District News
മങ്കൊമ്പ്: കൈനടി എ.ജെ. ജോൺ മെമ്മോറിയൽ എൽപി സ്കൂളിന്റെ 105ാം വാർഷികാഘോഷങ്ങൾ ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ റവ.ഡോ. ആന്റണി മൂലയിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. തോമസ് കമ്പിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
സർവീസിൽനിന്നു വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഷേർളി തോമസ്, അധ്യാപകരായ ടെസി മാത്യു, കെ. ലിജി, പി.ജി. ജോളിക്കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം സി.വി. രാജീവ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ജോസഫ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു, സ്റ്റാഫ് സെക്രട്ടറി എം. ബിന്ദുമോൾ, പിടിഎ പ്രസിഡന്റ് റജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
NRI
റോം: ഇറ്റലിയിലെ ഇന്ത്യൻ എംബസിയുടെ റോമിലെ ആസ്ഥാനത്ത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. അംബാസഡർ വാണി റാവു, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗൗരവ് ഗാന്ധി എന്നിവരുടെ സാനിധ്യത്തിൽ വർണശബളമായ ചടങ്ങിൽ മലയാളികളുടെ സ്ട്രിംഗ്സ് റോമാ മ്യൂസിക് ബാൻഡിന്റെ പ്രകടനം വേറിട്ട അനുഭവമായി.
വന്ദേമാതരം എന്ന ദേശഭക്തി ഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് വന്ദേമാതരം ആലപിച്ചാണ് സംഘം ചടങ്ങിൽ ആവേശം നിറച്ചത്. സംഗീതത്തിലൂടെ പ്രവാസി സമൂഹത്തെ കൂട്ടിയിണക്കാനും ഇന്ത്യൻ സംഗീത പാരമ്പര്യം കാത്തുസൂക്ഷിക്കുകയും പുതിയ കലാകാരന്മാരെ കണ്ടെത്താനുമുള്ള കൂട്ടായ്മ കൂടിയാണ് സ്ട്രിംഗ്സ് മ്യൂസിക് ബാൻഡ്.
കോവിഡിന്റെ കടുത്ത വെല്ലുവിളികൾ നിറഞ്ഞ സമയത്ത് എക്സലന്റ് ഇവന്റ്സ് ജസ്റ്റിൻ പന്തല്ലൂക്കരനും പരേതനായ സജി തട്ടിലും നൽകിയ പിന്തുണയുമായി രൂപപ്പെടുതി ഫ്രെനിഷ് കരിപ്പേരി സ്ഥാപിച്ച ഈ ബാൻഡിൽ ഇപ്പോൾ നീതു ബാബു, മനീഷ മനോജ്, ജോഷ്ന ജോസ്, ശിൽപ ചന്ദ്രൻ, ബിനോയ് തോമസ്, ദീപു ദോസ്, ലിപ്സൺ സ്റ്റാൻലി, ഹരികൃഷ്ണൻ, അനന്തകൃഷ്ണൻ, റിക്സൺ ലോറെൻസ്, വിപിൻ വേളി എന്നിവരാണ് ഈ സംഘത്തിലെ പ്രധാനികൾ.
ഇതിനോടകം ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിൽ ഇരുപതിലധികം സ്റ്റേജ്ഷോകൾ അവതരിപ്പിച്ച സ്ട്രിംഗ്സ്റോമാ, ഇറ്റലിയിലെ ഇന്ത്യൻ യുവതലമുറയ്ക്ക് രാജ്യത്തിന്റെ സമ്പന്നമായ സംഗീത പാരമ്പര്യം മനസിലാക്കാനും അതിനെ മുന്നോട്ടു കൊണ്ടുപോകാനും സഹായിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തവും സാംസ്കാരിക പ്രതിബദ്ധതയുമാണ് ലക്ഷ്യമിടുന്നത്.
NRI
ഒക്ലഹോമ: അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടത്തപ്പെട്ടു. ഇതിനോടുബന്ധിച്ചു ഒക്ലഹോമ സിറ്റിയിലും വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
ഫ്രീഡം സെന്ററിൽ നിന്ന് ഒക്ലഹോമ ഹിസ്റ്ററി മ്യൂസിയം വരെയായിരുന്നു നിശബ്ദ ജാഥ സംഘടിപ്പിച്ചത്. ഒക്ലഹോമ സിറ്റി ഡൗണ്ടൗണിൽ നടന്ന വാർഷിക പരേഡിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു.
1986 മുതലാണ് നഗരത്തിൽ ഈ ആഘോഷങ്ങൾ സജീവമായി തുടങ്ങിയതെന്ന് ചടങ്ങിൽ പങ്കെടുത്തവർ ഓർമിച്ചു. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ ഇന്നത്തെ സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്ന് പങ്കെടുക്കുന്നവർ അഭിപ്രായപ്പെട്ടു.
ക്ലാര ലൂപ്പറിനെപ്പോലെയുള്ളവരുടെ നേതൃത്വത്തിൽ നടന്ന പൗരാവകാശ പോരാട്ടങ്ങളെയും എൻഎഎസിപി നേതാക്കൾ ചടങ്ങിൽ സ്മരിച്ചു.
District News
അമയന്നൂര്‍: മീനടം സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി പുനർനിർമാണത്തിന് അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയുടെ കൈത്താങ്ങ്. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവല്ല അതിഭദ്രാസനത്തിനു കീഴിലെ കോട്ടയം വൈദിക ജില്ലയിലുള്ള ഏക ദേവാലയമാണ് മീനടം പള്ളി. മീനടത്തെ പുതിയ ദേവാലയ നിര്‍മാണത്തിനാണ് അമയന്നൂര്‍ ഇടവകക്കൂട്ടായ്മ കാരുണ്യത്തിന്റെ കരം നീട്ടിയത്.
പള്ളിയുടെ വാര്‍ഷിക പെരുന്നാള്‍ ആഘോഷങ്ങള്‍ ചുരുക്കി മിച്ചംപിടിച്ച തുക മീനടത്തെ പുതിയ ദേവാലയ നിര്‍മാണത്തിന് സംഭാവന നല്‍കിയാണ് സ്നേഹത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകയായത്.
അമയന്നൂര്‍ പള്ളിയുടെ തിരുനാള്‍ ദിനത്തില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭാ കൂരിയ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസ് എപ്പിസ്കോപ്പായില്നിന്ന് മീനടം പള്ളി വികാരി ഫാ. സൈജു കുര്യന് ഒഐസി, ട്രസ്റ്റി വി.സി. റെജി വയലിക്കൊല്ലാട്ട്, സെക്രട്ടറി പി.യു. ഏബ്രഹാം ഓലിക്കരപീടികയില് എന്നിവര്‍ ചേര്‍ന്ന് സംഭാവന സ്വീകരിച്ചു. അമയന്നൂര്‍ പള്ളി വികാരി ഫാ. മാത്യു ചിറയില്‍, പള്ളി ട്രസ്റ്റി ഏബ്രഹാം മാത്യു ചുണ്ടേവാലേല്‍, സെക്രട്ടറി ഡെന്നീസ് ജേക്കബ് ഇരട്ടവനാല്, കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത
District News
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കെകെടിഎം ഗവ. കോളജിന്റെ വജ്രജൂബിലി ആഘോഷവും പൂർവവിദ്യാർഥി മഹാസംഗമവും ഇന്ന് വിപുലമായ പരിപാടികളോടെ ആഘോ ഷിക്കും. രാവിലെ 9.30 മുതൽ കോളജ് കാമ്പസിലെ മുസിരിസ് കൺവൻഷൻ സെന്ററിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളിൽ റവന്യു മന്ത്രി കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബെഹനാൻ എംപി, മുൻ എംപി ടി.എൻ. പ്രതാപൻ, വി.ആർ. സുനിൽകുമാർ എൽഎൽഎ, ഇ.ടി. ടൈസൺ എംഎൽഎ, നജീബ് കാന്തപുരം എംഎൽഎ എന്നിവരും കലാസാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരും പങ്കെടുക്കും.
കോളജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് അലുംനി അസോസിയേഷൻ നിരവധി വികസനപദ്ധതികൾക്കു രൂപം നൽകിയിട്ടുള്ളതായി അസോസിയേ ഷൻ ഭാരവാഹികൾ പറഞ്ഞു. കോളജിലെ സാമ്പത്തികശേഷി കുറഞ്ഞ വി ദ്യാർഥികൾക്ക് സൗജന്യഭക്ഷണം നൽകുന്നതിനായി കാന്റീൻ തുറക്കും.
വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തുകയും അക്കാദമിക്ക് ഗുണനില വാരം ഉയർത്തുന്നതിന് ആവശ്യമായ ബുക്കുകൾ നൽകും.
സൗജന്യ സിവിൽ സർവീസ് കോച്ചിംഗ് സെന്റർ ആരംഭിക്കും. കോളജ് കാമ്പസിന്റെ ബ്യൂട്ടിഫിക്കേഷൻ നടപ്പാക്കുന്നതൊടൊപ്പം മത്സരങ്ങളിൽ യോഗ്യത നേടുന്നതിന് ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് മത്സരങ്ങളിൽ വിദ്യാർഥികൾക്കു കോച്ചിംഗ് നൽകും. അഡ്മിനിസ്ട്രേറ്റ് വിഭാഗത്തിനായി പുതിയ ക്ലാസ്റൂമുകൾ നിർമിക്കുകയും കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് തൊഴിൽ പരിശീലനവും പ്ലേസ്മെന്റും കരിയർ ഗൈഡ്സും ഏർപ്പെടുത്തു മെന്നും ഭാരവാഹികളായ പ്രസിഡന്റ്് അൻവർഅലി, സെക്രട്ടറി ഓമന വിജയൻ റോയ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
District News
കൊച്ചി: പുതുവത്സര ദിനാഘോഷവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പോലീസ്. ബുധനാഴ്ച ആറു മണി മുതല്‍ ബീച്ച് റോഡുകളില്‍ ട്രാഫിക് നിയന്ത്രണമുണ്ടാകും. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രമല്ല, ചെറായി, പുതുവൈപ്പ്, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളിലേക്കും കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന നിയന്ത്രണനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
31ന് വൈകിട്ട് ബീച്ച് ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ കടത്തിവിടില്ല. ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരുടെ കൈവശം ഐഡി കാര്‍ഡ് ഉണ്ടായിരിക്കണം. ഫോര്‍ട്ട് കൊച്ചിയില്‍ റോഡ് അരികിലുള്ള പാര്‍ക്കിംഗ് നിയന്ത്രിക്കും. ബിഷപ്പ് ഹൗസ് പാര്‍ക്കിംഗ് ഏരിയ, സാന്റാക്രൂസ് സ്കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റ സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കും.
വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നിന്നും ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡ് 31ന് വണ്‍വേ ആക്കും. ചെറായി ബീച്ച് മുതല്‍ വടക്കോട്ട് മുനമ്പം ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു. കുഴുപ്പിള്ളി ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്റെ കിഴക്ക് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു.
വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നിന്നും രക്തേശ്വരി ബീച്ചിലേക്കുള്ള റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. അനുമതിയില്ലാതെ പടക്കം കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും മൈക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും.
ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന് ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചിട്ടുണ്ട്. എക്സൈസും പരിശോധന നടത്തും.
അതേസമയം, പുതുവത്സരം ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൊച്ചി. ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കല്‍ അടക്കം നിരവധി പരിപാടികളാണ് പുതുവത്സര ദിനത്തോട് അനുബന്ധിച്ച് ജില്ലയില്‍ നടക്കാനൊരുങ്ങുന്നത്. നഗരത്തിലെ മാളുകളിലും ക്ലബ്ബുകളിലും റെസ്റ്റോറന്റുകളിലുമടക്കം ചെറുതും വലുതുമായ ആഘോഷങ്ങള്‍ ഒരുങ്ങുന്നുണ്ട്.
District News
കോഴിക്കോട്: ജില്ലയില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്നൊരുക്ക യോഗത്തില്‍ തീരുമാനം.
ജനുവരി 26ന് രാവിലെ ഒമ്പതിന് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കുന്ന പരേഡില്‍ പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട്, ഗൈഡ്സ്, സ്കൂള്‍ ബാന്‍ഡ് അടക്കമുള്ള പ്ലാറ്റൂണുകള്‍ അണിനിരക്കും.
പരേഡിന് മുന്നോടിയായി 22, 23 തിയതികളിൽ റിഹേഴ്സല്‍ പരേഡ് നടത്തും. 24ന് അന്തിമ ഡ്രസ് റിഹേഴ്സല്‍ നടക്കും.ആഘോഷത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
റിപ്പബ്ലിക് ദിനാഘോഷം, പരേഡ് തുടങ്ങിയവയുടെ പ്രാഥമിക ഒരുക്കങ്ങള്‍ക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.യോഗത്തില്‍ എഡിഎം സി. മുഹമ്മദ് റഫീഖ്, കണ്ട്രോള് റൂം എസിപി ദിനേഷ് കോറോത്ത്, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ആലപ്പുഴ: ക്രിസ്മസ് ആഘോഷത്തിനു തിരശീല വീണു. പക്ഷേ, ജില്ല ഇനി ഉണരുന്നത് ഫെസ്റ്റിവല്‍ മൂഡിലേക്ക്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി. ക്രിസ്മസ് ആഘോഷങ്ങള്‍ ദേവാലയത്തിലാണ് നടന്നതെങ്കില്‍ ബീച്ചുകളും പാര്‍ക്കുകളും കേന്ദ്രീകരിച്ചാണു പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കുന്നത്. 31നു രാത്രി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയയിടങ്ങളില്‍ പുതുവത്സര ആഘോഷം നടക്കും. ഇവയ്ക്കു പുറമേ ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങളും ജില്ലയില്‍ നടക്കുന്നുണ്ട്. ആലപ്പുഴ നഗരത്തില്‍ മുല്ലയ്ക്കല് ചിറപ്പിനോട് അനുബന്ധിച്ചുള്ള കാര്‍ണിവല്‍ സജ്ജമായിക്കഴിഞ്ഞു. ചിറപ്പ് 27നു സമാപിക്കുമെങ്കിലും കാര്‍ണിവല്‍ ഏതാനും ദിവസംകൂടി തുടരാനാണു സാധ്യത.
ബീച്ച് ഫെസ്റ്റ് ഇന്നു മുതൽ
ആലപ്പുഴ ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ബീച്ച് ഫെസ്റ്റ് ഇന്ന്റേഡിയോ മാംഗോയുടെ പരിപാടിയോടെ ആരംഭിക്കും. 'മാംഗോ ബീറ്റ്സ്' എന്ന പേരില്‍ ഡി.ജെ. സാവിയോ നയിക്കുന്ന ഡിജെയാണു പ്രധാന ആകര്‍ഷണം.
31നു രാത്രി വരെയാണു പരിപാടികള്‍. ബീച്ചിനെ രാത്രിയുടെ ആഘോഷത്തിമിര്‍പ്പിലാക്കുന്ന ദിവസങ്ങളാകും ഇത്. മത്സരങ്ങളും വിവിധ കലാപരിപാടികളുമായി ബീച്ച് ഫെസ്റ്റ് ഉത്സവാന്തരീക്ഷം സൃഷ്ടിക്കും.
31നു രാത്രി ബാന്‍ഡ്, ഡിജെ തുടങ്ങിയവയുമുണ്ടാകും. നിലവില്‍ ആലപ്പുഴ ബീച്ചില്‍ സ്വകാര്യ സ്ഥാപനത്തിന്റെ കാര്‍ണിവല്‍ നടക്കുന്നുണ്ട്
ചേര്‍ത്തല ഫെസ്റ്റ്29 മുതല്‍ 31 വരെ
ചേര്‍ത്തല ടിബി കനാല്‍ക്കരയിൽ 29 മുതല്‍ 31 വരെ കനാല്‍ ഫെസ്റ്റ് നടക്കും. വൈകിട്ട് എഎസ് കനാല്‍ വശങ്ങളില് അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ കനാല്‍ ഫെസ്റ്റ് വിളംബര വിളക്കു തെളിക്കും. 30നു വൈകിട്ട് ആറിനു ഡാന്‍സ് മത്സരം, 31ന് ഉച്ചയ്ക്ക് രണ്ടിനു ചേര്‍ത്തലയിലെ ടൂറിസം സാധ്യതകള്‍ ശില്പശാല, ആറിനു മെഗാ ഷോ എന്നിവ നടക്കും.
മാരാരിക്കുളം ഫെസ്റ്റ്
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാരാരിക്കുളം ബീച്ചില്‍ നടത്തുന്ന ഫെസ്റ്റ് നാളെ തുടങ്ങിയേക്കും. ഇവിടെയും സംഗീത പരിപാടികളാണു പ്രധാനമായും ഉണ്ടാവുക.
ഉളവയ്പ് കാര്‍ണിവല്‍
കൊച്ചി കാര്‍ണിവലിന്റെ മാതൃകയില്‍ ജില്ലയില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നത് ഉളവയ്പ് കായല്‍ കാര്‍ണിവലിലാണ്. ഇത്തവണ 25 അടി ഉയരമുള്ള വൈക്കോലില്‍ പാപ്പാഞ്ഞിയെയാണ് ഒരുക്കുന്നത്. ഇന്‍ഫ്ലുവന്‍സറും ഗായകനുമായ നിധീഷിന്റെ സംഗീത പരിപാടി "നിധീഷ് കത്തിക്കുന്നു' എന്ന പേരില്‍ 31നു രാത്രി എട്ടിനു നടക്കും.
Kerala
തിരുവനന്തപുരം: വാജ്പേയി ജന്മദിനാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർ ഇന്ന് എത്തണമെന്ന് കാണിച്ച് ലോക് ഭവൻ കൺട്രോളർ അയച്ച സർക്കുലർ വിവാദത്തിൽ. ക്രിസ്മസ് ദിനമായ ഇന്ന് ജീവനക്കാർ ലോക് ഭവനിൽ എത്തണമെന്ന് കാണിച്ചിറക്കിയ സർക്കുലറാണ് വിവാദത്തിലായത്.
ഇതോടെ ജീവനക്കാർ പരിപാടിയിൽ നിർബന്ധമായും എത്തേണ്ടെന്ന വിശദീകരണം ഇറക്കി ലോക് ഭവൻ. ക്രിസ്മസ് അവധി ഒഴിവാക്കിയില്ലെന്നും ലോക് ഭവൻ വിശദീകരിച്ചു. ഇന്ന് വാജ്പേയി ദിനാചരണത്തിൽ ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധമല്ലെന്നും അറിയിപ്പിറക്കി.
അതേസമയം ക്രിസ്മസിനെ വരവേൽക്കുകയാണ് ലോകം. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളിലാണ് വിശ്വാസികൾ.
District News
കോഴിക്കോട്: താമരശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ടിലെ ക്രിസ്മസ് ആഘോഷങ്ങള്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് എപ്പോഴും സന്തോഷത്തിന്റേതാണെന്നുംഏത് പ്രതിസന്ധി ഘട്ടങ്ങളിലും പ്രത്യാശയുള്ളവരായിരിക്കണമെന്ന് ക്രിസ്മസ് നമ്മെ ഓര്‍മിപ്പിക്കുന്നുവെന്നും ബിഷപ് പറഞ്ഞു.
സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ.ഡോ. സുബിന് കിഴക്കേവീട്ടില്‍ ആമുഖ പ്രഭാഷണം നടത്തി. രൂപതാ ചാന്‍സലര്‍ റവ.ഡോ.സെബാസ്റ്റ്യന്‍ കവളക്കാട്ട്, പാറോപ്പടി ഫൊറോന വികാരി ഫാ.സൈമണ്‍ കിഴക്കേക്കുന്നേല്‍, കോര്പറേഷന് വാര്‍ഡ് കൗണ്‍സിലര്‍ വിനീത സജീവ് എന്നിവര്‍ സംസാരിച്ചു. ഫാ. സിബി കുഴിവേലില്‍, ഫാ. ഷെറിന് പുത്തന്‍പുരയ്ക്കല്‍, വൈദീകര്‍, സിസ്റ്റേഴ്സ്, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്റ്റാര്‍ട്ടിലെ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പിഡിഡിഎം, എസ്കെഡി സന്യാസഭവനങ്ങളിലെ സിസ്റ്റേഴ്സിന്റെ കരോള്‍ ഗാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സ്റ്റാര്‍ട്ടിന്റെ പുതിയ സംരംഭമായ ആറു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള അഡ്വാന്‍സ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ബിഷപ് തുടക്കം കുറിച്ചു.
District News
ചങ്ങനാശേരി: ക്രിസ്മസ്, പുതൂര്‍ പള്ളി ചന്ദനക്കുടം, കാവില്‍ ക്ഷേത്രത്തില്‍ ഉത്സവം, പുതുവത്സരാഘോഷം... ചങ്ങനാശേരി ആഘോഷദിനങ്ങളിലേക്ക്. ക്രിസ്മസ് സ്റ്റാറുകളും ദീപാലങ്കാരങ്ങളും വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ നല്ല തിരക്കാണ്. വൈവിധ്യമാർന്ന അലങ്കാര സാമഗ്രികളും ക്രിസ്മസ് ട്രീകളും കമ്പോളത്തില്‍ സുലഭമാണ്. വസ്ത്രശാലകളിലും തിരക്കേറിയിട്ടുണ്ട്. ക്രിസ്മസ് കേക്കുകളുടെ വിപണിയും സജീവമാണ്.
നാടും നഗരവും കമനീയമാണ്. ദൈവാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. ചങ്ങനാശേരിയില്‍ വ്യത്യസ്ത പരിപാടികളോടെ 31ന് വൈകുന്നേരം അഞ്ചിന് പാലാത്രച്ചിറ ബൈപാസിനടുത്ത് എട്ടുമണിക്കൂര്‍ നീളുന്ന പുതുവത്സരാഘോഷ രാവും സംഘടിപ്പിച്ചിട്ടുണ്ട്.
മതസൗഹാര്‍ദത്തിന്റെ ആഘോഷമായി 25, 26 തീയതികളില്‍ പുതൂര്‍ പള്ളി ജമാ അത്തിന്റെ നേതൃത്വത്തില്‍ ചന്ദനക്കുടം ആഘോഷവും ഘോഷയാത്ര നടക്കും. 25നു വൈകുന്നേരം അഞ്ചിന് പുതൂര്‍ പള്ളി അങ്കണത്തില്‍ ചേരുന്ന മാനവമൈത്രി സമ്മേളനത്തോടെ ഘോഷയാത്ര ആരംഭിക്കും. ഹിന്ദു-മുസ്ലിം-ക്രൈസ്തവ ആരാധനാലയങ്ങളും സംഘടനകളും ചന്ദനക്കുട ഘോഷയാത്രയ്ക്ക് മൈത്രിയുടെ പ്രതീകമായി ഉജ്വല സ്വീകരണം നല്‍കും. 24നും 25നും രാത്രി പുതൂര്‍ പള്ളി മൈതാനത്ത് കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ 25, 26, 27 തീയതികളില്‍ ഉത്സവം നടക്കും. നാളെ രാത്രി 8.30ന് സംഗീതനിശ, 25ന് വൈകുന്നേരം 6.45ന് ചന്ദനക്കുട ഘോഷയാത്രയ്ക്കു സ്വീകരണം. 26ന് രാത്രി 8.30ന് ഭക്തിഗാനോത്സവം. 27ന് വൈകുന്നേരം ആറാട്ട്. ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ആറാട്ടിന് സ്വീകരണം. 10.30ന് ആറാട്ട് തിരികെ ക്ഷേത്രത്തില്‍ എത്തും.
ആഹ്ലാദനിറവില്‍ ക്രിസ്മസ് ആഘോഷത്തിലേക്ക്
25 നോമ്പനുഷ്ഠിച്ച് പ്രാര്‍ഥനാപൂര്‍വമാണ് വിശ്വാസീസമൂഹം ക്രിസ്മസിനായി ഒരുങ്ങുന്നത്. ക്രിസ്മസിനെ വരവേറ്റ് വീടുകളിലും ദേവാലയങ്ങളിലും നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ഒരുങ്ങി.
മിന്നിത്തിളങ്ങുന്ന അലങ്കാരദീപങ്ങളും പൊന്താരകങ്ങളും നഗരത്തിലും നാട്ടിലും തെളിഞ്ഞു. ക്രിസ്മസ് സന്ദേശങ്ങളുമായി കരോള്‍ സംഘങ്ങള്‍ എത്തിത്തുടങ്ങി.
നാളെ രാത്രി 11.45ന് ക്രൈസ്തവ ദേവാലയങ്ങളില്‍ പിറവിത്തിരുനാള്‍ ആഘോഷിക്കും. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പിറവിത്തിരുനാള്‍ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിൽ മുഖ്യകാര്‍മികത്വം വഹിക്കും.
മനുഷ്യാവതാര സന്ദേശയാത്ര 27ന്
ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാര ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെയും ക്രിസ്മസ് ആഘോഷത്തിന്റെയും ഭാഗമായി ചങ്ങനാശേരി അതിരൂപത നടത്തുന്ന വ്യത്യസ്ത ക്രിസ്മസ് ആഘോഷം 27ന് നടക്കും. മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ കുടുംബക്കൂട്ടായ്മ, യുവദീപ്തി-എസ്എംവൈഎം, ഫാമിലി അപ്പൊസ്തലേറ്റ്, സണ്‍ഡേ സ്കൂള്‍ എന്നീ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് മനുഷ്യാവതാര സന്ദേശയാത്ര നടത്തുന്നത്.
വൈകുന്നേരം അഞ്ചിന് ആര്‍ച്ച്ബിഷപ്സ് ഹൗസില്‍നിന്ന് എസ്ബി കോളജിലേക്ക് നടത്തുന്ന സന്ദേശയാത്രയില്‍ വ്യത്യസ്ത വേഷവിതാനങ്ങളോടെ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കും. ചങ്ങനാശേരിയുടെ ചരിത്രത്തിലെ അവിസ്മരണീയ കാഴ്ചയാകും മനുഷ്യാവതാര സന്ദേശയാത്ര.
District News
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ പുതുമ നിറഞ്ഞ ന്യൂ ഇയര്‍ ആഘോഷമായ ബോണ്‍ ആനോ 31ന് വൈകുന്നേരം അഞ്ചുമുതല്‍ പാലാത്ര ബൈപാസിലെ പീടിയേക്കല്‍ മൈതാനിയില്‍ മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ നടക്കും.
ശിങ്കാരിമേള മത്സരം, ഡാന്‍സ് പ്രാേഗ്രാം, സാംസ്കാരിക സമ്മേളനം, പാപ്പാഞ്ഞി കത്തിക്കല്‍, ആകാശ വിസ്മയം, മ്യൂസിക് ബാൻഡ് തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഘോഷ പരിപാടികള്‍ക്കു തുടക്കംകുറിച്ച് മീഡിയ വില്ലേജില്‍ നടന്ന സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. ലിപിന്‍ തുണ്ടുകളം, ടിന്‍സു മാത്യു, മാര്ട്ടിന് ഫിലിപ്പ്, സില്‍ജി മൂലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരിയില്‍ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ രീതിയില്‍ ന്യൂ ഇയര്‍ ആഘോഷം നടക്കുന്നത്.
ശിങ്കാരിമേളം മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 50,000 രൂപ കാഷ് അവാര്‍ഡ് നല്‍കും. രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും കാഷ് അ വാര്‍ഡ് ലഭിക്കും. എട്ടു ടീമുകള്‍ക്ക് മാത്രമാണ് പങ്കെടുക്കാനുള്ള അവസരം. പങ്കെടുക്കുന്ന എല്ലാ ടീമിനും പ്രോത്സാഹന കാഷ് അവാര്‍ഡുകളും നല്‍കും. വിവരങ്ങള്‍ക്ക് 8921759194 നമ്പരില്‍ ബന്ധപ്പെടു
District News
കോട്ടയം: കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയത്ത് നാളെ സംയുക്ത ക്രിസ്മസ് ആഘോഷം നടക്കും. തിരുനക്കര മൈതാനത്ത് വൈകുന്നേരം 5.30ന് ക്രിസ്മസ് കരോളോടെ പരിപാടികള്‍ ആരംഭിക്കും. ആറിന് പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് അധ്യക്ഷത വഹിക്കും. കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം ആമുഖ സന്ദേശം നല്‍കും. സിഎഫ്ഐ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മുനിസിപ്പല്‍ ആക്ടിംഗ് ചെയര്മാന് ബി. ഗോപകുമാര്‍, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതിയംഗം ജോയി നടുക്കുടി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട്, ബിന്ദു മാത്യു എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തില്‍ ഭക്തിഗാനരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഗായകനും നിര്‍മാതാവുമായ ജിനോ കുന്നുംപുറത്തിനെ ആദരിക്കും.
ജില്ലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുന്ന സ്പെഷല്‍ സ്കൂളുകളായ ഏറ്റുമാനൂര്‍ സാന്‍ ജോസ് വിദ്യാലയ, കോട്ടയ്ക്കുപുറം അനുഗ്രഹ , വില്ലൂന്നി സതീര്‍ഥ്യ , മണ്ണയ്ക്കനാട് ഹോളിക്രോസ് , അന്തീനാട് ശാന്തിനിലയം, ചെങ്കല്ല് ആശാനിലയം, തലയോലപ്പറമ്പ് അസീസി, ചങ്ങനാശേരി ആശാഭവന്, ചങ്ങനാശേരി സേവാനികേതന്‍ തിരുഹൃദയനിവാസ്, പാമ്പാടി സെന്റ് ജോണ്‍ ഓഫ് ഗോഡ്, വെട്ടിമുകള്‍ സേവാഗ്രാം, കോട്ടയം വികാസ് വിദ്യാലയ തുടങ്ങിയ സ്കൂളുകളെ സമ്മേളനത്തില്‍ ആദരിക്ക
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ 54 മത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ ആഘോഷപരിപാടികൾക്ക് തുടക്കമായി. റിഫ ഐ എം സി മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കെപിഎ രാഷാധികാരിയും മുൻ ലോക കേരള സഭ അംഗം ആയ ബിജു മലയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ബിജുമലയിലും ചേർന്ന് കേക്ക് മുറിച്ചു ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
കെപി എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും കെ പി എ സെക്രട്ടറി അനിൽ കുമാർ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് , സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ ട്രഷറർ മനോജ് ജമാൽ ഐഎംസി മെഡിക്കൽ സെന്റർ മാനേജ്മെന്റ് പ്രതിനിധി നിഷ കെപിഎ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ റിഫാ ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ എന്നിവർ ആശംസകൾ അറിയിച്ചു.
54 മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പ് ക്യാമ്പും പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വൺ ഡേ ടൂറും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . ചടങ്ങിൽ കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ, ഡിസ്ട്രിക്ട്, ഏരിയ ഭാരവാഹികളും, പ്രവാസി ശ്രീ ഭാരവാഹികൾ, മറ്റു അംഗങ്ങളും പങ്കെടുത്തു.