Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anil Akkara

ലൈ​ഫ് മി​ഷ​ൻ ഫ്ളാ​റ്റ്: പ​രാ​തി ന​ൽ​കി അ​നി​ൽ അ​ക്ക​ര

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ഫ്ളാ​റ്റ് നി​ർ​മാ​ണം നി​യ​മ​ക്കു​രു​ക്കി​ലാ​ക്കി മു​ട​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ​തി​രേ പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നി​ൽ അ​ക്ക​ര. ഫ്ളാ​റ്റ് നി​ർ​മാ​ണം നി​യ​മ​ക്കു​രു​ക്കി​ലാ​യ​തു വ​ട​ക്കാ​ഞ്ചേ​രി​യി​ലെ മു​ൻ എം​എ​ൽ​എ കേ​സ് ന​ൽ​കി​യ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് മ​ന്ത്രി ആ​രോ​പി​ച്ച​ത്. ഇ​തു ഹൈ​ക്കോ​ട​തി​യെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും അ​നി​ൽ അ​ക്ക​ര പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വ​ട​ക്കാ​ഞ്ചേ​രി ച​ര​ൽ​പ​റ​ന്പി​ൽ ഫ്ളാ​റ്റ് നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ​നി​ന്നു ഹാ​ബി​റ്റാ​റ്റി​നെ മാ​റ്റി​യ​ത് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ, എം. ​ശി​വ​ശ​ങ്ക​ർ, ലൈ​ഫ് മി​ഷ​ൻ ചെ​യ​ർ​മാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ, വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്ന അ​ന്ന​ത്തെ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. യൂ​ണി​ടാ​ക്ക് എ​ന്ന റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി​യെ​യാ​ണു നി​ർ​മാ​ണം ഏ​ൽ​പ്പി​ച്ച​ത്. ഫ്ളാ​റ്റ് നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കാ​ൻ വി​ജി​ല​ൻ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണി​പ്പോ​ൾ. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ജ്യം​വി​ട്ട​തോ​ടെ എ​ഫ്സി​ആ​ർ​എ ലം​ഘ​ന​ത്തി​ൽ സി​ബി​ഐ​യും കേ​സെ​ടു​ത്തു. അ​പ്പോ​ഴും നി​ർ​മാ​ണം തു​ട​ർ​ന്നു. പി​ന്നീ​ടു സ​ർ​ക്കാ​രി​ൽ​നി​ന്നോ കോ​ട​തി​യി​ൽ​നി​ന്നോ നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ സ​ർ​ക്കാ​രി​നു ക​ത്തു​ന​ൽ​കി ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം നി​ർ​ത്തി.

ഫ്ളാ​റ്റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് 2020ൽ ​ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ഈ ​വി​ഷ​യ​ത്തി​ൽ താ​ൻ ഉ​ൾ​പ്പെ​ടു​ന്ന കേ​സു​ക​ൾ നി​ല​വി​ലി​ല്ലെ​ന്നും മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​വാ​സ്ത​വ​മാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kerala

ഡി​വൈ​ഡ​ർ ത​ക​ർ​ത്ത സം​ഭ​വം; അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു

തൃ​ശൂ​ർ: സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​ര്‍ ത​ല്ലി​ത്ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ൽ മു​ൻ എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ര്‍- കു​ന്നം​കു​ളം സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​റാ​ണ് അ​നി​ൽ അ​ക്ക​ര ത​ക​ർ​ത്ത​ത്.

ബി​എ​ൻ​എ​സ് 324(4) പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. 19160 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​ക്കി​യെ​ന്ന് എ​ഫ്ഐ​ആ​റി​ലു​ണ്ട്. സ​ഞ്ചാ​ര​സൗ​ക​ര്യം ത​ട​ഞ്ഞു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഡി​വൈ​ഡ​ർ ത​ക​ർ​ത്ത​ത്.

മു​തു​വ​റ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യു ​ടേ​ണ്‍ അ​ട​ച്ചു കെ​ട്ടി​യ​തോ​ടെ​യാ​ണ് ഡി​വൈ​ഡ​ര്‍ ത​ല്ലി​പ്പൊ​ളി​ച്ച് അ​നി​ല്‍ അ​ക്ക​ര​യു​ടെ പ്ര​കോ​പ​നം. തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് തി​രി​യ​ണ​മെ​ങ്കി​ല്‍ അ​മ​ല ആ​ശു​പ​ത്രി വ​രെ പോ​യി യൂ​ടേ​ണ്‍ എ​ടു​ത്തു വ​രേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു അ​നി​ല്‍ അ​ക്ക​ര​യു​ടെ ന​ട​പ​ടി.

Latest News

Up