Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drama

ഷേ​​​​ക്സ്പി​​​​യ​​​​ര്‍ നാ​​​​ട​​​​കം എ​​​​സ്ബി​​​​യു​​​​ടെ അ​​​​ര​​​​ങ്ങിലെത്തി​​​​യി​​​​ട്ട് 90 വ​​​​ര്‍ഷം

ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി: ഷേ​​​​​​ക്സ്പി​​​​​​യ​​​​​​ര്‍ നാ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ന് ച​​ങ്ങ​​നാ​​ശേ​​രി എ​​​​​​സ്ബി​​​​ കോ​​ള​​ജി​​ല്‍ ആ​​​​​​ദ്യ​​​​​​വേ​​​​​​ദി ഒ​​​​​​രു​​​​​​ങ്ങി​​​​​​യ​​​​​​ത് 1937ല്‍. ​​​​​​ആ​​​​​​ദ്യ​​​​​​നാ​​​​​​ട​​​​​​കം മാ​​​​​​ക്ബ​​​​​​ത്ത്. എ​​​​​​സ്ബി​​​​​​യു​​​​​​ടെ അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ ഷേ​​​​​​ക്സ്പി​​​​​​യ​​​​​​ര്‍ തി​​​​​​യ​​​​​​റ്റ​​​​​​റി​​​​​​ന് തു​​​​​​ട​​​​​​ക്ക​​​​​​മി​​​​​​ട്ട​​​​​​ത് മ​​​​​​ല​​​​​​യാ​​​​​​ള​​​​​​ത്തി​​​​​​ലെ പ്ര​​​​​​ശ​​​​​​സ്ത​​​​​​നാ​​​​​​യ നി​​​​​​രൂ​​​​​​പ​​​​​​ക​​​​​​നും ഇം​​​​​​ഗ്ലീ​​​​​​ഷ് വി​​​​​​ഭാ​​​​​​ഗം അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​നു​​​​​​മാ​​​​​​യ പ്ര​​​​​​ഫ.​​​​ എം.​​​​​​പി. പോ​​​​​​ള്‍ ആ​​​​​​യി​​​​​​രു​​​​​​ന്നു. ഓ​​​​​​പ്പ​​​​​​ണ്‍ സ്റ്റേ​​​​​​ജ് കെ​​​​​​ട്ടി​​​​​​യാ​​​​​​ണ് ആ​​​​​​ദ്യ​​​​​​നാ​​​​​​ട​​​​​​കം മാ​​​​​​ക്ബ​​​​​​ത്ത് അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​ത്. പി​​​​​​ന്നീ​​​​​​ട് പ്ര​​​​​​സി​​​​​​ദ്ധ​​​​​​മാ​​​​​​യ ക​​​​​​ല്ല​​​​​​റ​​​​​​യ്ക്ക​​​​​​ല്‍ ഹാ​​​​​​ളി​​​​​​ലും തു​​​​​​ട​​​​​​ര്‍ന്ന് കാ​​​​​​വു​​​​​​കാ​​​​​​ട്ട് ഹാ​​​​​​ളി​​​​​​ലും അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ചു.

ഷേ​​​​​​ക്സ്പി​​​​​​യ​​​​​​റി​​​​​​ന്‍റെ നി​​​​​​ര​​​​​​വ​​​​​​ധി നാ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ള്‍ എ​​​​​​സ്ബി​​​​​​യി​​​​​​ല്‍ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ചു. ഒ​​​​​​ഥ​​​​​​ല്ലോ​​​​​​യെ​​​​​​യും ഇ​​​​​​യാ​​​​​​ഗോ​​​​​​യെ​​​​​​യും മി​​​​​​രാ​​​​​​ൻ​​​​​​ഡ​​​​​​യെ​​​​​​യും കിം​​​​​​ഗ്‌​​​​​​ലി​​​​​​യ​​​​​​ര്‍ രാ​​​​​​ജാ​​​​​​വി​​​​​​നെ​​​​​​യും കാ​​​​​​ണാ​​​​​​ന്‍ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ പ​​​​​​ല ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍നി​​​​​​ന്നും ആ​​​​​​ളു​​​​​​ക​​​​​​ള്‍ എ​​​​​​സ്ബി​​​​​​യി​​​​​​ലെ​​​​​​ത്തി.

മ​​​​​​ര്‍ച്ച​​​​​​ന്‍റ് ഓ​​​​​​ഫ് വെ​​​​​​നീ​​​​​​സ് 1948ലാ​​​​​​ണ് അ​​​​​​ര​​​​​​ങ്ങ​​​​​​ത്തു​​​​​​വ​​​​​​ന്ന​​​​​​ത്. സം​​​​​​വി​​​​​​ധാ​​​​​​നം സി.​​​​​​എ​​​​​​സ്. ഷെ​​​​​​പ്പേ​​​​​​ഡ് സാ​​​​​​റാ​​​​​​യി​​​​​​രു​​​​​​ന്നു. ക​​​​​​ര്‍ട്ട​​​​​​ന്‍ വീ​​​​​​ണ​​​​​​പ്പോ​​​​​​ള്‍ എ​​​​​​ല്ലാ ക​​​​​​ണ്ണു​​​​​​ക​​​​​​ളും തെ​​​​​​ര​​​​​​ഞ്ഞ​​​​​​ത് ഒ​​​​​​രാ​​​​​​ളെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

സ്റ്റേ​​​​​​ജി​​​​​​ല്‍ യ​​​​​​ഹൂ​​​​​​ദ വ്യാ​​​​​​പാ​​​​​​രി​​​​​​യാ​​​​​​യ ഷൈ​​​​​​ലോ​​​​​​ക്കി​​​​​​ന്‍റെ പ്ര​​​​​​തി​​​​​​കാ​​​​​​ര​​​​​​വും നി​​​​​​സ​​​​​​ഹാ​​​​​​യ​​​​​​ത​​​​​​യും ഇ​​​​​​ഴ​​​​​​ചേ​​​​​​ര്‍ത്ത അ​​​​​​ബ്ദു​​​​​​ള്‍ ഖാ​​​​​​ദ​​​​​​റി​​​​​​നെ. ഇ​​​​​​ദ്ദേ​​​​​​ഹ​​​​​​മാ​​​​​​ണ് മ​​​​​​ല​​​​​​യാ​​​​​​ള​​​​​​സി​​​​​​നി​​​​​​മാ ലോ​​​​​​ക​​​​​​ത്തെ നി​​​​​​ത്യ​​​​​​ഹ​​​​​​രി​​​​​​ത​​​​​​നാ​​​​​​യ​​​​​​ക​​​​​​നാ​​​​​​യി മാ​​​​​​റി​​​​​​യ പ്രേം ​​​​​​ന​​​​​​സീ​​​​​​ര്‍.

ക​​​​​​ഥാ​​​​​​പാ​​​​​​ത്ര​​​​​​ങ്ങ​​​​​​ള്‍ക്ക് ജീ​​​​​​വ​​​​​​ന്‍ പ​​​​​​ക​​​​​​ര്‍ന്ന​​​​​​ത് കോള​​​​​​ജി​​​​​​ലെ അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രും വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ളും

നി​​​​​​ര​​​​​​വ​​​​​​ധി ദി​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ ക​​​​​​ഠി​​​​​​ന പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​ണ് അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രും വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ളും ചേ​​​​​​ര്‍ന്ന് നാ​​​​​​ട​​​​​​കം അ​​​​​​ര​​​​​​ങ്ങ​​​​​​ത്ത് എ​​​​​​ത്തി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. പ്ര​​​​​​ഫ.​​​​ എ.​​​​​​ഇ. അ​​​​​​ഗ​​​​​​സ്റ്റി​​​​​​നു പി​​​​​​ന്നാ​​​​​​ലെ പ്ര​​​​​​ഫ. ​​​​കെ.​​ജെ. ജോ​​​​​​ണ്‍ കാ​​​​​​ട്ടൂ​​​​​​ര്‍, പ്ര​​​​​​ഫ.​​​​ കെ.​​​​​​വി. ജോ​​​​​​സ​​​​​​ഫ്, പ്ര​​​​​​ഫ. ​​​​സി.​​​​​​സി. തോ​​​​​​മ​​​​​​സ്, ഡോ.​​​​ ​​എ.​​​​​​ജെ. തോ​​​​​​മ​​​​​​സ്, ഡോ. ​​​​​​ജി​​​​​​ജി കൂ​​​​​​ട്ടു​​​​​​മ്മേ​​​​​​ല്‍ എ​​​​​​ന്നി​​​​​​വ​​​​​​രും ഷേ​​​​​​ക്‌​​​​​​സ്പി​​​​​​യ​​​​​​ര്‍ തി​​​​​​യ​​​​​​റ്റ​​​​​​റി​​​​​​നെ ന​​​​​​യി​​​​​​ച്ച​​​​​​വ​​​​​​രി​​​​​​ല്‍പെ​​​​​​ടു​​​​​​ന്നു. ഡോ. ​​​​​​ജി​​​​​​ജി ജോ​​​​​​സ​​​​​​ഫ് നാ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​നു നേ​​​​​​തൃ​​​​​​ത്വം ന​​​​​​ല്‍കി​​​​​​യ കാ​​​​​​ല​​​​​​ത്ത് മാ​​​​​​ക്ബ​​​​​​ത്തും ടെ​​​​​​മ്പ​​​​​​സ്റ്റും പ​​​​​​രീ​​​​​​ക്ഷ​​​​​​ണാ​​​​​​ര്‍ഥം കാ​​​​​​മ്പ​​​​​​സി​​​​​​ലെ ഓ​​​​​​പ്പ​​​​​​ണ്‍ എ​​​​​​യ​​​​​​റി​​​​​​ല്‍ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ചു.

ഡോ. ​​​​​​എ.​​​​​​ജെ. തോ​​​​​​മ​​​​​​സ് റോ​​​​​​മി​​​​​​യോ​​​​​​യി​​​​​​ലെ മേ​​​​​​ജ​​​​​​ര്‍ ക​​​​​​ഥാ​​​​​​പാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന ഡ്യൂ​​​​​​ക്കി​​​​​​ന്‍റെ വേ​​​​​​ഷ​​​​​​മി​​​​​​ട്ട​​​​​​തും ഡോ. ​​​​​​ജി​​​​​​ജി കൂ​​​​​​ട്ടു​​​​​​മ്മേ​​​​​​ല്‍ മാ​​​​​​ക്ബ​​​​​​ത്തി​​​​​​ലെ കിം​​​​​​ഗ് ഡ​​​​​​ങ്ക​​​​​​ന്‍റെ​​​​​​യും ആ​​​​​​ന്‍റ​​​​​​ണി ആ​​​​​​ൻ​​​​​​ഡ് ക്ലി​​​​​​യോ​​​​​​പാ​​​​​​ട്ര​​​​​​യി​​​​​​ലെ അ​​​​​​ഗ​​​​​​സ്റ്റ​​​​​​സ് സീ​​​​​​സ​​​​​​റി​​​​​​ന്‍റെ​​​​​​യും വേ​​​​​​ഷ​​​​​​മ​​​​​​ണി​​​​​​ഞ്ഞ​​​​​​തും ശ്ര​​​​​​ദ്ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്നു.

ഇ​​​​​​പ്പോ​​​​​​ള്‍ ഇം​​​​​​ഗ്ലീ​​​​​​ഷ് വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ലു​​​​​​ള്ള ഡോ. ​​​​​​ജോ​​​​​​സി ജോ​​​​​​സ​​​​​​ഫ് റോ​​​​​​മി​​​​​​യോ, ഹാം​​​​​​ല​​​​​​റ്റ് തു​​​​​​ട​​​​​​ങ്ങി​​​​​​യ ഹീ​​​​​​റോ വേ​​​​​​ഷ​​​​​​ങ്ങ​​​​​​ളും അ​​​​​​ണി​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ണ്ട്. ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ വ​​​​​​കു​​​​​​പ്പ് മേ​​​​​​ധാ​​​​​​വി ഡോ. ​​​​​​നി​​​​​​ധി​​​​​​ന്‍ വ​​​​​​ര്‍ഗീ​​​​​​സി​​​​​​ന്‍റെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ല്‍ ടി.​​​​​​എ​​​​​​സ്. എ​​​​​​ലി​​​​​​യ​​​​​​ട്ടി​​​​​​ന്‍റെ മ​​​​​​ര്‍ഡ​​​​​​ര്‍ ഇ​​​​​​ന്‍ ദ് ​​​​​​ക​​​​​​ത്തീ​​​​​​ഡ്ര​​​​​​ല്‍ അ​​​​​​ര​​​​​​ങ്ങ​​​​​​ത്തെ​​​​​​ത്തി​​​​​​ച്ചു.

എ​​​​​​സ്ബി​​​​​​യു​​​​​​ടെ അ​​​​​​ര​​​​​​ങ്ങ​​​​​​ത്തു​​​​​​നി​​​​​​ന്നു നി​​​​​​ത്യ​​​​​​ഹ​​​​​​രി​​​​​​ത​​​​​​നാ​​​​​​യ​​​​​​ക​​​​​​ന്‍

മ​​​​​​ര്‍ച്ച​​​​​​ന്‍റ് ഓ​​​​​​ഫ് വെ​​​​​​നീ​​​​​​സി​​​​​​ലെ ഷൈ​​​​​​ലോ​​​​​​ക്കി​​​​​​നെ അ​​​​​​ന​​​​​​ശ്വ​​​​​​ര​​​​​​നാ​​​​​​ക്കി​​​​​​യ അ​​​​​​ബ്ദു​​​​​​ള്‍ ഖാ​​​​​​ദ​​​​​​ര്‍ ആ ​​​​​​അ​​​​​​ര​​​​​​ങ്ങി​​​​​​ല്‍നി​​​​​​ന്ന് ചെ​​​​​​ന്നു ക​​​​​​യ​​​​​​റി​​​​​​യ​​​​​​ത് മ​​​​​​ല​​​​​​യാ​​​​​​ള സി​​​​​​നി​​​​​​മ​​​​​​യി​​​​​​ലേ​​​​​​ക്കാ​​​​​​യി​​​​​​രു​​​​​​ന്നു. പി​​​​​​ന്നീ​​​​​​ട് അ​​ദ്ദേ​​ഹം മ​​​​​​ല​​​​​​യാ​​​​​​ള​​​​​​സി​​​​​​നി​​​​​​മ​​​​​​യി​​​​​​ല്‍ നി​​​​​​ത്യ​​​​​​ഹ​​​​​​രി​​​​​​ത​​​​​​നാ​​​​​​യ​​​​​​ക​​​​​​നാ​​​​​​യി. സി.​​​​​​എ. ഷെ​​​​​​പ്പേ​​​​​​ഡാ​​​​​​ണ് ഷേ​​​​​​ക്‌​​​​​​സ്പി​​​​​​യ​​​​​​ര്‍ നാ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ന​​​​​​സീ​​​​​​റി​​​​​​നെ കൈ​​​​​​പി​​​​​​ടി​​​​​​ച്ച് എ​​​​​​ത്തി​​​​​​ച്ച​​​​​​ത്.

നി​​​​​​ത്യ​​​​​​ഹ​​​​​​രി​​​​​​ത കാ​​​​​​മു​​​​​​ക​​​​​​ഭാ​​​​​​വ​​​​​​മാ​​​​​​യ പ്രേം ​​​​​​ന​​​​​​സീ​​​​​​ര്‍ ജ​​​​​​നി​​​​​​ക്കു​​​​​​ന്ന​​​​​​ത് എ​​​​​​സ്ബി​​​​​​യു​​​​​​ടെ അ​​​​​​ര​​​​​​ങ്ങി​​​​​​ല്‍നി​​​​​​ന്നാ​​​​​​ണ്. എ​​​​​​സ്ബി കോ​​​​​​ള​​​​​​ജി​​​​​​ല്‍ എ​​​​​​ല്ലാ​​​​​​ക്കൊ​​​​​​ല്ല​​​​​​വും ന​​​​​​ട​​​​​​ക്കു​​​​​​ന്ന പ്രേം ​​​​​​ന​​​​​​സീ​​​​​​ര്‍ നാ​​​​​​ട​​​​​​ക​​​​​​മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ സ​​മ്മാ​​ന​​മാ​​യ വെ​​​​​​ള്ളി​​​​​​യി​​​​​​ല്‍ തീ​​​​​​ര്‍ത്ത ട്രോ​​​​​​ഫി ന​​​​​​ല്‍കി​​​​​​യ​​​​​​തും ന​​​​​​സീ​​​​​​റാ​​​​​​ണ്. കോ​​​​​​ള​​​​​​ജി​​​​​​ലെ​​​​​​ത്തു​​​​​​ന്ന എ​​​​​​ല്ലാ നാ​​​​​​ട​​​​​​ക​​​​​​ക്ക​​​​​​മ്പ​​​​​​ക്കാ​​​​​​രു​​​​​​ടെ​​​​​​യും സ്വ​​​​​​പ്ന​​​​​​മാ​​​​​​ണ് ആ ​​​​​​ട്രോ​​​​​​ഫി​​​​.

എം.​​​​​​ജി. സോ​​​​​​മ​​​​​​നും കു​​​​​​ഞ്ചാ​​​​​​ക്കോ​​​​ ബോ​​ബ​​നും

ക​​​​​​ല​​​​​​യ്ക്കും സാ​​​​​​ഹി​​​​​​ത്യ​​​​​​ത്തി​​​​​​നും വ​​​​​​ള​​​​​​ക്കൂ​​​​​​റു​​​​​​ള്ള മ​​​​​​ണ്ണാ​​​​​​ണ് എ​​​​​​സ്ബി. എം.​​​​​​ജി. സോ​​​​​​മ​​​​​​നും കു​​​​​​ഞ്ചാ​​​​​​ക്കോ ബോ​​​​​​ബ​​​​​​നും ഇ​​​​​​വി​​​​​​ട​​​​​​ത്തെ പൂ​​​​​​ര്‍വ വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ളാ​​​​​​ണ്. മ​​​​​​ല​​​​​​യാ​​​​​​ള​​​​​​ത്തി​​​​​​നു സൂ​​​​​​പ്പ​​​​​​ര്‍ ഹി​​​​​​റ്റു​​​​​​ക​​​​​​ള്‍ സ​​​​​​മ്മാ​​​​​​നി​​​​​​ച്ച സി​​​​​​ബി മ​​​​​​ല​​​​​​യി​​​​​​ലും ജീ​​​​​​ത്തു ജോ​​​​​​സ​​​​​​ഫും എ​​​​​​സ്ബി​​​​​​യു​​​​​​ടെ അ​​​​​​ഭി​​​​​​മാ​​​​​​ന​​താ​​ര​​ങ്ങ​​​​​​ളാ​​​​​​ണ്.

Kerala

ശിശുവധ പ്രദര്‍ശനത്തില്‍ വേഷമിട്ട് നിഷ ജോസ് കെ. മാണി

പാ​ലാ: ശി​ശു​വ​ധ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ യ​ഹൂ​ദ സ്ത്രീ​യു​ടെ വേ​ഷം ധ​രി​ച്ച് സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യും ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ ഭാ​ര്യ​യു​മാ​യ നി​ഷ ജോ​സ് കെ. ​മാ​ണി. പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ രാ​ക്കു​ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ശി​ശു​വ​ധ പ്ര​ദ​ര്‍​ശ​ന​ത്തി​ലാ​ണ് നി​ഷ വേ​ഷ​മ​ണി​ഞ്ഞ​ത്.

ഹേ​റോ​ദോ​സ് രാ​ജാ​വി​ന്‍റെ ക​ല്‍​പ​ന​പ്ര​കാ​രം ശി​ശു​ക്ക​ളെ വ​ധി​ക്കാ​നാ​യി പ​ട​യാ​ളി​ക​ള്‍ എ​ത്തു​മ്പോ​ള്‍ കു​ഞ്ഞി​നെ​യു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന രം​ഗ​മാ​യി​രു​ന്നു നി​ഷ പ്ര​ധാ​ന​മാ​യും അ​വ​ത​രി​പ്പി​ച്ച​ത്. ശി​ശു​വ​ധ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ മൂ​ന്നു റോ​ളു​ക​ളി​ലാ​ണ് നി​ഷ അ​ഭി​ന​യി​ച്ച​ത്.

യേ​ശു​വി​ന്‍റെ ജ്ഞാ​ന​സ്‌​നാ​നം നോ​ക്കി കാ​ണു​ന്ന യ​ഹൂ​ദ സ്ത്രീ​യു​ടെ വേ​ഷ​വും പു​ല്‍​ക്കൂ​ട്ടി​ല്‍ പി​റ​ന്ന ദി​വ്യ ശി​ശു​വി​നെ കാ​ണാ​നെ​ത്തു​ന്ന സ്ത്രീ​യാ​യും നി​ഷ ജോ​സ് കെ. ​മാ​ണി വേ​ഷ​മി​ട്ടു. പ്ര​സി​ദ്ധ​മാ​യ പാ​ലാ വ​ലി​യ പ​ള്ളി​യി​ലെ രാ​ക്കു​ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന മ​ല​യു​ന്ത് പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ വി​ശു​ദ്ധ​രു​ടെ രൂ​പം സം​വ​ഹി​ക്കാ​നും ഇ​ട​വ​കാം​ഗം കൂ​ടി​യാ​യ നി​ഷ എ​ത്തു​ന്നു​ണ്ട്.

ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ഈ ​ആ​ചാ​ര​ങ്ങ​ളി​ല്‍ പ​തി​വാ​യി എ​ത്താ​റു​ള്ള​താ​ണെ​ന്നും വ​ലി​യ ദൈ​വ​നാ​നു​ഗ്ര​ഹ​മാ​യി ഇ​തി​നെ കാ​ണു​ന്ന​താ​യും നി​ഷ ദീ​പി​ക ഓ​ൺ​ലൈ​നി​നോ​ടു പ​റ​ഞ്ഞു. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ കാ​ന്‍​സ​ര്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച നി​ഷ ഇ​പ്പോ​ള്‍ കേ​ര​ള​മൊ​ട്ടാ​കെ കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​ണ്.

National

പ്രതിപക്ഷം നാടകം കളിക്കരുത്: മോദി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ നാ​ട​കം ക​ളി​ക്ക​രു​തെ​ന്നും നി​ഷേ​ധാ​ത്മ​ക​ത​യ്ക്കു പ​രി​ധി വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​ത്തോ​ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

നാ​ട​കം ക​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ർ​ക്കും അ​തു ചെ​യ്യാം. നാ​ട​ക​മ​ല്ല, ക്രി​യ്താ​മ​ക അ​വ​ത​ര​ണ​മാ​ണു പാ​ർ​ല​മെ​ന്‍റി​ൽ വേ​ണ്ട​ത്. മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ക്ക​ല്ല, ന​യ​ങ്ങ​ൾ​ക്കാ​ണ് ഊ​ന്ന​ൽ ന​ൽ​കേ​ണ്ട​ത്- പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു.

പൊ​തു പ്ര​തി​നി​ധി​ക​ളെ​ന്ന നി​ല​യി​ൽ, ഭാ​വി​യെ​ക്കു​റി​ച്ച ചി​ന്തി​ക്കു​ന്പോ​ൾ ത​ന്നെ, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും പ്ര​തീ​ക്ഷ​ക​ളും നാം ​പ​ര​മാ​വ​ധി സ​മ​തു​ലി​താ​വ​സ്ഥ​യോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് എ​ല്ലാ പാ​ർ​ട്ടി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്നു. ബി​ഹാ​റി​ലെ തോ​ൽ​വി​യു​ടെ പ​രി​ഭ്രാ​ന്തി വേ​ണ്ടെ​ന്നും ക്ര​മേ​ണ അ​തു​മാ​യി പെ​രു​ത്ത​പ്പെ​ടു​മെ​ന്നും മോ​ദി പ​രി​ഹ​സി​ച്ചു.

രാ​ജ്യ​ത്തെ​ക്കു​റി​ച്ച് ഈ ​പാ​ർ​ല​മെ​ന്‍റ് എ​ന്താ​ണു ചി​ന്തി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​നാ​യി അ​തെ​ന്താ​ണ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്ന​തി​ലാ​ണ് ഈ ​സ​മ്മേ​ള​നം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​ത്. പ്ര​തി​പ​ക്ഷ​വും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റ​ണം. അ​ത്ത​രം വി​ഷ​യ​ങ്ങ​ൾ, ശ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ൾ അ​വ​ർ ഉ​ന്ന​യി​ക്ക​ണം. പ​രാ​ജ​യ​ത്തി​ന്‍റെ നി​രാ​ശ അ​വ​ർ മ​റി​ക​ട​ക്ക​ണം.

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​തി​പ​ക്ഷ തോ​ൽ​വി​യെ​ക്കു​റി​ച്ചു നേ​രി​ട്ടു പ​രാ​മ​ർ​ശി​ക്കാ​തെ മോ​ദി പ​രി​ഹ​സി​ച്ചു. രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​ഷേ​ധാ​ത്മ​ക​ത (നെ​ഗ​റ്റി​വി​റ്റി) ഉ​പ​യോ​ഗ​പ്ര​ദ​മാ​യേ​ക്കാം. എ​ന്നാ​ൽ ആ​ത്യ​ന്തി​ക​മാ​യി, രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തി​നു ചി​ല പോ​സി​റ്റീ​വ് ചി​ന്ത​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം.

നി​ങ്ങ​ൾ (പ്ര​തി​പ​ക്ഷം) നെ​ഗ​റ്റി​വി​റ്റി പ​രി​ധി​ക്കു​ള്ളി​ൽ നി​ല​നി​ർ​ത്തു​ക​യും രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. ശൈ​ത്യ​കാ​ല സ​മ്മേ​ള​നം വെ​റു​മൊ​രു ആ​ചാ​ര​മ​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ലു​ള്ള വി​ശ്വാ​സം കൂ​ടു​ത​ൽ ശ​ക്ത​മാ​യി വ​ള​രു​ന്ന ത​ര​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ തീ​ക്ഷ്ണ​ത​യും ആ​വേ​ശ​വും വീ​ണ്ടും വീ​ണ്ടും പ്ര​ക​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്- പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​പ​രി​സ​ഭ​യ്ക്കു പു​തി​യ ചെ​യ​ർ​മാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന​തി​നാ​ലും ശൈ​ത്യ​കാ​ല സ​മ്മേ​ള​നം പ്ര​ധാ​ന​​ണ്. അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു. ജി​എ​സ്ടി പ​രി​ഷ്കാ​ര​ങ്ങ​ൾ രാ​ജ്യ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഭ​ക്തി​യു​ടെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു​വെ​ന്നും ഈ ​സ​മ്മേ​ള​ന​ത്തി​ലും ആ ​ദി​ശ​യി​ൽ ധാ​രാ​ളം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

നാ​ട​കോ​ത്സ​വം തു​ട​ങ്ങി

നെ​ടു​മ്പാ​ശേ​രി : വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും കൂ​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ സം​ഘ​ട​ന​യാ​യ എ​യ​ർ​പോ​ർ​ട്ട് എ​വി​ക്‌​ടീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് പ്ര​ഫ​ഷ​ണ​ൽ നാ​ട​കോ​ത്സ​വം ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. ബെെ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ , പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ്, നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. സു​നി​ൽ , പി.​ഡി. തോ​മ​സ്, പി.​വി. കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up