Kerala
തിരുവനന്തപുരം: തൃശൂർ മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്.
ഒറ്റച്ചാട്ടത്തിൽ ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസുകാർക്ക് മനസാക്ഷിക്കുത്തില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
"ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസുകാർക്ക് മനസാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി - കോൺഗ്രസ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണ്. അതവർ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്'. മുഖ്യമന്ത്രി ഫേസ്ബുക്കില് കുറിച്ചു.
Sports
ഹാങ്സൗ: ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽ ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യയുടെ പുരുഷ ഡബിൾസ് ജോഡിയായ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം പുറത്ത്.
സെമിഫൈനലിൽ ചൈനയുടെ ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യത്തോടാണ് പരാജയപ്പെട്ടത്.
ആദ്യ സെറ്റ് നേടി പ്രതീക്ഷ പുലർത്തിയ ഇന്ത്യൻ സഖ്യം തുടർന്നുള്ള രണ്ട് സെറ്റുകളും കൈവിട്ടു. 21-10, 17-21, 13-21 സ്കോറിനായിരുന്നു പരാജയം.
National
മുംബൈ: മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഏക്നാഥ് ഷിൻഡെ നേതൃത്വം നല്കുന്ന ശിവസേനയും ബിജെപിയും സഖ്യത്തിൽ മത്സരിക്കും. മുംബൈ കോർപറേഷൻ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിലാണ് ഇരു പാർട്ടികളും സഖ്യത്തിനു സമ്മതിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ചർച്ചയിലാണ് തീരുമാനമായത്. തിങ്കളാഴ്ച പുലർച്ചെ വരെ നീണ്ട ചർച്ചയിൽ ബിജെപി നേതാക്കളായ ചന്ദ്രശേഖർ ബവൻകുലെയും രവീന്ദ്ര ചവാനും പങ്കെടുത്തു.
ഇരു പാർട്ടികളിലെയും നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിലെടുക്കില്ലെന്നു നേതാക്കൾ തീരുമാനിച്ചു.
സീറ്റ് വിഭജനം സംബന്ധിച്ച് രണ്ടോ മൂന്നോ ദിവസത്തിനകം തീരുമാനമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മഹായുതി സഖ്യകക്ഷികൾ പരസ്പരം മത്സരിച്ചിരുന്നു.