മയാമി: ഷിക്കാഗോ സീറോമലബാര്‍ കാത്ത്ലിക് കോണ്‍ഗ്രസ് മയാമി ചാപ്റ്ററിന്റെ (ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്ത്ലിക് ഫോറോന ചര്‍ച്ച്) നേതൃത്വത്തില്‍ ക്രിസ്മസ് സമ്മാനമായി ഇടുക്കിയില്‍ നൂറ്റിയമ്പതില്‍പരം കുടുംബങ്ങള്‍ക്ക് ആവശ്യമായ നിത്യോപയോഗ - പലവ്യഞ്ജന സാധനങ്ങള്‍ വാങ്ങുന്നതിനായുള്ള സൗജന്യ കൂപ്പണുകള്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടത്തിയ പൊതുയോഗത്തില്‍ ഇടുക്കി ജില്ല എഡിഎം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു.

കത്തീഡ്രല്‍ വികാരി റവ.ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ഡിവൈഎസ്പി രാജന് കെ. അരമന മുഖ്യപ്രഭാഷണം നടത്തിയപ്പോള്‍ ലയണ്‍സ് ക്ലബ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ജയിന് അഗസ്റ്റ്യന്‍, ബ്രദര്‍ രാജു പടമുഖം, പി.ജെ. ജോസഫ്, രാജു പൈനാവ്, കെ.എം. ജലാലുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്കുള്ള നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനായുള്ള കൂപ്പണുകളാണ് എസ്എംസിസിയുടെ ക്രിസ്മസ് സമ്മാനമായി സമര്‍പ്പിച്ചത്.

എസ്എംസിസി ഷിക്കാഗോ രുപതാ ഡയറക്ടറും മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്ത്ലിക് ഫോറോന വികാരിയുമായ റവ.ഫാ. ജോര്‍ജ് ഇളംമ്പാശേരി, എസ്എംസിസി ചാപ്റ്റര്‍ പ്രസിഡന്റ് ബാബു കല്ലിടുക്കീല്, സെക്രട്ടറി നോയല്‍ മാത്യു, ട്രഷറര്‍ ജോബി പൊന്നും പുരയിടം, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ സാജു വടക്കേല്‍, ചാപ്റ്റര്‍ ഭാരവാഹികള്‍ തുടങ്ങി നിരവധിയായ സുമനസുകളുടെ സാമ്പത്തിക സഹകരണത്തോടു കൂടിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
Tags : smcc mayami chapter charity donation usa