x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ റി​മാ​ൻ​ഡ് നീ​ട്ടി


Published: February 4, 2026 12:09 PM IST | Updated: February 4, 2026 12:09 PM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി. 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ൽ വി​ധി പ​റ​യു​ന്ന​തും മാ​റ്റി. ക​ട്ടി​ള​പാ​ളി കേ​സി​ലെ ജാ​മ്യ ഹ​ർ​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് ത​ന്നെ വി​ധി പ​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി കെ.​എ​സ്. ബൈ​ജു​വും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. റി​മാ​ൻ​ഡി​ലാ​യ 90 ദി​വ​സം ക​ഴി​ഞ്ഞു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി.

Tags : Sabarimala gold theft case Unnikrishnan Potty remand extended

Recent News

Up