x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി​യി​ലെ കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; അ​മ്മൂ​മ്മ കസ്റ്റഡിയിൽ


Published: November 5, 2025 11:05 PM IST | Updated: November 5, 2025 11:25 PM IST

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ ആ​ന്‍റ​ണി റൂ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​റു​മാ​സം പ്രാ​യ​മു​ള്ള ഡ​ൽ​ന മ​രി​യ സാ​റ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ അ​മ്മൂ​മ്മ റോ​സ്‌​ലി​യു​ടെ അ​റ​സ്റ്റ് വ്യാ​ഴാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും. കു​ഞ്ഞി​നെ അ​മ്മൂ​മ്മ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് നി​ഗ​മ​നം.

മ​റ്റെ​ന്തെ​ങ്കി​ലും പ്രേ​ര​ണ​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​മ്മൂ​മ്മ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ഞ്ഞി​നെ ക​ഴു​ത്തി​നു മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മു​റി​വി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും അ​മ്മൂ​മ്മ​യു​മാ​ണു​ള്ള​ത്.

 

 

Tags : baby murder case arreste grandmother angamaly

Recent News

Up