x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയമപ്പോരാട്ടത്തില്‍ വിജയിച്ചു, വൈഷ്ണയ്ക്ക് ജനകീയ കോടതിയിലും ജയം

കെ. ഇന്ദ്രജിത്ത്
Published: December 13, 2025 10:12 AM IST | Updated: December 13, 2025 10:23 AM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​പ്പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ മു​ട്ട​ട വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​ര്‍​ഹ​ത നേ​ടി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വൈ​ഷ്ണ സു​രേ​ഷി​ന് ജ​ന​കീ​യ കോ​ട​തി​യി​ലും വി​ജ​യം. തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം പു​റ​ത്തു വ​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ലെ വൈ​ഷ്ണ സു​രേ​ഷ് 363 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സി​പി​എ​മ്മി​ലെ അം​ശു വാ​മ​ദേ​വ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ 24 വ​യ​സു​കാ​രി​യാ​യ വൈ​ഷ്ണ സു​രേ​ഷ് മു​ട്ട​ട വാ​ര്‍​ഡി​ല്‍ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം ധ​നേ​ഷി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു ന​മ്പ​രി​ലെ മാ​റ്റം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രാ​തി.

വൈ​ഷ്ണ​യെ വെ​ട്ടാ​ന്‍ മേ​യ​റാ​യി​രു​ന്ന ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കെ​പി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ന്‍റെ ആ​രോ​പ​ണം ഏ​റെ രാ​ഷ്ട്രീ​യ ച​ര്‍​ച്ച​ക​ള്‍​ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്കു മാ​ത്ര​മേ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു.

ഇ​തി​നാ​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം വ​ന്നു. തു​ട​ര്‍​ന്നു യു​ഡി​എ​ഫ് നേ​തൃ​ത്വ​വും വൈ​ഷ്ണ​യും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ന​ട​ത്തി​യ ഹി​യ​റി​ങി​നൊ​ടു​വി​ലാ​ണ് വൈ​ഷ്ണ​യെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

ഇ​തേ തു​ട​ര്‍​ന്നു ത​നി​ക്കു പ്ര​ചാ​ര​ണ രം​ഗ​ത്ത് 10 ദി​വ​സം ന​ഷ്ട​മാ​യ​താ​യും ഏ​റെ മാ​ന​സി​ക സ​മ്മ​ര്‍​ദം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​താ​യും വൈ​ഷ്ണ പ​റ​ഞ്ഞി​രു​ന്നു. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്നു പേ​രു വെ​ട്ടി​യ ന​ട​പ​ടി ഏ​റെ ഗു​ണം ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​യി​രു​ന്നു വൈ​ഷ്ണ സു​രേ​ഷ് എ​ന്ന യു​വ മ​ത്സ​രാ​ര്‍​ഥി​യെ സം​സ്ഥാ​നം മു​ഴു​വ​ന്‍ അ​റി​ഞ്ഞ​തെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

വോ​ട്ടെ​ടു​പ്പി​ല്‍ മു​ട്ട​ട വാ​ര്‍​ഡി​ല്‍ പോ​ളിം​ഗ് ശ​ത​മാ​നം ഇ​ത്ത​വ​ണ ഉ​യ​ര്‍​ന്നി​രു​ന്നു. 2020-ല്‍ 45.01 ​ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ മു​ട്ട​ട​യി​ല്‍ ഇ​ത്ത​വ​ണ 54.10 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നി​രു​ന്ന

Tags : Vaishna also won in the people's court Vaishna

Recent News

Up