x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന്ന​ണി മാ​റ്റം അ​ഭ്യൂ​ഹം;​ വി​സ്മ​യം സൃ​ഷ്ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല: റോ​ഷി അ​ഗ​സ്റ്റി​ൻ


Published: January 13, 2026 11:28 AM IST | Updated: January 13, 2026 12:01 PM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ മു​ന്ന​ണി മാ​റ്റം അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും വി​സ്മ​യം സൃ​ഷ്ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ച​ര്‍​ച്ച ന​ട​ന്ന​താ​യി അ​റി​യി​ല്ലെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നാ​ണ് വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കേ​ണ്ട​തെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.

"ഞാ​നോ പ്ര​മോ​ദ് നാ​രാ​യ​ണ​നോ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. ഇ​ന്ന​ല​ത്തെ ഉ​പ​വാ​സ സ​മ​ര​ത്തി​ല്‍ ഞ​ങ്ങ​ളെ​ല്ലാ​വ​രും പ​ങ്കെ​ടു​ത്ത​ല്ലോ. മ​ധ്യ​മേ​ഖ​ലാ ജാ​ഥ​യി​ല്‍ ഇ​ല്ലെ​ന്ന് എ​ന്തി​നു പ​റ​യ​ണം. ചെ​യ​ര്‍​മാ​ന്‍ ത​ന്നെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ഇ​ന്ന​ലെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും ചെ​യ​ര്‍​മാ​ന്‍ ന​ല്‍​കി​യ​താ​ണ്'-​റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.

സ​ഭ​യും മേ​ല​ധ്യ​ക്ഷ​ന്മാ​രും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടി​ല്ല. ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്ത സ​മ്മേ​ള​നം വി​ളി​ച്ച് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.

എ​ല്ലാ​ദി​വ​സ​വും ചെ​യ​ര്‍​മാ​നു​മാ​യി സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞാ​ല്‍ എ​ങ്ങ​നെ ശ​രി​യാ​കു​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഒ​രു മു​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​രു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ മൂ​ല​മാ​യി​രി​ക്കും ചെ​യ​ർ​മാ​ൻ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Roshy augustine alliance kerala congress mani group udf

Recent News

Up