Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kozhikodu

Kerala

സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​ഭ്യാ​സം ന​ട​ത്തി​യ​ത് 16കാ​ര​ൻ; 25 വ​യ​സു​വ​രെ ലൈ​സ​ൻ​സ് ന​ൽ​കി​ല്ലെ​ന്ന് എം​വി​ഡി

കോ​ഴി​ക്കോ​ട്: കൂ​ത്താ​ളി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍റ​റി സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ കു​ട്ടി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് കാ​ര്‍ ഓ​ടി​ച്ചു ക​യ​റ്റി അ​ഭ്യാ​സ പ്ര​ക​ട​നം ന‌​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സു​വ​രെ ലൈ​സ​ൻ​സ് ന​ൽ​കി​ല്ലെ​ന്ന് എം​വി​ഡിന​ട​പ​ടി.

കാ​ർ ഓ​ടി​ച്ച16​കാ​ര​ന് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് 25 വ​യ​സു​വ​രെ ത​ട​ഞ്ഞു. വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കാ​റി​ന്‍റെ ആ​ർ​സി സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് എം​വി​ഡി അ​റി​യി​ച്ചു.

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തെ തു​ട​ർ​ന്ന് കൂ​ത്താ​ളി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ന് അ​വ​ധി ന​ല്‍​കി​യി​രു​ന്നു. ഫു​ട്ബോ​ള്‍ ടീം ​അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ള്‍ രാ​വി​ലെ പ​ത്ത​ര​യോ​ടെ സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് കാ​റെ​ത്തി​യ​ത്.

വ​ള​രെ വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ കു​ട്ടി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ല​രും ഓ​ടി മാ​റി​യ​തി​നാ​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ശ​ബ്ദം കേ​ട്ട് അ​ധ്യാ​പ​ക​രെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ര്‍ റോ​ഡി​ലേ​ക്ക് ക​ട​ന്നു. പി​ന്നീ​ട് അ​തി​വേ​ഗം ഓ​ടി​ച്ചു പോ​യി.

‌അ​ധ്യാ​പ​ക​ര്‍ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​ന്വേ​ഷ​ണ​ത്തി​ല്‍ പൈ​തോ​ത്ത് സ്വ​ദേ​ശി​യു​ടേ​താ​ണ് കാ​റെ​ന്ന് തി​രി​ച്ച​റി​യു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ ഐ​ജി ഓ​ഫീ​സ് മാ​ര്‍​ച്ചി​ൽ സം​ഘ​ര്‍​ഷം

കോ​ഴി​ക്കോ​ട്: ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്കെ​തി​രാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ഴി​ക്കോ​ട് ഐ​ജി ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു. പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ടെ​ങ്കി​ലും സം​ഘ​ര്‍​ഷ​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ പോ​ലീ​സ് ഇ​ട​പെ​ട്ടു. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് പ്ര​വ​ര്‍​ത്ത​ക​രെ ശാ​ന്ത​രാ​ക്കി​യെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്ത് തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, മ​ട്ടാ​ഞ്ചേ​രി​യി​ൽ ദേ​ഹ​ത്ത് ക​രി ഓ‍​യി​ൽ ഒ​ഴി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു. മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി ഇ​ന്ന് കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ ടെ​ര്‍​മി​ന​ൽ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലേ​ക്ക് റോ​ഡ് മാ​ര്‍​ഗ​മാ​ണ് മു​ഖ്യ​മ​ന്ത്രി എ​ത്തു​ക. ഈ ​വ​ഴി​യി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ഹ​ത്ത് ക​രി ഓ​യി​ൽ ഒ​ഴി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.

Kerala

കോ​ഴി​ക്കോ​ട് ഐ​ജി ഓ​ഫീ​സി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

കോ​ഴി​ക്കോ​ട്: ഷാ​ഫി പ​റ​മ്പി​ൽ എം​പി​യെ പോലീസ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ഴി​ക്കോ​ട് ഐ​ജി ഓ​ഫീ​സി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. ഓ​ഫീ​സി​ന് മു​ന്നി​ലെ റോഡിൽ കു​ത്തി​യി​രു​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നാ​ണ് കോ​ൺ​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി​യി​ൽ ശ​രീ​ര​ത്ത് ക​രി ഓ​യി​ൽ ഒ​ഴി​ച്ച് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു.

അ​തേ​സ​മ​യം, ഷാ​ഫി പ​റ​മ്പി​ൽ എം​പി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ​യും പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ​രീ​ര​ത്തി​ൽ നി​ന്നും പൊ​ടി​ഞ്ഞ ചോ​ര​യ്ക്ക് കോ​ൺ​ഗ്ര​സ് പ​ക​രം ചോ​ദി​ക്കു​മെ​ന്ന് കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ പ്ര​തി​ക​രി​ച്ചു.

എ​കെ​ജി സെ​ന്‍റ​റി​ല്‍​നി​ന്ന് കി​മ്പ​ളം വാ​ങ്ങി പി​ണ​റാ​യി​ക്ക് വി​ടു​പ​ണി ചെ​യ്യാ​നി​റ​ങ്ങി​യ പോ​ലീ​സു​കാ​ര്‍ നേ​രേ​ചൊ​വ്വേ പെ​ന്‍​ഷ​ന്‍​പ​റ്റി വീ​ട്ടി​ല്‍ പോ​കി​ല്ലെ​ന്നും കെ.​കെ. ഷൈ​ല​ജ​യെ തോ​ല്‍​പ്പി​ച്ച​തി​ന്‍റെ ദേ​ഷ്യ​മാ​ണെ​ങ്കി​ല്‍ ജ​നാ​ധി​പ​ത്യ​രീ​തി​യി​ല്‍ തീ​ര്‍​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Latest News

Up