തിരുവനന്തപുരം: നിയമപ്പോരാട്ടത്തിനൊടുവില്‍ തിരുവനന്തപുരം കോര്പറേഷന് മുട്ടട വാര്‍ഡില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് ജനകീയ കോടതിയിലും വിജയം. തെരഞ്ഞെടുപ്പുഫലം പുറത്തു വന്നതോടെ കോണ്‍ഗ്രസിലെ വൈഷ്ണ സുരേഷ് 363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ അംശു വാമദേവനെ പരാജയപ്പെടുത്തിയത്.
കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റായ 24 വയസുകാരിയായ വൈഷ്ണ സുരേഷ് മുട്ടട വാര്‍ഡില്‍ പ്രചാരണം തുടങ്ങിയതിനു പിന്നാലെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം ധനേഷിന്റെ പരാതിയെ തുടര്‍ന്ന് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. വീട്ടു നമ്പരിലെ മാറ്റം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
വൈഷ്ണയെ വെട്ടാന്‍ മേയറായിരുന്ന ആര്യാ രാജേന്ദ്രന് ഗൂഡാലോചന നടത്തിയെന്ന കെപിസിസി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്റെ ആരോപണം ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. തിരുവനന്തപുരം കോര്പറേഷന് പരിധിയിലുള്ളവര്‍ക്കു മാത്രമേ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുകയുള്ളു.
ഇതിനാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യം വന്നു. തുടര്‍ന്നു യുഡിഎഫ് നേതൃത്വവും വൈഷ്ണയും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദേശമനുസരിച്ചു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് നടത്തിയ ഹിയറിങിനൊടുവിലാണ് വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇതേ തുടര്‍ന്നു തനിക്കു പ്രചാരണ രംഗത്ത് 10 ദിവസം നഷ്ടമായതായും ഏറെ മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടി വന്നതായും വൈഷ്ണ പറഞ്ഞിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്നു പേരു വെട്ടിയ നടപടി ഏറെ ഗുണം ചെയ്തിരുന്നു. ഇതോടെയായിരുന്നു വൈഷ്ണ സുരേഷ് എന്ന യുവ മത്സരാര്‍ഥിയെ സംസ്ഥാനം മുഴുവന്‍ അറിഞ്ഞതെന്ന് അവര്‍ പറഞ്ഞു.
വോട്ടെടുപ്പില്‍ മുട്ടട വാര്‍ഡില്‍ പോളിംഗ് ശതമാനം ഇത്തവണ ഉയര്‍ന്നിരുന്നു. 2020-ല്‍ 45.01 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മുട്ടടയില്‍ ഇത്തവണ 54.10 ശതമാനമായി ഉയര്‍ന്നിരുന്ന