x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി ദേ​ഹാ​സ്വാ​സ്ഥ്യം; ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു


Published: November 19, 2025 08:24 PM IST | Updated: November 19, 2025 08:24 PM IST

തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു.

പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റ് പൂ​ഴി​ക്കു​ന്ന് കാ​ര്‍​ത്തി​ക ഭ​വ​നി​ല്‍ സ്വ​ദേ​ശി സ​ജി​ത്ത്കു​മാ​ര്‍ (55) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ കോ​ലി​യ​ക്കോ​ട് ഭാ​ഗ​ത്ത് വ​ച്ച് സ്‌​കൂ​ട്ട​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ഒ​രു സ്ത്രീ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സ​ജി​ത്ത് കു​മാ​ര്‍ ഉ​ട​ന്‍ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തേ​ക്ക് ഓ​ടി എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ സ്ത്രീ​യെ ത​ന്‍റെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി സ​ജി​ത്ത്കു​മാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

യാ​ത്ര​ക്കി​ടെ കി​ള്ളി​പ്പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് സ​ജി​ത്ത്കു​മാ​റി​ന് ത​ല​ചു​റ്റ​ൽ അ​നു​ഭ​വ​പ്പെ​ട്ടു. ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​രി​ക്കേ​റ്റ സ്ത്രീ​യോ​ട് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്ന് പ​റ​ഞ്ഞ സ​ജി​ത്ത് ഓ​ട്ടോ റോ​ഡ​രി​കി​ലേ​ക്ക് ഒ​തു​ക്കി. പി​ന്നാ​ലെ കു​ഴ​ഞ്ഞു​വീ​ണു.

സ​ജി​ത്ത് കു​മാ​റി​നെ ആം​ബു​ല​ന്‍​സി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

Tags : Auto driver died

Recent News

Up