തിരുവനന്തപുരം: എകെജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലൂടെ ‘ചരിത്ര പൈതൃകനിധി അന്വേക്ഷണയാത്ര’ സംഘടിപ്പിക്കുന്നു. 25 വയസ് കവിയാത്ത വിദ്യാർഥികൾക്കും മറ്റുള്ളവർക്കും പങ്കാളിയാകാം.
നഗരത്തിലെ പൈതൃകമൂല്യമുള്ള സ്ഥലങ്ങൾ, വസ്തുക്കൾ, മന്ദിരങ്ങൾ എന്നിവ സന്ദർശിച്ചു മാത്രം കണ്ടെത്താൻ കഴിയുന്ന ചോദ്യങ്ങൾക്ക് ഓണ്‍ലൈനിൽ ഉത്തരം നൽകാൻ കഴിയുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി ഒന്നു മുതൽ പതിനഞ്ചു വരെയുള്ള ദിവസങ്ങളിൽ സ്വയമോ അധ്യാപകർ രക്ഷിതാക്കൾ തുടങ്ങി ആരുടെയെങ്കിലും സഹായത്തോടെയോ നടത്തുന്ന യാത്ര വഴി ഉത്തരങ്ങൾ കണ്ടെത്താം.
പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 15 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി ഉത്തരം നൽകാം. ഏറ്റവും കൂടുതൽ ശരിയുത്തരം കണ്ടെത്തുന്നവരിൽ നിന്ന് 50 പേർക്ക് 1,500-2,000 രൂപ വീതം വിലയുള്ള വൈജ്ഞാനിക പുസ്തകങ്ങൾ സമ്മാനമായി നൽകും. പങ്കെടുക്കുന്നവർ akgcentre.in/treasurehunt എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.