Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : College

കൊ​യി​ലാ​ണ്ടി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി പൊ​യി​ല്‍​കാ​വി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. പൊ​യി​ല്‍​കാ​വ് എ​ട​ക്കു​ളം ചാ​ലി​ല്‍ പ​റ​മ്പി​ല്‍ അ​നി​ല്‍ കു​മാ​ര്‍, ലി​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ശ്രീ​ന​ന്ദ​യാ​ണ് (21) മ​രി​ച്ച​ത്.

കൊ​യി​ലാ​ണ്ടി ശ്രീ ​നാ​രാ​യ​ണ ഗു​രു​ദേ​വ കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍​ഷ സൈ​ക്കോ​ള​ജി ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ശ്രീ​ന​ന്ദ​യു​ടെ നെ​റ്റി​യി​ലും താ​ടി​യി​ലും മു​റി​വു​ണ്ട്. സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ കോ​ള​ജി​ല്‍​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ ശ്രീ​ന​ന്ദ​യെ സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ എ​ഴു​ന്ന​ള്ള​ത്ത് കാ​ണാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ വി​ളി​ച്ചെ​ങ്കി​ലും പോ​യി​ല്ല. പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി​യ പി​താ​വാ​ണ് വീ​ട് അ​ക​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ട​ത്.

ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ള്‍ മ​ക​ള്‍ തൂ​ങ്ങി​നി​ല്‍​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ട പി​താ​വ് സ​മീ​പ​വാ​സി​ക്കൊ​പ്പം വാ​തി​ല്‍ ത​ക​ര്‍​ത്ത് വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

Kerala

ഇ​ടു​ക്കി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി ക​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

ഇ​ടു​ക്കി: കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി ക​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി ക​രി​മ്പ​ൻ സ്വ​ദേ​ശി അ​ര​വി​ന്ദ് കെ. ​സു​രേ​ഷ് (19) ആ​ണ് മ​രി​ച്ച​ത്.

ത​ട്ടാ​ത്തി​ക്കാ​ന​ത്ത് ആ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച്ച മൂ​ന്ന​ര​യോ​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ അ​ര​വി​ന്ദ് കാ​ൽ​വ​ഴു​തി ക​യ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​ര​വി​ന്ദി​നെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​ണ് അ​ര​വി​ന്ദി​നെ ക​യ​ത്തി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്.

ഇ​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ അ​ര​വി​ന്ദി​ന് സി​പി​ആ​ർ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വെ​ള്ളി​യാ​ഴ്ച്ച ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ക​ഴി​ഞ്ഞ മാ​സം ര​ണ്ടാം​തീ​യ​തി ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​വി​ടെ മു​ങ്ങി മ​രി​ച്ചി​രു​ന്നു.

National

കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ആ​സി​ഡ‍് ആ​ക്ര​മ​ണം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ല​ക്ഷ്മി ഭാ​യ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷം ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ മൂ​വ​ർ സം​ഘം ആ​സി​ഡ് ഒ​ഴി​ച്ച​ത്.

പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്തേ​ക്കാ​ണ് ആ​സി​ഡ് ഒ​ഴി​ച്ച​ത്. പെ​ൺ​കു​ട്ടി കൈ​കൊ​ണ്ട് ത​ട​ഞ്ഞ​തി​നാ​ൽ കൈ​ക്കു മാ​ത്ര​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ർ​മാ​ൻ, ഇ​ഷാ​ൻ, ജി​തേ​ന്ദ​ർ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തി​ൽ ജി​തേ​ന്ദ​ർ ത​ന്നെ പ​ല​ത​വ​ണ ശ​ല്യം ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് പെ​ൺ​കു​ട്ടി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

ഇ​തേ ചൊ​ല്ലി ഇ​വ​ർ ത​മ്മി​ൽ വാ​ക്കു ത​ർ​ക്ക​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പ​ക​പോ​ക്ക​ലാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണം എ​ന്നാ​ണ് പോ​ലീ​സി​ന്റെ നി​ഗ​മ​നം. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം സ്ഥ​ല​ത്തു​നി​ന്നും ക​ട​ന്നു ക​ള​ഞ്ഞ മൂ​വ​രെ​യും ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Kerala

ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​ക​ളാ​യാ​ല്‍ അ​ഡ്മി​ഷ​ന്‍ ഇ​ല്ല; കോ​ള​ജു​ക​ള്‍​ക്ക് കേ​ര​ള വി​സി​യു​ടെ സ​ര്‍​ക്കു​ല​ര്‍

തി​രു​വ​ന​ന്ത​പു​രം: ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​ക​ളാ​യാ​ല്‍ അ​ഡ്മി​ഷ​ന്‍ ഇ​ല്ലെ​ന്ന തീ​രു​മാ​ന​വു​മാ​യി കേ​ര​ള വി​സി മു​ന്നോ​ട്ട്.

വി​ഷ​യ​ത്തി​ല്‍ കോ​ള​ജു​ക​ള്‍​ക്ക് വി​സി മോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചു. പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ര്‍ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന് സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​ക​ണ​മെ​ന്നും സ​ര്‍​ക്കു​ല​റി​ലു​ണ്ട്.

സ​ത്യ​വാം​ഗ്മൂ​ലം ലം​ഘി​ച്ച് കേ​സി​ല്‍ പ്ര​തി​ക​ളാ​യാ​ല്‍ ന​ട​പ​ടി എ​ടു​ക്കാം. സ​സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ നാ​ല് ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കോ​ളേ​ജു​ക​ളി​ല്‍ നി​ന്ന് ഡീ​ബാ​ര്‍ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടോ?, ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണോ?, സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ കേ​സു​ക​ളി​ലോ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലോ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ?, പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ല്‍ പെ​ട്ടി​ട്ടു​ണ്ടോ? എ​ന്നി​വ​യാ​ണ​വ.

ഈ ​ചോ​ദ്യ​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ മ​റു​പ​ടി ന​ല്‍​ക​ണം. സ​ര്‍​ക്കു​ല​ര്‍ ലം​ഘി​ച്ചാ​ല്‍ ന​ട​പ​ടി കോ​ള​ജ് കൗ​ണ്‍​സി​ലി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. സ​ഞ്ജീ​വ് രം​ഗ​ത്തെ​ത്തി. ച​രി​ത്ര നി​ഷേ​ധ ഉ​ത്ത​ര​വു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ച​വ​റ്റു​കു​ട്ട​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​മെ​ന്ന് എ​സ്എ​ഫ്‌​ഐ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. വൈ​സ് ചാ​ന്‍​സ​ല​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്നും പി.​എ​സ്. സ​ഞ്ജീ​വ് പ​റ​ഞ്ഞു.

Latest News

Up