Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bank

വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ നി​ന്ന് 75ല​ക്ഷം ത​ട്ടി​യ പ്ര​തി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ നി​ന്ന് 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. തി​രു​മ​ല സ്വ​ദേ​ശി അ​നു​രാ​ജ്(36) ആ​ണ് പി​ടി​യി​ലാ​യ​ത്.

മ്യൂ​സി​യം പോ​ലീ​സാ​ണ് അ​നു​രാ​ജി​നെ പി​ടി​കൂ​ടി​യ​ത്. വ്യാ​ജ​രേ​ഖ​ക​ള്‍ ന​ല്‍​കി എ​സ്ബി​ഐ ആ​ല്‍​ത്ത​റ ശാ​ഖ​യി​ല്‍ നി​ന്നാ​ണ് അ​നു​രാ​ജ് പ​ണം ത​ട്ടി​യ​ത്.

പ്ര​തി​യു​ടെ കാ​റി​ല്‍ നി​ന്ന് ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്തു. സീ​റ്റി​ന​ടി​യി​ലെ ര​ഹ​സ്യ​അ​റ​യി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു എം​ഡി​എം​എ.

ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​യ​തി​നും പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഡി​സി​പി ത​പോ​ഷ് ബ​സു​മ​താ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

National

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് 27ന്

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ച് പ്ര​​​വൃ​​​ത്തി​​​ദി​​​നം എ​​​ന്ന ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന 27നു ​​​രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ​​​ണി​​​മു​​​ട​​​ക്കും.

25ന് ​​​ഞാ​​​യ​​​റാ​​​ഴ്ച​​​യും 26 നു ​​​റി​​​പ്പ​​​ബ്ലി​​​ക്ദി​​​ന​​​വും ആ​​​യ​​​തി​​​നാ​​​ൽ പ​​​ണി​​​മു​​​ട​​​ക്ക് യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യാ​​​ൽ മൂ​​​ന്നു​​​ദി​​​വ​​​സം തു​​​ട​​​ർ​​​ച്ച​​​യാ​​​യി രാ​​​ജ്യ​​​ത്ത് ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾ മു​​​ട​​​ങ്ങും. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യു​​​ടെ നോ​​​ട്ടീ​​​സി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ചീ​​​ഫ് ലേ​​​ബ​​​ർ ക​​​മ്മീഷ​​​ണറു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ന്നു​​​വെ​​​ങ്കി​​​ലും ഫ​​​ലമു​​​ണ്ടാ​​​യി​​​ല്ല.

ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ൾ​​​ക്കു പു​​​റ​​​മേ മാ​​​സ​​​ത്തി​​​ലെ ര​​​ണ്ടാം ശ​​​നി​​​യാ​​​ഴ്ച​​​യും നാ​​​ലാം ശ​​​നി​​​യാ​​​ഴ്ച​​​യും ഇ​​​പ്പോ​​​ൾ ബാ​​​ങ്ക് അ​​​വ​​​ധി​​​യാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, എ​​​ല്ലാ ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളും അ​​​വ​​​ധി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് 2024 ൽ ​​​മാ​​​ർ​​​ച്ചി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന പ​​​റ​​​യു​​​ന്നു.

Kerala

സ്വര്‍ണവില പിടിവിടുന്നു; ബാങ്ക് ലോക്കറിനായി നെട്ടോട്ടം, കിട്ടാനില്ല

കോട്ടയം: ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഒന്നേകാല്‍ ലക്ഷം രൂപയിലേക്ക് ഉയര്‍ന്നതോടെ ബാങ്ക് സേഫ് ഡിപ്പോസിറ്റ് ലോക്കറുകള്‍ക്ക് ആവശ്യക്കാരേറി. പല ഷെഡ്യൂള്‍ ബാങ്ക് ശാഖകളിലും ഒരാഴ്ചയ്ക്കുള്ളില്‍ ലോക്കര്‍ കിട്ടാനില്ല. സ്വന്തം റിസ്‌കിലാണ് ലോക്കറില്‍ സ്വര്‍ണവും വിലപ്പെട്ട സാധനങ്ങളും രേഖകളും മറ്റും വയ്ക്കുന്നതെങ്കിലും ബാങ്ക് ലോക്കര്‍ ഉരുക്ക് പെട്ടിയാണല്ലോ എന്നതാണ് ആശ്വാസം. വീടുകളുടെ അലമാരകളിലോ ഒളിപ്പെട്ടികളിലോ ആഭരണം സൂക്ഷിക്കാന്‍ മനസുവരുന്നില്ല. മിന്നു മാലയും കല്യാണമോതിരവും രണ്ട് വളകളും ഒഴിക്കെ ലോക്കറില്‍ വച്ചാല്‍ സമാധാനത്തോടെ കിടന്നുറങ്ങുകയോ യാത്രപോകുകയോ ചെയ്യാമല്ലോ ഇക്കാലത്തെ പൊതുവര്‍ത്തമാനം.

ലോക്കർ: അറിയേണ്ടത്

ലോക്കറുടെ ഒരു താക്കോല്‍ ഉടമയുടെ കൈവശവും ഒരെണ്ണം ബാങ്കിലുമുണ്ടാകും. ലോക്കറുടെ വലിപ്പം അനുസരിച്ച് നിശ്ചിത ഫീസും ബാങ്ക് ഈടാക്കും. ഇരു കൂട്ടരും അറിയാതെ ലോക്കര്‍ തുറക്കാനാവില്ല. വിശേഷാല്‍ ചടങ്ങുകള്‍ വരുമ്പോള്‍ ലോക്കറിലെ സ്വര്‍ണം എടുക്കുകയും ഒട്ടും വൈകാതെ തിരിച്ചുവയ്ക്കുകയും ചെയ്യുന്നവരാണ് ഏറെപ്പേരും.
ചെറിയ ബാങ്ക് ശാഖകളില്‍ ശരാശരി 200 ലോക്കറുകളും വലിയ ശാഖകളില്‍ ആയിരത്തോളം ലോക്കറുകളും ഉണ്ടാകാറുണ്ട്. ബ്രാഞ്ചില്‍ ആവശ്യത്തിന് ലോക്കര്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത ബ്രാഞ്ചില്‍ അധികൃതര്‍ ലോക്കര്‍ സൗകര്യം ഒരുക്കിക്കൊടുക്കും. ലോക്കര്‍ കാലാവധി പൊതുവെ മൂന്നു വര്‍ഷമാണെങ്കിലും പലരും ഒരിക്കല്‍ വാടകയ്ക്ക് എടുത്ത ലോക്കര്‍ പിന്നീട് ഒഴിവാക്കാറില്ല. ലോക്കറിന്‍റെ വലിപ്പം അനുസരിച്ച് നിരക്കിലും വ്യത്യാസം വരും. കൂടുതല്‍ പേരും മീഡിയം ലോക്കറുകളാണ് താല്‍പര്യപ്പെടുന്നത്.

ബാങ്കിന് തുറക്കാം

മൂന്നു വര്‍ഷത്തിലധികം ലോക്കര്‍ ഉപയോഗിക്കാതിരുന്നാല്‍ ഇടപാടുകാരനോട് അത് ഉപയോഗിക്കാനോ ഒഴിഞ്ഞു നല്‍കാനോ ബാങ്കുകള്‍ക്ക് ആവശ്യപ്പെടാം. ഇടപാടുകാരന്‍ ലോക്കര്‍ വാടക ക്രമമായി നല്‍കുന്നുണ്ടെങ്കിലും ബാങ്കുകള്‍ക്ക് ഇതാവശ്യപ്പെടാം. എന്തുകൊണ്ടാണ് ലോക്കര്‍ ഉപയോഗിക്കാതിരിക്കുന്നത് എന്ന് എഴുതിത്തരാന്‍ ആവശ്യപ്പെടാനും ബാങ്കുകള്‍ക്ക് അധികാരമുണ്ട്. ബാങ്ക് നിര്‍ദേശത്തോ പ്രതികരിക്കാതിരി ക്കുകയോ എന്നിട്ടും ലോക്കര്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്താല്‍ നോട്ടിസ് നല്‍കി ബാങ്കുകള്‍ക്കു ലോക്കര്‍ തുറക്കാം.

CAREER DEEPIKA

ബാ​​ങ്ക് ഓ​​ഫ് മ​​ഹാ​​രാ​​ഷ്‌​ട്ര​​യി​​ൽ 600 അ​​പ്ര​​ന്‍റി​​സ്

ബാ​​ങ്ക് ഓ​​ഫ് മ​​ഹാ​​രാ​​ഷ്‌​ട്ര​​യി​​ൽ ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്ക് അ​​പ്ര​​ന്‍റി​സ് അ​​വ​​സ​​രം. 600 ഒ​​ഴി​​വ്. കേ​​ര​​ള​ത്തി​​ൽ 13 ഒ​​ഴി​​വു​​ണ്ട്. ജ​​നു​​വ​​രി 25 വ​​രെ ഓ​​ൺ​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. അ​​പ്ര​​ന്‍റി​സ് ആ​​ക്ട് 1961 പ്ര​​കാ​​രം ഒ​​രു വ​​ർ​​ഷ​​മാ​​ണു പ​​രി​​ശീ​​ല​​നം.

സ്റ്റൈ​പ​​ൻ​​ഡ്: 12,300 രൂ​​പ. യോ​​ഗ്യ​​ത: ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദം. പ്രാ​​ദേ​​ശി​​ക​​ഭാ​​ഷ​​യി​​ൽ പ്രാ​​വീ​​ണ്യം വേ​​ണം. അ​​പേ​​ക്ഷ​​ക​​ർ പ​​ത്താം ക്ലാ​​സ്/12-ാം ക്ലാ​​സ്/​​ബി​​രു​​ദ ത​​ലം​​വ​​രെ പ്രാ​​ദേ​​ശി​​ക​​ഭാ​​ഷ പ​​ഠി​​ച്ചെ​​ന്നു തെ​​ളി​​യി​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്ക​​ണം. യോ​​ഗ്യ​​താ​ന​​ന്ത​​ര പ​​രി​​ശീ​​ല​​നം/​​ജോ​​ലി​​പ​​രി​​ച​​യം നേ​​ടി​​യ​​വ​​ർ അ​​പേ​​ക്ഷി​​ക്കേ​​ണ്ട.

പ്രാ​​യം: 20-28. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് 5 വ​​ർ​ഷം ​ഇ​​ള​​വ്. മ​​റ്റു പി​​ന്നാ​​ക്ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കു മൂ​​ന്നും ​ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കു പ​​ത്തും വ​​ർ​​ഷം ഇ​​ള​​വ്. വി​​ധ​വ​​ക​​ൾ​​ക്കും വി​​വാ​​ഹ​​മോ​​ച​​നം നേ​​ടി​​യ വ​​നി​​ത​​ക​​ൾ​ക്കും (​ജ​​ന​​റ​​ൽ) 35 വ​​യ​​സു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത​​യും പ്രാ​​യ​​വും 2025 ന​​വം​​ബ​​ർ 30 അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ക​​ണ​​ക്കാ​​ക്കും. അ​​പേ​​ക്ഷാ​​ഫീ​​സ്: 150 രൂ​​പ (പ​​ട്ടി​​ക​​വി​​ഭാ​​ഗം -100 രൂ​​പ, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് ഫീ​​സി​​ല്ല). ഫീ​​സ് ഓ​​ൺ​​ലൈ​​നാ​​യി അ​​ട​​യ്ക്കാം. ഓ​​ൺ​​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നും വി​​ജ്‌​​ഞാ​​പ​​ന​​ത്തി​​ന്‍റെ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും: www.bankofmaharashtra.in

Kerala

ക​രു​വ​ന്നൂ​ർ സ​ഹ. ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് 22ന്

തൃ​ശൂ​ർ: അഴിമതി, തട്ടിപ്പ് ആരോപണങ്ങളിലൂടെ വിവാദങ്ങളിൽ നിറഞ്ഞ ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്ഞാ​പ​ന​മി​റ​ങ്ങി. ഫെ​ബ്രു​വ​രി 22ന് ​മാ​ടാ​യി​ക്കോ​ണം പി.​കെ. ചാ​ത്ത​ൻ​മാ​സ്റ്റ​ർ മെ​മ്മോ​റി​യ​ൽ ഗ​വ. യു​പി സ്കൂ​ളി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ക. കരുവന്നൂർ അഴിമതി കണ്ടെത്തിയതോടെ 2021 മുതൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു.  ഫെ​ബ്രു​വ​രി ആ​റി​നു രാ​വി​ലെ 11മു​ത​ൽ ഉ​ച്ച​യ്ക്കു ​ശേ​ഷം ര​ണ്ടു​വ​രെ ബാ​ങ്ക് ഒാ​ഫീ​സി​ൽ​ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക നേ​രി​ട്ടു സ​മ​ർ​പ്പി​ക്കാം.

പി​റ്റേ​ന്നു രാ​വി​ലെ 11മു​ത​ൽ ബാ​ങ്ക് ഒാ​ഫീ​സി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സു​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും. ഒ​ന്പ​തി​നു വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണു പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി.
ബാ​ങ്ക് ന​ട​ത്തി​പ്പി​നാ​യി 13 അം​ഗ ഭ​ര​ണ​സ​മി​തി​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​തി​ൽ സ​ഹ​ക​ര​ണ​നി​യ​മ​പ്ര​കാ​രം ഏ​ഴു ജ​ന​റ​ൽ, ര​ണ്ടു വ​നി​ത, എ​സ്്സി- എ​സ്ടി ഒ​ന്ന്, 25,000 രൂ​പ​യോ അ​തി​ൽ കൂ​ടു​ത​ലോ നി​ക്ഷേ​പ​മു​ള്ള അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്ന്, 40 വ​യ​സി​ൽ താ​ഴെ​യു​ള്ള പൊ​തു​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്ന്, 40 വ​യ​സി​ൽ താ​ഴെ​യു​ള്ള വ​നി​താ​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.
തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്രാ​ഥ​മി​ക വോ​ട്ട​ർ​പ​ട്ടി​ക ബാ​ങ്ക് ഒാ​ഫീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ത​ട​സ​വാ​ദ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ 27ന് ​അ​ഞ്ചി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. ല​ഭി​ച്ച ത​ട​സ​വാ​ദ​ങ്ങ​ളി​ൽ. പി​റ്റേ​ന്നു രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ ബാ​ങ്കി​ൽ​വ​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും. തു​ട​ർ​ന്ന് 30നു ​രാ​വി​ലെ 11ന് ​ബാ​ങ്ക് ഹെ​ഡ് ഒാ​ഫീ​സി​ലെ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

Kerala

എ​ല്ലാ ശ​നി​യാ​ഴ്ച​യും അ​വ​ധി വേ​ണം; ജ​നു​വ​രി 27ന് ​ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന. ജ​നു​വ​രി 27ന് ​രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ൾ അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക്.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​രാ​റി​നി​ടെ ഇ​ന്ത്യ​ൻ ബാ​ങ്ക്സ് അ​സോ​സി​യേ​ഷ​നും യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​നും ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കു​ക. നി​ല​വി​ൽ ഞാ​യ​റാ​ഴ്ച​യ്ക്ക് പു​റ​മേ ര​ണ്ടാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ശ​നി​യാ​ഴ്ച​ക​ളും ബാ​ങ്കു​ക​ൾ അ​വ​ധി​യാ​ണ്.

 

Kerala

നെ​ല്ല് സം​ഭ​ര​ണം: 154.9 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്ത​താ​യി മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്നാം​​​വി​​​ള നെ​​​ല്ല് സം​​​ഭ​​​ര​​​ണം പൂ​​​ര്‍​ത്തി​​​യാ​​​യ​​​പ്പോ​​​ള്‍ 36,311 ക​​​ര്‍​ഷ​​​ക​​​രി​​​ല്‍ നി​​​ന്നാ​​​യി 91,280 മെ​​​ട്രി​​​ക് ട​​​ണ്‍ നെ​​​ല്ല് സം​​​ഭ​​​രി​​​ച്ച​​​തായി മ​​​ന്ത്രി ജി.​​​ആ​​​ര്‍.​​​ അ​​​നി​​​ല്‍ പ​​​റ​​​ഞ്ഞു.

ഇ​​​തി​​​ന്‍റെ വി​​​ല​​​യാ​​​യ 274.9 കോ​​​ടി രൂ​​​പ​​​യി​​​ല്‍ 154.9 കോ​​​ടി രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്തുക​​​ഴി​​​ഞ്ഞു. ശേ​​​ഷി​​​ച്ച തു​​​ക​​​യും ബാ​​​ങ്കു​​​ക​​​ള്‍ വ​​​ഴി പി​​​ആ​​​ര്‍​എ​​​സ് വാ​​​യ്പ​​​യാ​​​യി വി​​​ത​​​ര​​​ണം ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തി​​​ന് ന​​​ല്‍​കേ​​​ണ്ട തു​​​ക​​​ക​​​ള്‍ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ക​​​യോ യ​​​ഥാ​​​സ​​​മ​​​യം ന​​​ല്‍​കാ​​​തി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​ത് വ​​​ഴി വ​​​ലി​​​യ പ്ര​​​യാ​​​സം സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​ണ്ട്.

എ​​​ന്നാ​​​ല്‍ ഇ​​​തു​​​മൂ​​​ലം ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് വി​​​ഷ​​​മം നേ​​​രി​​​ടാ​​​തി​​​രി​​​ക്കാ​​​ന്‍ പ്രോ​​​ത്സാ​​​ഹ​​​ന ബോ​​​ണ​​​സ് ഇ​​​ന​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ വ​​​ക​​​യി​​​രു​​​ത്തി​​​യ തു​​​ക മു​​​ന്‍​കൂ​​​റാ​​​യി ന​​​ല്‍​കി​​​ക്കൊ​​​ണ്ടാ​​​ണ് നി​​​ല​​​വി​​​ല്‍ ബാ​​​ങ്കു​​​ക​​​ള്‍​ക്ക് മു​​​ന്‍​കാ​​​ല വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വ് ന​​​ല്‍​കി ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് പി​​​ആ​​​ര്‍​എ​​​സ് വാ​​​യ്പ്പ മു​​​ട​​​ക്ക​​​മി​​​ല്ലാ​​​തെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു. 2017-18 മു​​​ത​​​ല്‍ ആ​​​കെ 1,344 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ല്‍ നി​​​ന്നും ല​​​ഭി​​​ക്കു​​​വാ​​​നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

CAREER DEEPIKA

സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളി​​ൽ 109 ഒ​​ഴി​​വ്

സ​​ഹ​​ക​​ര​​ണ ബാ​​ങ്ക്/​​സം​​ഘ​​ങ്ങ​​ളി​​ൽ വി​​വി​​ധ ത​​സ്തി​​കക​​ളി​​ൽ സ​​ഹ​​ക​​ര​​ണ സ​​ർ​​വീ​​സ് പ​​രീ​​ക്ഷാ ബോ​​ർ​​ഡ് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഓ​​ൺ​​ലൈ​​നി​​ൽ അ​​പേ​​ക്ഷി​​ക്ക​​ണം. ജ​​നു​​വ​​രി 22 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​​ണി​​യ​​ർ ക്ലാ​​ർ​​ക്ക്/​​കാ​​ഷ്യ​​ർ (92 ഒ​​ഴി​​വ്), അ​​സി​സ്റ്റ​ന്‍റ് സെ​​ക്ര​​ട്ട​​റി ചീ​​ഫ് അ​​ക്കൗ​​ണ്ട​​ന്‍റ്/​​അ​​സി​സ്റ്റ​ന്‍റ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ/ ​ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ബ്രാ​​ഞ്ച് മാ​​നേ​​ജ​​ർ (9), സി​​സ്റ്റ‌ം അ​​ഡ്മി​​നി​​സ്ട്രേ​റ്റ​​ർ (4), ഡേ​​റ്റ എ​​ൻ​​ട്രി ഓ​​പ്പ​​റേ​​റ്റ​​ർ (3), ടൈ​​പ്പി​​സ്റ്റ് (1) എ​​ന്നീ ത​​സ്ത‌ി​​ക​​ക​​ളി​​ലാ​​ണു വി​​ജ്ഞ‌ാ​​പ​​നം.

ബോ​​ർ​​ഡ് ന​​ട​​ത്തു​​ന്ന ഒ​എം​​ആ​​ർ പ​​രീ​​ക്ഷ​​യു​​ടെ​​യും ബ​​ന്ധ​​പ്പെ​​ട്ട സ​​ഹ​​ക​​ര​​ണ​സ്ഥാ​​പ​​നം ന​​ട​​ത്തു​​ന്ന അ​​ഭി​​മു​​ഖ​​ത്തി​​ന്‍റെ​​യും അ​​ടി​​സ്‌​​ഥാ​​ന​​ത്തി​​ൽ ബോ​​ർ​ഡ് ​ത​​യാ​​റാ​​ക്കു​​ന്ന ലി​​സ്റ്റ് പ്ര​​കാ​​രം നേ​​രി​​ട്ടു നി​​യ​​മ​​ന​​മാ​​ണ്.

കാ​​റ്റ​​ഗ​​റി ന​​മ്പ​​ർ: 35/2025

അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി/​​ചീ​​ഫ് അ​​ക്കൗ​​ണ്ട​​ന്‍റ്/​​അ​​സി​​സ്റ്റ​ന്‍റ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ/​​ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ/​​ബ്രാ​​ഞ്ച് മാ​​നേ​​ജ​​ർ

ഒ​​ഴി​​വ്: 9

യോ​​ഗ്യ​​ത: 50% മാ​​ർ​​ക്കോ​​ടെ ബി​​രു​​ദ​​വും സ​​ഹ​​ക​​ര​​ണ ഹ​​യ​​ർ ഡി​​പ്ലോ​​മ​​യും (കേ​​ര​​ള സം​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ യൂ​​ണി​​യ​​ന്‍റെ എ​​ച്ച്ഡി​​സി അ​​ല്ലെ​​ങ്കി​​ൽ എ​​ച്ച്‌​​ഡി​​സി & ബി​​എം അ​​ല്ലെ​​ങ്കി​​ൽ നാ​​ഷ​​ണ​​ൽ കൗ​​ൺ​​സി​​ൽ ഫോ​​ർ കോ​​ഓ​​പ്പ​​റേ​​റ്റീ​​വ് ട്രെ​​യി​​നിം​ഗി​ന്‍റെ എ​​ച്ച്ഡി​​സി അ​​ല്ലെ​​ങ്കി​​ൽ എ​​ച്ച്ഡി​സി​​എം).

അ​​ല്ലെ​​ങ്കി​​ൽ സ​​ബോ​​ർഡി​​നേ​​റ്റ് പേ​ഴ്സ​​ണ​​ൽ കോ​​ഓ​​പ്പ​​റേ​​റ്റീ​​വ് ട്രെ​​യി​​നിം​ഗ് കോ​​ഴ്‌​​സ് (ജൂ​ണി​യ​​ർ ഡി​​പ്ലോ​​മ ഇ​​ൻ കോ​​ഓ​​പ്പ​​റേ​​ഷ​​ൻ) ജ​​യം. അ​​ല്ലെ​ങ്കി​​ൽ കേ​​ര​​ള കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ബി​​എ​​സ്‌​​സി/​​എം​​എ​​സ്‌​​സി (സ​​ഹ​​ക​​ര​​ണം & ബാ​​ങ്കിം​ഗ്) ​അ​​ല്ലെ​​ങ്കി​​ൽ 50% മാ​​ർ​​ക്കോ​​ടെ സ​​ഹ​​ക​​ര​​ണം ഐ​​ച്‌ഛി​​ക​​മാ​​യി ബി​​കോം.

കാ​​റ്റ​​ഗ​​റി ന​​മ്പ​​ർ: 36/2025

ജൂ​​ണിയ​​ർ ക്ലാ​​ർ​​ക്ക്/​​കാ​​ഷ്യ​​ർ സൂ​​പ്പ​​ർ ഗ്രേ​​ഡ് ബാ​​ങ്കു​​ക​​ൾ

ഒ​​ഴി​​വ്: 19

കാ​​റ്റ​​ഗ​​റി ന​​മ്പ​​ർ: 37/2025

ജൂ​​ണി​​യ​​ർ ക്ലാ​​ർ​​ക്ക്/​​കാ​​ഷ്യ​​ർ സ്പെ​​ഷ​​ൽ ഗ്രേ​​ഡ്, ക്ലാ​​സ് 1 ബാ​​ങ്കു​​ക​​ൾ

ഒ​​ഴി​​വ്: 45

കാ​​റ്റ​​ഗ​​റി ന​​മ്പ​​ർ: 38/2025

ജൂ​​നി​​യ​​ർ ക്ലാ​​ർ​​ക്ക്/​​കാ​​ഷ്യ​​ർ ക്ലാ​​സ് 2-ക്ലാ​​സ് 7 ബാ​​ങ്കു​​ക​​ൾ

ഒ​​ഴി​​വ്: 18

യോ​​ഗ്യ​​ത: എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യ യോ​​ഗ്യ​​ത​​യും സ​​ബോ​​ഡി​​നേ​​റ്റ് പേ​​ഴ്സ​​ണ​​ൽ കോ​​ഓ​​പ്പ​​റേ​​റ്റീ​​വ് ട്രെ​​യി​​നിം​ഗ് കോ​​ഴ്‌​​സും (ജൂ​​ണി​​യ​​ർ ഡി​​പ്ലോ​​മ ഇ​​ൻ കോ​​ഓ​​പ്പ​​റേ​​ഷ​​ൻ) അ​​ല്ലെ​​ങ്കി​​ൽ സ​​ഹ​​ക​​ര​​ണം ഐ​​ച്‌ഛി​​ക​ വി​​ഷ​​യ​​മാ​​യ ബി​​കോം.

അ​​ല്ലെ​​ങ്കി​​ൽ ഏ​​തെ​​ങ്കി​​ലും ബി​​രു​​ദ​​വും സ​​ഹ​​ക​​ര​​ണ ഹ​​യ​​ർ ഡി​​പ്ലോ​​മ​​യും (കേ​​ര​​ള സം​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ യൂ​​ണി​​യ​​ന്‍റെ എ​​ച്ച്‌​​ഡി​​സി അ​​ല്ലെ​​ങ്കി​​ൽ എ​​ച്ച്ഡി​​സി ആ​​ൻ​​ഡ് ബി​​എം അ​​ല്ലെങ്കി​​ൽ നാ​​ഷ​​ണ​​ൽ കൗ​​ൺ​​സി​​ൽ ഫോ​​ർ കോ ​​ഓ​​പ്പ​റേ​​റ്റീ​​വ് ട്രെ​​യി​​നിം​ഗി​ന്‍റെ എ​​ച്ച്ഡി​​സി അ​​ല്ലെ​​ങ്കി​​ൽ എ​​ച്ച്ഡി​​സി​​എം). അ​​ല്ലെ​​ങ്കി​​ൽ കേ​​ര​​ള കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ബി​​എ​​സ് സി (​സ​​ഹ​​ക​​ര​​ണം ആ​​ൻ​​ഡ് ബാ​​ങ്കിം​ഗ്).

കാ​​സ​​ർ​​ഗോഡ് ജി​​ല്ല​​ക്കാ​​ർ​​ക്കു സ്വ​​ന്തം ജി​​ല്ല​​യി​ലെ ​സ​​ഹ​​ക​​ര​​ണ സം​​ഘം/​​ബാ​​ങ്കു​​ക​​ളി​​ലെ നി​​യ​​മ​ന​​ത്തി​​നു ക​​ർ​​ണാ​​ട​​ക സം​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ ഫെ​​ഡ​​റേ​​ഷ​​ൻ ന​​ട​​ത്തു​​ന്ന സ​​ഹ​​ക​​ര​​ണ ഡി​​പ്ലോ​​മ കോ​​ഴ്സ‌് (ജി​​ഡി​​സി/ ഡി​​സി​​എം). കേ​​ര​​ള സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ യൂ​​ണി​​യ​​ൻ ന​​ട​​ത്തു​​ന്ന ജെ​​ഡി​​സി​ക്കു ​ത​​ത്തു​​ല്യ യോ​​ഗ്യ​​ത​​യാ​​ണ്.

മ​​ഞ്ചേ​​രി സ​​ഹ​​ക​​ര​​ണ അ​​ർ​​ബ​​ൻ ബാ​​ങ്കി​​ൽ ജൂ​​ണി​​യ​​ർ ക്ലാ​​ർ​​ക്ക് ത​​സ്‌​​തി​​ക​​യി​​ലെ 10 ഒ​​ഴി​​വി​ലേ​​ക്കും (കാ​​റ്റ​​ഗ​​റി ന​​മ്പ​​ർ: 42/2025) ഇ​​പ്പോ​​ൾ അ​​പേ​​ക്ഷി​​ക്കാം. മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ൽ മാ​​ത്ര​​മാ​​ണു പ​​രീ​​ക്ഷാ​​കേ​​ന്ദ്രം. ജ​​നു​​വ​​രി 23 വ​​രെ ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കും.

കാ​​റ്റ​​ഗ​​റി ന​​മ്പ​​ർ: 39/2025

സി​​സ്‌​​റ്റം അ​​ഡ്‌​​മി​​നി​​സ്ട്രേ​​റ്റ​​ർ

ഒഴിവ്: 4

യോ​​ഗ്യ​​ത: കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/​​ഇ​​ൻ​​ഫ​​ർ​​മേ​ഷ​​ൻ ടെ​​ക്നോ​​ള​​ജി/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക് ക​​മ്യൂ​​ണി​​ക്കേ​ഷ​​നി​​ൽ ബി​​ടെ​​ക് /എം​​സി​​എ. സി​​സ്റ്റം അ​​ഡ്മി​​നി​സ്ട്രേ​​റ്റ​​ർ അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യ ത​​സ്‌​​തി​​ക​​യി​​ൽ 3 വ​​ർ​​ഷ പ​​രി​​ച​​യം

കാ​​റ്റ​​ഗ​​റി ന​​മ്പ​​ർ 40/2025

ഡേ​​റ്റ എ​​ൻ​​ട്രി ഓ​​പ്പ​​റേ​​റ്റ​​ർ

ഒ​​ഴി​​വ്: 3

യോ​​ഗ്യ​​ത: 1. ബി​​രു​​ദം. 2. കേ​​ര​​ള / കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ അം​​ഗീ​​കൃ​​ത സ്‌​​ഥാ​​പ​​ന​​ത്തി​​ലെ ഡേ​​റ്റ എ​​ൻ​ട്രി ​കോ​​ഴ്‌​​സ് പാ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്.

3. അം​​ഗീ​​കൃ​​ത സ്ഥ‌ാ​​പ​​ന​​ത്തി​​ൽ ഡേ​​റ്റ എ​​ൻ​​ട്രി ഓ​​പ്പ​​റേ​​റ്റ​​ർ ത​​സ്തി​​ക​​യി​​ൽ ഒ​​രു വ​​ർ​​ഷം ജോ​​ലി പ​​രി​​ച​​യം.

കാ​​റ്റ​​ഗ​​റി ന​​മ്പ​​ർ: 41/2025


ടൈ​​പ്പി​​സ്റ്റ്


ഒഴിവ്: 1


യോ​​ഗ്യ​​ത: 1. എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. 2. കെ​​ജി​​ടി​​ഇ ഇം​​ഗ്ലീ​​ഷ് ആ​​ൻ​​ഡ് മ​​ല​​യാ​​ളം ടൈ​​പ്പ്റൈ​​റ്റിം​ഗ് ലോ​​വ​​ർ.

ശ്ര​​ദ്ധി​​ക്കു​​ക...

ഓ​​ൺ​​ലൈ​​നി​​ലാ​​ണ് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. ഓ​​രോ ത​​സ്‌​​തി​​ക​​യി​​ലേ​​ക്കും വെ​​വ്വേ​​റെ അ​​പേ​ക്ഷി​​ക്കു​​ക. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​ന ​തീ​​യ​​തി​​ക്കു മുമ്പ് യോ​​ഗ്യ​​ത നേ​​ടി​​യി​​രി​​ക്ക​​ണം. പ്രാ​​യം: 01.01.2025 ൽ 18 ​​തി​​ക​​യ​​ണം. 40 ക​​വി​​യ​​രു​​ത്.

പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ത്തി​​ന് 5 വ​​ർ​​ഷ​​വും മ​​റ്റു പി​ന്നാ​​ക്ക​​വി​​ഭാ​​ഗ​​ത്തി​​നും പൊ​​തു​​വി​​ഭാ​​ഗ​​ത്തി​​ൽ സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ൽ​​ക്കു​​ന്ന​​വ​​ർക്കും ​​വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​ർ​​ക്കും 3 വ​​ർ​​ഷ​​വും ഭി​​ന്ന​ശേ​​ഷി​​ക്കാ​​ർ​​ക്കു 10 വ​​ർ​​ഷ​​വും വി​​ധ​​വ​​ക​​ൾ​​ക്ക് 5 വ​​ർ​​ഷ​​വും ഇ​​ള​​വ്.

പ​​രീ​​ക്ഷ: ജൂ​​ണി​​യ​​ർ ക്ലാ​​ർ​​ക്ക്/ കാ​​ഷ്യ​​ർ ത​​സ്തി​​ക​​യ്ക്ക് ഒ​​എം​​ആ​​ർ പ​​രീ​​ക്ഷ​​യും ടൈ​​പ്പി​​സ്റ്റ് ത​​സ്തി​​ക​​യ്ക്ക് എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യും മ​​റ്റു​​ള്ള ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് ഓ​​ൺ​​ലൈ​​ൻ പ​​രീ​ക്ഷ​​യും ആ​​യി​​രി​​ക്കും.

ഫീ​​സ്: ഒ​​രു സം​​ഘം/​​ബാ​​ങ്കി​​ന് 150 രൂ​​പ. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ത്തി​​ന് 50 രൂ​​പ. ഒ​​ന്നി​​ലേ​​റെ സം​​ഘം/​​ബാ​​ങ്കു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ 50 രൂ​​പ വീ​​തം അ​​ധി​​കം അ​​ട​​യ്ക്ക​​ണം. ഓ​​ൺ​ലൈ​​നാ​​യി ഫീ​​സ് അ​​ട​​യ്ക്ക​​ണം.

ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ: www.cseb. kerala.gov.in എ​​ന്ന വെ​​ബ്‌​​സൈ​​റ്റി​​ലെ പ്രൊ​​ഫൈ​​ൽ വ​​ഴി​​യാ​​ണ് ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്.

ഒ​​റ്റ​​ത്ത​​വ​​ണ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തി​​യി​​ട്ടി​ല്ലാ​​ത്ത​​വ​​ർ അ​​തു പൂ​​ർ​​ത്തി​​യാ​​ക്കി​​യ​ശേ​​ഷം അ​​വ​​രു​​ടെ പ്രൊ​​ഫൈ​​ൽ വ​​ഴി അ​​പേ​​ക്ഷി​​ക്കു​​ക.

വി​​ശ​​ദവി​​വ​​ര​​ങ്ങ​​ൾ www.keralacseb. kerala.gov. in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലെ വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ.

ബാ​​ങ്ക്/​​സം​​ഘം തി​​രി​​ച്ചു​​ള്ള ഒ​​ഴി​​വു​​ക​​ൾ​​ക്ക് വെ​​ബ്സൈ​​റ്റി​​ലെ വി​​ജ്‌​​ഞാ​​പ​​നം കാ​​ണു​​ക.

www.cseb. kerala.gov.in

Kerala

മ​ക​ന്‍ കോ​ണ്‍​ഗ്ര​സി​നാ​യി പ്ര​വ​ര്‍​ത്തി​ച്ചു; അ​മ്മ​യെ സി​പി​എം ഭരിക്കുന്ന സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍‌‌‌​നി​ന്നു പി​രി​ച്ചു​വി​ട്ടു 

തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ന്‍ പ്ര​വ​ര്‍​ത്തി​ച്ചെ​ന്ന പേ​രി​ല്‍ സി​പി​എം ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്ന് താ​ത്കാ​ലി​ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ പി​രി​ച്ചു​വി​ട്ടു.

തൊ​ടു​പു​ഴ കാ​രി​ക്കോ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ സ്വീ​പ്പ​ര്‍ ത​സ്തി​ക​യി​ല്‍ ജോ​ലി ചെ​യ്ത നി​സ ഷി​യാ​സി​നെ​യാ​ണ് (42) സി​പി​എം ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട​ത്. 11 വ​ര്‍​ഷം മു​ന്പ് ഭ​ര്‍​ത്താ​വ് മ​രി​ച്ച നി​സ ആ​റ് വ​ര്‍​ഷ​മാ​യി ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യാ​യി 21-ാം വാ​ര്‍​ഡാ​യ കീ​രി​കോ​ട് മ​ത്സ​രി​ച്ച് വി​ജ​യി​ച്ച വി​ഷ്ണു കോ​ട്ട​പ്പു​റ​ത്തി​നാ​യി ഇ​വ​രു​ടെ മ​ക​ന്‍ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യി​രു​ന്നു. സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യ​തി​നാ​ല്‍ വി​ല​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് നി​സ പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 29ന് ​ര​ണ്ടു​ദി​വ​സം കൂ​ടി ജോ​ലി​ക്ക് വ​ന്നാ​ല്‍ മ​തി​യെ​ന്ന് ബാ​ങ്ക് ഭ​ര​ണ​സ​മി​തി നി​സ​യെ അ​റി​യി​ച്ചു. ജോ​ലി​യി​ല്‍ ത​ന്നെ തു​ട​രാ​നാ​യി ബാ​ങ്കി​ല്‍ ജോ​ലി ന​ല്‍​കി​യ മു​ന്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ത്തെ​യും ക​ണ്ടി​രു​ന്നു.

അ​വ​ര്‍ ജോ​ലി​യി​ല്‍ നി​ന്ന് നീ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ സ​മ്മ​ര്‍​ദ​ത്തി​ല്‍ ബാ​ങ്ക് ഭ​ര​ണ​സ​മി​തി വീ​ട്ട​മ്മ​യെ പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഇ​വ​രെ ജോ​ലി​യി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ച്ചാ​ല്‍ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്തു​പോ​കു​മെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലു​ടെ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു. 

Business

നാ​​ലു നോ​​മി​​നി​​ക​​ളാ​​കാം; ന​​വം​​ബ​​ർ ഒ​​ന്നുമു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ

ന്യൂ​​ഡ​​ൽ​​ഹി: ബാ​​ങ്കിം​​ഗ് നി​​യ​​മ (ഭേ​​ദ​​ഗ​​തി) ച​​ട്ടം, 2025ലെ ​​നോ​​മി​​നേ​​ഷ​​ൻ സൗ​​ക​​ര്യ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​ധാ​​ന വ്യ​​വ​​സ്ഥ​​ക​​ൾ 2025 ന​​വം​​ബ​​ർ 1 മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും. അ​​ടു​​ത്ത മാ​​സം മു​​ത​​ൽ ഒ​​രു ബാ​​ങ്ക് ഉ​​പ​​ഭോ​​ക്താ​​വി​​ന് അ​​വ​​രു​​ടെ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് നാ​​ല് നോ​​മി​​നി​​ക​​ളെ വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​മെ​​ന്ന് ധ​​ന​​കാ​​ര്യ മ​​ന്ത്രാ​​ല​​യം പ്ര​​ഖ്യാ​​പി​​ച്ചു.

നി​​ക്ഷേ​​പ​​ക​​ർ​​ക്ക് അ​​വ​​രു​​ടെ ഇ​​ഷ്ട​​ത്തി​​ന​​നു​​സ​​രി​​ച്ച് നോ​​മി​​നേ​​ഷ​​ൻ ന​​ട​​ത്താ​​നു​​ള്ള സൗ​​ക​​ര്യം ന​​ൽ​​കു​​ന്ന​​തി​​ലൂ​​ടെ ബാ​​ങ്കിം​​ഗ് സം​​വി​​ധാ​​ന​​ത്തി​​ലു​​ട​​നീ​​ളം ക്ലെ​​യിം സെ​​റ്റി​​ൽ​​മെ​​ന്‍റി​​ൽ ഏ​​കീ​​കൃ​​ത​​ത​​യും കാ​​ര്യ​​ക്ഷ​​മ​​ത​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​ണ് ഈ ​​നീ​​ക്കം.


2025 ഏ​​പ്രി​​ൽ 15ന് ​​ബാ​​ങ്കിം​​ഗ് നി​​യ​​മ (ഭേ​​ദ​​ഗ​​തി) ച​​ട്ടം 2025 വി​​ജ്ഞാ​​പ​​നം ചെ​​യ്യ​​പ്പെ​​ട്ടു. അ​​തി​​ൽ അ​​ഞ്ച് നി​​യ​​മ​​നി​​ർ​​മാ​​ണ​​ങ്ങ​​ളി​​ലാ​​യി 19 ഭേ​​ദ​​ഗ​​തി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്നു - റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ നി​​യ​​മം, 1934, ബാ​​ങ്കിം​​ഗ് റെ​​ഗു​​ലേ​​ഷ​​ൻ നി​​യ​​മം 1949, സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ നി​​യ​​മം 1955, ബാ​​ങ്കിം​​ഗ് ക​​ന്പ​​നി​​ക​​ൾ (അ​​ക്വി​​സി​​ഷ​​ൻ ആ​​ൻ​​ഡ് ട്രാ​​ൻ​​സ്ഫ​​ർ ഓ​​ഫ് അ​​ണ്ട​​ർ​​ടേ​​ക്കിം​​ഗ്സ്) നി​​യ​​മം 1970, 1980.
പു​​തി​​യ ഭേ​​ദ​​ഗ​​തി​​ക​​ൾ പ്ര​​കാ​​രം, ബാ​​ങ്കിം​​ഗ്


താ​​ഴെ​​പ്പ​​റ​​യു​​ന്ന മാ​​റ്റ​​ങ്ങ​​ൾ​​ക്ക് വി​​ധേ​​യ​​മാ​​കും


  •  ഒ​​ന്നി​​ല​​ധി​​കം നോ​​മി​​നേ​​ഷ​​നു​​ക​​ൾ: ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ഇ​​പ്പോ​​ൾ ഒ​​രേ​​സ​​മ​​യം അ​​ല്ലെ​​ങ്കി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി നാ​​ല് പേ​​രെ വ​​രെ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്യാ​​ൻ ക​​ഴി​​യും. നി​​ക്ഷേ​​പ​​ക​​ർ​​ക്കും അ​​വ​​രു​​ടെ നോ​​മി​​നി​​ക​​ൾ​​ക്കും ക്ലെ​​യിം സെ​​റ്റി​​ൽ​​മെ​​ന്‍റ് ല​​ളി​​ത​​മാ​​ക്കു​​ക എ​​ന്ന​​താ​​ണ് ഈ ​​നീ​​ക്കം ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

  •  ഡെ​​പ്പോ​​സി​​റ്റ് അ​​ക്കൗ​​ണ്ടു​​ക​​ൾ​​ക്കു​​ള്ള നോ​​മി​​നേ​​ഷ​​ൻ: നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ഇ​​പ്പോ​​ൾ അ​​വ​​രു​​ടെ ഇ​​ഷ്ടാ​​നു​​സ​​ര​​ണം ഒ​​രേ​​സ​​മ​​യം അ​​ല്ലെ​​ങ്കി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ നോ​​മി​​നേ​​ഷ​​നു​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കാം.

  •  സേ​​ഫ് ക​​സ്റ്റ​​ഡി, സേ​​ഫ്റ്റി ലോ​​ക്ക​​റു​​ക​​ളി​​ലെ വ​​സ്തു​​ക്ക​​ൾ​​ക്കു​​ള്ള നോ​​മി​​നേ​​ഷ​​ൻ: ലോ​​ക്ക​​ർ സൗ​​ക​​ര്യ​​ത്തി​​നും സേ​​ഫ് ക​​സ്റ്റ​​ഡി​​ക്കും ബാ​​ങ്കു​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ നാ​​മ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ മാ​​ത്ര​​മേ അ​​നു​​വ​​ദി​​ക്കൂ.

  • ഒ​​രേ​​സ​​മ​​യം നോ​​മി​​നേ​​ഷ​​ൻ: നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ഇ​​പ്പോ​​ൾ പ​​ര​​മാ​​വ​​ധി നാ​​ല് പേ​​രെ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്യാ​​നും ഓ​​രോ നോ​​മി​​നി​​ക്കും അ​​ർ​​ഹ​​ത​​യു​​ടെ വി​​ഹി​​ത​​മോ ശ​​ത​​മാ​​ന​​മോ വ്യ​​ക്ത​​മാ​​ക്കാ​​നും ക​​ഴി​​യും. ആ​​കെ തു​​ക 100 ശ​​ത​​മാ​​ന​​ത്തി​​ന് തു​​ല്യ​​മാ​​ണെ​​ന്ന് അ​​വ​​ർ ഉ​​റ​​പ്പാ​​ക്ക​​ണം.

  •  തു​​ട​​ർ​​ച്ച​​യാ​​യ നോ​​മി​​നേ​​ഷ​​ൻ: നി​​ക്ഷേ​​പ​​ങ്ങ​​ൾക്കും ലോ​​ക്ക​​റു​​ക​​ൾ, സു​​ര​​ക്ഷി​​ത ക​​സ്റ്റ​​ഡി​​യി​​ലു​​ള്ള വ​​സ്തു​​ക്ക​​ൾ എ​​ന്നി​​വ​​യി​​ൽ സൂ​​ക്ഷി​​ക്കു​​ന്ന വ​​സ്തു​​ക്ക​​ൾക്കും നാ​​ലു നോ​​മി​​നി​​ക​​ളെ വ​​രെ മു​​ൻ​​ഗ​​ണ​​നാ​​ക്ര​​മ​​ത്തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്താ​​ൻ സാ​​ധി​​ക്കും. ആ​​ദ്യ​​ത്തെ നോ​​മി​​നി​​യു​​ടെ മ​​ര​​ണ​​ശേ​​ഷം മാ​​ത്ര​​മേ അ​​ടു​​ത്ത നോ​​മി​​നി​​ക്ക് അ​​വ​​കാ​​ശ​​മു​​ള്ളൂ.


നി​​യ​​മ​​ത്തി​​ന്‍റെ ല​​ക്ഷ്യം


ബാ​​ങ്കിം​​ഗ് നി​​യ​​മ (ഭേ​​ദ​​ഗ​​തി) ച​​ട്ടം, 2025 ബാ​​ങ്കിം​​ഗ് മേ​​ഖ​​ല​​യി​​ലെ ഭ​​ര​​ണ നി​​ല​​വാ​​രം ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള​​താ​​ണ്. നി​​ക്ഷേ​​പ​​ക സം​​ര​​ക്ഷ​​ണം വ​​ർ​​ധി​​പ്പി​​ക്കു​​ക, പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ളി​​ലെ ഓ​​ഡി​​റ്റ് നി​​ല​​വാ​​രം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ക, മെ​​ച്ച​​പ്പെ​​ടു​​ത്തി​​യ നോ​​മി​​നേ​​ഷ​​ൻ സൗ​​ക​​ര്യ​​ങ്ങ​​ളി​​ലൂ​​ടെ ഉ​​പ​​ഭോ​​ക്തൃ സൗ​​ക​​ര്യം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക തു​​ട​​ങ്ങി​​യ​​വ നി​​യ​​മ​​ഭേ​​ദ​​ഗ​​തി​​യു​​ടെ ല​​ക്ഷ്യ​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളി​​ലെ ഡ​​യ​​റ​​ക്ട​​ർ​​മാ​​രു​​ടെ കാ​​ലാ​​വ​​ധി യു​​ക്തി​​സ​​ഹ​​മാ​​ക്കാ​​നു​​ള്ള വ്യ​​വ​​സ്ഥ​​ക​​ളും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

Kerala

എ​ൻ.​എം. വി​ജ​യ​ന്‍റെ ബാ​ങ്കി​ലെ ബാ​ധ്യ​ത തീ​ർ​ത്ത് കെ​പി​സി​സി

 

ക​ല്പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്ത മു​ൻ ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ലെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ർ​ത്ത് കെ​പി​സി​സി. 69 ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത​യി​ൽ പി​ഴ​പ്പ​ലി​ശ​യും മ​റ്റും ഒ​ഴി​വാ​ക്കി​യു​ള​ള തു​ക​യാ​ണ് കെ​പി​സി​സി അ​ട​ച്ചു​തീ​ർ​ത്ത​ത്.

ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ലെ കു​ടി​ശി​ക തീ​ർ​ത്ത് വീ​ടി​ന്‍റെ ആ​ധാ​രം എ​ടു​ത്തു​ന​ൽ​കു​ക എ​ന്ന​താ​യി​രു​ന്നു വി​ജ​യ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ പ​ക്ക​ലു​ള്ള വി​ജ​യ​ന്‍റെ വീ​ടി​ന്‍റെ ആ​ധാ​രം കൈ​മാ​റു​ന്ന​തി​നു നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ല.

ആ​ധാ​രം കൈ​മാ​റു​മ്പോ​ൾ നോ​മി​നി​യാ​യി വി​ജ​യ​ന്‍റെ ഭാ​ര്യ സു​മ​യു​ടെ പേ​രാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഷെ​യ​ർ കൈ​മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലും കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ആ​ധാ​രം കൈ​മാ​റാ​നാ​കു​മെ​ന്ന് ബാ​ങ്ക് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

40 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് 2007 ൽ ​വി​ജ​യ​ൻ ബ​ത്തേ​രി ബാ​ങ്കി​ൽ​നി​ന്ന് ക​ട​മെ​ടു​ത്തി​രു​ന്ന​ത്. അ​ത് പി​ന്നീ​ട് പ​ല​ത​വ​ണ പു​തു​ക്കു​ക​യും മ​റ്റും ചെ​യ്തി​രു​ന്നെ​ങ്കി​ലും പി​ഴ​പ്പ​ലി​ശ​യ​ട​ക്കം 69 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു.

സ​ഹ​ക​ര​ണ ബാ​ങ്ക് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ങ്ങി​യ കോ​ഴ​പ്പ​ണം തി​രി​കെ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ര​വ​ലി​യ ബാ​ധ്യ​ത ഉ​ണ്ടാ​യ​ത് എ​ന്നാ​ണ് വി​ജ​യ​ൻ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

Leader Page

വീണ്ടും ബാങ്ക് സ്വകാര്യവത്കരണമോ?
സ്വ​​​​​ത​​​​​ന്ത്ര ഇ​​​​​ന്ത്യ ക​​​​​ണ്ട ഏ​​​​​റ്റ​​​​​വും ധീ​​​​​ര​​​​​വും ശ​​​​​ക്ത​​​​​വു​​​​​മാ​​​​​യ സാ​​​​​മൂ​​​​​ഹ്യ നി​​​​​യ​​​​​മനി​​​​​ർ​​​​​മാ​​​​​ണ​​​​​മാ​​​​യി​​​​​രു​​​​​ന്നു 1969ൽ ​​​​​ഇ​​​​​ന്ദി​​​​​രാഗാ​​​​​ന്ധി കൊ​​​​​ണ്ടു​​​​​വ​​​​​ന്ന ബാ​​​​​ങ്ക് ദേ​​​​​ശസാ​​​​​ത്ക​​​​​ര​​​​​ണ ബി​​​​​ല്ലും രാ​​​​​ജാ​​​​​ക്ക​​​​​ന്മാ​​​​​രു​​​​​ടെ​​​​​യും സാ​​​​മ​​​​​ന്ത​​​​​ന്മാ​​​​​രു​​​​​ടെ​​​​​യും പ്രി​​​​​വി​​​​പ​​​​​ഴ്സ് നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്ക​​​​​ലും.

രാ​​​​​ജ്യ​​​​​ത്ത് അ​​​​​ന്നു​​​​വ​​​​​രെ​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന സാ​​​​​മ്പ​​​​​ത്തി​​​​​ക അ​​​​​സ​​​​​മ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ വേ​​​​​ര​​​​​റു​​​​​ക്കു​​​​ക​​​​യാ​​​​​ണ് ബാ​​​​​ങ്ക് ദേ​​​​​ശാ​​​​​സാ​​​​​ത്ക​​​​​ര​​​​​ണം കൊ​​​​​ണ്ട് ഉ​​​​​ദ്ദേ​​​​​ശി​​​​​ച്ച​​​​​തെ​​​​​ങ്കി​​​​​ൽ, വി​​​​​ക്‌​​​​ടോ​​​​റി​​​​​യ​​​​​ൻ കോ​​​​​ള​​​​​നി​​​​വാ​​​​​ഴ്ച​​​​യു​​​​​ടെ അ​​​​​നു​​​​​ബ​​​​​ന്ധ​​​​​മാ​​​​യി ന​​​​​ട​​​​​ന്നി​​​​​രു​​​​​ന്ന കീ​​​​​ഴ്‌വ​​​​​ഴ​​‌​​​ക്ക​​​​മാ​​​​​യി​​​​​രു​​​​​ന്നു പ്രി​​​​വി​​​​പ​​​​ഴ്സ് എ​​​​ന്ന പ​​​​ണ​​​​ക്കി​​​​ഴി.‌

കേ​​​​​വ​​​​​ലം ഒ​​​​​രു പി​​​​​ടി കു​​​​​ത്ത​​​​​ക​​​​​ക​​​​​ളു​​​​​ടെ കൈ​​​​യി​​​​ല​​​​​മ​​​​​ർ​​​​​ന്നി​​​​​രു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​ങ്കിം​​​​​ഗ് വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തെ ദേ​​​​​ശാ​​​​​സാ​​​​ത്​​​​​ക​​​​​രി​​​​​ച്ചു​​​​കൊ​​​​​ണ്ട് ഒ​​​​​രു സാ​​​​​മ്പ​​​​​ത്തി​​​​​ക വി​​​​​പ്ല​​​​​വ​​​​​ത്തി​​​​​ന് നാ​​​​​ന്ദികു​​​​​റി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു 1969 ജൂ​​​​​ലൈ 19ന് ​​​​​ഇ​​​​​ന്ദി​​​​​രാഗാ​​​​​ന്ധി ചെ​​​​​യ്ത​​​​​ത്. അ​​​​​ന്നു​​​​വ​​​​​രെ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​ന് അ​​​​​പ്രാ​​​​പ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്ന വ​​​​​ൻ​​​​​കി​​​​​ട​​​​ബാ​​​​​ങ്കു​​​​​ക​​​​​ളു​​​​​ടെ വാ​​​​​തി​​​​​ലു​​​​​ക​​​​​ൾ സാ​​​​​ധാ​​​​​ര​​​​​ണക്കാ​​​​​ർ​​​​​ക്കു വേ​​​​​ണ്ടി തു​​​​​റ​​​​​ന്നു​​​​കൊ​​​​​ടു​​​​​ത്ത​​​​​ത് സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ തു​​​​​ല്യ​​​​നീ​​​​​തി ഉ​​​​​റ​​​​​പ്പി​​​​​ക്കു​​​​​ക, സാ​​​​​മ്പ​​​​​ത്തി​​​​​ക അ​​​​​സ​​​​​മ​​​​​ത്വം ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​ക, അ​​​​​തി​​​​​ലൂ​​​​​ടെ ത്വ​​​​​രി​​​​​ത​​​​​മാ​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​വ​​​​​ള​​​​​ർ​​​​​ച്ച നേ​​​​​ടി രാ​​​​​ജ്യ​​​​​ത്തെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​ക്കു​​​​​ക എ​​​​​ന്നീ മ​​​​​ഹ​​​​​ത്താ​​​​​യ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ന്ന് 50 കോ​​​​​ടി നി​​​​​ക്ഷേ​​​​​പം ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന വ​​​​​ൻ​​​​​കി​​​​​ട ബാ​​​​​ങ്കു​​​​​ക​​​​​ളെ​​​​യാ​​​​​ണ് ദേ​​​​​ശ​​​​​സാ​​​​ത്ക​​​​​രി​​​​​ച്ച​​​​​തെ​​​​​ങ്കി​​​​​ൽ വീ​​​​​ണ്ടും 1980ൽ ​​​​ആ​​​​റ് ​ബാ​​​​​ങ്കു​​​​​ക​​​​​ളെ കൂ​​​​​ടി ദേ​​​​​ശ​​​​സാ​​​​ത്ക​​​​രി​​​​​ക്കു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. ഇ​​​​​ന്നു സാ​​​​​ധാ​​​​​ര​​​​​ണ ബാ​​​​​ങ്കിം​​​​​ഗ് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ വി​​​​​പു​​​​​ലീ​​​​​ക​​​​​രി​​​​​ച്ചു എ​​​​​ന്ന് ഊ​​​​​റ്റം കൊ​​​​​ള്ളു​​​​​ന്ന​​​​​വ​​​​​ർ സാ​​​​​ധാ​​​​​ര​​​​​ണ​​​​ക്കാ​​​​​ര​​​​​നു​​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള ബാ​​​​​ങ്കു​​​​​ക​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ എ​​​​​ന്നു​​​​​ണ്ടാ​​​​​യി എ​​​​​ന്നു​​​​കൂ​​​​​ടി ആ​​​​​ലോ​​​​​ചി​​​​​ക്ക​​​​​ണം.

ഇ​​​​​ന്ന് ബാ​​​​​ങ്ക് ദേ​​​​​ശ​​​​​സാ​​​​ത്​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ഫ​​​​​ല​​​​​ങ്ങ​​​​​ൾ നു​​​​​ക​​​​​രു​​​​​വാ​​​​​ൻ വെ​​​​​മ്പ​​​​​ൽകൊ​​​​​ള്ളു​​​​​ന്ന​​​​​വ​​​​​ർ വീ​​​​​ണ്ടും സ്വ​​​​​കാ​​​​​ര്യ​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ പാ​​​​​ത​​​​​യി​​​​​ലാ​​​​​ണ്. 1991ൽ ​​​​​ആ​​​​​ഗോ​​​​​ളീ​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ സ്വ​​​​​കാ​​​​​ര്യ​​​​വ​​​​​ത്ക​​​​ര​​​​​ണം തു​​​​​ട​​​​​ങ്ങി​​​​വ​​​​​ച്ചു​​​​​വെ​​​​​ങ്കി​​​​​ലും ഒ​​​​​രു ബാ​​​​​ങ്ക് പോ​​​​​ലും സ്വ​​​​​കാ​​​​​ര്യ​​​​വ​​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ല്ല. ലാ​​​​​ഭ​​​​​ത്തി​​​​​ലോ​​​​​ടു​​​​​ന്ന ഒ​​​​​രു പൊ​​​​​തു​​​​മേ​​​​​ഖ​​​​​ലാ ക​​​​​മ്പ​​​​​നി​​​​​യും സ്വ​​​​​കാ​​​​​ര്യ​​​​വ​​​​​ത്ക​​​​രി​​​​​ച്ചി​​​​​ല്ല. ഇ​​​​​ന്ന് പൊ​​​​​തു​​​​മേ​​​​​ഖ​​​​​ലാ ബാ​​​​​ങ്കു​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മ​​​​​ല്ല പ്രാ​​​​​ദേ​​​​​ശി​​​​​ക ഗ്രാ​​​​​മീ​​​​​ണ ബാ​​​​​ങ്കു​​​​ക​​​​​ൾ​​​​പോ​​​​​ലും സ്വ​​​​​കാ​​​​​ര്യ​​​​വ​​​​​ത്ക​​​​​ര​​​​​ണ പാ​​​​​ത​​​​​യി​​​​​ലാ​​​​​ണ്. ഒ​​​​​രു പി​​​​​ടി പ്രാ​​​​​ദേ​​​​​ശി​​​​​ക ബാ​​​​​ങ്കു​​​​​ക​​​​​ളു​​​​​ടെ ഷെ​​​​​യ​​​​​റു​​​​​ക​​​​​ൾ ലി​​​​​സ്റ്റ് ചെ​​​​​യ്യ​​​​​പ്പെ​​​​​ടാ​​​​​ൻ പോ​​​​​കു​​​​​ന്നു.

ഈ ​​​​​വ്യ​​​​​ഗ്ര​​​​​ത കാ​​​​​ണി​​​​​ക്കു​​​​​ന്ന കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ ബാ​​​​​ങ്കു​​​​​ക​​​​​ളു​​​​​ടെ ലാ​​​​​ഭ​​​​​വി​​​​ഹി​​​​​തം റി​​​​​സ​​​​ർ​​​​​വ് ബാ​​​​​ങ്കി​​​​​ന്‍റെ ക്രെ​​​​​ഡി​​​​​റ്റി​​​​​ൽ വീ​​​​​ഴാ​​​​​ൻ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് അ​​​​​ത് കേ​​​​​ന്ദ്ര ഫ​​​​​ണ്ടി​​​​​ലേ​​​​​ക്കു മാ​​​​​റ്റാൻ. ചി​​​​​ല്ല​​​​​റ​​​​​യൊ​​​​​ന്നുമ​​​​​ല്ല, ഈ ​​​​​ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷം കൊ​​​​​ണ്ട് കേ​​​​​ന്ദ്രസർക്കാർ റി​​​​​സ​​​​ർ​​​​​വ് ബാ​​​​​ങ്കി​​​​​ന്‍റെ സ​​​​​ർ​​​​​പ്ല​​​​​സ് ഫ​​​​​ണ്ടി​​​​​ൽ​​​​നി​​​​​ന്ന് പൊ​​​​​തു മേ​​​​​ഖ​​​​​ലാ ബാ​​​​​ങ്കി​​​​​ന്‍റെ ലാ​​​​​ഭ​​​​വി​​​​​ഹി​​​​​ത​​​​​മാ​​​​​യി കൈ​​​​​പ്പ​​​​​റ്റി​​​​​യ​​​​​ത്. 2023ൽ 2.11 ​​​​​ല​​​​​ക്ഷം കോ​​​​​ടി ആ​​​​​യി​​​​​രു​​​​​ന്നു ലാ​​​​​ഭ​​​​വി​​​​​ഹി​​​​​ത​​​​​മെ​​​​​ങ്കി​​​​​ൽ ഈ ​​​​​ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം അ​​​​​ത് 2.69 ല​​​​​ക്ഷം കോ​​​​​ടി​​​​​യാ​​​​​യി ഉ​​​​​യ​​​​​ർ​​​​ന്നു.

2021-22 ​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ കേ​​​​​ന്ദ്രം കൈ​​​​​പ്പ​​​​​റ്റി​​​​​യ​ ലാ​​​​​ഭ​​​​വി​​​​​ഹി​​​​​തം 84,000 കോ​​​​​ടി ആ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്നും ഓ​​​​​ർ​​​​​ക്കു​​​​​ക. അ​​​​​തി​​​​​നു മു​​​​​ന്നി​​​​​ലു​​​​​ള്ള വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ ല​​​​​ഭ്യ​​​​​മ​​​​​ല്ല.​​​​​ ഓ​​​​​രോ വ​​​​​ർ​​​​​ഷ​​​​​വും 20 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​​ധി​​​​​കം വ​​​​​ർ​​​​​ധ​​​​​ന​​​​​യാ​​​​​ണ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നലാ​​​​​ഭ​​​​​ത്തി​​​​​ൽ ബാ​​​​​ങ്കു​​​​​ക​​​​​ൾ കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ പു​​​​​ന​​​​​ർനി​​​​​ർ​​​​മാ​​​​ണ​​​​​ത്തി​​​​​ലും വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ലും പൊ​​​​​തു​​​​മേ​​​​​ഖ​​​​​ലാ ബാ​​​​​ങ്കു​​​​​ക​​​​​ൾ വ​​​​​ഹി​​​​​ക്കു​​​​​ന്ന പ​​​​​ങ്ക് എ​​​​​ത്ര വ​​​​​ലു​​​​​താ​​​​​ണ് എ​​​​​ന്ന് ഊ​​​​​ഹി​​​​​ക്കു​​​​​ക.

ബാ​​​​​ങ്കിം​​​​​ഗ് സ​​​​​ർ​​​​​വീ​​​​സി​​​​ന്‍റെ അ​​​​​പ​​​​​ര്യാ​​​​​പ്ത​​​​​ത​​​​​ക​​​​​ൾ എ​​​​​ണ്ണി​​​​പ്പ​​​​റ​​​​​ഞ്ഞു സ്വ​​​​​കാ​​​​​ര്യ​​​​വ​​​​ത്​​​​​ക​​​​​ര​​​​​ണം വേ​​​​​ണ​​​​​മെ​​​​​ന്നു ശ​​​​​ഠി​​​​ക്കു​​​​​ന്ന കു​​​​​ത്ത​​​​​ക​​​​​ക​​​​​ൾ​​​​​ക്ക് വീ​​​​​ര്യം പ​​​​​ക​​​​​രാ​​​​​ൻ പു​​​​​തി​​​​​യ ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി വ​​​​​രു​​​​​ന്ന ധ​​​​​ന​​​​കാ​​​​​ര്യ മ​​​​​ന്ത്രാ​​​​​ല​​​​​യം 2008-2009 കാ​​​​​ല​​​​​ത്തെ ആ​​​​​ഗോ​​​​​ള ബാ​​​​​ങ്കിം​​​​​ഗ് ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ​​​​പ്പെ​​​​​ടാ​​​​​തെ ന​​​​​മ്മു​​​​​ടെ ബാ​​​​​ങ്കു​​​​​ക​​​​​ൾ സ​​​​​മ്പ​​​​ദ്ഘ​​​​​ട​​​​​ന​​​​​യ്ക്ക് എ​​​​​ങ്ങി​​​​​നെ താ​​​​​ങ്ങാ​​​​​യി നി​​​​​ന്നു​​​​​വെ​​​​ന്ന് ആ​​​​​ലോ​​​​​ചി​​​​​ക്കു​​​​​ന്ന​​​​​തു ന​​​​​ന്നാ​​​​​യി​​​​​രി​​​​​ക്കും. ​രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ത്വ​​​​​രി​​​​​ത​​​​​മാ​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്ക് താ​​​​​ങ്ങാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ബാ​​​​​ങ്കു​​​​​ക​​​​​ളെ ഇ​​​​​ല്ലാ​​​​​താ​​​​​ക്കി വി​​​​​ദേ​​​​​ശ​​​​ബാ​​​​​ങ്കു​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ യ​​​​​ഥേ​​​​​ഷ്ടം പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ൻ പ​​​​​ര​​​​​വ​​​​​താ​​​​​നി വി​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ സ​​​​​മ്പ​​​​​ദ്ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ക​​​​​ട​​​​​യ്ക്ക​​​​​ൽ കോ​​​​​ടാ​​​​​ലിവ​​​​യ്ക്കു​​​​​ക​​​​​യാ​​​​​ണ് ചെ​​​​​യ്യു​​​​​ന്ന​​​​​ത്.

(പൊ​​​​തു​​​​മേ​​​​ഖ​​​​ലാ​​​​ബാ​​​​ങ്കി​​​​ൽനി​​​​ന്ന് സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​രാ​​​​യി വി​​​​ര​​​​മി​​​​ച്ച​​​​യാ​​​​ളാ​​​​ണ് ലേ​​​​ഖ​​​​ക​​​​ൻ.)
 
 

Business

എ​സ്ബി​ഐ​ക്ക് മി​ക​ച്ച ഉ​പ​ഭോ​ക്തൃ ബാ​ങ്കി​നു​ള്ള പു​ര​സ്കാ​രം

കൊ​​​​ച്ചി: സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യെ (എ​​​​സ്ബി​​​​ഐ) 2025ലെ ​​​​ലോ​​​​ക​​​​ത്തി​​​​ലെ മി​​​​ക​​​​ച്ച ഉ​​​​പ​​​​ഭോ​​​​ക്തൃ ബാ​​​​ങ്കാ​​​​യി ഗ്ലോ​​​​ബ​​​​ല്‍ ഫി​​​​നാ​​​​ന്‍​സ് മാ​​​​ഗ​​​​സി​​​​ന്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള കോ​​​​ര്‍​പ​​​​റേ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വു​​​​ക​​​​ള്‍, വി​​​​ശ​​​​ക​​​​ല​​​​ന വി​​​​ദ​​​​ഗ്ധ​​​​ര്‍, ബാ​​​​ങ്ക​​​​ര്‍​മാ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​ഗ്ര​​​​മാ​​​​യ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ശ​​​​ക​​​​ല​​​​ന​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.


ഒ​​​​ക്ടോ​​​​ബ​​​​ര്‍ 18ന് ​​​​വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി​​​​യി​​​​ല്‍ ഐ​​​​എം​​​​എ​​​​ഫ്-​​​​ലോ​​​​ക​​​​ബാ​​​​ങ്ക് വാ​​​​ര്‍​ഷി​​​​ക യോ​​​​ഗ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന ച​​​ട​​​ങ്ങി​​​​ൽ എ​​​​സ്ബി​​​​ഐ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സി.​​​​എ​​​​സ്. സേ​​​​ട്ടി അ​​​​വാ​​​​ര്‍​ഡ് ഏ​​​​റ്റു​​​​വാ​​​​ങ്ങും.

Latest News

Up