Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Charity

ദു​ർ​ഗ അ​ർ​ബു​ദ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്; സ​ഹാ​യി​ക്കു​മോ?

പാ​ഠ​പു​സ്ത​ക​ങ്ങ​ളും ക്ലാ​സ്മു​റി​ക​ളും കൂ​ട്ടു​കാ​രു​മൊ​ക്ക​യാ​യി പ​ഠി​ച്ചും ക​ളി​ച്ചും വ​ള​രേ​ണ്ട പ്രാ​യ​ത്തി​ൽ 15 വ​യ​സു​കാ​രി ദു​ർ​ഗ ദാ​സ് ആ​ശു​പ​ത്രി മു​റി​ക​ൾ​ക്കു​ള്ളി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വേ​ദ​ന തി​ന്നു​ജീ​വി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ നി​ല​യി​ൽ സ്കൂ​ളും പ​ഠ​ന​വു​മൊ​ക്കെ​യാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രു വ​ർ​ഷം മു​ൻ​പ് ക​ടു​ത്തു​രു​ത്തി വി​ല്ലേ​ജി​ലെ വെ​ള്ളാ​ശേ​രി​ക​ര​യി​ൽ മ​ഠ​ത്തി​ൽ വെ​ളി​യി​ൽ വീ​ട്ടി​ൽ മോ​ഹ​ൻ​ദാ​സ് എ​ൻ.​പി​യു​ടെ മ​ക​ൾ ദു​ർ​ഗ​യെ അ​ർ​ബു​ദം പി​ടി​കൂ​ടു​ന്ന​ത്.

ഞ​ര​മ്പി​ൽ ര​ക്ത​യോ​ട്ടം ത​ട​സ​പ്പെ​ടു​ത്തു​ന്ന കോ​ർ​ഡാ​മ എ​ന്ന കാ​ൻ​സ​ർ മു​ഴ​യാ​ണ് ദു​ർ​ഗ​യെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ആ​ർ​സി​സി​യി​ലും അ​ങ്ക​മാ​ലി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

ലാ​പ​റോ​ട​മി ആ​ൻ​ഡ് ട്യൂ​മ​ർ എ​ക്സ​ഷ​ൻ എ​ന്ന സ​ർ​ജ​റി ആ​വ​ശ്യ​മാ​യി വ​രി​ക​യും ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ​ചി​കി​ത്സ​യ്ക്കു​മാ​യി ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ​യാ​ണ് ചി​ല​വാ​യ​ത്. മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്താ​ൽ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞെ​ങ്കി​ലും മ​രു​ന്നു​ക​ൾ​ക്കും മ​റ്റു ചെ​ല​വു​ക​ൾ​ക്കു​മാ​യി എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഈ ​കു​ടും​ബം.

കൂ​ലി​പ​ണി​ക്കാ​രാ​നാ​യ അ​ച്ഛ​ൻ മ​ക​ൾ​ക്കൊ​പ്പം ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ആ​ശു​പ​ത്രി​ക​ൾ ക​യ​റി​യി​റ​ങ്ങി ന​ട​ക്കു​ക​യാ​ണ്. മ​റ്റു വ​രു​മാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ദൈ​നം​ദി​ന ചി​ല​വു​ക​ൾ​ക്ക് പോ​ലും പ​ണം ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ക്കു​ക​യാ​ണ് അ​ച്ഛ​ൻ മോ​ഹ​ൻ​ദാ​സ്. സ്വ​ന്ത​മാ​യി അ​ഞ്ചു​സെ​ന്‍റ് ഭൂ​മി​യും ഒ​രു ചെ​റി​യ വീ​ടും മാ​ത്ര​മാ​ണ് ഈ ​കു​ടും​ബ​ത്തി​നു​ള്ള​ത്.

മ​രു​ന്നി​നും അ​നു​ബ​ന്ധ ചി​കി​ത്സ​ക​ൾ​ക്കും ഇ​നി​യും വ​ലി​യ തു​ക കു​ടും​ബം ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. നി​ത്യ​ചി​ല​വി​ന് ബു​ദ്ധി​മു​ട്ടു​ന്ന കു​ടും​ബ​ത്തി​ന് തു​ട​ർ ചി​കി​ത്സ​ക​ൾ​ക്ക് സു​മ​ന​സു​ക​ൾ​ക്ക് മു​ന്നി​ൽ കൈ ​നീ​ട്ടു​ക​യ​ല്ലാ​തെ മ​റ്റ് വ​ഴി​ക​ളൊ​ന്നു​മി​ല്ല. മ​ക​ളെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ സു​മ​ന​സു​ക​ൾ കൈ​ത്താ​ങ്ങാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം.

ദു​ർ​ഗ​യ്ക്കു​ള്ള സ​ഹാ​യം Deepika Charitable Turst South India Bank ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​മ്പ​ർ 00370730 00003036 IFSC Code SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ൻ്റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​മ്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. റു​പ്പി അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നു മാ​ത്ര​മേ ട്ര​സ്റ്റി​ലേ​ക്ക് സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കാ​നാ​വൂ. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

Charity News

ജെ​റ​മി​യ​യു​ടെ കൈ​പി​ടി​ച്ച് വാ​യ​ന​ക്കാ​ർ

എ​ട്ടാം വ​യ​സി​ൽ അ​ർ​ബു​ദ ബാ​ധി​ത​നാ​യി വേ​ദ​ന​ക​ളോ​ട് മ​ല്ലി​ടു​ന്ന ജെ​റ​മി​യ പ്ര​ശാ​ന്തി​ന് ദീ​പി​ക ഡോ​ട്ട്കോം വാ​യ​ന​ക്കാ​രു​ടെ സ​ഹാ​യ​വ​ർ​ഷം. ചി​കി​ത്സാ ചി​ല​വു​ക​ൾ​ക്കാ​യി ബു​ദ്ധി​മു​ട്ടി​യി​രു​ന്ന കു​ടും​ബ​ത്തി​ന്‍റെ ദു​രി​ത​ക​ഥ​യ​റി​ഞ്ഞ് നി​ര​വ​ധി സു​മ​ന​സു​ക​ളാ​ണ് കൈ​ത്താ​ങ്ങാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. വാ​യ​ന​ക്കാ​ർ ന​ൽ​കി​യ 2.50 ല​ക്ഷം രൂ​പ രാ​ഷ്ട്ര​ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട് കു​ട്ടി​യു​ടെ പി​താ​വി​ന് കൈ​മാ​റി. സു​മ​ന​സു​ക​ളു​ടെ സ്നേ​ഹ​ത്തി​ന് കു​ടും​ബം ന​ന്ദി അ​റി​യി​ച്ചു.

കോ​ട്ട​യം ജി​ല്ല​യി​ലെ വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കൊ​ടു​ങ്ങൂ​ർ, ഒ​ന്നാം മൈ​ലി​ൽ പ്ര​ശാ​ന്ത് ജോ​സ​ഫ് - അ​നു​പ​മ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു​മ​ക്ക​ളി​ൽ മൂ​ത്ത​വ​നാ​ണ് ജെ​റ​മി​യ. തോ​ളി​ന് ക​ടു​ത്ത വേ​ദ​ന​യും കൈ​ക​ൾ ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തും മ​റ്റു ചി​ല ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​മാ​യി വൈ​ദ്യ​സ​ഹാ​യം തേ​ടി​യ​പ്പോ​ഴാ​ണ് കു​ട്ടി​ക്ക് ര​ക്താ​ർ​ബു​ദം ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​രോ​ഗ്യ​സ്ഥി​തി തീ​ർ​ത്തും മോ​ശ​മാ​യ​തി​നാ​ൽ തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ ജെ​റ​മി​യ​യു​ടെ ചി​കി​ത്സ ആ​രം​ഭി​ച്ചു. വേ​ദ​ന​ക​ൾ​ക്കി​ട​യി​ലും അ​വ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ നി​ന്നും രോ​ഗ​വി​മു​ക്ത​നാ​യി പു​റ​ത്തി​റ​ങ്ങി കൂ​ട്ടു​കാ​ർ​ക്കും കൂ​ടെ​പ്പി​റ​പ്പി​നു​മൊ​പ്പം ക​ളി​ച്ചും ചി​രി​ച്ചും പ​ഠി​ച്ചും മു​ന്നേ​റ​ണ​മെ​ന്നാ​ണ്.

പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ​ക്കാ​യി ഏ​ഴു​ല​ക്ഷം രൂ​പ ചി​ല​വാ​കു​മെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും അ​റി​യി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ൾ ത​ന്നെ നാ​ലു​ല​ക്ഷം രൂ​പ​യി​ല​ധി​കം ചി​ല​വാ​യി​ക്ക​ഴി​ഞ്ഞു. സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഒ​ന്നു​മി​ല്ലാ​ത്ത പ്ര​ശാ​ന്തും കു​ടും​ബ​വും വാ​ട​ക​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്.

സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​വ​രെ വ​രി​ഞ്ഞു​മു​റു​ക്കു​ന്പോ​ഴും ത​ന്‍റെ കു​ഞ്ഞി​നാ​യി ഈ ​മാ​താ​പി​താ​ക്ക​ൾ അ​വ​ർ​ക്കാ​കു​ന്ന പോ​ലെ പ​ണ​മു​ണ്ടാ​ക്കി ചി​കി​ത്സി​ച്ചു. എ​ങ്കി​ലും മു​ന്നോ​ട്ടു​ള്ള ചി​കി​ത്സ​ക്ക് ഇ​നി​യും ല​ക്ഷ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ണ്ട് എ​ന്ന​ത് ഇ​വ​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ്. നി​ർ​ധ​ര​രാ​യ ഈ ​കു​ടും​ബ​ത്തി​ന് ചി​കി​ത്സാ ചി​ല​വു​ക​ൾ താ​ങ്ങാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് സു​മ​ന​സു​ക​ൾ​ക്ക് മു​ന്നി​ൽ കൈ​നീ​ട്ടി​യ​ത്.

Latest News

Up