National
ന്യൂഡൽഹി: മണിപ്പുർ വംശീയ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് ഗീത മിത്തൽ അധ്യക്ഷയായ മൂന്നംഗ സമിതിയുടെ കാലാവധി ഈ വർഷം ജൂലൈ 31 വരെ നീട്ടി.
നിലവിൽ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതായി വിഷയത്തിലെ അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചതിനെത്തുടർന്നാണ് നടപടി. കലാപവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെ ബന്ധിപ്പിച്ച 42 റിപ്പോർട്ടുകൾ സമിതി ഇതുവരെ സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ റിപ്പോർട്ടുകൾ ഉടൻ സമർപ്പിക്കുമെന്നും അമിക്കസ് ക്യൂറി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.
മണിപ്പുർ വംശീയ കലാപവുമായി ബന്ധപ്പെട്ട മാനുഷിക ആശങ്കകൾ പരിഹരിക്കുന്നതിന് 2023 ഓഗസ്റ്റിലാണ് സുപ്രീംകോടതി ജസ്റ്റീസ് ഗീത മിത്തൽ കമ്മിറ്റി രൂപീകരിക്കുന്നത്. അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു തീരുമാനം.
ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് ശാലിനി ഫൻസാൽക്കർ ജോഷി, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് ആശാ മേനോൻ തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് ജയിലില്‍ തുടരും. ജാമ്യഹര്‍ജി പരിഗണിക്കുന്നതു കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി മൂന്നിലേക്കു മാറ്റി. കട്ടിള പാളി കേസിലാണ് മൂന്നാം തീയതി വാദം കേള്‍ക്കുക. ദ്വാരപാലക ശില്പകേസില് തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്നലെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. തന്ത്രിക്കായി മുതിര്‍ന്ന അഭിഭാഷകന് കെ. രാമന്‍പിള്ള ഓണ്‍ലൈനായി ഹാജരായി.
ഇതേ സമയം തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ്. ബൈജു, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവര്ധന്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരെ 14 ദിവസത്തേക്കുകൂടി റിമാന്‍ഡ് ചെയ്തു.
തന്നെ മനഃപൂര്‍വം കേസില്‍ കുടുക്കിയെന്നാണ് തന്ത്രി ഹര്‍ജിയില്‍ വാദിച്ചത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവരിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. രണ്ടു തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്കു പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്ഐടി വാദം.
തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നീക്കവും പ്രത്യേക സംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയിരുന്നു. ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുവാദം നല്‍കിയതിലാണ് പരിശോധന.
തന്ത്രി സ്വന്തം കൈപ്പടയിലാണ് ഇക്കാര്യം എഴുതി നല്‍കിയതെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അനുമതി ലഭിച്ചാലുടന്‍ സാമ്പിള്‍ ശേഖരിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാൻഡ് നീട്ടി കോടതി. 14 ദിവസത്തേയ്ക്ക് കൂടിയാണ് നീട്ടിയത്.
കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. പത്മകുമാറിനെ ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാൽ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുന്നോടിയായി പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമം.
കേസിൽ എ. പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണ് പത്മകുമാർ പാളികൾ കൊടുത്തുവിട്ടതെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്.
ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവമാണ്. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി 'അനുവദിക്കുന്നു' എന്നും മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ എഴുതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികൾ കൈമാറിയതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ, അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി. കർശന ഉപാധികളോടെയാണ് മുരാരി ബാബുവിന് കോടതി സ്വാഭവിക ജാമ്യം അനുവദിച്ചത്.
Education
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി.
രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ സിയുഇടി - പിജിയിലൂടെയാണ് കേരള കേന്ദ്രസര്‍വകലാശാലയിലും പ്രവേശനം.
സര്‍വകലാശാല വെബ്സൈറ്റ് www.cukerala. ac.in, എന്‍ടിഎ വെബ്സൈറ്റ് www.nta.ac.in എന്നിവ സന്ദര്‍ശിച്ച് 20നു രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
23 മുതല്‍ 25 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. മാര്‍ച്ചിലാണ് പരീക്ഷ. 26 പിജി പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്.
ഇതില്‍ എല്‍എല്‍എം തിരുവല്ല കാമ്പസിലും മറ്റുള്ളവ കാസര്‍ഗോഡ് പെരിയ കാമ്പസിലുമാണ് നടക്കുന്നത്. ഹെല്പ് ഡെസ്ക്: 01140759000/ 01169 227700. ഇ-മെയില്‍: helpdesk cuetpg @nta.ac.in.
Education
തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സി എം റിസർച്ചർ ഫെലോഷിപ്പ് – Second Instalment for January batch Attendance and progress report submission & 2025 July batch application നു മാന്വൽ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ദീർഘിപ്പിച്ചു.
അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി 23ന് വൈകുന്നേരം അഞ്ചിനു മുമ്പായി വികാസ് ഭവനിലെ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
Kerala
തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ കാലാവധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെൻഷൻ തടയരുതെന്നു വകുപ്പിനു നിർദേശം നൽകി.
ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലാത്തവർ അത് ഹാജരാക്കണമെന്നു കാട്ടി 2025 മേയിൽ സർക്കാർ നിർദേശം നൽകിയിരുന്നു.
62 ലക്ഷത്തിൽപരം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 2.53 ലക്ഷം പേർ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തത്.
2019 ഡിസംബർ 31 വരെ പെൻഷൻ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവർക്കു വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് നീട്ടിയത്.
Kerala
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. അറസ്റ്റ് തടഞ്ഞത് നീട്ടിയിരിക്കുകയാണ് ഹൈക്കോടതി. ഈ മാസം 21 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാംഗ്മൂലം നല്കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നൽകി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലാണ് തന്നെയും കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 21 ന് വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.
ചൊവ്വാഴ്ചയാണ് കേസിൽ കക്ഷി ചേരാൻ പരാതിക്കാരി കോടതിയെ സമീപിച്ചത്. മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നായിരുന്നു ആവശ്യം. കേസിൽ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎ നൽകിയ മുൻകൂർ ജാമ്യ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മിൽ ഉണ്ടായതെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമായിരുന്നു രാഹുലിന്റെ വാദം. ജാമ്യ ഹർജിയെ ശക്തമായി എതിർക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.
ഗർഭഛിദ്രത്തിനായി രാഹുൽ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് വാദം.
Kerala
പരവൂർ: ക്രിസ്മസ്-പുതുവത്സര സീസൺ പ്രമാണിച്ച് അനുവദിച്ച ചില സ്പെഷൽ ട്രെയിനുകളുടെ സർവസ് ദീർഘിപ്പിച്ച് റെയിൽവേ.
ഹുബ്ബള്ളി – കൊല്ലം – ഹുബ്ബള്ളി സ്പെഷൽ ട്രെയിൻ 26 വരെയും എസ്എംവിടി ബംഗളൂരു – തിരുവനന്തപുരം നോർത്ത്-ബംഗളൂരു 27 വരെയും നീട്ടി. എസ്എംവിടി ബംഗളൂരു–തിരുവനന്തപുരം നോർത്ത് –ബംഗളൂരു 30 വരെയും എസ്എംവിടി ബംഗളൂരു–തിരുവനന്തപുരം നോർത്ത് –ബംഗളൂരു ഫെബ്രുവരി രണ്ടുവരെയും സർവീസ് നടത്തും.
ഡിസംബർ 31 വരെ ഇവ സർവീസ് നടത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: മെഡിസെപ്പ് ഒന്നാം ഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസംകൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സർക്കാർ അനുവദിച്ചതായി ധന മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
മെഡിസെപ്പ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതൽ തീരുമാനിച്ച് നേരത്തേ ഉത്തരവിറക്കിയിരുന്നു.
രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയത്. അതിനാൽ രണ്ടാം ഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയിൽ വിതരണം ചെയ്യുന്ന ശമ്പളത്തിൽനിന്ന് പിടിക്കേണ്ടതില്ലെന്നു ഡിഡിഒമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഏതെങ്കിലും സാഹചര്യത്തിൽ പ്രീമിയം പിടിക്കപ്പെട്ടാൽ, അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളിൽ കുറച്ചു നൽകണമെന്നു നിർദേശിച്ചും ധന വകുപ്പ് ഉത്തരവിറക്കി.
Education
തിരുവനന്തപുരം: 2024-28 ബാച്ച് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് രണ്ടാം വർഷ റിന്യൂവലിനുള്ള അപേക്ഷ കോളജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തിൽ ലഭ്യമാക്കേണ്ട അവസാന തീയതി ഡിസംബർ 24 വരെ നീട്ടി.
National
ന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് അവതരിപ്പിച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ പരിശോധിക്കുന്ന പാർലമെന്ററി സമിതിയുടെ (ജെപിസി) കാലാവധി നീട്ടി.
അടുത്ത വർഷം നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്ചയുടെ ആദ്യദിനം വരെയാണു കാലാവധി നീട്ടിയിരിക്കുന്നത്.
കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സമിതി ചെയർമാൻ പി.പി. ചൗധരി അവതരിപ്പിച്ച പ്രമേയം ലോക്സഭ ശബ്ദവോട്ടോടെയാണു പാസാക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് സമിതി രൂപവത്കരിച്ചത്.
Kerala
തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ
ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം.
സാമുഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താനാകും.