x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ൺബോ​സ്കോ സ്കൂ​ളു​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​പി. ജാ​ക്സ​ൻ നി​ർ​വ​ഹി​ക്കു​ന്നു. ജോ​ണി ലൂ​ക്കോ​സ്, പ്രൊ​വി​ൻ​ഷ്യ​ൽ റ​വ.​ഡോ. ജോ​സ് തോ​മ​സ് കോ​യി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സ​മീ​പം.


Published: January 31, 2026 01:26 AM IST | Updated: January 31, 2026 01:26 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ൺബോ​സ്കോ സ്കൂ​ളു​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​പി. ജാ​ക്സ​ൻ നി​ർ​വ​ഹി​ക്കു​ന്നു. ജോ​ണി ലൂ​ക്കോ​സ്, പ്രൊ​വി​ൻ​ഷ്യ​ൽ റ​വ.​ഡോ. ജോ​സ് തോ​മ​സ് കോ​യി​ക്ക​ൽ ത

ഇ​രി​ങ്ങാ​ല​ക്കു​ട: ഡോ​ൺ ബോ​സ്കോ എ​ൽ​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, സെ​ൻ​ട്ര​ൽ സ്കൂ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത വ​ർ​ഷാ​ഘോ​ഷ​ത്തി​ന്‍റെയും പു​തി​യ കെ​ജി ബ്ലോ​ക്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​പി. ജാ​ക്സ​ൺ നി​ർ​വ​ഹി​ച്ചു. ഡോ​ൺ ബോ​സ്കോ സ​ലേ​ഷ​ൻ സ​ഭ​യു​ടെ ബം​ഗ​ളൂ​രു പ്രൊ​വി​ൻ​ഷ്യ​ൽ റ​വ.ഡോ. ​ജോ​സ് തോ​മ​സ് കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ര​മ ന്യൂ​സ് ഡ​യ​റ​ക്ട​ർ ജോ​ണി ലൂ​ക്കോ​സ് മു​ഖ്യാ​തി​ഥി​യാ​യി​. സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും പ്രൊ​വി​ൻ​ഷ്യ​ൽ നി​ർ​വ​ഹി​ച്ചു.

മാ​ധ്യ​മ​പു​ര​സ്കാ​ര ജേ​താ​വാ​യ പി​ടി​എ പ്ര​സി​ഡ​ന്‍റ് ് സെ​ബി മാ​ളി​യേ​ക്ക​ൽ, വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ വി.​ജെ. ഷാ​ലി, കെ.​എ​ൽ. ജീ​ജ, ലീ​ന വ​ർ​ഗീ​സ്, കെ. ​സീ​ന ജോ​ർ​ജ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​രും റെ​ക്ട​റു​മാ​യ ഫാ. ​ഇ​മ്മാ​നു​വ​ൽ വ​ട്ട​ക്കു​ന്നേ​ൽ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ എം.​എ​സ്. ദാ​സ​ൻ, ഫാ. ​ജി​നു കു​ഴി​ത്തൊ​ട്ടി​യി​ൽ, ഫാ. ​ഷി​നോ ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ. ​ജി​തി​ൻ മൈ​ക്കി​ൾ, സി​സ്റ്റ​ർ വി.​പി. ഓ​മ​ന, എ​ബി​ൻ വെ​ള്ളാ​നി​ക്കാ​ര​ൻ, ര​തീ​ഷ് കെ. ​ഭ​ര​ത​ൻ, അ​ഡ്വ. ഹോ​ബി ജോ​ളി, ലി​ജി ജോ​സ്, സി​ൽ​ജി ജോ​ൺ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ഠ്യ പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ ഉ​പ​ജി​ല്ല, ജി​ല്ല, സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

കാ​ടു​കു​റ്റി: അ​മ്പ​ഴ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ 123-ാമ​ത് വാ​ർ​ഷി​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. മ​നോ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് അ​രി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഫാ. ​സി​ജോ ഇ​രി​മ്പ​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ തോ​മ​സ് ഐ.​ക​ണ്ണ​ത്ത്, എം.​ആ​ർ. ഡേ​വി​സ്, ഫാ. ​റി​ജോ എ​ട​ത്തി​രു​ത്തി​ക്കാ​ര​ൻ, എ​ഇ​ഒ കെ.​കെ. സു​രേ​ഷ്, ചാ​ല​ക്കു​ടി ബി​പി​ഒ ലി​ജോ ജോ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റോ​ബി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : celebrations nattuvishesham local news

Recent News

Up