x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര പൈ​തൃ​കനി​ധി അ​ന്വേ​ഷ​ണയാ​ത്ര


Published: February 2, 2026 12:54 AM IST | Updated: February 2, 2026 12:54 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ എ​​​കെ​​​ജി പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണകേ​​​ന്ദ്രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌ട്ര പ​​​ഠ​​​ന കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ‘ച​​​രി​​​ത്ര പൈ​​​തൃ​​​കനി​​​ധി അ​​​ന്വേ​​​ക്ഷ​​​ണയാ​​​ത്ര’ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. 25 വ​​​യ​​​സ് ക​​​വി​​​യാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കും പ​​​ങ്കാ​​​ളി​​​യാ​​​കാം.

ന​​​ഗ​​​ര​​​ത്തി​​​ലെ പൈ​​​തൃ​​​കമൂ​​​ല്യ​​​മു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ൾ, വ​​​സ്തു​​​ക്ക​​​ൾ, മ​​​ന്ദി​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ സ​​​ന്ദ​​​ർ​​​ശി​​​ച്ചു മാ​​​ത്രം ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​നി​​​ൽ ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു​​​ മു​​​ത​​​ൽ പ​​​തി​​​ന​​​ഞ്ചു വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ്വ​​​യ​​​മോ അ​​​ധ്യാ​​​പ​​​ക​​​ർ ര​​​ക്ഷി​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി ആരുടെയെങ്കിലും സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യോ ന​​​ട​​​ത്തു​​​ന്ന യാ​​​ത്ര വ​​​ഴി ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താം.

പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് 15 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഉ​​​ത്ത​​​രം ന​​​ൽ​​​കാം. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ശ​​​രിയു​​​ത്ത​​​രം ക​​​ണ്ടെ​​​ത്തു​​​ന്ന​​​വ​​​രി​​​ൽ നി​​​ന്ന് 50 പേ​​​ർ​​​ക്ക് 1,500-2,000 രൂ​​​പ വീ​​​തം വി​​​ല​​​യു​​​ള്ള വൈ​​​ജ്ഞാ​​​നി​​​ക പു​​​സ്ത​​​ക​​​ങ്ങ​​​ൾ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കും. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ akgcentre.in/treasurehunt എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

Tags : Historical heritage

Recent News

Up