x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വന്‍റി20 ലോകകപ്പ്: സിംബാബ്‌വേയ്ക്കെതിരേ ഓസീസിന് വിജയലക്ഷ്യം 170 റൺസ്


Published: February 13, 2026 01:05 PM IST | Updated: February 13, 2026 01:05 PM IST

കൊളംബോ: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ 170 റൺസ് വിജയലക്ഷ്യം കുറിച്ച് സിംബാബ്‌വെ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വേ നിശ്ചിത 20 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിലാണ് 169 റൺസെടുത്തത്.

അർധസെഞ്ചുറിയോടെ പുറത്താകാതെ നിന്ന ബ്രയാൻ ബെന്നറ്റിന്‍റെ ബാറ്റിംഗ് കരുത്തിലാണ് സിംബാബ്‌വേ ഭേദപ്പെട്ട സ്കോറിലെത്തിയത്. 56 പന്തിൽ 64 റൺസെടുത്ത ബെന്നറ്റാണ് ടോപ് സ്കോറർ.

ടഡിവനാഷെ മറുമാണി (35), റയാൻ ബേൾ (35), നായകൻ സിക്കന്ദർ റാസ (25) എന്നിവർ മികച്ച പിന്തുണ നല്കി.

ഓസ്ട്രേലിയയ്ക്കു വേണ്ടി മാർക്കസ് സ്റ്റോയിനിസ്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Tags : Twenty20 World Cup Australia Zimbabwe

Recent News

Up