Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Auto

ഔ​ദ്യോ​ഗി​ക​ വാ​ഹ​നം വൈ​കി; ഓ​ട്ടോ​യി​ൽ മ​ട​ങ്ങി കേ​ന്ദ്ര​മ​ന്ത്രി

തൃ​​​​ശൂ​​​​ർ: ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വാ​​​​ഹ​​​​നം എ​​​​ത്താ​​​​ൻ വൈ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി യാ​​​​ത്ര ചെ​​​​യ്ത​​​​ത് ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യി​​​​ൽ. ശി​​​​വ​​​​രാ​​​​ത്രി ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി. വ​​​​ട​​​​ക്കും​​​​നാ​​​​ഥ ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു വാ​​​​ഹ​​​​നം പാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്.

ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് വേ​​​​ഗ​​​​ത്തി​​​​ൽ മ​​​​ട​​​​ങ്ങാ​​​​ൻ നി​​​​ന്ന മ​​​ന്ത്രി​​​ക്ക​​​​രി​​​​കി​​​​ലേ​​​​ക്കു വി​​​​ചാ​​​​രി​​​​ച്ച സ​​​​മ​​​​യ​​​​ത്ത് ഔ​​​​ദ്യോ​​​​ഗി​​​​ക ​​​​വാ​​​​ഹ​​​​നം എ​​​​ത്തി​​​​യി​​​​ല്ല. ഉ​​​​ട​​​​ൻ ഓ​​​​ട്ടോ​​​​യി​​​​ൽ ക​​​​യ​​​​റി രാ​​​​മ​​​​നി​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

സു​​​​രേ​​​​ഷ് ഗോ​​​​പി ഓ​​​​ട്ടോ​​​​യി​​​​ൽ ക​​​​യ​​​​റി​​​​യ​​​​തി​​​​നു ​​​​പി​​​​ന്നാ​​​​ലെ ഗ​​​​ണ്‍​മാ​​​​ൻ വേ​​​​ഗ​​​​ത്തി​​​​ൽ ഓ​​​​ട്ടോ​​​​ഡ്രൈ​​​​വ​​​​ർ​​​​ക്കൊ​​​​പ്പം വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ന്നി​​​​ലി​​​​രു​​​​ന്നു. ഓ​​​​ട്ടോ പു​​​​റ​​​​പ്പെ​​​​ട്ട് ഏ​​​​താ​​​​നും നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം​​​ത​​​​ന്നെ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വാ​​​​ഹ​​​​നം സ്ഥ​​​​ല​​​​ത്തെ​​​​ത്തി.

Auto

അ​​ഡാ​​സ്-2 സുരക്ഷയിൽ സ്കോ​ർ​പി​യോ N

മ​ഹീ​ന്ദ്ര​യു​ടെ സ്കോ​ർ​പി​യോ എ​ന്ന വാ​ഹ​നം ഇ​ന്ത്യ​ക്കാ​ർ​ക്ക് ഒ​രു വി​കാ​ര​മാ​ണ്. പ്ര​ത്യേ​കി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ക്കാ​ർ​ക്ക്. സി​നി​മ​ക​ളി​ലും നി​ര​ത്തു​ക​ളി​ലും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന വാ​ഹ​ന​മാ​ണ് സ്കോ​ർ​പി​യോ.

എ​​സ്‌യുവി എ​​ന്നു കേ​​ട്ടാ​​ൽ ആ​​ദ്യം മ​​ന​​സി​​ൽ​​വ​​രു​​ന്ന വാ​​ഹ​​ന​​വും സ്കോ​​ർ​​പി​​യോ ത​​ന്നെ​​യാ​​കും. ഇ​​ന്ത്യ​​ൻ നി​​ര​​ത്തു​​ക​​ളി​​ൽ സ്കോ​​ർ​​പി​​യോ അ​​ത്ര​​യ​​ധി​​കം സ്വാ​​ധീ​​നം ചെ​​ലു​​ത്തി​​യി​​ട്ടു​​ണ്ട്. അ​​തി​​നു​​ദ​​ഹ​​ര​​ണ​​മാ​​ണ് ര​​ണ്ട് പ​​തി​​റ്റാ​​ണ്ടാ​​യി ഇ​​പ്പോ​​ഴും ഡി​​മാ​​ന്‍ഡ് കു​​റ​​യാ​​തെ വി​​പ​​ണി വാഴു​​ന്ന​​ത്.

ര​​ണ്ട് പ​​തി​​റ്റാ​​ണ്ട് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി 2022ൽ ‘​​സ്കോ​​ർ​​പി​​യോ എ​​ൻ’ എ​​ന്ന എ​​സ്‌യുവി മ​​ഹീ​​ന്ദ്ര അ​​വ​​ത​​രി​​പ്പി​​ച്ചി​​രു​​ന്നു. ഈ ​​വാ​​ഹ​​നം വ​​ലി​​യ വി​​ജ​​യ​​മാ​​ണ് മ​​ഹീ​​ന്ദ്ര​​യ്ക്ക് സ​​മ്മാ​​നി​​ച്ച​​ത്. ഇ​​പ്പോ​​ൾ സ്കോ​​ർ​​പി​​യോ എ​​ൻ ഏ​​താ​​നും അ​​പ്ഡേ​​റ്റു​​ക​​ളുമായി വീ​​ണ്ടും വി​​പ​​ണി​​യി​​ൽ എ​​ത്തി​​യിരി​​ക്കു​​ക​​യാ​​ണ്.

സു​​ര​​ക്ഷ​​യ്ക്കാ​​ണ് ഇ​​ത്ത​​വ​​ണ കൂ​​ടു​​ത​​ൽ പ്രാധാ​​ന്യം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. മെ​​ക്കാ​​നി​​ക്ക​​ൽ വ​​ശ​​ങ്ങ​​ളി​​ൽ മാ​​റ്റ​​മി​​ല്ലാ​​തെ​​യാ​​ണ് സ്കോ​​ർ​​പി​​യോ എ​​ന്നി​​ന്‍റെ വ​​ര​​വ്. പു​​തു​​ത​​ല​​മു​​റ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന ലെ​​വ​​ൽ-2 അ​​ഡ്വാ​​ൻ​​സ് ഡ്രൈ​​വ​​ർ അ​​സി​​സ്റ്റ​​ൻ​​സ് സം​​വി​​ധാ​​നം (അ​​ഡാ​​സ്-2) ആ​​ണ് പു​​തി​​യ പ​​തി​​പ്പ് വാ​​ഹ​​ന​​ത്തി​​ൽ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

അ​​ഡാ​​പ്റ്റീ​​വ് ക്രൂ​​യി​​സ് ക​​ണ്‍​ട്രോ​​ൾ, ലെ​​യ്ൻ കീ​​പ്പിം​​ഗ് അ​​സി​​സ്റ്റ്, ഓ​​ട്ടോ​​മാ​​റ്റി​​ക് എ​​മ​​ർ​​ജ​​ൻ​​സി ബ്രേ​​ക്കിം​​ഗ്, ഫോ​​ർ​​വേ​​ഡ് കൊ​​ളീ​​ഷ​​ൻ വാ​​ണിം​​ഗ്, സ്പീ​​ഡ് ലി​​മി​​റ്റ് അ​​സി​​സ്റ്റ്, ഫ്ര​​ണ്ട് വെ​​ഹി​​ക്കി​​ൾ സ്റ്റാ​​ർ​​ട്ട് അ​​ലേ​​ർ​​ട്ട് തു​​ട​​ങ്ങി നി​​ര​​വ​​ധി സു​​ര​​ക്ഷാ ഫീ​​ച്ച​​റു​​ക​​ൾ ലെ​​വ​​ൽ 2 അ​​ഡാ​​സ് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു​​ണ്ട്. സ്കോ​​ർ​​പി​​യോ എ​​ൻ നി​​ര​​യി​​ലെ ഉ​​യ​​ർ​​ന്ന പ​​തി​​പ്പാ​​യ ഇ​​സ​​ഡ് 8 എ​​ൽ എ​​ന്ന വേ​​രി​​യ​​ന്‍റി​​ലാ​​ണ് അ​​ഡാ​​സ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

ഇ​​സ​​ഡ് 8 എ​​ൽ വേ​​രി​​യ​​ന്‍റി​​ന് കീ​​ഴി​​ൽ ആ​​റ്, ഏ​​ഴ് സീ​​റ്റിം​​ഗ് ലേ​​ഒൗ​​ട്ടു​​ക​​ളി​​ലും ഓ​​ട്ടോ​​മാ​​റ്റി​​ക്-​​മാ​​നു​​വ​​ൽ ട്രാ​​ൻ​​സ്മി​​ഷ​​നു​​ക​​ളി​​ലു​​മാ​​യി പ​​ത്തോ​​ളം വ​​ക​​ഭേ​​ദ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. അ​​ഡാ​​സ് സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​മു​​ള്ള ആ​​റ് സീ​​റ്റ​​ർ പ​​തി​​പ്പു​​ക​​ൾ​​ക്ക് 21.60 ല​​ക്ഷം രൂ​​പ മു​​ത​​ൽ 23.48 ല​​ക്ഷം രൂ​​പ വ​​രെ​​യും ഏ​​ഴ് സീ​​റ്റ​​ർ പ​​തി​​പ്പു​​ക​​ൾ​​ക്ക് 21.35 ല​​ക്ഷം രൂ​​പ മു​​ത​​ൽ 25.42 ല​​ക്ഷം രൂ​​പ വ​​രെ​​യു​​മാ​​ണ് എ​​ക്സ്ഷോ​​റൂം വി​​ല. ആ​​റ് സീ​​റ്റ​​ർ പ​​തി​​പ്പി​​ന്‍റെ അ​​ഡാ​​സ് സം​​വി​​ധാ​​ന​​മു​​ള്ള മോ​​ഡ​​ലി​​ൽ ഫോ​​ർ വീ​​ൽ ഡ്രൈ​​വ് സം​​വി​​ധാ​​നം മ​​ഹീ​​ന്ദ്ര ന​​ൽ​​കു​​ന്നി​​ല്ല.

എ​​ക്സ്റ്റീ​​രി​​യ​​റി​​ലും ഇ​​ന്‍റീ​​രി​​യ​​റി​​ലും മാ​​റ്റ​​ങ്ങ​​ളൊന്നും വ​​രു​​ത്താ​​തെ​​യാ​​ണ് പു​​തി​​യ സ്കോ​​ർ​​പി​​യോ എ​​ൻ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. എ​​ൽ​​ഇ​​ഡി ഹെ​​ഡ് ലൈ​​റ്റ്, എ​​ൽ​​ഇ​​ഡി ഡി​​ആ​​ർ​​എ​​ൽ, പ്രൊ​​ജ​​ക്ട​​ർ ഫോ​​ഗ്‌ലാംപ്, സീ​​ക്വ​​ൻ​​ഷ്യ​​ൽ ടേ​​ണ്‍ ഇ​​ന്‍ഡിക്കേ​​റ്റ​​റു​​ക​​ൾ, അ​​ലോ​​യ് വീ​​ലു​​ക​​ൾ എ​​ന്നി​​വ എ​​ക്സ്റ്റീ​​രി​​യ​​റി​​ന് മി​​ഴി​​വോ​​കു​​ന്നു.

ട​​ച്ച്സ്ക്രീ​​ൻ ഇ​​ൻ​​ഫോ​​ടെ​​യ്ൻ​​മെ​​ന്‍റ് സി​​സ്റ്റം, ഡി​​ജി​​റ്റ​​ൽ ഇ​​ൻ​​സ്ട്ര​​മെ​​ന്‍റ് ക്ല​​സ്റ്റ​​ർ, ക​​ണ​​ക്ട​​ഡ് ഫീ​​ച്ച​​റു​​ക​​ൾ, ബി​​ൽ​​റ്റ് ഇ​​ൻ അ​​ല​​ക്സ, ലെ​​ത​​റി​​ൽ അ​​പ്ഹോ​​ൾ​​സ്ട്രി എ​​ന്നി​​വ ഇ​​ന്‍റീ​​രി​​യ​​റി​​നെ മി​​ക​​ച്ച​​താ​​ക്കു​​ന്നു.

സു​​ര​​ക്ഷാ കൂ​​ട്ടി​​ച്ചേ​​ർ​​ക്ക​​ലു​​ക​​ൾ ഒ​​ഴി​​ച്ചാ​​ൽ മെ​​ക്കാ​​നി​​ക്ക​​ൽ വ​​ശ​​ങ്ങ​​ളി​​ൽ സ്കോ​​ർ​​പി​​യോ എ​​ൻ മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​രു​​ന്നു. മു​​ൻ മോ​​ഡ​​ലി​​ലെ 2.0 ലി​​റ്റ​​ർ ട​​ർ​​ബോ പെ​​ട്രോ​​ൾ, 2.2 ലി​​റ്റ​​ർ ഡീ​​സ​​ൽ എ​​ൻ​​ജി​​നു​​ക​​ളാ​​ണ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

ആ​​റ് സ്പീ​​ഡ് മാ​​നു​​വ​​ൽ, ആ​​റ് സ്പീ​​ഡ് ഓ​​ട്ടോ​​മാ​​റ്റി​​ക് ഗി​​യ​​ർ​​ബോ​​ക്സു​​ക​​ളാ​​ണു​​ള്ള​​ത്. പെ​​ട്രോ​​ൾ എ​​ൻ​​ജി​​ന് 203 എ​​ച്ച്പി ക​​രു​​ത്തും 370 എ​​ൻ​​എം ടോ​​ർ​​ക്കു​​മു​​ണ്ട്. ഡീ​​സ​​ൽ എ​​ൻ​​ജി​​ൻ 175 ബി​​എ​​ച്ച്പി ക​​രു​​ത്തും 370 എ​​ൻ​​എം ടോ​​ർ​​ക്കും ഉ​​ത്പാ​​ദി​​പ്പി​​ക്കും. ഡീ​​സ​​ൽ എ​​ൻ​​ജി​​നി​​ൽ മൂ​​ന്ന് ഡ്രൈ​​വ് മോ​​ഡു​​ക​​ളും നോ​​ർ​​മ​​ൽ, ഗ്രാ​​സ്, ഗ്രാ​​വ​​ൽ, സ്നോ, ​​മ​​ഡ്, സാ​​ൻ​​ഡ് എ​​ന്നീ ടെ​​റൈ​​ൻ മോ​​ഡു​​ക​​ളു​​മു​​ണ്ട്.

ഇ​​സ​​ഡ് 8 ടി

​​ഇ​​സ​​ഡ് 8 ടി ​​എ​​ന്ന പു​​തി​​യൊ​​രു വേ​​രി​​യ​​ന്‍റും ക​​ന്പ​​നി സ്കോ​​ർ​​പി​​യോ എ​​ൻ നി​​ര​​യി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. ഇ​​സ​​ഡ് 8, ഇ​​സ​​ഡ് 8 എ​​ൽ എ​​ന്നീ വ​​ക​​ഭേ​​ദ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലാ​​ണ് പു​​തി​​യ ഇ​​സ​​ഡ് 8 ടി ​​വേ​​രി​​യ​​ന്‍റ് സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്.

18 ഇ​​ഞ്ച് ഡ​​യ​​മ​​ണ്ട് ക​​ട്ട് അ​​ലോ​​യ് വീ​​ലു​​ക​​ൾ, 12 സ്പീ​​ക്ക​​ർ സോ​​ണി ഓ​​ഡി​​യോ സി​​സ്റ്റം, ഫ്ര​​ണ്ട് പാ​​ർ​​ക്കിം​​ഗ് സെ​​ൻ​​സ​​റു​​ക​​ൾ, ഫ്ര​​ണ്ട് കാ​​മ​​റ, സി​​ക്സ് വേ ​​പ​​വ​​ർ​​ഡ് ഡ്രൈ​​വ​​ർ സീ​​റ്റ്, ഇ​​ല​​ക്ട്രോ​​ണി​​ക് പാ​​ർ​​ക്കിം​​ഗ് ബ്രേ​​ക്ക്, വെ​​ന്‍റി​​ലേ​​റ്റ​​ഡ് ഫ്ര​​ണ്ട് സീ​​റ്റു​​ക​​ൾ, ഓ​​ട്ടോ ഡി​​മ്മിം​​ഗ് ഇ​​ൻ​​സൈ​​ഡ് റി​​യ​​ർ വ്യൂ ​​മി​​റ​​ർ തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി പ്രീ​​മി​​യം സ​​വി​​ശേ​​ഷ​​ത​​ക​​ളോ​​ടെ​​യാ​​ണ് ഇ​​സ​​ഡ് 8 ടി ​​വ​​രു​​ന്ന​​ത്.

Auto

പെട്രോള്‍ അടിച്ച് മടുത്തോ? ഇതാ മികച്ച ഇ​ല​ക്‌ട്രിക് കാറുകള്‍

ഇ​ന്ത്യ​യി​ൽ ഇ​ല​ക്‌ട്രിക് വാ​ഹ​ന വി​പ​ണി ചു​വ​ടു​റ​പ്പി​ക്കു​ക​യാ​ണ്. പ​ര​ന്പ​രാ​ഗ​ത​മാ​യ ഫോ​സി​ൽ ഇ​ന്ധ​ന​ത്തി​ൽ നി​ന്ന് ഇ​ല​ക്‌ട്രിക്കി​ലേ​ക്ക് മാ​റു​ന്ന​തി​ലു​ള്ള ആ​ളു​ക​ളു​ടെ ആ​ശ​ങ്ക കു​റ​ഞ്ഞു​വ​രു​ന്നു. പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളെ​ല്ലാം ഇതിനകം ത​ന്നെ ഇ​ല​ക്‌ട്രിക് പ​തി​പ്പു​ക​ൾ അ​വ​ത​രി​പ്പി​ച്ചു ക​ഴി​ഞ്ഞു

റേ​ഞ്ചും ചാ​ർ​ജിം​ഗും ആ​യി​രു​ന്നു ഇ​വി വാ​ങ്ങു​ന്ന​വ​രു​ടെ പ്ര​ശ്നം. അ​തി​ന് ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും പ​രി​ഹാ​രം കാ​ണാ​ൻ ക​ന്പ​നി​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

നി​ര​വ​ധി ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ വ​രി​ക​യും ചാ​ർ​ജിം​ഗ് വേ​ഗ​ത്തി​ലാ​ക്കു​ക​യും ഒ​റ്റ ചാ​ർ​ജി​ൽ കൂ​ടു​ത​ൽ റേ​ഞ്ച് ല​ഭി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​മാ​ണ ക​മ്പനി​ക​ൾ പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്ത​തോ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​വി​യി​ലേ​ക്ക് എ​ത്തു​ന്നു.

രാ​ജ്യ​ത്ത് ഇ​ന്നു ല​ഭി​ക്കു​ന്ന മി​ക​ച്ച ഇ​ല​ക്‌ട്രിക് കാ​റു​ക​ളെ പ​രി​ച​യ​പ്പെ​ടാം

ടാ​റ്റ ടി​യാ​ഗോ ഇ ​വി

കൈ​യി​ലൊ​തു​ങ്ങു​ന്ന വി​ല​യി​ൽ ഒ​രു ഇലക്‌ട്രി​ക് കാ​ർ അ​താ​ണ് ടാ​റ്റ​യു​ടെ ടി​യാ​ഗോ ഇ ​വി. ഹൃ​സ്വ​ദൂ​ര യാ​ത്ര​ക​ൾ​ക്കും ഉ​ത​കു​ന്ന വാ​ഹ​ന​മാ​ണ് ടി​യാ​ഗോ. മി​ക​ച്ച നി​ർ​മാ​ണ​വും സു​ര​ക്ഷ​യും ടി​യാ​ഗോ ഉ​റ​പ്പു​ത​രു​ന്നു.

ന​ഗ​ര​ത്തി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ക​റ​ങ്ങാ​ൻ അ​നു​യോ​ജ്യ​മാ​ണ് ടി​യാ​ഗോ ഇ ​വി.

റേ​ഞ്ച്: 19.2 കി​ലോ​വാ​ട്ട്-250 കി.​മീ, 24 കി​ലോ​വാ​ട്ട്-315 കി.​മീ
വി​ല: 7.99 ല​ക്ഷം രൂ​പ മു​ത​ൽ 11.14 ല​ക്ഷം രൂ​പ വ​രെ

ടാ​റ്റ പ​ഞ്ച് ഇ ​വി

സ്റ്റൈ​ലി​ഷ് ഡി​സൈ​ൻ, ക​രു​ത്തു​റ്റ ബി​ൽ​ഡ് ക്വാ​ളി​റ്റി, മി​ക​ച്ച ഇ​ന്‍റീ​രി​യ​ർ എ​ന്നീ സ​വി​ശേ​ഷ​ത​ക​ളോ​ടെ ടാ​റ്റ് പു​റ​ത്തി​റ​ക്കി​യ ഇ​ല​ക്‌ട്രി​​ക് വാ​ഹ​ന​മാ​ണ് പ​ഞ്ച്.

കാ​ഴ്ച​യി​ൽ പെ​ട്രോ​ൾ പ​ഞ്ചി​നോ​ട് സ​മാ​ന​മാ​ണെ​ങ്കി​ലും പൂ​ർ​ണ​മാ​യ ഇ​വി പ്ലാ​റ്റ്ഫോ​മി​ലാ​ണ് പ​ഞ്ച് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. 5 സ്റ്റാ​ർ റേ​റ്റിം​ഗും ഉ​യ​ർ​ന്ന ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മെ​ച്ച​പ്പെ​ട്ട ഓ​പ്ഷ​നാ​യി പ​ഞ്ചി​നെ മാ​റ്റു​ന്നു.

റേ​ഞ്ച്: 25 കി​ലോ​വാ​ട്ട്, 315 കി.​മീ
35 കി​ലോ​വാ​ട്ട്, 421 കി.​മീ
വി​ല: 9.99 ല​ക്ഷം രൂ​പ മു​ത​ൽ 14.44 ല​ക്ഷം രൂ​പ വ​രെ

മ​ഹീ​ന്ദ്ര ബി​ഇ6 ഇ വി

ആ​ക​ർ​ഷ​ക​വും ആ​ധു​നി​ക​വു​മാ​യ ഒ​രു ഡി​സൈ​നി​ൽ മ​ഹീ​ന്ദ്ര പു​റ​ത്തി​റ​ക്കി​യ വാ​ഹ​ന​മാ​ണ് ബി​ഇ6. നി​ര​വ​ധി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്കൊ​പ്പം 5 സ്റ്റാ​ർ റേ​റ്റിം​ഗും 200 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യാ​ർ​ജി​ക്കാ​നു​ള്ള ക​ഴി​വും ലോം​ഗ് റേ​ഞ്ചും വാ​ഹ​ന​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

റേഞ്ച്: 59 കി​ലോ​വാ​ട്ട്-557 കി.​മീ.
79 കി​ലോ​വാ​ട്ട്-683 കി.​മീ.
വി​ല: 18.90 ല​ക്ഷം രൂ​പ മു​ത​ൽ 27.65 ല​ക്ഷം രൂ​പ വ​രെ

എം​ജി കോ​മ​റ്റ് ഇ​ വി

2023 ഏ​പ്രി​ലി​ൽ പു​റ​ത്തി​റ​ക്കി​യ എം​ജി കോ​മ​റ്റ് ഇ​വി ന​ഗ​ര യാ​ത്ര​ക്ക് യോ​ജി​ച്ച വാ​ഹ​ന​മാ​ണ്. പ്രാ​യോ​ഗി​ക​ത​യും കു​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വും കോ​മ​റ്റി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

ര​ണ്ട് ഡോ​റു​ക​ളും നാ​ല് സീ​റ്റു​മു​ള്ള ഒ​തു​ക്ക​മു​ള്ള രൂ​പ​ക​ൽ​പ്പ​ന​യാ​ണ് കോ​മ​റ്റി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത്.

റേ​ഞ്ച്: 17.4 കി​ലോ​വാ​ട്ട് ബാ​റ്റ​റി പാ​യ്ക്ക് - 230 കി.​മീ.
വി​ല: ബാ​റ്റ​റി -​ ആ​സ് -​ എ -​ സ​ർ​വീ​സ് : 5 ല​ക്ഷം രൂ​പ മു​ത​ൽ ആ​രം​ഭി​ക്കു​ന്നു.
ബാ​റ്റ​റി പാ​യ്ക്ക് സ​ഹി​തം : 7.35 ല​ക്ഷം രൂ​പ മു​ത​ൽ 9.86 ല​ക്ഷം രൂ​പ വ​രെ

ടാ​റ്റ നെ​ക്സോ​ൺ ഇ വി

2020 ൽ ​ആ​ദ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ ടാ​റ്റ നെ​ക്സോ​ൺ ഇ​വി, ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ആ​വ​ശ്യ​ക്കാ​രു​ള്ള കോം​പാ​ക്റ്റ് ഇ​ലക്‌ട്രി​ക് എ​സ്‌​യു​വി​ക​ളി​ൽ ഒ​ന്നാ​ണ്.

ആ​ധു​നി​ക രൂ​പ​ക​ൽ​പന​യും മെ​ച്ച​പ്പെ​ട്ട സ​വി​ശേ​ഷ​ത​ക​ളും കൊ​ണ്ട്, ഇ​ത് ന​ഗ​ര, ഹൈ​വേ ഉ​പ​യോ​ക്താ​ക്ക​ളെ ഒ​രു​പോ​ലെ ആ​ക​ർ​ഷി​ക്കു​ന്നു.

റേ​ഞ്ച്: 30 കി​ലോ​വാ​ട്ട് - ദൂ​രം 325 കി.​മീ
45 കി​ലോ​വാ​ട്ട് - ദൂ​രം 489 കി.​മീ.
വി​ല: 12.5 ല​ക്ഷം രൂ​പ മു​ത​ൽ 17.19 ല​ക്ഷം രൂ​പ വ​രെ

എം​ജി വി​ൻ​ഡ്സ​ർ ഇ​ വി

പ്രീ​മി​യം എ​ക്സ്റ്റീ​രി​യ​ർ, ഇ​ന്‍റീ​രി​യ​ർ സ്റ്റൈ​ലിം​ഗ്, മി​ക​ച്ച സു​ര​ക്ഷ, ആ​ഡം​ബ​ര കോം‌​പാ​ക്റ്റ് എ​സ്‌​യു​വി​ക​ളെ തോ​ൽ​പ്പി​ക്കു​ന്ന പ്രാ​യോ​ഗി​ക​ത​യോ​ടെ എം​ജി പു​റ​ത്തി​റ​ക്കി​യ വാ​ഹ​ന​മാ​ണ് വി​ൻ​ഡ്സ​ർ ഇ ​വി.

മു​ൻ​പ് റേ​ഞ്ച് പ്ര​ശ്ന​മാ​യി​രു​ന്നു എ​ങ്കി​ൽ ഇ​പ്പോ​ൾ അ​ത് പ​രി​ഹ​രി​ച്ച് പു​തു​ക്കി​യ പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് എം ​ജി. ബാ​റ്റ​റി വാ​ട​ക​യ്ക്ക് എ​ന്ന രീ​തി​യി​ലും ഈ ​വാ​ഹ​നം വാ​ങ്ങി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്.

റേ​ഞ്ച്: 38 കി​ലോ​വാ​ട്ട് - 332 കി.​മീ.
52.9 കി​ലോ​വാ​ട്ട് - 449 കി.​മീ.
വി​ല: 14.00 ല​ക്ഷം രൂ​പ മു​ത​ൽ 18.10 ല​ക്ഷം രൂ​പ വ​രെ

Latest News

Up