Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snake

വന്ദേഭാരത് എക്‌സ്പ്രസിൽ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റിൽ

മുംബൈ: വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്‌സ്പ്രസിൽ ഡിസംബർ 27-നായിരുന്നു സംഭവം.

സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി.

ആർപിഎഫ് നടത്തിയ വിശദമായ അന്വേഷത്തിന് പിന്നാലെയാണ് ജഗനെ ഇന്ന് പിടികൂടാനായത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.

Kerala

പെരുമ്പാമ്പിനെ യുവതി ചാക്കിലാക്കി, അപകടമെന്നു വനംവകുപ്പിന്‍റെ ഉപദേശം

നീലേശ്വരം: വീട്ടുപറമ്പിലെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ അയല്‍വാസിയായ യുവതി സാഹസികമായി പിടികൂടി ചാക്കിലാക്കി. നീലേശ്വരം കടിഞ്ഞിമൂലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് കടിഞ്ഞിമൂലയിലെ ഗിരിജയുടെ വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ദിവ്യ പ്രകാശന്‍ പാന്പിനെ കണ്ട് പേടിച്ചു പിൻമാറാൻ തയാറായില്ല.

പാമ്പിനെ പിടിക്കാനുള്ള പരിശീലനമൊന്നും കിട്ടിയില്ലെങ്കിലും പിടികൂടാൻ തന്നെ തീരുമാനിച്ചു. ഇതിനിടയില്‍ അടുത്ത പറമ്പിലേക്കു കടന്ന പാമ്പിനെ പിന്നാലെ ചെന്ന ദിവ്യ ഒരു കമ്പിന്‍റെ മാത്രം സഹായത്തോടെ സാഹസികമായി പിടികൂടി ചാക്കിലാക്കി. ഇതോടെ കണ്ടുനിന്നവർക്ക് ആശ്വാസം. പലരും ദിവ്യയെ അഭിനന്ദിച്ചു. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ, പാമ്പിനെ ഏറ്റുവാങ്ങിയെങ്കിലും പരിശീലനമില്ലാത്തയാൾ പിടിച്ചതിനെ അത്ര പ്രോത്സാഹിപ്പിക്കാൻ അവർ തയാറായില്ല.

മതിയായ പരിശീലനമില്ലാതെ പൊതുജനങ്ങള്‍ പാമ്പുകളെ പിടികൂടുന്നത് അപകടകരമാണെന്ന മുന്നറിയിപ്പോടെയാണ് രാത്രി വൈകി വനംവകുപ്പ് ജീവനക്കാരെത്തി പെരുമ്പാമ്പിനെ ഏറ്റുവാങ്ങിയത്. ഇനി പാമ്പിനെ കണ്ടാൽ വനംവകുപ്പിനെ വിളിക്കുകയാണ് വേണ്ടതെന്ന നിർദേശവും നൽകിയാണ് അവർ മടങ്ങിയത്. ദിവ്യ പാമ്പിനെ പിടിക്കാൻ സന്നദ്ധയാണെങ്കിൽ പരിശീലനം നേടണമെന്ന് ഉപദേശിക്കുകയും ചെയ്തു.

Kerala

വീ​ടി​ന് മു​ന്നി​ൽ​വ​ച്ച് പാ​മ്പ് ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വീ​ടി​നു​മു​ന്നി​ൽ​വ​ച്ച്‌ പാ​മ്പ് ക​ടി​ച്ച് മൂ​ന്നാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു. ജ​നാ​ർ​ദ​ന​പു​രം തൊ​ടി​യി​ൽ വീ​ട്ടി​ൽ അ​മ്പു വി​ശ്വ​നാ​ഥി​ന്‍റെ​യും അ​തി​ഥി സ​ത്യ​ന്‍റെ​യും മ​ക​ൻ ആ​ദി​നാ​ഥ് (എ​ട്ട്) ആ​ണ് മ​രി​ച്ച​ത്.

ജ​നാ​ർ​ദ​ന​പു​രം ഗ​വ. എം​വി​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ മു​ൻ​ഭാ​ഗ​ത്തെ പ​ടി​യി​ൽ​ക്കി​ട​ന്ന പാ​മ്പി​നെ അ​റി​യാ​തെ ആ​ദി​നാ​ഥ് ച​വി​ട്ടു​ക​യും തു​ട​ർ​ന്ന് ക​ടി​യേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ​മീ​പ​ത്ത് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പാ​മ്പി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​ക​വേ യാ​ത്രാ മ​ധ്യേ മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

District News

വീ​ട്ട​മ്മ പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ചു

പാ​ലോ​ട്: റ​ബ​ർ​പാ​ൽ എ​ടു​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ചു. പെ​രി​ങ്ങ​മ്മ​ല കൊ​ല്ല​രു​കോ​ണം എ​ആ​ർ​ജെ മ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വ​ന​ജ(45) യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.

ഇ​ന്ന​ലെ രാ​വി​ലെ പെ​രി​ങ്ങ​മ്മ​ല സെ​ന്‍റ് മേ​രി​സി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ ഭ​ർ​ത്താ​വ് ച​ന്ദ്ര​ൻ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന തോ​ട്ട​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

വ​ന​ജ​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ​യാ​ണ് കാ​ലി​ൽ മു​റി​വേ​റ്റ് തോ​ട്ട​ത്തി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​മ്പ് ക​ടി​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ക്ക​ൾ: രേ​വ​തി ച​ന്ദ്ര​ൻ, രേ​ഷ്മ ച​ന്ദ്ര​ൻ.

Kerala

കാ​ലി​ൽ ചു​റ്റി​യ പെ​രു​മ്പാ​മ്പി​നെ ചാ​ക്കി​ൽ​കെ​ട്ടി വ​നം​വ​കു​പ്പി​നെ ഏ​ൽ​പ്പി​ച്ച് യു​വാ​വ്

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: രാ​​​ത്രി​​​യി​​​ൽ പാ​​​ത​​​യോ​​​ര​​​ത്തു​​​നി​​​ന്ന് ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു​​​നി​​​ൽ​​​ക്കേ യു​​​വാ​​​വി​​​ന്‍റെ കാ​​​ലി​​​ൽ ചു​​​റ്റി​​​പ്പി​​​ടി​​​ച്ച് പെ​​​രു​​​മ്പാ​​​മ്പ്. മ​​​ന​​​സ്സാന്നി​​​ധ്യം വി​​​ടാ​​​തെ യു​​​വാ​​​വ് പാ​​​മ്പി​​​നെ കു​​​ട​​​ഞ്ഞു​​​മാ​​​റ്റി പി​​​ടി​​​കൂ​​​ടി ചാ​​​ക്കി​​​ൽ കെ​​​ട്ടി. ഒ​​​രു ത​​​വ​​​ണ പാ​​​മ്പ് ചാ​​​ക്കി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും വീ​​​ണ്ടും പി​​​ടി​​​കൂ​​​ടി ചാ​​​ക്കി​​​ലാ​​​ക്കി കാ​​​ഞ്ഞ​​​ങ്ങാ​​​ട്ടെ ഫോ​​​റ​​​സ്റ്റ് റേ​​​ഞ്ച് ഓ​​​ഫീ​​​സി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി എ​​​ത്തി​​​ച്ച് മാ​​​വു​​​ങ്കാ​​​ൽ പു​​​തി​​​യ​​​ക​​​ണ്ട​​​ത്തെ മ​​​ണി​​​ക​​​ണ്ഠ​​​ൻ താ​​​ര​​​മാ​​​യി. 

സ്വ​​​ന്തം നി​​​ല​​​യി​​​ൽ പെ​​​രു​​​മ്പാ​​​മ്പി​​​നെ പി​​​ടി​​​കൂ​​​ടി ചാ​​​ക്കി​​​ലാ​​​ക്കി ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​ച്ചി​​​ട്ടും വ​​​ണ്ടി​​​ക്കൂ​​​ലി പോ​​​ലും കി​​​ട്ടാ​​​തി​​​രു​​​ന്ന​​​തി​​​ൽ മ​​​ണി​​​ക​​​ണ്ഠ​​​ന് ചി​​​ല്ല​​​റ പ​​​രി​​​ഭ​​​വ​​​മു​​​ണ്ട്. എ​​​ങ്കി​​​ലും പെ​​​രു​​​മ്പാ​​​മ്പി​​​നെ ഉ​​​പ​​​ദ്ര​​​വി​​​ച്ചു​​​വെ​​​ന്നു​​​ പ​​​റ​​​ഞ്ഞ് കേ​​​സൊ​​​ന്നും എ​​​ടു​​​ത്തി​​​ല്ല​​​ല്ലോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ആ​​​ശ്വാ​​​സം.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി 10 ഓ​​​ടെ മാ​​​വു​​​ങ്കാ​​​ൽ കു​​​ശ​​​വ​​​ൻ​​​കു​​​ന്നി​​​ൽ സം​​​സ്ഥാ​​​ന​​​പാ​​​ത​​​യോ​​​ര​​​ത്താ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.   ഒ​​​രാ​​​ളി​​​നേ​​​ക്കാ​​​ൾ നീളവും 20 കി​​​ലോ​​​യോ​​​ളം തൂ​​​ക്ക​​​വു​​​മു​​​ള്ള​​​താ​​​യി​​​രു​​​ന്നു പെ​​​രു​​​മ്പാ​​​മ്പ്. കു​​​ട​​​ഞ്ഞു​​​ക​​​ള​​​ഞ്ഞി​​​ട്ടും പാ​​​മ്പ് അ​​​ധി​​​ക​​​മൊ​​​ന്നും അ​​​ന​​​ങ്ങാ​​​തെ പാ​​​ത​​​യോ​​​ര​​​ത്തു കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വ​​​യ​​​ർ വീ​​​ർ​​​ത്ത നി​​​ല​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ​​​ത്ത​​​ന്നെ ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​യാ​​​ൽ സം​​​സ്ഥാ​​​ന​​​പാ​​​ത​​​യി​​​ൽ വ​​​ണ്ടി​​​യി​​​ടി​​​ച്ചു ചാ​​​കാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്നു തോ​​​ന്നി​​​യ​​​തോ​​​ടെ​​​യാ​​​ണ് മ​​​ണി​​​ക​​​ണ്ഠ​​​ൻ പാ​​​മ്പി​​​നെ ചാ​​​ക്കി​​​ലാ​​​ക്കി​​​യ​​​ത്. നേ​​​രം പു​​​ല​​​ർ​​​ന്ന ശേ​​​ഷം വ​​​നം​​​വ​​​കു​​​പ്പി​​​ന് കൈ​​​മാ​​​റാ​​​മെ​​​ന്നു ക​​​രു​​​തി ചാ​​​ക്കു​​​കെ​​​ട്ട് സ്വ​​​ന്തം വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് സൂ​​​ക്ഷി​​​ച്ചു.

വാ​​​യു ക​​​ട​​​ക്കാ​​​നാ​​​യി ചാ​​​ക്കി​​​ൽ നേ​​​രി​​​യ വി​​​ട​​​വും ഉ​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു. പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നോ​​​ടെ എ​​​ഴു​​​ന്നേ​​​റ്റു നോ​​​ക്കി​​​യ​​​പ്പോ​​​ൾ ചാ​​​ക്കി​​​നു​​​ള്ളി​​​ൽ പാ​​​മ്പി​​​നെ ക​​​ണ്ടി​​​ല്ല. ഇ​​​തോ​​​ടെ പ​​​രി​​​ഭ്രാ​​​ന്തി​​​യാ​​​യി. പാ​​​മ്പി​​​നെ എ​​​ടു​​​ത്ത് വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച​​​ത് അ​​​ബ​​​ദ്ധ​​​മാ​​​യോ എ​​​ന്ന ചി​​​ന്ത​​​യാ​​​യി.      

സ​​​മീ​​​പ​​​ത്തു​​​ള്ള സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ വി​​​ളി​​​ച്ച് വീ​​​ണ്ടും തെ​​​ര​​​ഞ്ഞ​​​പ്പോ​​​ൾ മു​​​റി​​​യു​​​ടെ ചു​​​വ​​​രി​​​ലെ എ​​​യ​​​ർ ഹോ​​​ളി​​​ൽ പ​​​തു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന പാ​​​മ്പി​​​നെ ക​​​ണ്ടെ​​​ത്തി. മു​​​റി​​​ക്കു​​​ള്ളി​​​ലെ കേ​​​ബി​​​ൾ വ​​​ഴി​​​യാ​​​കാം എ​​​യ​​​ർ ഹോ​​​ളി​​​ലേ​​​ക്ക് ക​​​യ​​​റി​​​യ​​​തെ​​​ന്ന് ക​​​രു​​​തു​​​ന്നു. സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വീ​​​ണ്ടും ചാ​​​ക്കി​​​ലാ​​​ക്കി​​​യാ​​​ണ് രാ​​​വി​​​ലെ വ​​​നം​​​വ​​​കു​​​പ്പ് ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​ച്ച​​​ത്. 

District News

പെ​രു​മ്പാ​മ്പ് കോ​ഴി​ക​ളെ കൊ​ന്നു

കൂ​രാ​ച്ചു​ണ്ട്: കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി​യ പെ​രു​മ്പാ​മ്പ് കോ​ഴി​ക​ളെ കൊ​ന്നു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ശ​ങ്ക​ര​വ​യ​ലി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യാ​യ ത​ളി​യോ​ത്തു​മീ​ത്ത​ൽ ക​ല്യാ​ണി​യു​ടെ വീ​ടി​ന് സ​മീ​പ​മാ​യു​ള്ള കോ​ഴി​ക്കു​ട്ടി​ലാ​ണ് പെ​രു​മ്പാ​മ്പ് ക​യ​റി മു​ട്ട​ക്കോ​ഴി​ക​ളെ കൊ​ന്നു ഭ​ക്ഷി​ച്ച​ത്.


ഇ​തി​നു മു​ൻ​പും ഇ​വി​ടെ നി​ന്നും കോ​ഴി​ക​ളെ അ​ജ്ഞാ​ത ജീ​വി​ക​ൾ കൊ​ന്നി​രു​ന്നു. വീ​ട്ട​മ്മ​യാ​യ ക​ല്യാ​ണി മു​ട്ട​ക്കോ​ഴി​ക​ളെ വ​ള​ർ​ത്തി അ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം വ​ഴി ജീ​വി​ക്കു​ന്ന​യാ​ളാ​ണ്. തു​ട​ർ​ന്ന് ക​ക്ക​യം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി.

Latest News

Up