Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coffee

കാപ്പിക്ക് വൻ ഡിമാൻഡ്

 വ​യ​നാ​ട​ൻ കാ​പ്പി ക​ർ​ഷ​ക​രെ കോ​രി​ത്തരി​പ്പി​ച്ച്‌ വി​ദേ​ശവി​പ​ണി​ക​ളി​ൽ ന​മ്മു​ടെ ഉ​ത്പ​ന്ന​ത്തി​ന് ഡി​മാ​ൻ​ഡ് അ​നു​ദി​നം ഉ​യ​രു​ന്നു, മാ​ർ​ച്ചി​ൽ അ​വ​സാ​നി​ക്കു​ന്ന ഒ​രു വ​ർ​ഷ കാ​ല​യ​ള​വി​ൽ ക​യ​റ്റു​മ​തി സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കും. ഈ​സ്റ്റ​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള കു​രു​മു​ള​ക്‌ സം​ഭ​രി​ക്കാ​ൻ യു​എ​സും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ മ​ത്സ​രി​ച്ചു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ റ​ബ​ർ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ ട​യ​ർ ക​മ്പ​നി​ക​ൾ വി​ല ഉ​യ​ർ​ത്തി​യി​ട്ടും വേ​ണ്ട​ത്ര ഷീ​റ്റ്‌ ക​ണ്ടെ​ത്താ​നാ​യി​ല്ല.

കേ​ര​ള​വും ക​ർ​ണാ​ട​ക​വും കാ​പ്പി ഉ​ത്പാ​ദ​ന​ത്തി​ൽ മ​ത്സ​രി​ച്ച​ത്‌ റി​ക്കാ​ർ​ഡ്‌ ക​യ​റ്റു​മ​തി​ക്ക്‌ വ​ഴി​യൊ​രു​ക്കു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​ൻ കാ​പ്പി ക​ർ​ഷ​ക​ർ​ക്കു കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യം ഉ​യ​ർ​ത്താ​ൻ ക​യ​റ്റു​മ​തി മേ​ഖ​ല​യി​ലെ ഉ​ണ​ർ​വ്‌ അ​വ​സ​ര​മൊ​രു​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ട്‌ ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ക​യ​റ്റു​മ​തിയാണു ന​ട​ത്തി​യ​ത്‌. ഏ​പ്രി​ൽ - ജ​നു​വ​രി അ​വ​സാ​നം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​തി​ന​കം 1.67 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ കാ​പ്പി ഷി​പ്‌​മെ​ന്‍റ് ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സാ​മ്പ​ത്തി​ക വ​ർ​ഷാ​ന്ത്യ​മാ​യ അ​ടു​ത്ത മാ​സം ക​യ​റ്റു​മ​തി ഏ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന ത​ല​ത്തി​ലേ​ക്കു നീ​ങ്ങാം. ഏ​പ്രി​ലിൽ ആ​രം​ഭി​ച്ച പ​ത്തു മാ​സ കാ​ല​യ​ള​വി​ൽ ഇ​തി​ന​കം മൂ​ന്നു ല​ക്ഷം ട​ണ്ണി​ൽ അ​ധി​കം കാ​പ്പി നാം ​ഷി​പ്‌​മെ​ന്‍റ് ന​ട​ത്തി.

ആ​ഗോ​ള ത​ല​ത്തി​ൽ കാ​പ്പി ഉ​ത്പാ​ദ​ന​ത്തി​ൽ ഇ​ന്ത്യ ഏ​ഴാം സ്ഥാ​ന​ത്താ​ണെ​ങ്കി​ലും ക​യ​റ്റു​മ​തി​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്‌. യു​എ​സ്‌, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി ക​ഴി​ഞ്ഞ മാ​സം ഒ​പ്പു​വ​ച്ച പു​തി​യ വ്യാ​പാ​ര​ക്ക​രാ​റു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ൽ അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ കാ​പ്പി​ക്കു വ​രും വ​ർ​ഷ​ങ്ങ​ളി​ൽ വ​ൻ ഡി​മാ​ൻ​ഡ് പ്ര​തീ​ക്ഷി​ക്കാം. വ​യ​നാ​ട്ടി​ൽ വാ​രാ​ന്ത്യം കാ​പ്പി​ക്കു​രു കി​ലോ 370 രൂ​പ​യി​ലും ഉ​ണ്ട​കാ​പ്പി 54 കി​ലോ 11,300 രൂ​പ​യി​ലു​മാ​ണ്.

കു​രു​മു​ള​ക് സം​ഭ​ര​ണം ശ​ക്തം

ശി​വ​രാ​ത്രി വി​ൽ​പ്പ​ന മു​ന്നി​ൽ ക​ണ്ട്‌ അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ വാ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ കു​രു​മു​ള​ക്‌ ശേ​ഖ​രി​ക്കാ​ൻ മ​ത്സ​രി​ച്ചു. അ​വ​ർ ഹൈ​റേ​ഞ്ചി​ൽ നേ​രി​ട്ടി​റ​ങ്ങി​യി​ട്ടും വേ​ണ്ട​ത്ര ച​ര​ക്കു ക​ണ്ടെ​ത്താ​നാ​യി​ല്ല. കൊ​ച്ചി വി​പ​ണി​യെ മാ​ത്രം ആ​ശ്ര​യി​ച്ചാ​ൽ വ്യ​ാവ​സാ​യി​ക ഡി​മാ​ൻ​ഡി​ന് അ​നു​സൃ​ത​മാ​യി ച​ര​ക്ക്‌ കൈ​മാ​റാ​നാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ നി​ര​ക്ക്‌ നി​ത്യേ​ന ഉ​യ​ർ​ത്തി. വി​പ​ണി വി​ല​യി​ലും ക്വി​ന്‍റ​ലി​ന് 1500 രൂ​പ വ​രെ ഉ​യ​ർ​ത്തി ക​മ്പം, തേ​നി എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ട​പാ​ടു​കാ​ർ ഹൈ​റേ​ഞ്ചി​ൽ മു​ള​കി​നു വാ​ഗ്‌​ദാ​നം ചെ​യ്‌​തു.

ഇ​ന്ത്യ​ൻ വി​ല​ക്ക​യ​റ്റം ക​ണ്ട്‌ ഇ​ത​ര ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളും വി​ല ഉ​യ​ർ​ത്തി. ക​യ​റ്റു​മ​തി​യി​ൽ മു​ൻ​നി​ര​യി​ലു​ള്ള വി​യ​റ്റ്‌​നാ​മി​ൽ ആ​ഭ്യ​ന്ത​ര വി​ല ഉ​യ​രു​ന്ന​ത്‌ ക​ണ്ട്‌ ഇ​ത​ര രാ​ജ്യ​ങ്ങ​ളും ച​ര​ക്കി​ൽ പി​ടി​മു​റു​ക്കി. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ഇ​ന്തോ​നേ​ഷ്യ​യും ബ്ര​സീ​ലും മ​ലേ​ഷ്യ​യും വി​ൽ​പ്പ​ന​ക്കാ​രാ​ണ്. അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും ഈ​സ്റ്റ​റി​നു​ള്ള കു​രു​മു​ള​ക്‌ സം​ഭ​ര​ണം തു​ട​രു​ന്നു. ആ​ഗോ​ള ല​ഭ്യ​ത ചു​രു​ങ്ങി​യ​തി​നാ​ൽ നി​ര​ക്ക്‌ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​കാം. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ വി​ല ട​ണ്ണി​ന് 8200 ഡോ​ള​റി​നു മു​ക​ളി​ലാ​ണ്. കൊ​ച്ചി​യി​ൽ അ​ൺഗാ​ർ​ബി​ൾ​ഡ്‌ കി​ലോ 708 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ്‌ 728 രൂ​പ​യി​ലു​മാ​ണ്.

ഏ​ല​ത്തി​ന് കാ​ലാ​വ​സ്ഥ ഭീ​ഷ​ണി

ഏ​ലം ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ലെ വ​ര​ണ്ട കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത്‌ ക​ർ​ഷ​ക​ർ തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നും അ​ല്പം പി​ന്മാ​റി. മാ​റി​യ കാ​ലാ​വ​സ്ഥ​യി​ൽ ഉ​ത്പാ​ദ​നം കു​റ​യു​ന്ന​തി​നാ​ൽ മാ​സ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ ലേ​ല​ത്തി​ൽ വ​ര​വ്‌ ചു​രു​ങ്ങാം. വാ​രാ​ന്ത്യം ശ​രാ​ശ​രി ഇ​ന​ങ്ങ​ൾ കി​ലോ 2451 രൂ​പ​യി​ലും മി​ക​ച്ച​യി​ന​ങ്ങ​ൾ 3249 രൂ​പ​യി​ലും കൈ​മാ​റി.

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ഉ​യ​രു​ന്ന​ത്‌ ക​ണ്ട്‌ മി​ല്ലു​കാ​ർ കൊ​പ്ര സം​ഭ​ര​ണം കു​റ​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ൽ കൊ​പ്ര വി​ല ക്വി​ന്‍റ​ലി​ന് 17,700 രൂ​പ​യാ​യി താ​ഴ്‌​ന്നു. ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും നാ​ളി​കേ​ര വി​ള​വെ​ടു​പ്പ്‌ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ പ​ച്ച​ത്തേ​ങ്ങ ല​ഭ്യ​ത വ​രും ദി​ന​ങ്ങ​ളി​ൽ വ​ർ​ധി​ക്കാം. കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ വി​ല 29,800 രൂ​പ​യാ​യി കു​റ​ഞ്ഞു, അ​തേ​സ​മ​യം, കൊ​പ്ര 18,550 രൂ​പ​യി​ൽ സ്റ്റെ​ഡി​യാ​ണ്.

വി​ല ഉ​യ​ർ​ന്നു,റ​ബ​ർ ല​ഭ്യ​ത​യി​ൽ കു​റ​വ്

പ​ക​ൽ താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ റ​ബ​ർ മ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പാ​ൽ ല​ഭ്യ​ത കു​റ​ഞ്ഞു, പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത്‌ ക​ർ​ഷ​ക​ർ ടാ​പ്പിം​ഗി​ൽ നി​ന്നും പി​ൻ​വ​ലി​ഞ്ഞ​തു വി​പ​ണി​ക​ളി​ൽ റ​ബ​ർ ക്ഷാ​മം രൂ​ക്ഷ​മാ​ക്കി. ട​യ​ർ വ്യ​വ​സാ​യി​ക​ൾ കൊ​ച്ചി​യി​ൽ നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ വി​ല 21,300 രൂ​പ വ​രെ ഉ​യ​ർ​ത്തി, അ​ഞ്ചാം ഗ്രേ​ഡ്‌ 21,000 രൂ​പ​യി​ലും വി​പ​ണ​നം ന​ട​ന്നു, ലാ​റ്റ​ക്‌​സ്‌ 13,200 രൂ​പ​യി​ലും ഒ​ട്ടു​പാ​ൽ 14,500 രൂ​പ​യി​ലു​മാ​ണ്. ബാ​ങ്കോ​ക്കി​ൽ ഷീ​റ്റ്‌ വി​ല 21,465 രൂ​പ​യാ​ണ്.

റ​ബ​ർ അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​രാ​ന്ത്യം നി​ക്ഷേ​പ​ക​ർ ലാ​ഭ​മെ​ടു​പ്പി​നു മു​ൻതൂ​ക്കം ന​ൽ​കി. ഒ​സാ​ക്ക​യി​ൽ റ​ബ​ർ കി​ലോ 357 യെ​ന്നി​ൽ​നി​ന്നു 345ലേ​ക്ക്‌ ലാ​ഭ​മെ​ടു​പ്പി​ൽ ഇ​ടി​ഞ്ഞശേ​ഷം 346 യെ​ന്നി​ലാ​ണ്. സാ​ങ്കേ​തി​ക​മാ​യി വി​പ​ണി ദു​ർ​ബ​ലാ​വ​സ്ഥ​യി​ലേ​ക്ക്‌ മു​ഖം തി​രി​ച്ചു. ഇ​തി​നി​ട​യി​ൽ ചൈ​ന ലൂ​ണാ​ർ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളി​ലാ​ണ്. ഒ​രാ​ഴ്‌​ച നീ​ളു​ന്ന അ​വ​ധിദി​ന​ങ്ങ​ൾ​ക്ക്‌ ശേ​ഷ​മേ ഇ​നി ബെ​യ്ജി​ംഗി​ൽ​നി​ന്നു​ള്ള വ്യ​വ​സാ​യി​ക​ൾ രാ​ജ്യാ​ന്ത​ര റ​ബ​റി​ൽ താ​ത്പ​ര്യം കാ​ണി​ക്കൂ.

Latest News

Up