Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zimbabwe

ട്വ​​ന്‍റി20 ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് നാ​ളെ നി​ര്‍​ണാ​യ​ക പോ​രാ​ട്ടം

ചെ​​ന്നൈ: ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​യു​​ടെ സ​​മ്മ​​ർ​​ദ ഭാ​​ര​​മേ​​റു​​ന്നു. സൂ​​പ്പ​​ർ എ​​ട്ട് ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് വ​​ൻ മാ​​ർ​​ജി​​നി​​ൽ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തോ​​ടെ ഇ​​നി​​യു​​ള്ള മ​​ത്സ​​ര​​ങ്ങ​​ൾ നി​​ർ​​ണാ​​യ​​ക​​മാ​​യി. ഇ​​നി​​യു​​ള്ള ര​​ണ്ട് മ​​ത്സ​​ര​​വും വി​​ജ​​യി​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ൽ നെ​​റ്റ് റ​​ണ്‍ റേ​​റ്റ് തി​​രി​​ച്ച​​ടി​​യാ​​കു​​മെ​​ന്നി​​രി​​ക്കേ സിം​​ബാബ്‌വെയ്ക്കെ​​തി​​രേ വെസ്റ്റ് ഇന്‍ഡീ​​സ് നേ​​ടി​​യ 107 റ​​ണ്‍​സ് വി​​ജ​​യം ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​ൽ സ​​മ്മ​​ർ​​ദം കൂ​​ട്ടി.

ഇ​​നി​​യു​​ള്ള ര​​ണ്ടു മ​​ത്സ​​ര​​വും ജ​​യി​​ച്ചാ​​ൽ ഇ​​ന്ത്യ​​ക്ക് സ​​മ്മ​​ർ​​ദ​​മി​​ല്ലാ​​തെ സെ​​മി ഫൈ​​ന​​ൽ ക​​ളി​​ക്കാം. നാ​​ളെ ചെ​​ന്നൈ​​യി​​ൽ സിം​​ബാബ്‌വെ​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത സൂ​​പ്പ​​ർ എ​​ട്ട് മ​​ത്സ​​രം.

ഇ​​തേ ദി​​വ​​സം അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക- വെസ്റ്റ് ഇന്‍ഡീ​​സ് പോ​​രാ​​ട്ട​​വും ന​​ട​​ക്കും. ഇ​​ന്ത്യ​​യു​​ടെ സെ​​മി സാ​​ധ്യ​​ത ഈ ​​മ​​ത്സ​​ര​​ത്തെ​​യും ആ​​ശ്ര​​യി​​ക്കും. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക വെസ്റ്റ് ഇന്‍​​ഡീ​​സി​​നെ തോ​​ൽ​​പ്പി​​ച്ചാ​​ൽ ഇ​​ന്ത്യ​​യു​​ടെ സെ​​മി​​യി​​ലേ​​ക്കു​​ള്ള വ​​ഴി എ​​ളു​​പ്പ​​മാ​​കും.

സെ​​മി​​യി​​ലെ​​ത്താ​​ൻ?

സൂ​​പ്പ​​ർ 8 ഗ്രൂ​​പ്പ് എ​​യി​​ൽ നി​​ല​​വി​​ൽ പോ​​യി​​ന്‍റ്് പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ. സെ​​മി ഫൈ​​ന​​ൽ സാ​​ധ്യ​​ത​​ക​​ൾ ഇങ്ങനെ:

ര​​ണ്ട് വി​​ജ​​യം: സിം​​ബാബ്‌വെ (ഫെ​​ബ്രു​​വ​​രി 26), വെസ്റ്റ് ഇന്‍​​ഡീ​​സ് (മാ​​ർ​​ച്ച് ഒ​​ന്ന്) മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ക്ക് വി​​ജ​​യം അ​​നി​​വാ​​ര്യം. ര​​ണ്ട് മ​​ത്സ​​ര​​വും ജ​​യി​​ക്കു​​ക സെ​​മി​​യി​​ലെ​​ത്താ​​ൻ ആ​​ദ്യ വ​​ഴി. നി​​ല​​വി​​ൽ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​ൽ ഇ​​ന്ത്യ വി​​ൻ​​ഡീ​​സി​​നും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കും ഏ​​റെ പി​​ന്നി​​ലാ​​ണ്. ഒ​​രു മ​​ത്സ​​രം തോ​​റ്റാ​​ൽ നെ​​റ്റ് റ​​ണ്‍ റേ​​റ്റ് വി​​ധി നി​​ർ​​ണ​​യി​​ക്കും. അ​​തി​​നാ​​ൽ സിം​​ബാബ്‌വെ​​ക്കും വി​​ൻ​​ഡീ​​സി​​നു​​മെ​​തി​​രേ മി​​ക​​ച്ച മാ​​ർ​​ജി​​നി​​ൽ ജ​​യം നേ​​ട​​ണം. എ​​ങ്കി​​ൽ മാ​​ത്ര​​മേ റ​​ണ്‍ റേ​​റ്റി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ​​യോ വി​​ൻ​​ഡീ​​സി​​നെ​​യോ മ​​റി​​ക​​ട​​ക്കാ​​നാ​​വൂ.

മ​​റ്റ് ടീ​​മു​​ക​​ളു​​ടെ പ്ര​​ക​​ട​​നം:

ഇ​​ന്ത്യ x സിം​​ബാബ്‌വെ മ​​ത്സ​​രം ന​​ട​​ക്കു​​ന്ന വ്യാ​​ഴാ​​ഴ്ച വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്-​​ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പോ​​രാ​​ട്ടം ഇ​​ന്ത്യ​​യു​​ടെ സെ​​മി പ്ര​​വേ​​ശ​​ന​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​കും. വെ​​സ്റ്റ് ഇ​​ൻ​​​​ഡീ​​സ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ തോ​​ൽ​​പ്പി​​ച്ചാ​​ൽ ഇ​​ന്ത്യ​​ക്ക് കാ​​ര്യ​​ങ്ങ​​ൾ ക​​ടു​​പ്പ​​മാ​​കും. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ജ​​യി​​ക്കു​​ന്ന​​ത് അ​​നു​​കൂ​​ലം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ബാ​​ക്കി​​യു​​ള്ള ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ക്കു​​ക​​യും ഇ​​ന്ത്യ ത​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ ജ​​യി​​ക്കു​​ക​​യും ചെ​​യ്താ​​ൽ ഇ​​ന്ത്യ​​ക്ക് ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി സെ​​മി​​യി​​ൽ ക​​ട​​ക്കാം.

തു​​ല്യ പോ​​യി​​ന്‍റ് വ​​ന്നാ​​ൽ:

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ തോ​​ൽ​​പ്പി​​ക്കു​​ക​​യും, ഇ​​ന്ത്യ ത​​ങ്ങ​​ളു​​ടെ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ക്കു​​ക​​യും ചെ​​യ്താ​​ൽ ഇ​​ന്ത്യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, വി​​ൻ​​ഡീ​​സ് എ​​ന്നീ മൂ​​ന്ന് ടീ​​മു​​ക​​ൾ​​ക്കും നാ​​ല് പോ​​യി​​ന്‍റ് വീ​​ത​​മാ​​കും. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ റ​​ണ്‍ റേ​​റ്റ് ആ​​കും വി​​ധി നി​​ർ​​ണ​​യി​​ക്കു​​ക.

അ​​ഭി​​ഷേ​​ക്/ ഇ​​ഷാ​​ൻ ഒൗ​​ട്ട്, സ​​ഞ്ജു ഇ​​ൻ!

എ​​തി​​രാ​​ളി​​ക​​ളു​​ടെ ഓ​​ഫ് സ്പി​​ൻ ട്രാ​​പ്പ് അ​​തി​​ജീ​​വി​​ക്കു​​ക എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും പ്ര​​ധാ​​നം. ക​​ഴി​​ഞ്ഞ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ആ​​ദ്യ ഓ​​വ​​റി​​ൽ ത​​ന്നെ ഓ​​ഫ് സ്പി​​ന്ന​​ർ​​ക്ക് വി​​ക്ക​​റ്റ് ന​​ൽ​​കി​​യാ​​ണ് അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യും ഇ​​ഷാ​​ൻ കി​​ഷ​​നും മ​​ട​​ങ്ങി​​യ​​ത്. സി​​ക്ക​​ന്ദ​​ർ റാ​​സ, ബ്ര​​യാ​​ൻ ബെ​​ന്ന​​റ്റ് എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് ഓ​​പ്ഷ​​നു​​ക​​ൾ സിം​​ബാബ്‌വെയ്ക്കു​​ണ്ട്. സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ പ്ലേ​​യിംഗ്‌ ഇ​​ല​​വ​​നി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വാ​​ണ് ഇ​​തി​​നു​​ള്ള പ​​രി​​ഹാ​​രം. തി​​ല​​ക് ലോ​​ക​​ക​​പ്പി​​ൽ ബാ​​റ്റ് ചെ​​യ്യു​​ന്ന​​ത് 119 സ്ട്രൈ​​ക്ക് റേ​​റ്റി​​ലും റി​​ങ്കു 82 സ്ട്രൈ​​ക്ക് റേ​​റ്റി​​ലു​​മാ​​ണ്. അ​​ഞ്ച് ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ​​നി​​ന്ന് 107 റ​​ണ്‍​സാ​​ണ് തി​​ല​​കി​​ന്‍റെ സ​​ന്പാ​​ദ്യം. ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മൂ​​ന്ന് ബാ​​റ്റ​​ർ​​മാ​​രും ഇ​​ടം​​കൈ​​യ​​ൻ​​മാ​​രാ​​യ​​ത് എ​​തി​​രാ​​ളി​​ക​​ൾ​​ക്ക് കാ​​ര്യ​​ങ്ങ​​ൾ എ​​ളു​​പ്പ​​മാ​​ക്കും.

വ​​രു​​ണ്‍ മ​​ങ്ങി:

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി തി​​ള​​ങ്ങാ​​തെ പോ​​യ​​താ​​യി​​രു​​ന്നു ഇ​​ന്ത്യ നേ​​രി​​ട്ട തി​​രി​​ച്ച​​ടി​​ക​​ളി​​ലൊ​​ന്ന്. മ​​ധ്യ ഓ​​വ​​റു​​ക​​ളി​​ലെ വ​​രു​​ണി​​ന്‍റെ വി​​ക്ക​​റ്റ് ടേ​​കക്കിംഗ്‌ മികവ്‌ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മു​​ത​​ൽ​​ക്കൂ​​ട്ടാ​​യി​​രു​​ന്നു. അ​​ക്സ​​ർ പ​​ട്ടേ​​ൽ, കു​​ൽ​​ദീ​​പ് യാ​​ദ​​വ് തു​​ട​​ങ്ങി വി​​ക്ക​​റ്റ് ടേ​​ക്കിം​​ഗ് ബൗ​​ള​​ർ​​മാ​​ർ ഉ​​ള്ള​​പ്പോ​​ൾ വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റെ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ പ​​രീ​​ക്ഷി​​ച്ച് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് മു​​ന്നി​​ലു​​ണ്ട്.

ഇ​​ന്ത്യ x സിം​​ബാബ്‌വെ:

ട്വ​​ന്‍റി20 ​​ക്രി​​ക്ക​​റ്റി​​ൽ സിം​​ബാബ്‌വെക്കെ​​തി​​രെ മി​​ക​​ച്ച റിക്കാര്‍ഡാ​​ണ് ഇ​​ന്ത്യ​​ക്കു​​ള്ള​​ത്. ഇ​​തു​​വ​​രെ ഏ​​റ്റു​​മു​​ട്ടി​​യ 13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 10 എ​​ണ്ണ​​ത്തി​​ലും ഇ​​ന്ത്യ വി​​ജ​​യി​​ച്ചു. ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു ത​​വ​​ണ മാ​​ത്ര​​മാ​​ണ് ഇ​​രു​​ടീ​​മു​​ക​​ളും ഏ​​റ്റു​​മു​​ട്ടി​​യ​​ത് (2022ൽ). ​​അ​​ന്ന് 71 റ​​ണ്‍​സി​​ന്‍റെ വ​​ന്പ​​ൻ വി​​ജ​​യം ഇ​​ന്ത്യ നേ​​ടി​​യി​​രു​​ന്നു.

ഇ​​ന്ത്യ x വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്:

മൂ​​ന്നാം സൂ​​പ്പ​​ർ 8 മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ നേ​​രി​​ടു​​ന്ന​​ത് വെ​​സ്റ്റ് ഇ​​ൻഡീ​​സി​​നെ​​യാ​​ണ്. ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ വി​​ൻ​​ഡീ​​സി​​നെ​​തി​​രേ ഇ​​ന്ത്യ​​ക്ക് മു​​ൻ​​തൂ​​ക്ക​​മു​​ണ്ടെ​​ങ്കി​​ലും ലോ​​ക​​ക​​പ്പി​​ലെ ക​​ണ​​ക്കു​​ക​​ൾ ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കു​​ന്ന​​താ​​ണ്. ലോ​​ക​​ക​​പ്പി​​ൽ ഇ​​തു​​വ​​രെ ഏ​​റ്റു​​മു​​ട്ടി​​യ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​ന്നി​​ൽ മാ​​ത്ര​​മാ​​ണ് (2014ൽ) ​​ഇ​​ന്ത്യ​​ക്ക് ജ​​യി​​ക്കാ​​നാ​​യ​​ത്.

 

Sports

ട്വന്‍റി20 ലോകകപ്പ്: സിംബാബ്‌വേയ്ക്കെതിരേ ഓസീസിന് വിജയലക്ഷ്യം 170 റൺസ്

കൊളംബോ: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ 170 റൺസ് വിജയലക്ഷ്യം കുറിച്ച് സിംബാബ്‌വെ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വേ നിശ്ചിത 20 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിലാണ് 169 റൺസെടുത്തത്.

അർധസെഞ്ചുറിയോടെ പുറത്താകാതെ നിന്ന ബ്രയാൻ ബെന്നറ്റിന്‍റെ ബാറ്റിംഗ് കരുത്തിലാണ് സിംബാബ്‌വേ ഭേദപ്പെട്ട സ്കോറിലെത്തിയത്. 56 പന്തിൽ 64 റൺസെടുത്ത ബെന്നറ്റാണ് ടോപ് സ്കോറർ.

ടഡിവനാഷെ മറുമാണി (35), റയാൻ ബേൾ (35), നായകൻ സിക്കന്ദർ റാസ (25) എന്നിവർ മികച്ച പിന്തുണ നല്കി.

ഓസ്ട്രേലിയയ്ക്കു വേണ്ടി മാർക്കസ് സ്റ്റോയിനിസ്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

സിം​ബാ​ബ്‌​വേ എ​റി​ഞ്ഞി​ട്ടു; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ ജ​യം

ബു​ലാ​വാ​യോ: അ​ണ്ട​ർ19 ലോ​ക​ക​പ്പ് സൂ​പ്പ​ർ സി​ക്സി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. സിം​ബാ​ബ്‌​വേ​യ്ക്കെ​തി​രെ 204 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 353 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിംഗിനിറങ്ങിയ സിം​ബാ​ബ്‌​വേ 148 റ​ൺ​സി​ന് പു​റ​ത്താ​യി.

സ്കോ​ർ: ഇ​ന്ത്യ 352/8 സിം​ബാ​ബ്‌​വേ 148 (37.4). കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ സിം​ബാ​ബ്‌​വെ​യ്ക്ക് ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. 24 റ​ൺ​സി​നി​ടെ ടീ​മി​ന് മൂ​ന്നു​വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. 62 റ​ണ്‍​സെ​ടു​ത്ത ലീ​റോ​യ് ചി​വൗ​ല​യ്ക്ക് മാ​ത്ര​മാ​ണ് സിം​ബാ​ബ്‌​വെ നി​ര​യി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ സാ​ധി​ച്ച​ത്.

കി​യാ​ന്‍ ബ്ലി​ഗ്നോ​ട്ട് (37), ത​തേ​ന്ദ് ചി​മു​ഗോ​രോ (29) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ണ്ട മ​റ്റു​താ​ര​ങ്ങ​ള്‍. ഒ​രു ഘ​ട്ട​ത്തി​ല്‍ നാ​ലി​ന് 142 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ ആ​യി​രു​ന്ന സിം​ബാ​ബ്‌​വെ​യ്ക്ക് ശേ​ഷി​ക്കു​ന്ന വി​ക്ക​റ്റു​ക​ള്‍ കേ​വ​ലം ആ​റ് റ​ണ്‍​സി​നി​ടെ ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു.

മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ഉ​ദ്ധ​വ് മോ​ഹ​ന്‍, ആ​യു​ഷ് മാ​ത്രെ എ​ന്നി​വ​രാ​ണ് സിം​ബാ​ബ്‌​വെ​യെ ത​ക​ര്‍​ത്ത​ത്. നേ​ര​ത്തേ ആ​ദ്യം ബാ​റ്റു​ചെ​യ്‌​ത ഇ​ന്ത്യ​യ്ക്കാ​യി വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യു​ടെ (109) സെ​ഞ്ചു​റി​യും ഓ​പ്പ​ണ​ര്‍ വൈ​ഭ​വ് സൂ​ര്യ​വം​ശി (52) അ​ഭി​ഗ്യാ​ന്‍ കു​ണ്ടു (61) എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​യും നേ​ടി.

 

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: സിം​ബാ​ബ്‌​വെ​യ്ക്ക് ടോ​സ്; ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

ബു​ലാ​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രാ​യ സൂ​പ്പ​ർ സി​ക്സ് മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ സിം​ബാ​ബ്‌​വെ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ബു​ലാ​വാ​യോ​യി​ലെ സ്പോ​ർ​ട്സ് ക്ല​ബി​ൽ ഒ​ന്ന് മു​ത​ലാ​ണ് മ​ത്സ​രം.

ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ​യി​ൽ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, ആ​രോ​ൺ ജോ​ർ‌​ജ്, അ​ഭി​ഗ്യാ​ൻ കു​ണ്ഡു എ​ന്നീ മി​ക​ച്ച താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ടീം ​ഇ​ന്ത്യ: ആ​രോ​ൺ ജോ​ർ​ജ്, വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, ആ​യു​ഷ് മാ​ത്രെ (ക്യാ​പ്റ്റ​ൻ), വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ഭി​ഗ്യാ​ൻ കു​ണ്ഡു (വി​ക്ക​റ്റ് കീ​പ്പ​ർ), വേ​ദാ​ന്ത് ത്രി​വേ​ദി, ക​നി​ഷ്ക് ചൗ​ഹാ​ൻ, ആ​ർ.​എ​സ്. ആം​ബ്രി​ഷ്, ഖി​ലാ​ൻ പ​ട്ടേ​ൽ, ഹെ​നി​ൽ പ​ട്ടേ​ൽ, ഉ​ദ്ധ​വ് മോ​ഹ​ൻ.

ടീം ​സിം​ബാ​ബ്‌​വെ: ന​താ​നി​യേ​ൽ ഹ്ല​ബാം​ഗ​ന (വി​ക്ക​റ്റ് കീ​പ്പ​ർ), ധ്രു​വ് പ​ട്ടേ​ൽ, കി​യാ​ൻ ബ്ലി​ഗ്‌​നൗ​ട്ട്, വെ​ബ്സ്റ്റ​ർ മ​ധി​ധി, ത​ക്കു​ഡ്‌​സ്വ മ​ക്കോ​നി, ലീ​റോ​യ് ചി​വൗ​ല, സിം​ബ​രാ​ഷെ മു​ഡ്സെ​ൻ​ഗെ​രെ​രെ (ക്യാ​പ്റ്റ​ൻ), ബ്രാ​ണ്ട​ൻ സെ​ൻ​സെ​രെ, മൈ​ക്ക​ൽ ബ്ലി​ഗ്‌​നൗ​ട്ട്, ത​ദേ​ന്ത ചി​മു​ഗോ​രോ, പ​നാ​ഷെ മ​സാ​യ്.

Sports

ത്രി​രാ​ഷ്ട്ര ടി20: ​സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് ത​ക​ർ​പ്പ​ൻ‌ ജ​യം

റാ​വ​ൽ​പി​ണ്ടി: ത്രി​രാ​ഷ്ട്ര ടി20 ​പ​ര​മ്പ​ര​യി​ൽ സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ത​ക​ർ​പ്പ​ൻ‌ ജ​യം. റാ​വ​ൽ​പി​ണ്ടി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് ശ്രീ​ല​ങ്ക വി​ജ​യി​ച്ച​ത്.

സിം​ബാ​ബ്‌​വെ ഉ​യ​ർ​ത്തി​യ 147 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ശ്രീ​ല​ങ്ക 22 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യം മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ പാ​തും നി​സം​ഗ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ശ്രീ​ല​ങ്ക അ​നാ​യാ​സം വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

നി​സം​ഗ 98 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 58 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു നി​സം​ഗ​യു​ടെ ഇ​ന്നിം​ഗ്സ്. കു​ശാ​ൽ മെ​ൻ​ഡി​സ് 25 റ​ൺ​സെ​ടു​ത്ത് നി​സം​ഗ​യ്ക്ക് പി​ന്തു​ണ ന​ൽ​കി.

12 റ​ൺ​സെ​ടു​ത്ത ക​മി​ൽ മി​ഷാ​ര​യു​ടെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ല​ങ്ക​യ്ക്ക് ന​ഷ്ട​മാ​യ​ത്. സിം​ബാ​ബ്‌​വെ​യ്ക്ക് വേ​ണ്ടി ബ്രാ​ഡ് ഇ​വാ​ൻ​സാ​ണ് വി​ക്ക​റ്റ് എ​ടു​ത്ത​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സിം​ബാ​ബ്‌​വെ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 146 റ​ൺ‌​സെ​ടു​ത്ത​ത്. നാ​യ​ക​ൻ സി​ക്ക​ന്ത​ർ റാ​സ​യും റ​യാ​ൻ ബ​ർ​ളും 37 റ​ൺ​സ് വീ​ത​മെ​ടു​ത്തു. ബ്ര​യാ​ൻ ബെ​ന്ന​റ്റ് 34 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി മ​ഹീ​ഷ് തീ​ക്ഷ​ണ​യും വ​നി​ന്ദു ഹ​സ​ര​ങ്ക​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ദ​ശു​ൻ ശ​ന​ക ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി. ല​ങ്ക​ൻ താ​രം പാ​തും നി​സം​ഗ​യാ​ണ് മ​ത്സ​ര​ത്തി​ലെ താ​രം.

 

Latest News

Up