ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനത്തുള്ള മസ്ജിദിലെ കൈയേറ്റങ്ങൾ അർധരാത്രി പൊളിച്ചുമാറ്റുന്നതിനിടെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ആറ് പേർ കൂടി അറസ്റ്റിൽ.
തുർക്ക്മാൻ ഗേറ്റിലെ മസ്ജിദിനു സമീപമുള്ള കൈയേറ്റങ്ങൾ പൊളിച്ചുമാറ്റുന്നതിനിടെ പോലീസുകാർക്കുനേരേ കല്ലെറിയുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതിൽ ഇതോടെ ആകെ അറസ്റ്റ് പതിനൊന്നായി.
സംഘർഷത്തിൽ 35ലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നതായും 25 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ശരീരത്ത് ഘടിപ്പിച്ചിട്ടുള്ള കാമറകളും പരിശോധിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന സമാജ്വാദി പാർട്ടി എംപി മൊഹിബുല്ല നദ്വിക്ക് സമൻസ് അയയ്ക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Tags : Delhi violence arrest Ramlila Maidan mosque clashes