District News
മണ്ണാർക്കാട്: അലനല്ലൂർ മൂച്ചിക്കൽ മുണ്ടക്കുന്ന് ചക്കംതൊടി അബ്ദുൽസലാമിനെ (45) കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കാണാതായിരുന്നു. നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പോലീസിലും ഫയർ സ്റ്റേഷനിലും വിവരമറിയിച്ചിരുന്നു.
ഞായറാഴ്ച്ച മൂച്ചിക്കൽ സ്കൂളിന് സമീപമുള്ള രണ്ടു കുളങ്ങളിൽ സംശയാസ്പദമായി ആൾ അകപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ തെരച്ചിൽ നടത്തിയതിനെ തുടർന്നാണ് രാത്രി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനു ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടു നൽകി.
മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രജീഷിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ വി. സുരേഷ് കുമാർ, എം.എസ്. ഷബീർ, മഹേഷ്, എം.എസ്. ഷോബിൻ ദാസ്, ഷെരീഫ്, ഹോം ഗാർഡ് പ്രദീപ് കുമാർ എന്നിവിടങ്ങുന്ന സംഘവും സ്ഥലത്തെത്തിയിരുന്നു.
NRI
ഹാരിസ് കൗണ്ടി: അമേരിക്കയിലെ ഹാരിസ് കൗണ്ടിയിലുള്ള കാറ്റി മേഖലയിൽ ദമ്പതികളെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
ദമ്പതികളുടെ മക്കളാണ് വെടിയൊച്ച കേട്ട് പോലീസിനെ വിവരമറിയിച്ചത്. വീടിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഇവരുടെ രണ്ട് മുതിർന്ന മക്കളും ഏഴ് വയസ്സുള്ള വളർത്തു മകളും വീട്ടിലുണ്ടായിരുന്നു.
വീട്ടിലേക്ക് ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വിതുരയിൽ കമിതാക്കളെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്.
വിവാഹിതരായ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ബന്ധം ഇരുവരുടെയും വീട്ടിൽ അറിഞ്ഞതിനെതുടർന്ന് പ്രശ്നം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
സുബിനെ കാണാതായതിന് മാരായമുട്ടത്തും മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
NRI
വാഷിംഗ്ടണ്‍ ഡിസി: പുതുവത്സര രാത്രിയിൽ കാണാതായ ഇന്ത്യൻ യുവതിയെ യുഎസിൽ മുൻ കാമുകന്റെ അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. യുഎസിലെ മെരിലാൻഡിലെ അപ്പാർട്ട്മെന്റിലാണ് ഡാറ്റ സ്ട്രാറ്റജി അനലിസ്റ്റായ നികിത ഗോഡിശാലയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.
നികിതയുടെ മുൻ കാമുകനായ അർജുൻ ശർമയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഹോവാർഡ് കൗണ്ടി പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
നികിതയെ കാണാനില്ലെന്ന് ജനുവരി രണ്ടിന് അർജുൻ ശർമ പോലീസിൽ പരാതി നൽകിയിരുന്നു. ഡിസംബർ 31ന് തന്റെ അപ്പാർട്ട്മെന്റിൽ വച്ചാണ് നികിതയെ അവസാനമായി കണ്ടതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ജനുവരി മൂന്നിന് അപ്പാർട്ട്മെന്റിൽ എത്തിയ പോലീസാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
നികിതയെ കാണാതായതായി റിപ്പോർട്ട് ചെയ്ത അതേ ദിവസം തന്നെ അർജുൻ ശർമ ഇന്ത്യയിലേക്ക് പോയതായും ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഡിസംബർ 31ന് രാത്രി ഏഴിന് ശേഷമാണ് നിഖിത മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ കോൺസുലാർ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
Kerala
ആലപ്പുഴ: യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറിന് ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിലയിൽ കണ്ടെത്തിയത്. പുന്നപ്ര പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
NRI
ചങ്ങനാശേരി: മലയാളി യുവാവിനെ വടക്കൻ അയർലൻഡിൽ മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങനാശേരി ളായിക്കാട് കുരിശുംമൂട്ടിൽ ചാക്കോയുടെ മകൻ അഗസ്റ്റിൻ ചാക്കോ (29) ആണ് മരിച്ചത്.
വിദ്യാർഥിയും കെയർഹോം ജീവനക്കാരനുമായിരുന്ന അഗസ്റ്റിനെ വെള്ളിയാഴ്ചയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച അഗസ്റ്റിന്റെ ജന്മദിനമായിരുന്നു.
ജന്മദിനം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. മരണം സംബന്ധിച്ച പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
NRI
മെൽബൺ: മലയാളിയെ ഓസ്ട്രേലിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പിറവം ഓണക്കൂർ പള്ളിപ്പടി മോളേൽ ചാണ്ടിയുടെയും മറിയാമ്മയുടെയും മകൻ സുനിലാണു (52) മരിച്ചത്.
മെൽബണിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന സുനിലിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇവിടത്തെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സുനിലിന്റെ ബന്ധുക്കൾ ഓസ്ട്രേലിയയിൽ ഉള്ളതിനാൽ സംസ്കാരം അവിടെ നടത്താനാണു സാധ്യതയെന്ന് ബന്ധുക്കൾ പറഞ്ഞു.
NRI
ആഹന്‍: ജര്‍മനിയിലെ ആഹനിൽ പത്തനംതിട്ട കൊടുമണ്‍ സ്വദേശിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആര്‍ഡബ്ല്യുടിഎച്ച് യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാര്‍ഥി ഡെനിന് സജിയാണ് (26) മരിച്ചത്.
ആഹന്‍ യൂണിവേഴ്സിറ്റി ക്ലിനിക്കില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി കേന്ദ്രമന്ത്രാലയം, ബെര്‍ലിന്‍ ഇന്ത്യന്‍ എംബസി, ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, നോർക്ക എന്നിവിടങ്ങളില്‍ കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്.
തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലില്‍ ഏകോപിപ്പിച്ചുവരികയാണ്.
NRI
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്.
മസ്കറ്റ് ഗവര്‍ണറേറ്റിലെ ആമിറാത്ത് വിലായത്തിലെ അൽ അത്കിയ പ്രദേശത്തുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉറങ്ങിക്കിടക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
സംഭവത്തെക്കുറിച്ച് ഓപ്പറേഷന്‍സ് സെന്ററിന് വിവരം ലഭിക്കുകയും പോലീസ് ഉടന്‍ ഇടപെടല്‍ നടത്തുകയുമായിരുന്നു.
മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്.
International
ദുബായ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്.
മസ്കറ്റ് ഗവര്‍ണറേറ്റിലെ ആമിറാത്ത് വിലായത്തിലെ അൽ അത്കിയ പ്രദേശത്തുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉറങ്ങിക്കിടക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് ഓപ്പറേഷന്‍സ് സെന്ററിന് വിവരം ലഭിക്കുകയും പോലീസ് ഉടന്‍ ഇടപെടല്‍ നടത്തുകയുമായിരുന്നു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്.
Kerala
കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സ്വദേശി വീണ കുര്യൻ (50)ആണ് മരിച്ചത്.
കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കാരഞ്ചെടു സ്വദേശിനിയായ രാജ്യലക്ഷ്മി യാർലഗദ്ദ (23) ആണ് മരിച്ചത്.
ടെക്സസിലെ താമസസ്ഥലത്താണ് രാജ്യലക്ഷ്മിയെ വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. ടെക്സസ് എ&എം യൂണിവേഴ്സിറ്റി-കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് അടുത്തിടെ ബിരുദ പഠനം പൂർത്തിയാക്കിയ ഇവർ ജോലി തേടുകയായിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യലക്ഷ്മിക്ക് കടുത്ത ചുമയും നെഞ്ച് വേദനയുമുണ്ടായിരുന്നുവെന്ന് ബന്ധു ചൈതന്യ വൈവികെ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി കണ്ടെത്താൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ സലിം എന്നയാളുടെ മൃതദേഹമാണ് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ കണ്ടെത്തിയത്.
ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി വിവരമുണ്ട്. തിങ്കളാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ പ്രദേശത്തെ ടാപ്പിംഗ് തൊഴിലാളിയാണ് കിണറ്റിൽ മൃതദേഹം കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
District News
കൊടുങ്ങല്ലൂർ: വീട്ടിൽ തനിച്ചു താമസിച്ചിരുന്നയാളെ വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പുല്ലൂറ്റ് വിയ്യത്തു കുളം പിഡബ്ല്യുഡി കോളനിയിൽ മുത്തോളാൻ ഉണ്ണികൃഷ്ണനെ (സിബി-62) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്നും ദുർഗന്ധം ഉയർന്നതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പത്തു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.
Kerala
തിരുവനന്തപുരം: മകന്റെ മരണത്തിൽ മനോവിഷമത്തിലായിരുന്ന വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
വിതുര ആനപ്പെട്ടി ഹരി വിലാസത്തിൽ ദിവ്യ (41) യെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 2.30 നാണ് സംഭവം.
കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തി നോക്കിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. ഉടൻ തന്നെ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് എത്തി കിണറ്റിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ ദിവ്യയെ കണ്ടത്. ഉടൻ തന്നെ കരയിലെത്തിച്ചു. പിന്നാലെ വിതുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവ്യയുടെ ഏക മകൻ ഹരിയെ കഴിഞ്ഞ മാസം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ആയിരുന്നു വീട്ടമ്മ. കഴിഞ്ഞ ദിവസങ്ങളിലായി ആരോടും അധികം സംസാരിക്കാതെയും വീട്ടിനുള്ളിൽ നിന്നും പുറത്തിറങ്ങാതെയുമാണ് കഴിഞ്ഞിരുന്നത്.
ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായിരുന്നെങ്കിലും അവിടേക്കും പോയിരുന്നില്ല. ദിവ്യയുടെ ഭർത്താവ് പെട്രോൾ പമ്പ് ജീവനക്കാരനാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.
NRI
ഒട്ടാവ: മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശി അനീറ്റ ബെനാന്‍സ്(25) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസസ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
ഇന്നു പോസ്റ്റ്മോര്‍ട്ടം നടക്കും. ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ അനീറ്റ, കാനഡയിലെ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു.
പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകളാണ്.
Kerala
ഒട്ടാവ: മലയാളി യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശിയും പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകളുമായ അനീറ്റ ബെനാന്‍സ് (25) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസസ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോര്‍ട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
ബിസിനസ് മാനേജ്മെന്റല്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ.
Kerala
തിരുവനന്തപുരം ∙ വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വത്സല (71) അരുൺ (42) എന്നിവരാണ് മരിച്ചത്.
വീടിന് പിൻവശത്തുള്ള ചായ്പിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് വാട്സാപ്പിലൂടെ സുഹൃത്തുക്കൾക്ക് അരുൺ അയച്ചുനൽകിയിരുന്നു.
തനിക്കെതിരെ വ്യാജ ജാതിക്കേസും മോഷണക്കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പിലുണ്ട്. കോൺഗ്രസ് പ്രവർത്തകനാണ് വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ അരുൺ.
Kerala
കൊല്ലം: ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിതമോള്‍(48) ആണ് മരിച്ചത്.
പുനയ്ക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് രജിതമോള്‍. വെള്ളിയാഴ്ച രാത്രിയാണ് രജിതയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ടറ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല.
രജിതയുടെ ഭർത്താവ് വിദേശത്താണ്. മകൻ കോഴിക്കോട്ട് പഠിക്കുകയാണ്. രജിത ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹ്മാന്റെ സ്റ്റാഫിനെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രിയുടെ ഓഫീസ് അസിസ്റ്റന്റ് ബിജു ആണ് മരിച്ചത്.
നളന്ദ എന്‍ജിഒ ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ഭാര്യയ്ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്.ഭാര്യ വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് നോക്കിയെങ്കിലും പ്രതികരിച്ചില്ല.
തുടര്‍ന്ന് മുറിയിലെത്തി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. നിലവില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. വയനാട് സ്വദേശിയാണ് മരിച്ച ബിജു.
Kerala
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂള്‍ വിദ്യാര്‍ഥിനി നേഹയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്. നേഹയുടെ ഡയറിക്കുറിപ്പുകള്‍ പോലീസ് കണ്ടെത്തി.
മരണത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ ഡയറിയിലുണ്ടായിരുന്നു. സഹപാഠികള്‍ക്ക് ഉപദേശങ്ങള്‍ നല്കുന്ന രീതിയിലായിരുന്നു കുറിപ്പ്. നേഹ വിഷാദത്തിലായിരുന്നെന്നും പോലീസ് കണ്ടെത്തി.
സംഭവത്തില്‍ നേഹയുടെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് നേഹയെ ഹോസ്റ്റലിലെ ശുചുമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
പാലക്കാട്: മണ്ണാര്‍ക്കാട് സ്കൂള്‍ അധ്യാപകനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി ഷിബു ആണ് ആണ് മരിച്ചത്. മണ്ണാര്‍ക്കാട് ചുങ്കത്തുള്ള ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍നിന്ന് താഴെവീണ നിലയിലായിരുന്നു മൃതദേഹം.
കാല് തെറ്റി ബാല്‍ക്കണിയില്‍നിന്ന് താഴെവീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനാണ് മരിച്ച ഷിബു.
International
ഷാർജ: ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരിയായ മകളും മരിച്ച നിലയിൽ. കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (20), മകൾ വൈഭവി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്താണ് സംഭവം. ഷാർജ അന്നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു വിപഞ്ചികയുടെ മൃതദേഹം. പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
സംഭവത്തിൽ അൽ ബുഹൈറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഭർത്താവ് നിധീഷുമായി അകൽച്ചയിലായിരുന്നു വിപഞ്ചിക.
Kerala
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു -അനില ദമ്പതികളുടെ മകൾ നേഹ ആണ് (15) മരിച്ചത്.
ഹോസ്റ്റലിലെ ശുചുമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ആറാം ക്ലാസ് മുതൽ ഇവിടെയാണ് നേഹ പഠിക്കുന്നത്. മാന്നാർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Kerala
ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറപറമ്പിൽ മായ(37) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസം മുൻപ് മായയെ കാണാതെയായിരുന്നു. ഇവർ അപസ്മാര രോഗിയാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
Kerala
പാലക്കാട്: റോഡരികിലെ കടയ്ക്കു മുന്നില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ധോണി റോഡില്‍ മില്‍മ ബൂത്തിനു സമീപത്താണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. മുട്ടിക്കുളങ്ങര സ്വദേശി വേണു എന്നയാളുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സമീപത്ത് ചോരപ്പാടുകളുണ്ട്. കൊലപാതകമെന്നാണ് സംശയിക്കുന്നത്. ഇന്നു പുലര്‍ച്ചെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് ഹേമാംബിക നഗര്‍ പോലീസ് അറിയിച്ചു. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.