Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chargesheet

പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ കു​റ്റ​പ​ത്രം അം​ഗീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യോ​ടു ഹോ​ട്ട​ൽ മു​റി​യി​ൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ൽ സം​വി​ധാ​യ​ക​ൻ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രേ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം കോ​ട​തി അം​ഗീ​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 2025 ന​വം​ബ​ർ ആ​റി​നു തി​രു​വ​ന​ന്ത​പു​ര​ത്ത് ഐ​എ​ഫ്എ​ഫ്കെ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സ്ക്രീ​നിം​ഗി​നി​ടെ​യാ​യി​രു​ന്നു പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ലൈം​ഗി​കാ​തി​ക്ര​മം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ തു​ട​ങ്ങി ഒ​രു വ​ർ​ഷം മു​ത​ൽ അ​ഞ്ചു വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണു ചു​മ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ആ​ണു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Kerala

ബ​സ് ത​ട​ഞ്ഞ സം​ഭ​വത്തില്‌ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു; ആ​ര്യയെയും ഭർത്താവിനെയും ഒ​ഴി​വാ​ക്കി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​ന്‍റെ ഡ്രൈ​​​​വ​​​​ർ നേ​​​​മം സ്വ​​​​ദേ​​​​ശി യ​​​​ദു​​​​വി​​​​നെ ആ​​​​ക്ര​​​​മി​​​​ച്ചെ​​​​ന്ന കേ​​​​സി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​യ​​​​ർ ആ​​​​ര്യ രാ​​​​ജേ​​​​ന്ദ്ര​​​​ൻ, ഭ​​​​ർ​​​​ത്താ​​​​വും ബാ​​​​ലു​​​​ശേ​​​​രി എം​​​​എ​​​​ൽ​​​​എ​​​​യു​​​​മാ​​​​യ കെ.​​​​എം. സ​​​​ച്ചി​​​​ൻ​​​​ദേ​​​​വ്, മേ​​​​യ​​​​റു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ അ​​​​ര​​​​വി​​​​ന്ദി​​​​ന്‍റെ ഭാ​​​​ര്യ ആ​​​​ര്യ എ​​​​ന്നി​​​​വ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്കി കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. മേ​​​​യ​​​​റു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ അ​​​​ര​​​​വി​​​​ന്ദ് മാ​​​​ത്ര​​​​മാ​​​​ണു നി​​​​ല​​​​വി​​​​ൽ കേ​​​​സി​​​​ലെ പ്ര​​​​തി.

യ​​​​ദു ന​​​​ൽ​​​​കി​​​​യ സ്വ​​​​കാ​​​​ര്യ ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​ണു കോ​​​​ട​​​​തി നേ​​​​രി​​​​ട്ട് കേ​​​​സ് എ​​​​ടു​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജു​​​​ഡീ​​​​ഷ​​​​ൽ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യാ​​​​ണു കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

2024 ഏ​​​​പ്രി​​​​ൽ 27 നു ​​​​രാ​​​​ത്രി പാ​​​​ള​​​​യം സാ​​​​ഫ​​​​ല്യം കോം​​​​പ്ല​​​​ക്സി​​​​നു മു​​​​ന്നി​​​​ൽ വ​​​​ച്ച് മേ​​​​യ​​​​റും ഭ​​​​ർ​​​​ത്താ​​​​വും അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​വ​​​ർ ബ​​​​സ് ത​​​​ട​​​​ഞ്ഞ് ഡ്രൈ​​​​വ​​​​റു​​​​മാ​​​​യി വാ​​​​ക്കു​​​​ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടാ​​​​യി.

പ്ലാ​​​​മൂ​​​​ട് ജം​​​​ഗ്ഷ​​​​നി​​​​ൽ വ​​​​ച്ച് മേ​​​​യ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച സ്വ​​​​കാ​​​​ര്യ വാ​​​​ഹ​​​​ന​​​​ത്തി​​​​നു സൈ​​​​ഡ് ന​​​​ൽ​​​​കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ണ്ടാ​​​​യ ത​​​​ർ​​​​ക്ക​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ത്. മേ​​​​യ​​​​റെ പ്ര​​​​തി​​​ചേ​​​​ർ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് യ​​​​ദു വീ​​​​ണ്ടും കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. മേ​​​​യ​​​​റു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ യ​​​​ദു​​​​വി​​​​നെ​​​​തി​​​രേ​​​​യും കേ​​​​സു​​​​ണ്ട്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വം; ആ​ര്യ രാ​ജേ​ന്ദ്ര​നെ​യും സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യെ​യും കു​റ്റ​പ​ത്ര​ത്തി​ൽനി​ന്ന് ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ കേ​സി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​യും ഭ​ർ​ത്താ​വ് സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ​യെ​യും കു​റ്റ​പ​ത്ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. മേ​യ​റു​ടെ സ​ഹോ​ദ​ര​ൻ അ​ര​വി​ന്ദ് മാ​ത്ര​മാ​ണ് കേ​സി​ൽ പ്ര​തി.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്ന യ​ദു ന​ൽ​കി​യ സ്വ​കാ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച് കോ​ട​തി നേ​രി​ട്ട് കേ​സ് എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത് അ​നു​സ​രി​ച്ചാ​ണ് കേ​സ് എ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

2024 ഏ​പ്രി​ല്‍ 27 ന് ​രാ​ത്രി 10ന് ​പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ന് മു​ന്നി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. മേ​യ​റും ഭ​ര്‍​ത്താ​വും അ​ട​ക്ക​മു​ള്ള​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്വ​കാ​ര്യ വാ​ഹ​നം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​യു​ക​യും ഡ്രൈ​വ​റു​മാ​യി വാ​ക്കു ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ യ​ദു​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ യ​ദു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ യ​ദു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്ന് യ​ദു കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ആ​ര്യാ രാ​ജേ​ന്ദ്ര​നും സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​ഞ്ഞു, അ​സ​ഭ്യം പ​റ​ഞ്ഞു, വാ​ഹ​ന​ത്തി​നു​ള്ളി​ൽ ക​യ​റി സ​ച്ചി​ൻ ദേ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളാ​ണ് യ​ദു ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, സ​ച്ചി​ൻ ദേ​വ്, ഇ​വ​രു​ടെ ബ​ന്ധു​വാ​യ സ്ത്രീ ​എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പോ​ലീ​സ് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

 

 

 

National

കുറ്റപത്രം തയാറാക്കുന്നതിലെ കാലതാമസം: മാർഗനിർദേശം പുറപ്പെടുവിക്കാൻ സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ലെ അ​​​മി​​​ത​​​മാ​​​യ കാ​​​ല​​​താ​​​മ​​​സ​​​ത്തി​​​ൽ ക​​​ടു​​​ത്ത അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി.

ഇ​​​ത്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം മാ​​​ർ​​​ഗ​​​രേ​​​ഖ രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​ര​​​വി​​​ന്ദ് കു​​​മാ​​​ർ, എ​​​ൻ.​​​വി. അ​​​ഞ്ജ​​​രി​​​യ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​ല കേ​​​സു​​​ക​​​ളി​​​ലും മൂ​​​ന്നു മു​​​ത​​​ൽ നാ​​​ലു വ​​​ർ​​​ഷം വ​​​രെ കാ​​​ല​​​താ​​​മ​​​സം എ​​​ടു​​​ക്കു​​​ന്ന​​​താ​​​യും ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഭാ​​​ര​​​തീ​​​യ ന്യാ​​​യ സം​​​ഹി​​​ത​​​പ്ര​​​കാ​​​രം ആ​​​ദ്യ വാ​​​ദം​​​കേ​​​ൾ​​​ക്ക​​​ലി​​​നു​​​ശേ​​​ഷം 60 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

എ​​​ന്നാ​​​ൽ നി​​​ല​​​വി​​​ൽ പ​​​ല കേ​​​സു​​​ക​​​ളി​​​ലും അ​​​തു ന​​​ട​​​ക്കു​​​ന്നി​​​ല്ല. ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ത്തി​​​ലെ കാ​​​ല​​​താ​​​മ​​​സ​​​ത്തി​​​നു പ്ര​​​ധാ​​​ന കാ​​​ര​​​ണം കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കാ​​​നെ​​​ടു​​​ക്കു​​​ന്ന കാ​​​ല​​​താ​​​മ​​​സ​​​മാ​​​ണെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വി​​​ഷ​​​യ​​​ത്തി​​​ൽ രാ​​​ജ്യ​​​വ്യാ​​​പ​​​ക മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​ന് അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ലി​​​ന്‍റെ​​​യും സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ലി​​​ന്‍റെ​​​യും സ​​​ഹാ​​​യം കോ​​​ട​​​തി തേ​​​ടി. കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന പ്ര​​​തി സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണു കോ​​​ട​​​തി​​​ ഇ​​​ട​​​പെ​​​ട​​​ൽ.

Kerala

മ​ല​ബാ​ർ സി​മ​ന്‍റ്സ് അ​ഴി​മ​തി​; വി.​എം. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു ​പേ​ർ​ക്കെ​തി​രേ കു​റ്റ​പ​ത്രം

തൃ​​​ശൂ​​​ർ: സി​​​മ​​​ന്‍റ് നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള അ​​​സം​​​സ്‌​​​കൃ​​​ത​​​വ​​​സ്തു​​​ക്ക​​​ളാ​​​യ ചു​​​ണ്ണാ​​​മ്പു​​​ക​​​ല്ല്, ഫ്ലൈ ​​​ആ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യ്ക്കു വാ​​​ങ്ങി മ​​​ല​​​ബാ​​​ർ സി​​​മ​​​ന്‍റ്സ് ക​​​മ്പ​​​നി​​​ക്കു കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ വി.​​​എം. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, മു​​​ര​​​ളീ​​​ധ​​​ര​​​ൻ​​​നാ​​​യ​​​ർ, ജി​​​യോ​​​ള​​​ജി​​​സ്റ്റ് ഉ​​​ദ​​​യ​​​കാ​​​ന്തി, ഫി​​​റോ​​​സ്, മു​​​ഹ​​​മ്മ​​​ദ് ഗു​​​ലാം അ​​​ഹ​​​മ്മ​​​ദ് പാ​​​ഷ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കി തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി.

വി​​​ശ്വാ​​​സ​​​ലം​​​ഘ​​​നം, വ​​​ഞ്ച​​​ന, ഗൂ​​​ഢാ​​​ലോ​​​ച​​​ന, ഫ​​​ണ്ട് ദു​​​രു​​​പ​​​യോ​​​ഗം തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ കു​​​റ്റ​​​പ​​​ത്രം കോ​​​ട​​​തി​​​യി​​​ൽ വാ​​​യി​​​ച്ചു​​​കേ​​​ൾ​​​പ്പി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​തി​​​ക​​​ൾ എ​​​തി​​​ർ​​​ത്തു. ഈ ​​​കു​​​റ്റ​​​പ​​​ത്ര​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​കും തു​​​ട​​​ർ​​​ന്നു​​​ള്ള വി​​​ചാ​​​ര​​​ണ ന​​​ട​​​ക്കു​​​ക.

ഇ​​​തേ​​​സ​​​മ​​​യം, കേ​​​സി​​​ലെ മ​​​റ്റൊ​​​രു പ്ര​​​തി​​​യാ​​​യ മോ​​​നി സ​​​മ​​​ർ​​​പ്പി​​​ച്ച ഡി​​​സ്ചാ​​​ർ​​​ജ് പെ​​​റ്റീ​​​ഷ​​​നി​​​ൽ കോ​​​ട​​​തി 29നു ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. മ​​​റ്റു പ്ര​​​തി​​​ക​​​ളാ​​​യ മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ജോ​​​ൺ മ​​​ത്താ​​​യി, ആ​​​ന​​​ന്ദ​​​കു​​​മാ​​​ർ, കൃ​​​ഷ്ണ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​യി​​​ല്ല. ഇ​​​വ​​​രും 29നു ​​​കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

വ്യ​​​വ​​​സാ​​​യി​​​യാ​​​യ വി.​​​എം. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യ്ക്കു സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങി മ​​​ല​​​ബാ​​​ർ സി​​​മ​​​ന്‍റ്സി​​​നു ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നാ​​​ണ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ കേ​​​സ്. പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ജോ​​​ൺ മ​​​ത്താ​​​യി, മു​​​ൻ എം​​​ഡി​​​മാ​​​രാ​​​യ എ​​​ൻ. കൃ​​​ഷ്ണ​​​കു​​​മാ​​​ർ, ടി. ​​​പ​​​ദ്മ​​​നാ​​​ഭ​​​ൻ​​​നാ​​​യ​​​ർ എ​​​ന്നി​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യു​​​ള്ള 2011ലെ ​​​സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി 2021ൽ ​​​റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. പ്ര​​​തി​​​ക​​​ൾ വി​​​ചാ​​​ര​​​ണ നേ​​​രി​​​ട​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കോ​​​ട​​​തി​​​നി​​​ർ​​​ദേ​​​ശം.

ര​​​ണ്ടു ദ​​​ശാ​​​ബ്ദം ​മു​​​ന്പ് ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്ന അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ വി​​​ജി​​​ല​​​ൻ​​​സി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യ മ​​​ല​​​ബാ​​​ർ സി​​​മ​​​ന്‍റ്സ് ക​​​മ്പ​​​നി മു​​​ൻ സെ​​​ക്ര​​​ട്ട​​​റി വി. ​​​ശ​​​ശീ​​​ന്ദ്ര​​​നെ​​​യും ര​​​ണ്ടു മ​​​ക്ക​​​ളെ​​​യും 2011 ജ​​​നു​​​വ​​​രി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് കു​​​ടും​​​ബം രം​​​ഗ​​​ത്തെ​​​ത്തി​​​യെ​​​ങ്കി​​​ലും ആ​​​ത്മ​​​ഹ​​​ത്യ​​​യാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു സി​​​ബി​​​ഐ ക​​​ണ്ട​​​ത്ത​​​ൽ. ഈ ​​​കേ​​​സി​​​ൽ വ്യ​​​വ​​​സാ​​​യി വി.​​​എം. രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ ആ​​​ത്മ​​​ഹ​​​ത്യാ​​​പ്രേ​​​ര​​​ണക്കു​​​റ്റം ചു​​​മ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. 2023ൽ ​​​സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചെ​​​ങ്കി​​​ലും 2025ലും ​​​വാ​​​ദം തു​​​ട​​​രു​​​ക​​​യാ​​​ണ്.

National

കോ​ൽ​ക്ക​ത്ത ലോ ​കോ​ള​ജ് പീ​ഡ​നം; വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത് എ​ക്‌​സ്‌​ഹോ​സ്റ്റ് ഫാ​നി​ന്‍റെ ദ്വാ​ര​ത്തി​ലൂ​ടെ​യെ​ന്ന് കു​റ്റ​പ​ത്രം

ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത ലോ ​കോ​ള​ജ് പീ​ഡ​ന​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് പോ​ലീ​സ്. ജൂ​ൺ 25ന് ​സൗ​ത്ത് കോ​ൽ​ക്ക​ത്ത ലോ ​കോ​ള​ജി​ൽ ന​ട​ന്ന ബ​ലാ​ത്സം​ഗ കേ​സി​ലാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

മു​ഖ്യ​പ്ര​തി മ​നോ​ജി​ത് മി​ശ്ര, വി​ദ്യാ​ർ​ഥി​നി​യു​ടെ ഒ​ന്നി​ല​ധി​കം വി​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ചെ​ന്നും അ​തു​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും 650 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ പീ​ഡ​നം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​യു​ടെ ഡി​എ​ൻ​എ, ഫൊ​റ​ൻ​സി​ക് സാം​പി​ളു​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​നോ​ജി​ത് മി​ശ്ര, സൈ​ബ് അ​ഹ​മ്മ​ദ്, പ്ര​മി​ത് മു​ഖ​ർ​ജി എ​ന്നി​വ​ർ ചേ​ർ​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് കേ​സ്.

കേ​സി​ൽ നാ​ല് പ്ര​തി​ക​ൾ​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​ന്നു പേ​ർ​ക്ക് പു​റ​മെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നും കേ​സി​ൽ പ്ര​തി​യാ​ണ്. പ്ര​തി​ക​ൾ ചേ​ർ​ന്നു പെ​ൺ​കു​ട്ടി​യെ പീ‍‍​ഡി​പ്പി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം അ​ന്വേ​ഷ​ണ​ത്തി​നി​ടെ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ ബ​ന്ദി​യാ​ക്കി വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ​നി​ന്ന് ഇ​ര​യെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ന്ന വി​ഡി​യോ​ക​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. ചു​മ​രി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​ക്‌​സ്‌​ഹോ​സ്റ്റ് ഫാ​നി​ന്‍റെ ദ്വാ​ര​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ൾ ഈ ​വി​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ച​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

വീ​ഡി​യോ​യി​ലു​ള്ള ശ​ബ്ദ​വും പ്ര​തി​ക​ളു​ടെ ശ​ബ്ദ​വും ഒ​ന്നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് പ്ര​തി​യു​ടെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ​നി​ന്ന് ഇ​ര​യെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ന്ന വി​ഡി​യോ​ക​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. ചു​മ​രി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​ക്‌​സ്‌​ഹോ​സ്റ്റ് ഫാ​നി​ന്‍റെ ദ്വാ​ര​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ൾ ഈ ​വി​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ച​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

വീ​ഡി​യോ​യി​ലു​ള്ള ശ​ബ്ദ​വും പ്ര​തി​ക​ളു​ടെ ശ​ബ്ദ​വും ഒ​ന്നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് പ്ര​തി​യു​ടെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

 

 

Latest News

Up