x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡെ​ന്‍റ​ൺ കൗ​ണ്ടി​യി​ൽ ഉഗ്രവിഷമുള്ള "അതിഥി'; അ​മ്പ​ര​ന്ന് ശാ​സ്ത്ര​ലോ​കം

പി.​പി. ചെ​റി​യാ​ൻ
Published: January 14, 2026 03:58 PM IST | Updated: January 14, 2026 03:58 PM IST

ഡെ​ന്‍റ​ൺ കൗ​ണ്ടി: ടെ​ക്സ​സി​ലെ ഡെ​ന്‍റ​ൺ കൗ​ണ്ടി​യി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വെ​സ്റ്റേ​ൺ ഡ​യ​മ​ണ്ട്ബാ​ക്ക് റാ​റ്റി​ൽ​സ്നേ​ക്ക് ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ഷ​പ്പാ​മ്പി​നെ ക​ണ്ടെ​ത്തി. ​മേ​ഖ​ല​യി​ൽ ഈ ​പാ​മ്പി​ന്‍റെ സാ​ന്നി​ധ്യം ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

ആ​ർ​ഗൈ​ലി​ലെ ഒ​രു വീ​ടി​ന്‍റെ ഗാ​രേ​ജി​ലാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. വ​ന്യ​ജീ​വി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന റോ​ബ് ബോ​ൾ​സ് എ​ന്ന വി​ദ​ഗ്ധനാ​ണ് മൂ​ന്ന​ര അ​ടി നീ​ള​മു​ള്ള ​പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന ഉ​പ​ദ്ര​വ​കാ​രി​യ​ല്ലാ​ത്ത ബു​ൾ​സ്നേ​ക്ക് ആ​യി​രി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ദ്യം ക​രു​തി​യ​തെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ ഇ​ത് അ​പ​ക​ട​കാ​രി​യാ​യ റാ​റ്റി​ൽ​സ്നേ​ക്ക് ആ​ണെ​ന്ന് തെ​ളി​ഞ്ഞു.

പാ​മ്പി​നെ പി​ന്നീ​ട് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സി​ലെ ആ​ർ​ലിംഗ്ടൺ റി​സ​ർ​ച്ച് സെ​ന്‍റ​റി​ലേ​ക്ക് പ​ഠ​ന​ത്തി​നാ​യി മാ​റ്റി. ടെ​ക്സ​സി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ പാ​മ്പു​ക​ളി​ൽ ഒ​ന്നാ​യാ​ണ് വെ​സ്റ്റേ​ൺ ഡ​യ​മ​ണ്ട്ബാ​ക്ക് റാ​റ്റി​ൽ​സ്നേ​ക്ക് അ​റി​യ​പ്പെ​ടു​ന്ന​ത്.

ത​ണു​പ്പ് കാ​ല​മാ​യ​തി​നാ​ൽ അ​ഭ​യം തേ​ടി​യാ​കാം പാ​മ്പ് ഗാ​രേ​ജി​ൽ എ​ത്തി​യ​തെ​ന്ന് ശാ​സ്ത്ര​ജ്ഞ​നാ​യ ഗ്രെ​ഗ് പാ​ൻ​ഡെ​ലി പറഞ്ഞു.

Tags : western diamondback rattlesnake snake denton county texas

Recent News

Up