Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clashes

നി​യ​മ​സ​ഭ​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ; സ്പീ​ക്ക​റു​ടെ ഡ​യ​സി​ലേ​ക്ക് ക​ട​ക്കാ​ൻ​ശ്ര​മി​ച്ച് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ നി​യ​മ​സ​ഭ​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ. ചോ​ദ്യോ​ത്ത​ര​വേ​ള​ക്കി​ടെ സ​ഭാ​ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ പ്ര​തി​പ​ക്ഷം പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി.

സ്പീ​ക്ക​റു​ടെ ഡ​യ​സി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച അ​ൻ​വ​ർ സ​ദാ​ത്ത് എം​എ​ൽ​എ​യെ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ് അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു. ടി.​വി. ഇ​ബ്രാ​ഹിം എം​എ​ൽ​എ​യും ഡ​യ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ സ്പീ​ക്ക​ർ ഇ​രി​പ്പി​ട​ത്തി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ് പോ​യി.

സ​ഭ​യ്ക്കു​ള്ളി​ലും സ​മ​രം ചെ​യ്യു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍ പ​റ​ഞ്ഞു. എ​സ്ഐ​ടി നോ​ക്കു​ക്കു​ത്തി​യാ​യി. പ്ര​തി​ക​ൾ സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങു​ന്നു. മൂ​ന്ന് ദി​വ​സം കൂ​ടെ ക​ഴി​ഞ്ഞാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും സി​പി​എം നേ​താ​ക്ക​ളും പു​റ​ത്തി​റ​ങ്ങു​മെ​ന്നും പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു. സ്പീ​ക്ക​റു​ടെ മു​ഖ​ത്തി​നു നേ​ര്‍​ക്ക് സ്വ​ർ​ണം ക​ട്ട​ത് ആ​ര​പ്പ എ​ന്ന് ബാ​ന​റും ഉ​യ​ര്‍​ത്തി. ബാ​ന​ര്‍ താ​ഴ്ത്ത​ണ​മെ​ന്നു സ്പീ​ക്ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യാ​ണെ​ന്ന് മ​ന്ത്രി വീ​ണ ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി. എ​ന്ത് അ​തി​ക്ര​മ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ചോ​ദി​ച്ചു.

ഇ​ത് ജ​നാ​ധ്യ പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന് വി​ഷ​യ​ദാ​രി​ദ്ര്യ​മാ​ണ്. തൊ​ഴി​ലു​റ​പ്പ് അ​ട്ടി​മ​റി​ച്ച ദി​വ​സം മോ​ദി​യോ​ടൊ​പ്പം ചാ​യ കു​ടി​ച്ച പ്രി​യ​ങ്ക​യു​ടെ അ​നു​യാ​യി​ക​ളാ​ണ് ഇ​വ​ർ. ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ക​ര​ണ​ക്കു​റ്റി​ക്ക് മാ​റി മാ​റി അ​ടി​കി​ട്ടി​യെ​ന്നു മ​ന്ത്രി പ​രി​ഹ​സി​ച്ചു

 

Kerala

വോ​ട്ടു​കോ​ഴ: ബ്ലോക്ക് പ്രസിഡന്‍റിന്‍റെ രാജി തേടി കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്, സംഘർഷം

വ​ട​ക്കാ​ഞ്ചേ​രി: വോ​ട്ടു​കോ​ഴ വി​വാ​ദ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​ലേ​ക്കു കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​നു​ നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച് പോ​ലീ​സ്. ‌

ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്. ബ്ലോ​ക്ക് ഒാ​ഫീ​സി​നു ​മുമ്പി​ൽ സം​സ്ഥാ​ന​പാ​ത​യി​ൽ ബാ​രി​ക്കേ​ഡു​ക​ൾ ഉ​യ​ർ​ത്തി​യാ​ണു പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞ​ത്. ഇ​തോ​ടെ തൃ​ശൂ​ർ- ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ര​ണ്ടു ​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. 

ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്തു പ്ര​വ​ർ​ത്ത​ക​ർ മു​ന്നേ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്. തു​ട​ർ​ന്നും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു പോ​കാ​ൻ ത​യാ​റാ​യി​ല്ല.


ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രും നി​ര​ന്ത​രം ഹോ​ണ​ടി​ച്ച് പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. തു​ട​ർ​ന്ന് ബാ​രി​ക്കേ​ഡു​ക​ൾ പോ​ലീ​സ് മാ​റ്റി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബ്ലോ​ക്ക് ഒാ​ഫീ​സ് ഗേ​റ്റി​നു​മു​ന്നി​ലേ​ക്കു പ്ര​ക​ട​ന​മാ​യി നീ​ങ്ങി. എം.​പി. വി​ൻ​സെ​ന്‍റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

National

ബെ​ല്ലാ​രി​യി​ൽ സം​ഘ​ർ​ഷം: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു

ബെ​​​​ല്ലാ​​​​രി: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ബെ ല്ലാ​​​​രി​​​​യി​​​​ൽ വാല്മീകിപ്ര​​​​തി​​​​മ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ ജ​​​​നാ​​​​ർ​​​​ദന റെ​​​​ഡ്ഡി​​​​യു​​​​ടെ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ ഭ​​​​ര​​​​ത് റെ​​​​ഡ്ഢി​​​​യു​​​​ടെ​​​​യും അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ ത​​​​മ്മി​​​​ലാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ജ​​​​നാ​​​​ർ​​​​ദ്ദ​​​​ന റെ​​ഡ്ഢി, മു​​​​ൻ മ​​​​ന്ത്രി ശ്രീ​​​​രാ​​​​മു​​​​ലു എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

ഹ​​​​വ​​​​ഭാ​​​​വി​​​​യി​​​​ൽ ജ​​​​നാ​​​​ർ​​​​ദന റെ​​​​ഡ്ഢി​​​​യു​​​​ടെ വീ​​​​ടി​​​​നു മു​​​​ന്നി​​​​ൽ വാ​​​​ല്മീകിപ്ര​​​​തി​​​​മ അ​​​​നാഛാ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ ഫ്ല​​​​ക്സ് സ്ഥാ​​​​പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ജ​​​​നാ​​​​ർ​​​​ദന റെ​​​​ഡ്ഢി​​​​​​യു​​​​ടെ​​​​യും ശ്രീ​​​​രാ​​​​മു​​​​ലു​​​​വി​​​​ന്‍റെ​​​​യും അ​​​​നു​​​​യാ​​​​യി​​​​ക​​​​ളും ഭ​​​​ര​​​​ത് റെ​​​​ഡ്ഢി​​​​​​യു​​​​ടെ അ​​​​നു​​​​യാ​​​​യി​​​​ക​​​​ളും ത​​​​മ്മി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​രു​​​​കൂ​​​​ട്ട​​​​രും പ​​​​ര​​​​സ്പ​​​​രം ക​​​​ല്ലെ​​​​റി​​​​ഞ്ഞു.

ഇ​​​​തി​​​​നി​​​​ടെ വെ​​​​ടി​​​​യേ​​​​റ്റാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ രാ​​​​ജ​​​​ശേ​​​​ഖ​​​​ർ റെ​​​​ഡ്ഢി​​​​ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഒ​​​​രാ​​​​ൾ ആ​​​​കാ​​​​ശ​​ത്തേ​​ക്കു വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത​​​​ത് അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ രാ​​​​ജ​​​​ശേ​​​​ഖ​​​​ര റെ​​ഡ്ഢി​​​​ക്ക് ഏ​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ പോ​​​​ലീ​​​​സും ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്തി​​​​രു​​​​ന്നു. പോ​​​​ലീ​​​​സി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റ​​​​ല്ല രാ​​​​ജ​​​​ശേ​​​​ഖ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് എ​​​​സ്പി ര​​​​ഞ്ജി​​​​ത് കു​​​​മാ​​​​ർ ബ​​​​ന്ദാ​​​​രു പ​​​​റ​​​​ഞ്ഞു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. കേ​​​​സി​​​​ൽ ഇ​​​​തു​​​​വ​​​​രെ ആ​​​​രെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടി​​​​ല്ല. അ​​​​ഞ്ച് തോ​​​​ക്കു​​​​ക​​​​ൾ പോ​​​​ലീ​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.

ബെ​​​​ല്ലാ​​​​രി​​​​യി​​​​ൽ നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. നി​​​​ല​​​​വി​​​​ൽ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ ശാ​​​​ന്ത​​​​മാ​​​​ണ്. പ്ര​​​​ദേ​​​​ശ​​​​ത്ത് കൂ​​​​ടു​​​​ത​​​​ൽ സേ​​​​ന​​​​യെ വി​​​​ന്യ​​​​സി​​​​ച്ചെ​​​​ന്നും കൂ​​​​ടു​​​​ത​​​​ൽ അ​​​​നി​​​​ഷ്ടസം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ സു​​​​ര​​​​ക്ഷ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കി​​​​യെ​​​​ന്നും പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

National

ആ​സാ​മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു

ദി​സ്പു​ർ: ആ​സാ​മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വീ​ണ്ടും സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 58 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

ക​ർ​ബി ആം​ഗ്ലോം​ഗ്, വെ​സ്റ്റ് ക​ർ​ബി ആം​ഗ്ലോം​ഗ് ജി​ല്ല​ക​ളി​ലെ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വി​ച്ഛേ​ദി​ച്ചു. ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് സ്വ​യം​ഭ​ര​ണ അ​വ​കാ​ശ​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്.

ഇ​വി​ടെ കു​ടി​യേ​റി​യ മ​റ്റു വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. ഇ​വി​ടെ താ​മ​സി​ക്കു​ന്ന നേ​പ്പാ​ൾ, ബി​ഹാ​ർ കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ എ​ത്തി​യ​ത്.

District News

ക​ടു​വാ​ക്കു​ള​ത്ത് സം​ഘ​ർ​ഷം; ഓ​ട്ടോ​ക്കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു

ക​ടു​വാ​ക്കു​ളം: റി​ട്ടേ​ൺ ഓ​ട്ട​ത്തി​ന്‍റെ കാ​ശി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ട​യി​ൽ ക​ടു​വാ​ക്കു​ള​ത്തു സം​ഘ​ർ​ഷം. പ​ത്തു രൂ​പ​യെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ ക​ടു​വാ​ക്കു​ളം ചൂ​ള​ക്ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ടു​വാ​ക്കു​ളം ക​വ​ല​യി​ലെ ഓട്ടോ​റി​ക്ഷ​ക്കാ​ർ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ 11 വ​രെ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു.

പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​യും ക​ടു​വാ​ക്കു​ള​ത്തെ ഓട്ടോ ഡ്രൈ​വ​റു​മാ​യ ഷാ​ജി(​കൊ​ച്ചു​മോ​ൻ) ഓട്ടം ക​ഴി​ഞ്ഞ് സ്റ്റാ​ൻ​ഡി​ലേ​ക്കു വ​രു​ന്ന​തി​നി​ട​യി​ൽ ഒ​രു അ​ച്ഛ​നും മ​ക​നും ഓട്ടോ​യി​ൽ ക​യ​റി ചൂ​ള​ക്ക​വ​ല​യി​ൽ ഇ​റ​ങ്ങി. റി​ട്ടേ​ൺ ഒാ​ട്ട​ത്തി​നു ന​ൽ​കി​യ 20 രൂ​പ​യി​ൽ പ​ത്തു രൂ​പ തി​രി​കെ വേ​ണ​മെ​ന്ന് അ​ച്ഛ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, റി​ട്ടേ​ൺ ഓട്ട​ത്തി​ന് 20 രൂ​പ​യാ​ണെ​ന്നു ഡ്രൈ​വ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ തു​ട​ങ്ങി​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷം ക​ണ്ട് ഇ​തു​വ​ഴി വ​ന്ന മ​റ്റൊ​രു ഓ​ട്ടോ ഡ്രൈ​വ​ർ മാ​ട്ടി​യും ഇ​റ​ങ്ങി​ച്ചെ​ന്നു. തുടർന്ന് ത​ങ്ങ​ളെ ഇരുവരെയും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ ആ​രോ​പി​ക്കു​ന്നു. മാട്ടിയുടെ മുഖത്തു മർദനമേറ്റു. ഇ​രു​വ​രും ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഘ​ർ​ഷം ഏ​താ​ണ്ട് ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് ഡ്രൈ​വ​ർ​മാ​ർ അ​റി​യി​ച്ചു.

National

ക്ഷേത്ര മതിലുകളിൽ "ഐ ലൗ മുഹമ്മദ് ' മുദ്രാവാക്യം: യുപിയിൽ സംഘർഷം

അ​​​ലി​​​ഗ​​​ഢ്: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ അ​​​ഞ്ച് ക്ഷേ​​​ത്ര​​​ങ്ങ​​​ളു​​​ടെ മ​​​തി​​​ലു​​​ക​​​ളി​​​ൽ "ഐ ​​​ലൗ മു​​​ഹ​​​മ്മ​​​ദ് 'എ​​​ന്ന ചു​​​വ​​​രെ​​​ഴു​​​ത്ത് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ. ഭ​​​ഗ​​​വ​​​ൻ​​​പു​​​ർ, ബു​​​ലാ​​​ഖി​​​ഗ​​​ഢ് ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ ക്ഷേ​​ത്ര​​മ​​തി​​ലി​​ലാ​​ണ് ചു​​വ​​രെ​​ഴു​​ത്ത്.


സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളു​​ടെ​​യും ഫൊ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​രു​​​ടെ​​യും സ​​ഹാ​​യ​​ത്തോ​​ടെ കു​​റ്റ​​ക്കാ​​രെ ക​​ണ്ടെ​​ത്തി​​യ​​താ​​യി പോ​​ലീ​​സ് അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഭൂ​​​മി​​​ തർ​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സാ​​​ണോ ഇ​​​തെ​​​ന്ന് അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് സീ​​​നി​​​യ​​​ർ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് നീ​​​ര​​​ജ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ സംഘർഷം

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ കൂ​ട്ട​ത്ത​ല്ല്. തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തെ സൗ​ത്ത് പാ​ർ​ക്ക് ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം.

പാ​ർ​ട്ടി​ക്കി​ടെ ര​ണ്ടു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ത​മ്മി​ല​ടി​ക്കു​ക​യാ​യി​രു​ന്നു. ഡി​ജെ പാ​ർ​ട്ടി​യി​ൽ ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​യും കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യും പ​ങ്കെ​ടു​ത്തു. ഹോ​ട്ട​ലി​ലും ഇ​തി​നു​പി​ന്നാ​ലെ റോ​ഡി​ലും ചേ​രി​തി​രി​ഞ്ഞ് അ​ടി ന​ട​ന്നു

സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ലി​ന് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി. അ​ടി​പി​ടി​യി​ൽ ആ​രും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കും. റോ​ഡി​ൽ ന​ട​ന്ന ത​ല്ലി​നാ​ണ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക.

ഡി​ജെ സം​ഘ​ടി​പ്പി​ച്ച ഹാ​ളി​ൽ സി​സി​ടി​വി ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഘാ​ട​ക​രു​ടെ വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് നോ​ട്ടീ​സി​ൽ പ​റ​യു​ന്നു​ണ്ട്.

അ​ടി​പി​ടി​യി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ള്‍ ആ​ദ്യം പോ​ലീ​സി​ൽ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​ക്കാ​ര്‍ ആ​രു​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

 

Latest News

Up