തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുന്‍ എംഎല്‍എ അനില്‍ അക്കരയ്ക്ക് വന്‍ വിജയം. അടാട്ട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്.
300 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അനില്‍ അക്കര വിജയിച്ചത്. സിപിഎമ്മിന്റെ കെ.ബി. തിലകനേയും ബിജെപിയുടെ ഹരീഷ് വി.ജിയെയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
വടക്കാഞ്ചേരി മുന്‍ എംഎല്‍എയായിരുന്ന അനില്‍ അക്കര 2000 മുതല്‍ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2016 ലെ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ നിന്ന് മത്സരിച്ചാണ് നിയമസഭയിലെത്തിയത്.
എന്നാല്‍ 2021 ല്‍ സിപിഎം സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പള്ളിയോട് പരാജയപ്പെട്ടു. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും 2003 മുതല്‍ 2010 വരെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
Tags : Anil Akkara local body election result