ൺ ച​ർ​ച്ചി​ൽ ആ​രം​ഭി​ച്ച് 12.30ന് ​ന്യൂ ഹോ​പ്പ് ഫ്യൂ​ണ​റ​ൽ ഹോം & ​മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​നി​ൽ (500 US - 80, Sunnyvale TX 75182).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: യോ​ഹ​ന്നാ​ൻ ലു​ക്കോ​സ് - 214 755 1026, സാ​മു​വ​ൽ പ​ന​വേ​ലി - 214 435 0124.

NRI

ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം ഭ​വ​ന ദാ​ന​പ​ദ്ധ​തി​യു​ടെ ആ​ദ്യ ഗ​ഡു കൈ​മാ​റി

ടെ​ക്സ​സ്: ഭ​വ​ന​ര​ഹി​ത​ർ​ക്ക് സൗ​ജ​ന്യ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ആ​ദ്യ ഗ​ഡു ഓ​ർ​മ വി​ല്ലേ​ജി​നു കൈ​മാ​റി. കേ​ര​ള​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ടു​ക​ൾ വ​ച്ചു​ന​ൽ​കു​ന്ന പ​ദ്ധ​തി ഈ ​വ​ർ​ഷ​മാ​ണ് ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം തു​ട​ക്കം കു​റി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ ആ​രം​ഭ​മാ​യി കൊ​ല്ലം ജി​ല്ല​യി​ലെ ഓ​ർ​മ വി​ല്ലേ​ജി​ൽ ആ​ദ്യ ഭ​വ​ന​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​ക​ദേ​ശം പൂ​ർ​ണ​മാ​ക്കു​ക​യും ഇ​തു​വ​രെ​യു​ള്ള നി​ർ​മാ​ണ​തു​ക ഓ​ർ​മ വി​ല്ലേ​ജി​ന് വേ​ണ്ടി ജോ​സ് പു​ന്നൂ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

ഭ​വ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ട​നാ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ ജോ​ർ​ജ് നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചു വി​ല​യി​രു​ത്തി. ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജ​ത്തി​ലെ അം​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ഇ​തി​നു​ള്ള തു​ക ക​ണ്ടെ​ത്തി​യ​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ, അ​തു​പോ​ലെ കേ​ര​ള​ത്തി​ൽ ജ​ല പ്ര​ള​യം ഉ​ണ്ടാ​യ​പ്പോ​ൾ മു​ഖ്യ മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു വ​ലി​യ സം​ഭാ​വ​ന എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്ത് സം​ഘ​ട​ന കേ​ര​ള​ത്തോ​ടൊ​പ്പം ഉ​ണ്ട് എ​ന്ന് തെ​ളി​യി​ക്കു​ക​യു​ണ്ടാ​യി.

ഇ​നി​യും കൂ​ടു​ത​ൽ വീ​ടു​ക​ൾ വ​രും വ​ർ​ഷ​ങ്ങ​ളി​ലും നി​ർ​മി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ആ​ഗ്ര​ഹ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് ജോ​സ​ഫ് അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി ഡോ.​രാ​ജ്‌​കു​മാ​ർ മേ​നോ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് - ബി​നീ​ഷ് ജോ​സ​ഫ് 409 256 0873, സെ​ക്ര​ട്ട​റി - ഡോ.​രാ​ജ്കു​മാ​ർ മേ​നോ​ൻ 262 744 0452.

NRI

ടെ​ക്സ​സി​ലെ എ​ല്ലാ സ്റ്റേ​റ്റ് പാ​ർ​ക്കു​ക​ളി​ലും ന​വം​ബ​ർ ര​ണ്ടി​ന് സൗ​ജ​ന്യ പ്ര​വേ​ശ​നം

ഓ​സ്റ്റി​ൻ: ടെ​ക്സ​സ് പാ​ർ​ക്സ് ആ​ൻ​ഡ് വൈ​ൽ​ഡ്ലൈ​ഫ് വി​ഭാ​ഗം ന​വം​ബ​ർ ര​ണ്ടി​ന് ടെ​ക്സ​സ് സ്റ്റേ​റ്റ് പാ​ർ​ക്സ് ഡേ ​ആ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ 89 സ്റ്റേ​റ്റ് പാ​ർ​ക്കു​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച

ഈ ​ദി​ന​ത്തി​ൽ വ​ന്യ​ജീ​വി നി​രീ​ക്ഷ​ണം, ന​ട​പ്പ്, സൈ​ക്കി​ൾ യാ​ത്ര, നീ​ന്ത​ൽ, പാ​ഡി​ൽ​ബോ​ർ​ഡിംഗ്, ഫോ​ട്ടോ​ഗ്ര​ഫി തു​ട​ങ്ങി​യ സാ​ധാ​ര​ണ ദി​വ​സം​ഉ​പ​യോ​ഗ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. എ​ങ്കി​ലും, ക്യാം​പി​ങ് പോ​ലെ​യു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യ്ക്ക് സാ​ധാ​ര​ണ ഫീ​സ് ബാ​ധ​ക​മാ​യി​രി​ക്കും.

പാ​ർ​ക്കു​ക​ളി​ലെ പ്ര​ധാ​ന ദി​ന​പ​രി​പാ​ടി​ക​ളി​ൽ ബേ​ഡ് വാ​ച്ചിംഗ് ഹൈ​ക്ക് (Brazos Bend State Park), ഫ്രോ​ഗ് പോ​ണ്ട് ഫ്രോ​ളി​ക്(Enchanted Rock), മി​ഷ​ൻ ഹി​സ്റ്റ​റി ടൂ​ർ (Goliad State Park), ഡൈ​നോ​സ​ർ വാ​ലി ഹൈ​ക്ക്, ഡേ ​ഓ​ഫ് ദ ​ഡെ​ഡ് ആ​ഘോ​ഷം (Lake Bob Sandlin) തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടും.

പാ​ർ​ക്കു​ക​ൾ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ലേ​തു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​മെ​ങ്കി​ലും ക്യാ​പാ​സി​റ്റി പ​രി​ധി ഉ​ള്ള​തി​നാ​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സ​ന്ദ​ർ​ശ​ക​ർ മു​ൻ​കൂ​ട്ടി റി​സ​ർ​വേ​ഷ​ൻ ചെ​യ്യു​ന്ന​തി​ന് അ​ധി​കൃ​ത​ർ ശു​പാ​ർ​ശ ചെ​യ്യു​ന്നു.

കൂ​ടാ​തെ, വെ​റ്റ​റ​ൻ​സ് ഡേ (​ന​വം​ബ​ർ 11) മു​ന്നോ​ടി​യാ​യി, മു​ൻ സൈ​നി​ക​ർ​ക്കും നി​ല​വി​ൽ സൈ​നി​ക സേ​വ​നം ന​ട​ത്തു​ന്ന​വ​ർ​ക്കും ഗോ​ൾ​ഡ് സ്റ്റാ​ർ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ പാ​ർ​ക്ലാ​ൻ​ഡ് പാ​സ്പോ​ർ​ട്ട് ല​ഭ്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

ഓസ്റ്റിനി​ൽ വെ​ടി​വ​യ്പ്: മൂ​ന്ന് മരണം, പ്ര​തി പി​ടി​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ടെ​ക്സ​സി​ലെ ഓസ്റ്റിനിൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ടാ​ർ​ഗെ​റ്റ് സ്റ്റോ​റി​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്താ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

പ്ര​തി​യെ​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​ർ മോ​ഷ്‌ടി​ച്ച് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഇയാളെ സൗ​ത്ത് ഓ​സ്റ്റി​നി​ൽ വ​ച്ച് പോ​ലീ​സ് സാ​ഹ​സി​ക​മാ​യിയാണ് പി​ടി​കൂ​ടിയത്.

30 വ​യ​സ് പ്രാ​യ​മു​ള്ള ആ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും ഓ​സ്റ്റി​ൻ പോ​ലീ​സ് മേ​ധാ​വി ലി​സ ഡേ​വി​സ് പ​റ​ഞ്ഞു.

International

ടെ​ക്സാ​സി​ൽ മി​ന്ന​ൽ പ്ര​ള​യം; 24 പേ​ർ മ​രി​ച്ചു; നി​ര​വ​ധി പേ​രെ കാ​ണാ​താ​യി

ടെ​ക്സാ​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ 24 പേ​ർ മ​രി​ച്ചു. സ​മ്മ‌​ർ ക്യാ​മ്പി​നെ​ത്തി​യ 25 പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​രെ കാ​ണാ​താ​യി.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ടെ​ക്സാ​സി​ലെ കെ​ർ കൗ​ണ്ടി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഗ്വാ​ഡ​ൽ​പെ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. ടെ​ക്സാ​സി​ലെ സാ​ൻ അ​ന്‍റോണി​യോ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലാ​ണ് ക​ന​ത്ത പ്ര​ള​യം ഉ​ണ്ടാ​യ​ത്.

ഇ​തു​വ​രെ 24 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പ​ല​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. നി​ര​വ​ധി വീ​ടു​ക​ളും മ​ര​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ലി​ച്ചു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

‌237 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഏ​ക​ദേ​ശം 500 ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​യും 14 ഹെ​ലി​കോ​പ്റ്റ​റു​ക​ളും നീ​ന്ത​ൽ വി​ദ​ഗ്ധ​രും അ​ട​ക്ക​മു​ള്ള​വ​രെ മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Latest News

Up