കോയമ്പത്തൂർ: തിരുമലയംപാളയം അസീസി സ്നേഹാലയയിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി. ജില്ലാ കളക്ടർ പവൻകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ആരോഗ്യ ഓഫീസർ ഡോ. ബാലുസ്വാമി, ഫാ. മൈക്കിൾ, ഫാ. ജസ്റ്റിൻ, സ്നേഹാലയ ഡയറക്ടർ ഫാ. ഗൈൽസ് എന്നിവർ പ്രസംഗിച്ചു. എയ്ഡ്സ് പരിചരണത്തിലും ചികിത്സയിലും സമർപ്പിത സേവനം നൽകിയ ഡോക്ടർമാർക്ക് ജില്ലാ കളക്ടർ അവാർഡുകൾ സമ്മാനിച്ചു.