Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Burnley

ആ​​ഴ്‌​​സ​​ണ​​ല്‍ റൈ​​സ്; ആ​​ഴ്‌​​സ​​ണ​​ല്‍ 3-2ന് ​​ബേ​​ണ്‍​മ​​ത്തി​​നെ കീ​​ഴ​​ട​​ക്കി

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഡെ​​ക്ലാ​​ന്‍ റൈ​​സി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ളി​​ലൂ​​ടെ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യു​​ടെ കു​​തി​​പ്പ്. അ​​ഞ്ച് ഗോ​​ള്‍ പി​​റ​​ന്ന ത്രി​​ല്ല​​ര്‍ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ 3-2ന് ​​ബേ​​ണ്‍​മ​​ത്തി​​നെ​​യാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്. 54, 71 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു റൈ​​സി​​ന്‍റെ ഗോ​​ളു​​ക​​ള്‍.

10-ാം മി​​നി​​റ്റി​​ല്‍ എ​​വാ​​നി​​ല്‍​സ​​ണി​​ലൂ​​ടെ ആ​​തി​​ഥേ​​യ​​ര്‍ ലീ​​ഡ് നേ​​ടി. ആ​​ഴ്‌​​സ​​ണ​​ല്‍ സെ​​ന്‍റ​​ര്‍ ബാ​​ക്കാ​​യ ഗ​​ബ്രി​​യേ​​ല്‍ മ​​ഗ​​ല്‍​ഹേ​​സി​​ന്‍റെ പി​​ഴ​​വി​​ല്‍​നി​​ന്നാ​​യി​​രു​​ന്നു ഗോ​​ളെ​​ത്തി​​യ​​ത്. എ​​ന്നാ​​ല്‍, ആ​​റ് മി​​നി​​റ്റി​​ന്‍റെ ഇ​​ട​​വേ​​ളി​​ല്‍ ഗ​​ണ്ണേ​​ഴ്‌​​സ് ഒ​​പ്പ​​മെ​​ത്തി. ഗ​​ബ്രി​​യേ​​ല്‍ മ​​ഗ​​ല്‍​ഹേ​​സി​​ന്‍റെ (16) വ​​ക​​യാ​​യി​​രു​​ന്നു സ​​ന്ദ​​ര്‍​ശ​​ക​​രു​​ടെ ഗോ​​ള്‍. റൈ​​സി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ളി​​ലൂ​​ടെ ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ 3-1ന്‍റെ ​​ലീ​​ഡി​​ലേ​​ക്ക് കു​​തി​​ച്ചു. 76-ാം മി​​നി​​റ്റി​​ല്‍ ജൂ​​ണി​​യ​​ര്‍ ക്രൂ​​പ്പി ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി ബേ​​ണ്‍​മ​​ത്തി​​ന്‍റെ തോ​​ല്‍​വി​​ഭാ​​രം കു​​റ​​ച്ചെ​​ങ്കി​​ലും മ​​ത്സ​​ര​​ഫ​​ല​​ത്തെ സ്വാ​​ധീ​​നി​​ക്കാ​​നാ​​യി​​ല്ല.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 1-1ന് ​​ലീ​​ഡ്​​സ് യു​​ണൈ​​റ്റ​​ഡു​​മാ​​യി സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. ബ്രെ​​ണ്ട​​ന്‍ ആ​​രോ​​ണ്‍​സ​​ണ്‍ (62) ലീ​​ഡ്‌​​സി​​നാ​​യും മാ​​ത്യൂ​​സ് കു​​ന്‍​ഹ (65) മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​നാ​​യും ഗോ​​ള്‍ നേ​​ടി.

ലീ​​ഗി​​ല്‍ 20 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 48 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. 42 പോ​​യി​​ന്‍റു​​ള്ള ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യാ​​ണ് ര​​ണ്ടാ​​മ​​ത്. 31 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് അ​​ഞ്ചാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ര്‍​ന്നു. 19 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 41 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. 20-ാം റൗ​​ണ്ടി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ എ​​തി​​രാ​​ളി ചെ​​ല്‍​സി​​യാ​​ണ്.

Latest News

Up