Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baby

ലേ​ബ​ർ റൂ​മി​ൽ​നി​ന്ന് പി​ഞ്ചു​കു​ഞ്ഞി​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​ക​ൾ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ലേ​ബ​ർ റൂ​മി​ൽ നി​ന്ന് പി​ഞ്ചു​കു​ഞ്ഞി​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ണ്ടെ​ത്തി ഡ​ൽ​ഹി പോ​ലീ​സ്. ഡ​ൽ​ഹി അം​ബേ​ദ്ക​ർ ആ​ശു​പ​ത്രി​യി​ലെ ലേ​ബ​ർ റൂ​മി​ൽ നി​ന്നാ​ണ് രാ​വി​ലെ കു​ഞ്ഞി​നെ ര​ണ്ട്സ​ത്രീ​ക​ൾ മോ​ഷ്ടി​ച്ച​ത്.

അ​മ്മ​യു​മാ​യി സൗ​ഹൃ​ദം ന​ടി​ച്ചാ​യി​രു​ന്നു ഇ​വ​ർ കു​ട്ടി​യെ കൈ​ക്ക​ലാ​ക്കി​യ​ത്. കു​ഞ്ഞു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ നാ​ൽ​പ​ത്കാ​രി​യെ ഡ​ൽ​ഹി മീ​റ​റ്റ് എ​ക്സ്പ്ര​സ് വേ​യി​ൽ വ​ച്ച് പി​ടി​കൂ​ടി. ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കൂ​ട്ടു​പ്ര​തി​യാ​യ 20കാ​രി അ​ഹി​ർ​ബ​ൻ സ​ക്സേ​ന​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

National

ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്തം; വെ​ള്ളം ചേ​ർ​ത്ത പാ​ൽ കു​ടി​ച്ച പി​ഞ്ചു​കു​ഞ്ഞും മ​രി​ച്ചു

ഭോ​പാ​ൽ: ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്ത​ത്തി​ൽ അ​ഞ്ച​ര മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞി​നും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. നി​വാ​സി​ക​ളാ​യ സു​നി​ൽ സാ​ഹു - കി​ഞ്ച​ൽ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞ് അ​വ്യാ​നാ​ണ് മ​രി​ച്ച​ത്.
വെ​ള്ളം ചേ​ർ​ത്ത പാ​ക്ക​റ്റ് പാ​ൽ കു​ടി​ച്ച​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​വ്യാ​ൻ മ​രി​ച്ച​ത്.

അ​മ്മ​യ്ക്ക് മു​ല​പ്പാ​ൽ ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പാ​ക്ക​റ്റ് പാ​ൽ അ​ൽ​പം വെ​ള്ളം ചേ​ർ​ത്ത് ന​ൽ​കി​യ​ത്. അ​ടു​ത്ത ദി​വ​സം പ​നി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഡോ​ക്ട​ർ കു​ഞ്ഞി​നെ മ​രു​ന്നു ന​ൽ​കി മ​ട​ക്കി വി​ടു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി കു​ഞ്ഞി​ന്‍റെ നി​ല കൂ​ടൂ​ത​ൽ വ​ഷ​ളാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കു​ഞ്ഞ് മ​രി​ച്ചു. പ​ത്തു​വ​ർ​ഷം കാ​ത്തി​രു​ന്നു ദ​മ്പ​തി​ക​ൾ​ക്ക് ല​ഭി​ച്ച കു​ഞ്ഞാ​യി​രു​ന്നു അ​വ്യാ​ൻ. മ​ലി​ന ജ​ലം കു​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​രാ​ണ് ഇ​ൻ‌​ഡോ​റി​ൽ മ​രി​ച്ച​ത്.

Kerala

കാ​സ​ർ​ഗോ​ട്ട് രണ്ടു വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്:രണ്ടു വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. കാ​സ​ർ​കോ​ട് ബ്ലാ​ർ​കോ​ടാ​ണ് സം​ഭ​വം. ഇ​ഖ്ബാ​ൽ - നു​സൈ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ്‌ സ്വാ​ലി​ഹ് ആ​ണ് മ​രി​ച്ച​ത്.

ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ് കു​ട്ടി വീ​ണ​ത്. ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

മൃ​ത​ദേ​ഹം കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

Kerala

അ​ങ്ക​മാ​ലി​യി​ലെ കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; അ​മ്മൂ​മ്മ കസ്റ്റഡിയിൽ

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ ആ​ന്‍റ​ണി റൂ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​റു​മാ​സം പ്രാ​യ​മു​ള്ള ഡ​ൽ​ന മ​രി​യ സാ​റ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ അ​മ്മൂ​മ്മ റോ​സ്‌​ലി​യു​ടെ അ​റ​സ്റ്റ് വ്യാ​ഴാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും. കു​ഞ്ഞി​നെ അ​മ്മൂ​മ്മ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് നി​ഗ​മ​നം.

മ​റ്റെ​ന്തെ​ങ്കി​ലും പ്രേ​ര​ണ​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​മ്മൂ​മ്മ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ഞ്ഞി​നെ ക​ഴു​ത്തി​നു മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മു​റി​വി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും അ​മ്മൂ​മ്മ​യു​മാ​ണു​ള്ള​ത്.

 

 

Kerala

കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ കു​ഞ്ഞ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​കം: അ​മ്മ അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ്: കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​കം. കു​ഞ്ഞി​ന്‍റെ അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ കു​റു​മാ​ത്തൂ​ർ സ്വ​ദേ​ശി​നി മു​ബ​ഷി​റ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നു കി​ണ​റ്റി​ലേ​ക്കു വ​ഴു​തി വീ​ണെ​ന്നാ​യി​രു​ന്നു ഇ​വ​ർ ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. കു​റു​മാ​ത്തൂ​ർ ഡ​യ​റി ജു​മാ​മ​സ്‌​ജി​ദി​നു സ​മീ​പ​ത്തെ മൂ​ല​ക്ക​ൽ പു​തി​യ​പു​ര​യി​ൽ മു​ബ​ഷി​റ- കു​ട​ക് കു​ശാ​ൽ ന​ഗ​റി​ലെ ബി​സി​ന​സു​കാ​ര​ൻ ജാ​ബി​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​മി​സ് അ​ല​നാ​ണ് മ​രി​ച്ച​ത്.

അ​മ്മ​യു​ടെ ക​ര​ച്ചി​ൽ​കേ​ട്ട് വീ​ടി​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന നാ​ജ് അ​ബ്ദു​റ​ഹി​മാ​ൻ, ഷം​സാ​ദ്, നാ​സ​ർ എ​ന്നി​വ​ർ കി​ണ​റ്റി​ലി​റ​ങ്ങി കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കു​ക​യായി​രി​ന്നു. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

Latest News

Up