തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംവിള നെല്ല് സംഭരണം പൂര്‍ത്തിയായപ്പോള്‍ 36,311 കര്‍ഷകരില്‍ നിന്നായി 91,280 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായി മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു.
ഇതിന്റെ വിലയായ 274.9 കോടി രൂപയില്‍ 154.9 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. ശേഷിച്ച തുകയും ബാങ്കുകള്‍ വഴി പിആര്‍എസ് വായ്പയായി വിതരണം നടന്നുകൊണ്ടിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നല്‍കേണ്ട തുകകള്‍ തടഞ്ഞുവയ്ക്കുകയോ യഥാസമയം നല്‍കാതിക്കുകയോ ചെയ്യുന്നത് വഴി വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍ ഇതുമൂലം കര്‍ഷകര്‍ക്ക് വിഷമം നേരിടാതിരിക്കാന്‍ പ്രോത്സാഹന ബോണസ് ഇനത്തില്‍ സര്‍ക്കാര്‍ വകയിരുത്തിയ തുക മുന്‍കൂറായി നല്‍കിക്കൊണ്ടാണ് നിലവില്‍ ബാങ്കുകള്‍ക്ക് മുന്‍കാല വായ്പാ തിരിച്ചടവ് നല്കി കര്‍ഷകര്‍ക്ക് പിആര്‍എസ് വായ്പ്പ മുടക്കമില്ലാതെ ലഭ്യമാക്കുന്നു. 2017-18 മുതല്‍ ആകെ 1,344 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുവാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Tags : Paddy procurement Minister G.R. Anil PRS loans Bank